ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ

March 19th, 2024

uae-president-ifthar-with-worshippers-at-sheikh-zayed-masjid-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രവാസികൾ അടക്കമുള്ള സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടെ സമൂഹ ഇഫ്താറിൽ പങ്കെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ ഇഫ്താറിന് എത്തിയ അദ്ദേഹത്തിൻ്റെ കൂടെ വൈസ് പ്രസിഡണ്ട് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാൻ, അബുദാബി കിരീട അവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവരും മറ്റു പ്രമുഖരും ഉണ്ടായിരുന്നു.

sheikh-mansoor-sheikh-muhammed-at-grand-ifthar-viral-video-ePathram

നൂറു കണക്കിന് പേര്‍ എത്തിയ സമൂഹ ഇഫ്താറിലേക്കു അദ്ദേഹം കടന്നു വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ചു. എന്നാല്‍ എല്ലാവരോടും ഇരിക്കാൻ അദ്ദേഹം പറയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.

പൊതു ജനങ്ങൾക്ക് നൽകുന്ന ഫ്രഷ് സാലഡ്, പഴം, ബിരിയാണി, ഹരീസ്, വെള്ളം, ലബൻ (യോഗട്ട്) എന്നിവ ഉൾപ്പെടുന്ന ഇഫ്താർ വിരുന്ന് കഴിച്ചു. തുടർന്ന് ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെ വിശ്വാസികളു മായും അദ്ദേഹം സംവദിച്ചു.

പ്രസിഡണ്ടും രാജ കുടുംബംഗങ്ങളും ഇരുന്നതിനു സമീപം ഉണ്ടായിരുന്നവരിൽ ഏറെയും മലയാളികൾ ആയിരുന്നു. ലൈവ് വീഡിയോ ഉടനെ ഹിറ്റ് ആവുകയും ചെയ്തു. പ്രവാസി തൊഴിലാളികളുമായി സംവദിക്കുന്ന യു. എ. ഇ. പ്രസിഡണ്ടിന്‍റെ വീഡിയോ കഴിഞ്ഞ വർഷം വൈറല്‍ ആയിരുന്നു. TikTok

- pma

വായിക്കുക: , ,

Comments Off on ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ

പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍

July 17th, 2023

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : പ്രവാസി തൊഴിലാളികളുമായി സംവദിക്കുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്‍റെ വീഡിയോ  വൈറല്‍.

വാഹനത്തിലേക്ക് കയറുന്ന പ്രസിഡണ്ടിനെ അടുത്തു വെച്ച് കണ്ടപ്പോള്‍ അമ്പരന്നു നില്‍ക്കുന്ന രണ്ട് തൊഴിലാളികളെ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പ്രവാസികളായ അവരെ അടുത്തേക്കു വിളിച്ചു.

തുടര്‍ന്ന് അദ്ദേഹം അവരോട് കുശലാന്വേഷണം നടത്തുകയും ഒരുമിച്ചുള്ള ഫോട്ടോ എടുക്കുകയും ചെയ്തു. പ്രസിഡണ്ട് രണ്ട് പേരുമായി സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പെട്ടെന്നു തന്നെ വൈറല്‍ ആവുകയായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍

ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

June 30th, 2022

uae-president-sheikh-mohamed-bin-zayed-receives-narendra-modi-ePathram
അബുദാബി : ഹ്രസ്വ സന്ദര്‍ശനത്തിനായി യു. എ. ഇ. യില്‍ എത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു നൽകിയ ഹൃദ്യമായ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘അബുദാബിയിലെ സ്വീകരണം വളരെ ഹൃദ്യമായിരുന്നു എന്നും വിമാനത്താവളത്തില്‍ നേരിട്ട് എത്തി സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന് നന്ദി’ എന്നും നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

ജർമ്മനിയിൽ ജി -7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോഡി അബുദാബിയില്‍ എത്തിയത്. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, വിവിധ വകുപ്പു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗത്തിൽ അനുശോചനം രേഖ പ്പെടുത്തി. അദ്ദേഹത്തിന്‍റെ ഉദാരമായ മാനുഷിക മൂല്യങ്ങളും ഇമാറാത്തി- ഇന്ത്യൻ ബന്ധങ്ങളിൽ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതിയും അനുസ്മരിച്ചു.

യു. എ. ഇ. യുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനെ അഭിനന്ദിച്ച നരേന്ദ്ര മോഡി, രാജ്യത്തെ നയിക്കുവാനും കൂടുതൽ പുരോഗതിയും വികസനവും കൈ വരിക്കുന്നതിലും വിജയിക്കട്ടെ എന്ന് ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി വരും കാലയളവിൽ കൂടുതൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

കൊവിഡ് പരിശോധനയിലും തട്ടിപ്പ് : അനുഭവം വ്യക്തമാക്കി ഒരു വൈറല്‍ പോസ്റ്റ്

December 29th, 2021

ashraf-thamarassery-paretharkkoral-ePathram
അബുദാബി : കേരളത്തിലെ രണ്ടു വിമാന ത്താവള ങ്ങളില്‍ നിന്നും മണിക്കൂറുകളുടെ വിത്യാസത്തില്‍ നടത്തിയ കൊവിഡ് പി. സി. ആര്‍. പരിശോധനയില്‍ രണ്ടു വ്യത്യസ്ത ഫലങ്ങള്‍ ലഭിച്ചതിന്റെ അനുഭവം വ്യക്തമാക്കി പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റ് വൈറലായി.

നാട്ടിലെ കൊവിഡ് ആർ. ടി. പി. സി. ആര്‍. ടെസ്റ്റു കളിലെ ക്രമക്കേടുകളെ ക്കുറിച്ചുള്ള വിമർശനവും പരിശോധനാ സംവിധാന ങ്ങളിലെ അശാസ്ത്രീ യതയും സാങ്കേതിക തകരാറുകളും അതോടൊപ്പം ഉദ്യോസ്ഥരുടെ മാന്യത ഇല്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റ വും വ്യക്തമാക്കുന്നതാണ് ടെസ്റ്റ് റിസള്‍ട്ടുകളുടെ ചിത്രങ്ങള്‍ അടക്കം പങ്കു വെച്ചുള്ള ഫേയ്സ് ബുക്ക് പോസ്റ്റ്.

ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കുവാന്‍ നാട്ടിലേ ക്കുള്ള യാത്രക്കായി ഷാര്‍ജയില്‍ നിന്നും കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി തിരുവനന്ത പുരത്ത് വിമാനം ഇറങ്ങിയ അഷ്രഫ് താമരശ്ശേരി, ഏതാനും മണിക്കൂറുകള്‍ക്കു ശേഷം തിരികെ ഷാർജയിലേക്കുളള വിമാനത്തിൽ യാത്ര ചെയ്യുവാനായി തിരുവനന്ത പുരം വിമാന ത്താവള ത്തില്‍ 2490 രൂപ നല്‍കി എടുത്ത റാപ്പിഡ് ടെസ്റ്റ് റിസള്‍ട്ടില്‍ കൊവിഡ് പോസിറ്റീവ് കാണിച്ചു.

24 മണിക്കൂര്‍ മുമ്പ് ഷാര്‍ജയിൽ നിന്ന് എടുത്ത RT- PCR നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒരിക്കല്‍ കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് അപേക്ഷിച്ചപ്പോള്‍ “ഒരു രക്ഷയുമില്ല” എന്നതായിരുന്നു മറുപടി. മാത്രമല്ല ‘ഗൾഫിൽ പോയി കൊറോണ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടത്തെ മെഷീനാണോ കുഴപ്പം’ എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ‘സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ’ എന്ന ധാര്‍ഷ്ട്യം കലർന്ന മറുപടിയും.

തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് എടുത്ത് അദ്ദേഹം കൊച്ചിയില്‍ വരികയും നെടുമ്പാശ്ശേരി വിമാന ത്താവളത്തില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ഷാര്‍ജ യിലേക്ക് യാത്ര ചെയ്തു. ഷാര്‍ജ വിമാനത്താവളത്തിലെ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.

നാട്ടിലെ ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും വിമാനത്താവള അധികൃതരുടേയും കണ്ണു തുറപ്പി ക്കാന്‍ ഉതകുന്ന ഈ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം വ്യക്തമാക്കി കൊണ്ടുള്ള ഈ കുറിപ്പി ന്ന് കമന്‍റ് ചെയ്തിരിക്കുന്ന പലരും അവരവരുടെ യാത്രാ വേള കളിലെ ദുരനുഭവങ്ങളും കൂടെ കുറിച്ചിട്ടുണ്ട്. ഫേയ്സ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് പരിശോധനയിലും തട്ടിപ്പ് : അനുഭവം വ്യക്തമാക്കി ഒരു വൈറല്‍ പോസ്റ്റ്

യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു : ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

October 6th, 2021

sheikh-muhammed-bin-zayed-in-abudhabi-air-port-ePathram
അബുദാബി : കൊവിഡ് മഹാമാരിയെ രാജ്യം അതി ജീവിച്ചു എന്ന് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ജന ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ ദൈവ ത്തിന് നന്ദി പറയുന്നു എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം (W A M) പങ്കു വെച്ചതാണ് ഈ വീഡിയോ.

കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 200 ല്‍ താഴെയാണ്. സ്‌കൂളുകള്‍ തുറന്നതും ഓഫീസുകള്‍ എല്ലാം പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തനം തുടങ്ങിയതും യാത്രകള്‍ പുന:രാരംഭിച്ചതും രാജ്യം കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച തിന് തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു : ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

Page 1 of 212

« Previous « ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്
Next Page » കാന്തപുരത്തിന് ഗോൾഡൻ വിസ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha