അവധി ദിവസങ്ങളിലെ പ്രത്യേക മുൻ കരുതലുകൾ

July 26th, 2014

awareness-from-abudhabi-police-ePathram
അബുദാബി : പെരുന്നാൾ അവധി ദിവസ ങ്ങളിലെ ഗതാഗത ക്കുരുക്കും അപകട ങ്ങളും ഒഴിവാക്കാ നായി അബുദാബി പോലീസ് പ്രത്യേക പട്രോളിംഗ് ആരംഭിച്ചു.

വാഹന ങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് റോഡ് സുരക്ഷ ഉറപ്പാക്കുന്ന തിന്റെ ഭാഗമായി അബുദാബി പോലീസ്, എല്ലാ റോഡു കളിലും പ്രത്യേക പോലീസ് സേന യെ വിന്യസിച്ചു.

അമിത വേഗത നിയന്ത്രി ക്കുന്ന തിനായി കൂടുതല്‍ ക്യാമറ കളും സ്ഥാപിച്ചി ട്ടുണ്ട്. ഈദുൽ ഫിത്തർ പ്രമാണിച്ച് യു. എ. ഇ. യിലെ സർക്കാർ മേഖല യിൽ അഞ്ചു ദിവസവും സ്വകാര്യ സ്ഥാപന ങ്ങൾക്ക് രണ്ടു ദിവസവും അവധി പ്രഖ്യാപിച്ച സാഹചര്യ ത്തിലാണ് ഈ മുൻ കരുതൽ.

ഈദ് അവധി ദിന ങ്ങള്‍ അപകട രഹിത മാക്കാന്‍ ഗതാഗത നിയമ ങ്ങള്‍ പാലിച്ച് വാഹനം ഓടിക്കണം എന്നും പോലീസ്, കര്‍ശന നിര്‍ദേശം നല്‍കി യിട്ടുണ്ട്.

ആഘോഷ പരിപാടി കള്‍ കൂടുതല്‍ നടക്കുന്ന സ്ഥല ങ്ങളില്‍ ആംബുലന്‍സും എല്ലാ സജ്ജീ കരണ ങ്ങളോടും കൂടി സുരക്ഷാ ഉദ്യോഗസ്ഥ രെയും സജ്ജമാക്കും എന്നും അബുദാബി പോലീസ് അറിയിച്ചു.

വാഹനം ഓടിക്കു മ്പോൾ മുന്നറിയിപ്പില്ലാതെ അലക്ഷ്യ മായി ട്രാക്ക് മാറുക, മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുക തുടങ്ങിയ നിയമ ലംഘന ങ്ങള്‍ പിടികൂടാന്‍ വിപുല മായ സംവിധാ നങ്ങള്‍ ഏര്‍പ്പെടു ത്തിയി ട്ടുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on അവധി ദിവസങ്ങളിലെ പ്രത്യേക മുൻ കരുതലുകൾ

സായിദ് മനുഷ്യ സ്നേഹ ദിനാചരണം : ഇഫ്താര്‍ കിറ്റുകളും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു

July 24th, 2014

shaikh-zayed-merit-award-epathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ പത്താം ചരമ വാർഷിക ദിനമായ റമദാൻ 19 നു സംഘടിപ്പിച്ച ‘സായിദ് മനുഷ്യ സ്നേഹ ദിനാചരണ’ ത്തോട് അനുബന്ധിച്ച് അബുദാബി പൊലീസ് 1500 ഇഫ്താര്‍ ഭക്ഷണ പാക്കറ്റു കളും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു.

ഈദ് ആഘോഷ വേളയിൽ നാട്ടിലുള്ള ബന്ധുക്കളു മായി ബന്ധപ്പെടാന്‍ പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കാര്‍ഡു കളും നല്‍കി.

തൊഴിലാളി കള്‍ ഉള്‍പ്പെടെ യുള്ളവര്‍ക്ക് പരിശുദ്ധ റമദാൻ മാസ ത്തിലും ഈദ് ആഘോഷ വേളയിലും ജീവിത നിലവാരം മെച്ചപ്പെടു ത്താനുള്ള പരിപാടി യുടെ ഭാഗമായിട്ടാണ് ഇത്തരം പരിപാടി കൾ സംഘടിപ്പിച്ചത് എന്നും അധികൃതര്‍ വ്യക്തമാക്കി.

അബുദാബി പോലീ സിലെ വനിത കള്‍ ഉള്‍പ്പെടെ യുള്ള സന്നദ്ധ സേവകരാണ് മറ്റുള്ളവർക്ക് മാതൃക യായ ഈ സന്നദ്ധ പ്രവര്‍ത്തനം നടത്തി ശ്രദ്ധേയരായത്.

അബുദാബി കമ്യൂണിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വൊളന്റിയേഴ്സ് ബ്രാഞ്ച് മാനേജര്‍ ഫസ്റ്റ് ലഫ്റ്റനന്റ് മുബാറഖ് ഹാദെഫ് അല്‍ ഖെയ്ലിയുടെ നേതൃത്വ ത്തിലാണ് പൊലീസിന്റെ സാമൂ ഹിക പ്രവര്‍ത്തനം തലസ്ഥാന നഗരി യില്‍ നടന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on സായിദ് മനുഷ്യ സ്നേഹ ദിനാചരണം : ഇഫ്താര്‍ കിറ്റുകളും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

July 21st, 2014

ramadan-epathram അബുദാബി : ചെറിയ പെരുന്നാൾ പ്രമാണിച്ച് യു. എ. ഇ സര്‍ക്കാര്‍ മേഖല യില്‍ അഞ്ച് ദിവസ വും സ്വകാര്യ മേഖല യില്‍ രണ്ട് ദിവസവും അവധി ആയിരിക്കും.

ജൂലായ് 27 ഞായർ മുതല്‍ 31 വ്യാഴം വരെ യാണ് സര്‍ക്കാര്‍ മേഖല യിലെ അവധി.

ജൂലായ് 25, 26 തീയതി കളിലെ (വെള്ളി, ശനി) യും ഒാഗസ്റ്റ് ഒന്ന്, രണ്ടിലെയും വാരാന്ത്യ അവധി അടക്കം സര്‍ക്കാര്‍ മേഖല യിൽ തുടര്‍ച്ച യായ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും.

സ്വകാര്യ മേഖലയിലെ അവധി ശവ്വാൽ ഒന്നും രണ്ടും പെരുന്നാൾ ദിവസ ങ്ങളിൽ ആയിരിക്കും എന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ശൈഖ് സായിദ് അനുസ്മരണം : ‘ട്രിബ്യൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍’

July 19th, 2014

sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : അതിര്‍ വരമ്പു കളില്ലാതെ ലോക ജനതയെ ഒരു പോലെ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയും ക്രാന്ത ദര്‍ശിയായ ഭരണാധി കാരിയും ആയിരുന്നു യു. എ. ഇ യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഡോ. ശൈഖ അല്‍ മസ്‌കറി അഭിപ്രായ പ്പെട്ടു.

ശൈഖ് സായിദിന്റെ പത്താം ചരമ വാര്‍ഷിക ത്തോട് അനു ബന്ധിച്ച് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ‘ട്രിബ്യൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍ ‘ എന്ന പരിപാടി യില്‍ ശൈഖ് സായിദ് അനുസ്മരണ പ്രസംഗം നടത്തുക യായിരുന്നു അവര്‍.

കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രഗത്ഭ രായ നിരവധി ഭരണാധി കാരി കള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും, അവരില്‍ രാഷ്ട്ര പിതാവായി മാറി യവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. അവരില്‍ ഒരാളാണ് പ്രായ ഭേദമന്യേ എല്ലാവരും സ്‌നേഹ ത്തോടെ ‘ബാബാ സായിദ് ‘ എന്ന് വിളിച്ചി രുന്ന യു. എ. ഇ. സ്ഥാപകന്‍ ശൈഖ് സായിദ് എന്ന് അവര്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യ ങ്ങള്‍ ക്കിട യിലുള്ള ഐക്യം ഊട്ടി വളര്‍ ത്താന്‍ ഏറെ പരി ശ്രമിച്ച ഭരണാധി കാരി യായിരുന്നു ശൈഖ് സായിദ്. ലോകം നില നില്‍ക്കുന്നി ടത്തോളം കാലം ശൈഖ് സായിദിന്റെ പ്രവര്‍ത്തന ങ്ങള്‍ ഓര്‍മി ക്കപ്പെടും എന്നും ഡോ. ശൈഖ അല്‍ മസ്‌കറി പറഞ്ഞു.

കേരളാ സോഷ്യല്‍ സെന്ററില്‍ പ്രത്യേകം ഒരുക്കിയ ഗ്യാലറിയില്‍ നടത്തിയ ശൈഖ് സായിദി ന്റെ ജീവിത ത്തിലെ നിരവധി ഏടുകള്‍ ഒപ്പി യെടുത്ത ചിത്ര പ്രദര്‍ശന ത്തെയും ഡോക്യു മെന്ററി യെയും ഡോ. ശൈഖ അല്‍ മസ്‌കറി പ്രശംസിച്ചു.

കെ. എസ്. സി. ബാല വേദി അവതരിപ്പിച്ച ദേശ ഭക്തി ഗാന ത്തോടെ ആരംഭിച്ച സമ്മേളന ത്തില്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതം ആശംസിച്ചു. വര്‍ക്കല ജയപ്രകാശ്, വനിതാ വിഭാഗം ജോയിന്റ് കണ്‍വീനർ പ്രിയ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രത്തിനു കടപ്പാട് : ഖലീലുല്ലാഹ് ചെമ്നാട്

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ശൈഖ് സായിദ് അനുസ്മരണം : ‘ട്രിബ്യൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍’

ചൊവ്വ യിലേക്ക് യു. എ. ഇ. യുടെ ചരിത്ര ദൌത്യം

July 18th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. യുടെ രൂപീകരണത്തിന്റെ അൻപതാം വാർഷിക ആഘോഷ ത്തി ന്റെ ഭാഗമായി 2021ല്‍ ചൊവ്വ യിലേക്ക് ആളില്ലാ പേടകം അയയ്ക്കാന്‍ പദ്ധതി തയ്യാറാക്കു ന്നതി നായി ബഹിരാകാശ ഏജന്‍സി ക്കു രൂപം നല്‍കും. ഇതോടെ ചൊവ്വാ ദൌത്യത്തിനു തയ്യാറെ ടുക്കുന്ന ആദ്യത്തെ ഇസ്ലാമിക രാജ്യമായി യു. എ. ഇ. മാറും.

സ്വദേശി ശാസ്ത്രജ്ഞരുടെ നേതൃത്വ ത്തിൽ പുതിയ സാങ്കേതിക വിദ്യ കളെക്കുറിച്ചും ശൂന്യാകാശ പേടക ത്തെക്കുറിച്ചു മുള്ള പഠന ങ്ങള്‍ നടന്നു വരികയാണ്. ആറു കോടി കിലോമീറ്ററു കള്‍ താണ്ടി ഒന്‍പതു മാസം കൊണ്ട് ചൊവ്വ യിൽ എത്താൻ കഴിയുമെ ന്നാണ് ശാസ്ത്രജ്ഞ രുടെ കണക്കു കൂട്ടൽ.

നിലവില്‍ അല്‍ – യാഹ് സാറ്റലൈറ്റ്‌ കമ്മ്യൂണി ക്കേഷന്‍സ് എന്ന പേരില്‍ ഉപഗ്രഹ ഡാറ്റ, ടെലി വിഷന്‍ സംപ്രേക്ഷണ കമ്പനി യും തുറയ്യ സാറ്റലൈറ്റ് ടെലി കമ്മ്യൂണി ക്കേഷന്‍സ് എന്ന പേരില്‍ മൊബൈല്‍ ഉപഗ്രഹ വാര്‍ത്താ വിനിമയ കമ്പനിയും ദുബായ്സാറ്റ്‌ എന്ന പേരില്‍ നാവി ഗേഷന്‍ സംവിധാനവും യു. എ. ഇ സ്ഥാപിച്ചിട്ടുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ചൊവ്വ യിലേക്ക് യു. എ. ഇ. യുടെ ചരിത്ര ദൌത്യം

Page 115 of 136« First...102030...113114115116117...120130...Last »

« Previous Page« Previous « ലേബര്‍ ക്യാമ്പുകളില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഇഫ്താര്‍
Next »Next Page » ശൈഖ് സായിദ് അനുസ്മരണം : ‘ട്രിബ്യൂട്ട് ടു ഫാദര്‍ ഓഫ് ദി നേഷന്‍’ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha