കോള്‍ ഫോര്‍വേഡ്‌ : ഇത്തിസാലാത്ത്‌ പണം ഈടാക്കി തുടങ്ങി

October 6th, 2012

etisalat-logo-epathram അബുദാബി : യു. എ. ഇ. യിലെ ആദ്യ ടെലികോം കമ്പനിയായ ഇത്തിസലാത്ത്‌ ഉപഭോക്‌താക്കള്‍ക്ക്‌ സ്വന്തം നമ്പറില്‍ നിന്ന്‌ മറ്റു ഏതു നമ്പറി ലേക്കും കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ പണം ഈടാക്കി തുടങ്ങി.

ഒക്ടോബര്‍ ഒന്ന്‌ മുതലാണ്‌ നിരക്ക്‌ നിലവില്‍ വന്നത്‌. ഡു നേരത്തെ തന്നെ ഇത്‌ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഇത്തിസലാത്ത്‌ ആദ്യമായാണ്‌ ഇങ്ങനെ ഒരു ചാര്‍ജ്ജുമായി രംഗത്ത്‌ എത്തുന്നത്‌.

തുടക്കത്തില്‍ പ്രീപെയ്‌ഡ്‌ കണക്‌ഷനു മാത്രമേ നിരക്ക്‌ നല്‍കേണ്ടതുള്ളൂ. സംസാരിക്കുന്ന സമയത്തിന് അനുസരിച്ചായിരിക്കും ബാലന്സില്‍ നിന്ന്‌ പണം ഈടാക്കുക.

എം. സി. എന്‍, വോയ്‌സ്‌ മെയില്‍ പോലുള്ള ഷോര്‍ട്ട്‌ നമ്പറു കളിലേക്ക്‌ ഫ്രീ ആയിരിക്കും. മിസ്‌ഡ്‌ കോള്‍ നോട്ടിഫിക്കേഷന്‌ പണം ചാര്‍ജ്‌ ചെയ്യുന്നതല്ല. കോള്‍ ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ ഡു പണം ഈടാക്കുന്നതിനാല്‍ പലരും ഇത്തിസലാത്തില്‍ നിന്നും ഡു വിലേക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തു വെക്കുന്നത്‌ പതിവാണ്‌.

ഇതു മൂലം ഇത്തിസലാത്തില്‍ നിന്നും കോള്‍ ചെയ്യുന്നവരുടെ എണ്ണ ത്തില്‍ കുറവ്‌ വന്നിരുന്നു. ഈയടുത്താണ്‌ ഇത്തിസലാത്ത്‌ സെക്കന്‍ഡ്‌ പള്‍സ്‌ നിരക്കില്‍ കോള്‍ ആക്കിയതും. ഇത്തിസലാത്തും പണം ഈടാക്കി തുടങ്ങിയാല്‍ ആളുകള്‍ രണ്ടു സിമ്മുകളും ഉപയോഗിച്ചു തുടങ്ങും.

-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ -അബുദാബി.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on കോള്‍ ഫോര്‍വേഡ്‌ : ഇത്തിസാലാത്ത്‌ പണം ഈടാക്കി തുടങ്ങി

ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയിൽ കോണ്‍സുലര്‍ സേവനം വെള്ളിയാഴ്ച

September 5th, 2012

passport-epathram

റാസ് അൽ ഖൈമ : ഇന്ത്യന്‍ റിലീഫ് കമ്മിറ്റി യില്‍ 07 -09 -2012 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ കോണ്‍സുലര്‍ സേവനം ഉണ്ടായിരിക്കുന്നതാണ്. അറ്റെസ്റ്റേഷൻ, പവര്‍ ഓഫ് അറ്റോര്‍ണി, അഫിഡവിറ്റ് തുടങ്ങിയ കോണ്‍സുലേറ്റ് സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം എന്ന് സെക്രട്ടറി ഷാഹുല്‍ ഹമീദ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 07 2283932 , 0508687983 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

അയച്ചു തന്നത് – അഡ്വക്കേറ്റ് നജുമുദീന്‍, പ്രസിഡന്റ്‌

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയിൽ കോണ്‍സുലര്‍ സേവനം വെള്ളിയാഴ്ച

ദേശാന്തരങ്ങളിലൂടെ യു. എ. ഇ.യില്‍

August 25th, 2012

darshana-tv-deshantharangaliloode-ePathram
അബുദാബി : മലബാറില്‍ നിന്നുള്ള ആദ്യ സാറ്റലൈറ്റ് ചാനല്‍ ദര്‍ശന ടി. വി. യില്‍ സംപ്രേഷണം ചെയ്യുന്ന ‘ദേശാന്തരങ്ങളിലൂടെ’ എന്ന യാത്രാ വിവരണ പരിപാടി യു. എ. ഇ. യില്‍ ആരംഭിക്കുന്നു.

ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് (യു. എ. ഇ. സമയം വൈകീട്ട് 7.30) ‘ദേശാന്തരങ്ങളിലൂടെ’ ദര്‍ശന ചാനലില്‍ സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച ഉച്ചക്ക് 12.30 ന് (യു. എ. ഇ.യില്‍ രാവിലെ 11മണിക്ക്) പുന: സംപ്രേഷണവും ഉണ്ടാവും.

വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് മുപ്പതു എപ്പിസോഡുകള്‍ പൂര്‍ത്തി യാക്കിയ ‘ദേശാന്തരങ്ങളിലൂടെ’ ആഗസ്റ്റ്‌ 25 ശനിയാഴ്ച യു. എ. ഇ. യിലെ ഫുജൈറയില്‍ മുപ്പത്തി ഒന്നാം എപ്പിസോഡ് ആരംഭിക്കുമ്പോള്‍, മുന്‍ ലക്കങ്ങളില്‍ നിന്നും വിത്യസ്തമായി ഈ നാട്ടിലെ പ്രവാസി കളായ ഇന്ത്യന്‍ സമൂഹ ത്തിന്റെ വിശിഷ്യാ മലയാളി കളുടെ ജീവിത ത്തിലേക്കും ഏഴു എമിറേറ്റു കളിലൂടെയും സഞ്ചരിക്കുന്ന സിയാന്‍ വിഷ്വല്‍ മീഡിയ യുടെ ക്യാമറ കണ്ണുകള്‍ തിരിക്കുന്നു. ദര്‍ശന ചാനല്‍ ഇപ്പോള്‍ ലൈവ് ആയി  ഓണ്‍ ലൈനിലും കാണാവുന്നതാണ് .

ദേശാന്തരങ്ങളിലൂടെ  ഫെയ്സ് ബുക്കില്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ദേശാന്തരങ്ങളിലൂടെ യു. എ. ഇ.യില്‍

റാസല്‍ഖൈമ യില്‍ വാഹന അപകടം : മൂന്നു മലയാളികള്‍ മരിച്ചു

August 22nd, 2012

accident-graphic
അബുദാബി : യു. എ. ഇ. യിലെ റാസല്‍ഖൈമ യില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന വാഹനാപകടത്തില്‍ കൊല്ലം സ്വദേശികളായ മൂന്നു പേര്‍ മരിച്ചു. സ്വദേശി യുവാവിന് ഗുരുതര പരിക്കേറ്റു.

കൊല്ലം ഓച്ചിറ ക്ളാപ്പന സ്വദേശി പൂക്കുഞ്ഞ് അബ്ദുല്‍ റഷീദ് (42), ഷെമീര്‍ ഇസ്മായില്‍ (23), ഹാഷിം അബ്ദുറഹ്മാന്‍ (21) എന്നിവരാണ് മരിച്ചത്. ദുബായില്‍ നിന്ന് അല്‍ജീറിലേക്ക് വരിക യായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ റാസല്‍ഖൈമ അല്‍റംസില്‍ കോര്‍ക്ക്വെയര്‍ ഇന്‍ഡസ്ട്രിയല്‍ എരിയക്ക് മുമ്പായി അപകട ത്തില്‍ പ്പെടുക യായിരുന്നു. പരിക്കേറ്റ യു. എ. ഇ. സ്വദേശി ഖാലിദ് അഹമ്മദ് (35) ഓടിച്ച വാഹനം എതിര്‍ ദിശയില്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഇയാളെ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട ത്തില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അബ്ദുല്‍ റഷീദ് റാസല്‍ ഖൈമ അല്‍ജീറില്‍ തുടങ്ങുന്ന കമ്പ്യൂട്ടര്‍ ഷോപ്പി ലേക്കുള്ള സാധനങ്ങള്‍ എടുത്ത് മടങ്ങുക യായിരുന്നു ഇവര്‍. കട യിലെ ജോലി ക്കായി ഷെമീര്‍ ഇസ്മായിലും ഹാഷിം അബ്ദുറഹ്മാനും ഏതാനും ദിവസം മുമ്പാണ് ഇവിടെ എത്തിയത്. വര്‍ഷ ങ്ങളായി കുടുംബ സമേതം ഇവിടെയുള്ള പൂക്കുഞ്ഞ് അബ്ദുല്‍ റഷീദ് ഒരാഴ്ച മുമ്പാണ് കുടുംബത്തെ നാട്ടിലാക്കി തിരികെ എത്തിയത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on റാസല്‍ഖൈമ യില്‍ വാഹന അപകടം : മൂന്നു മലയാളികള്‍ മരിച്ചു

പെരുന്നാള്‍ ആഘോഷത്തില്‍ ഭരണ കര്‍ത്താക്കള്‍ പങ്കെടുത്തു

August 22nd, 2012

eid-ul-fitr-prayer-at-sheikh-zayed-masjid-ePathram
അബുദാബി : ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ശൈഖ് സായിദ്‌ ഗ്രാന്‍ഡ്‌ മോസ്ക്കില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ അബുദാബി കിരീടാവകാശിയും യു. എ. ഇ. ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ്മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ ഗവേഷണ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്, ശൈഖ് ഹസ്സ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് ഹാമിദ് ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് സയീദ് ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് സുറൂര്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് തഹനൂന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍, ശൈഖ് അഹമ്മദ്‌ ബിന്‍ സൈഫ്‌ അല്‍ നഹ്യാന്‍, മറ്റു രാജ കുടുംബാംഗ ങ്ങള്‍, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പെരുന്നാള്‍ ആഘോഷത്തില്‍ ഭരണ കര്‍ത്താക്കള്‍ പങ്കെടുത്തു

Page 110 of 110« First...102030...106107108109110

« Previous Page « ദേശീയ പതാകയെ അവഹേളിച്ച നടി അറസ്റ്റില്‍
Next » അബുദാബി അലൈന്‍ എക്സ്പ്രസ് ബസ്സ്‌ സര്‍വ്വീസ് തുടങ്ങി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha