ദേശീയ ദിനം : മൂന്നു ദിവസം അവധി

November 19th, 2016

uae-flag-epathram
അബുദാബി : നാല്പത്തി അഞ്ചാമത് ദേശീയ ദിന വും രക്ത സാക്ഷി ദിന ആചാരണ വും പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖല, സ്വകാര്യ മേഖല സ്ഥാപന ങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ (വ്യാഴം, വെള്ളി, ശനി) പൊതു മേഖലക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല യില്‍ ഡിസംബര്‍ 1, 2 (വ്യാഴം, വെള്ളി) ദിവസ ങ്ങളിലു മാണ് അവധി.

രക്ത സാക്ഷിദിന മായ നവംബര്‍ 30 ന്റെ അവധി യാണ്, വാരാന്ത്യ അവധി യോടൊപ്പം ചേര്‍ത്ത് വ്യാഴാഴ്ച (ഡിസംബര്‍ 1) നല്‍കി യിരിക്കുന്നത്. ഡിസംബർ നാലിന് ഒാഫീസുകൾ പ്രവർത്തനം പുനരാരംഭിക്കും.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയും ആയ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീട അവകാ ശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ദേശീയ ദിന ത്തോട് അനു ബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിനം : മൂന്നു ദിവസം അവധി

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി

November 15th, 2016

logo-uae-government-2016-ePathram
അബുദാബി: യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവന ക്കാരികള്‍ക്ക് ശമ്പള ത്തോടെ മൂന്നു മാസത്തെ പ്രസവ അവധി നല്‍കാന്‍ അനുമതി. ഇതു സംബന്ധിച്ച നിയമ ത്തിന് അംഗീ കാരം നല്‍കി ക്കൊണ്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നാല് മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. 2008 ലെ 11ആം ഫെഡറല്‍ നിയമ ത്തില്‍ ഭേദഗതി വരുത്തി ക്കൊ ണ്ടാണ് 2016 ലെ 17 ആം ഫെഡറല്‍ നിയമം അവതരി പ്പിച്ചിരിക്കുന്നത്.

പൊതു മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരി കള്‍ക്ക് പുതിയ നിയമ പ്രകാരം മൂന്നു മാസത്തെ പ്രസവ അവധിക്കു പുറമെ കുഞ്ഞു ങ്ങള്‍ക്ക് നാലു മാസം പ്രായ മാവും വരെ മുലയൂട്ടുന്ന തിനായി ദിവസവം രണ്ടു മണിക്കൂര്‍ ഇടവേള യും ലഭിക്കും.

- pma

വായിക്കുക: , , ,

Comments Off on സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി

രക്ത സാക്ഷി ദിനാചരണം : പതാക താഴ്ത്തി ക്കെട്ടും

November 10th, 2016

logo-uae-commemoration-day-ePathram
അബുദാബി : ജീവത്യാഗം ചെയ്ത സൈനികരെ, രക്ത സാക്ഷി ദിന മായ നവംബര്‍ 30 ന് രാഷ്ട്രം അനുസ്മരിക്കും.

രക്ത സാക്ഷിദിന ത്തില്‍ പൊതു അവധി ആയിരിക്കും. മന്ത്രാ ലയ ങ്ങളിലും പൊതു സ്ഥാപന ങ്ങളിലും സര്‍ക്കാര്‍ ആസ്ഥാന ങ്ങളിലും രാവിലെ 8 മണി മുതല്‍ 11.30 വരെ ദേശീയ പതാക താഴ്ത്തി ക്കെട്ടും. തുടര്‍ന്ന് 11.31ന് ദേശീയ ഗാന ത്തോടൊപ്പം പതാക ഉയര്‍ത്തും.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാ ധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃ ത്വ ത്തില്‍ രക്ത സാക്ഷി കള്‍ ക്കായുള്ള പദ്ധതി കള്‍ നടപ്പാക്കി വരുന്ന തായി രക്ത സാക്ഷികളുടെ കുടുംബ ക്ഷേമ വിഭാഗം ഡയരക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അറിയിച്ചു.

രക്ത സാക്ഷി ദിനാചരണ ത്തിന്റെ ഭാഗ മായി ‘The_UAE_Remembers’ എന്ന് ഹാഷ് ടാഗ് ചെയ്തു കൊണ്ടുള്ള പ്രചാരണ പരി പാടിക്ക് ഗവണ്‍ മെന്റ് ആഹ്വാനം ചെയ്തു.

സോഷ്യല്‍ മീഡിയ കളില്‍ സജീവ മായി നില്‍ക്കുന്ന വിദ്യാര്‍ ത്ഥികളും യുവാ ക്കളും ഹാഷ് ടാഗിന്റെ പ്രചാരകരാണ്‍.

- pma

വായിക്കുക: , ,

Comments Off on രക്ത സാക്ഷി ദിനാചരണം : പതാക താഴ്ത്തി ക്കെട്ടും

ചാള്‍സും കാമിലയും അബുദാബി യില്‍

November 8th, 2016

abu dhabi-visit-charles-prince-of wales-wife-camilla-ePathram

അബുദാബി : മൂന്നു ദിവസത്തെ ഗള്‍ഫ് പര്യടന ത്തിനിടെ ബ്രിട്ടിഷ് കിരീട അവകാശി ചാൾസ് രാജ കുമാരനും ഭാര്യ കാമില പാര്‍ക്കറും അബുദാബി യില്‍ എത്തി. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇരു വരേയും സ്വീകരിച്ചു.

പിന്നീട് അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശിച്ചു. യു. എ. ഇ. യിലെ സഹിഷ്ണുതാ കാര്യ സഹമന്ത്രി ശൈഖ ലുബ്‌ന അല്‍ ഖാസിമിയും മറ്റു ഉദ്യോ ഗസ്ഥരും പൗര പ്രമുഖരും അവരോടൊപ്പം എത്തി യി രുന്നു. തുടര്‍ന്ന് മത സഹിഷ്ണുത ചര്‍ച്ച ചെയ്യുന്ന യോഗം ചേര്‍ന്നു.

വ്യത്യസ്ത മത വിഭാഗ ങ്ങളില്‍ നിന്നുള്ള അമ്പ തോളം പേര്‍ ചാള്‍സ് രാജ കുമാരനെയും കാമില യെയും കാണുന്ന തിനായി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ എത്തി യിരുന്നു.

– Image Credit : WAM

- pma

വായിക്കുക: ,

Comments Off on ചാള്‍സും കാമിലയും അബുദാബി യില്‍

പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

November 7th, 2016

al-ain-oasis-world-heritage-site-ePathram
അല്‍ ഐന്‍ : യുനെസ്കോ യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2011 ലാണ് അല്‍ഐനിനെ യുനെസ്കോ യുടെ ലോക പൈതൃക പട്ടിക യിലേക്ക് തെര ഞ്ഞെടു ത്തത്.

വെങ്കല യുഗ ത്തിലെ ഹഫീത് ശവ കുടീര ങ്ങള്‍, ഹിലി യിലെ വാസ്തു ശില്‍പ ചാരുത യുള്ള താമസ സ്ഥല ങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവ ശിഷ്ട ങ്ങള്‍, അല്‍ഐന്‍ ഒയാസിസ് അടക്കം ആറ് മരുപ്പച്ച കള്‍ എന്നിവ യാണ് ഈ പ്രദേശ ത്തിനെ പൈതൃക പട്ടിക യിലേക്ക് എത്തി ച്ചത്.

മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്ര പരമായ വികാ സം, രാജ്യ ത്തിന്റെ പൈതൃക ത്തിലും സാംസ്കാരികത യിലും അലൈന്‍ ഒയാസിസ് എന്ന ഈ പ്രദേശ ത്തിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശ കര്‍ക്ക് മനസ്സി ലാക്കു വാനായി ഇവിടെ പരി സ്ഥിതി കേന്ദ്രം സ്ഥാപി ച്ചിട്ടുണ്ട്.

ഈന്തപ്പന തോട്ട ങ്ങളി ലേക്ക് വെള്ളം എത്തിക്കുന്ന കനാല്‍ സംവിധാന ങ്ങളും തോടു കളും ഇവിടെ എത്തുന്ന സന്ദര്‍ശ കര്‍ക്ക് വേറിട്ട ഒരു കാഴ്ച യാകും. മരുപ്പച്ച യില്‍ നിന്ന് ഉല്‍പാദി പ്പിക്കുന്ന വിവിധ സാധന ങ്ങള്‍ വില്പനക്കു വെച്ചി രിക്കുന്ന കട കളും കഫേ കളും റെസ്റ്റോറന്‍റുകളും അട ങ്ങുന്ന അല്‍ ഐന്‍ ഒയാസിസ്പ്ളാസ യും സന്ദര്‍ശ കര്‍ക്ക് ആസ്വാദ്യമാകും.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ ക്കായി തുറന്നു കൊടുത്തത്. തുടര്‍ന്ന് അബുദാബി വിനോദ സഞ്ചാര വകുപ്പി ന്റെ (ടി. സി. എ) നേതൃത്വ ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ അദ്ദേഹം നോക്കി ക്കണ്ടു.

ആഗോള വിനോദ ഞ്ചാര മേഖല യില്‍ അബുദാബി യുടെ സ്ഥാനം ഉയര്‍ത്തി യതില്‍ ടി. സി. എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

Page 153 of 162« First...102030...151152153154155...160...Last »

« Previous Page« Previous « വിനോദ സഞ്ചാരികളെ ആകര്‍ഷിക്കു വാന്‍ പദ്ധതി കളുമായി അബുദാബി ടൂറിസം
Next »Next Page » രാഹുൽ ഗാന്ധിയോട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പ്രവർത്തക സമിതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha