യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി

December 6th, 2022

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : യു. എ. ഇ. മുന്നോട്ടു വെക്കുന്ന മാനവിക സന്ദേശം അതി മഹത്തരം എന്നും സമാധാനവും സഹിഷ്ണുതയും സഹവർത്തിത്വവും മുഖ മുദ്ര യാക്കിയ യു. എ. ഇ. വികസനത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ലോകത്തിനു മാതൃക യാണ് എന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി.

ദേശീയ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പരിപാടി കളില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യു. എ. ഇ. ഔഖാഫ് ചെയർമാൻ മുഹമ്മദ് മത്തർ സാലിം അൽ കഅബി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടിന്‍റെ മത കാര്യ മുന്‍ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി മുഖ്യ പ്രഭാഷണം നടത്തി. ഔഖാഫ് ഇമാമും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് മുഅദ്ദിന്‍ അല്‍ ഹാഫിള് അഹ്മദ് നസീം ബാഖവി ഖുര്‍ ആന്‍ പാരായണം നടത്തി.

islamic-center-celebrate-uae-51-national-day-ePathram

ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. ബാലാജി രാമ സ്വാമി, ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ (റീജന്‍സി ഗ്രൂപ്പ്), മാര്‍ഗിറ്റ് മുള്ളര്‍, (ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍) കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഹാരിസ് ബാഖവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടി യില്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം സ്വാഗതവും ട്രഷറര്‍ എ. വി. ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു.  *  F B Page

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി

പ്രാദേശിക കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കുവാ​ൻ ലു​ലു ഗ്രൂ​പ്പ്

December 4th, 2022

lulu-mou-with-elite-agro-holding-ePathram
അബുദാബി : യു. എ. ഇ. യിലെ കാര്‍ഷിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഗ്രൂപ്പും എലീറ്റ് അഗ്രോ ഹോള്‍ഡിംഗും തമ്മില്‍ ധാരണാ പത്രം ഒപ്പു വെച്ചു. വർഷത്തിൽ 15,000 ടൺ പഴം, പച്ചക്കറികൾ വിൽപന നടത്തു ന്നത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാല, എലീറ്റ് അഗ്രോ ഹോള്‍ഡിംഗ് സി. ഇ. ഒ. ഡോക്ടര്‍. അബ്ദുല്‍ മോനിം അല്‍ മര്‍സൂഖി എന്നിവരാണ് ഒപ്പു വെച്ചത്.

lulu-group-51-uae-national-day-ePathram

യു. എ. ഇ. കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം അല്‍ മഹീരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസുഫലി എന്നിവര്‍ സംബന്ധിച്ചു. അബുദാബി ഖലീഫ സിറ്റി ഫുർസാൻ ലുലു മാളിൽ ‘ഖൈര്‍ അല്‍ ഇമാറാത്ത്’ കാമ്പയിനിന്‍റെ ഭാഗമായി സ്വദേശി കർഷകർ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്ക് വേണ്ടി ക്രമീകരിച്ച പ്രത്യേക സ്റ്റാളുകളുടെ ഉദ്‌ഘാടനം മന്ത്രിമറിയം അല്‍ മഹീരി നിർവ്വഹിച്ചു.

lulu-khair-al-emarath-ePathramപ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകൾ വഴി വിപണി ഒരുക്കു ന്നതിൽ അഭിമാനം ഉണ്ടെന്നു എം. എ. യൂസഫലി പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല വിദേശ രാജ്യങ്ങളിലും യു. എ. ഇ. ഉൽപന്ന ങ്ങൾക്കു വിപണി കണ്ടെത്തും.

lulu-forsan-central-mall-khalifa-city-ePathram

പ്രാദേശിക കര്‍ഷകരെയും നിര്‍മ്മാതാ ക്കളെയും അവരുടെ സംഭാവന കളുടെ പേരില്‍ ദേശീയ ദിന വേളയില്‍ അംഗീകരിക്കുന്നത് കൂടിയാണ് ഈ കരാര്‍ എന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷക്ക് കർഷകർ നൽകുന്ന സംഭാവനകൾ മാനിച്ച് അവരെ പുരസ്കാരം നൽകി ആദരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പ്രാദേശിക കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കുവാ​ൻ ലു​ലു ഗ്രൂ​പ്പ്

ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു – വ്യാപാര രംഗത്ത് ലുലു വിൻ്റെ പുതിയ മുന്നേറ്റം

November 24th, 2022

amazone-with-lulu-mou-sign-ronaldo-mouchawar-and-ma-yusuff-ali-ePathram

അബുദാബി : ഓൺ ലൈൻ വിപണന രംഗത്ത് പുതിയ ചുവടു വെപ്പുമായി ലുലു ഗ്രൂപ്പും ആമസോണും. ലുലു ഹൈപ്പർ മാർക്കറ്റു കളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉൽപ്പന്ന ങ്ങൾ യു. എ. ഇ. യിൽ വിതരണം ചെയ്യുന്ന തിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണ ത്തില്‍ ഏർപ്പെടുന്നത്.

അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ യുടെ സാന്നിദ്ധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയും ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് റൊണാൾഡോ മോചവറു മാണ് കരാറിൽ ഒപ്പു വെച്ചത്.

ഉപഭോക്താക്കൾക്ക് ഇനി ആമസോണിലൂടെ ലുലു ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാം. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ആമസോൺ വേഗത്തിൽ എത്തിക്കും. ആദ്യ ഘട്ടത്തിൽ ദുബായ് മറീന, ബർഷ, പാം ജുമേറ, അറേബ്യൻ റെയ്‌ഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണം. വൈകാതെ യു. എ . ഇ. യിലെ എല്ലാ നഗരങ്ങളിലും ഈ സേവനം ലഭ്യമാകും.

സ്വകാര്യ സംയുക്ത സംരംഭങ്ങൾ യു. എ. ഇ. വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് എന്ന് അബു ദാബി സാമ്പത്തിക വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷൊറഫ പറഞ്ഞു. ഈ സംരംഭത്തിലൂടെ ഉപഭോക്താ ക്കൾക്ക് മികച്ച സേവനം നൽകുന്ന ആമസോണി നെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

amazon-uae-signs-agreement-with-lulu-for-online-marketing-ePathram

ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കാണ് ലുലു എന്നും മുൻഗണന നല്കിയിട്ടുള്ളത് എന്ന് എം. എ. യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കൾക്ക് മികച്ച സേവനമാണ് നൽകുക എന്ന് ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് റൊണാൾഡോ മോചവർ പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ മറ്റ് ജി. സി. സി. രാജ്യങ്ങൾ, ഈജിപ്ത് എന്നിവിടങ്ങളിലും ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിലും ആയാസ രഹിത മായും ലഭ്യമാക്കും എന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു. ലുലു ഗ്രുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാ വാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അശ്റഫ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു – വ്യാപാര രംഗത്ത് ലുലു വിൻ്റെ പുതിയ മുന്നേറ്റം

ലുലു ഹൈപ്പർ മാർക്കറ്റ് അൽ മഖാമിൽ തുറന്നു

September 11th, 2022

al-ain-al-maqam-lulu-opening-ePathram
അബുദാബി : ലുലു ഇന്‍റര്‍ നാഷണൽ ഗ്രൂപ്പിന്‍റെ ഹൈപ്പർ മാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജനറൽ അഥോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്‍റ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ അൽ കാഅബി ഉദ്ഘാടനം ചെയ്തു.

അൽ ഐനിലെ പതിനഞ്ചാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ് ആണിത്. 40,000 ചതുരശ്രയടി വിസ്തീർണ്ണ ത്തിൽ രണ്ട് നിലകളില്‍ ആയിട്ടാണ് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്.

അൽ ഐനിലെ പ്രാന്ത പ്രദേശമായ അൽ മഖാമിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചതിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നൽകാൻ സാധിക്കുന്നു എന്നതിലും സന്തോഷം എന്നും എം. എ. യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എം. എ. അഷ്റഫ് അലി, ലുലു അൽഐൻ റീജ്യണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീൻ തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും വിവിധ വിഭാഗങ്ങളിലെ മാനേജര്‍മാരും സംബന്ധിച്ചു

- pma

വായിക്കുക: , , ,

Comments Off on ലുലു ഹൈപ്പർ മാർക്കറ്റ് അൽ മഖാമിൽ തുറന്നു

ഇന്ത്യ – യു. എ. ഇ. സർവ്വ കലാ ശാലകൾ തമ്മിൽ സഹകരണ ധാരണ ഒപ്പു വെച്ചു

August 18th, 2022

india-uae-flags-epathramദുബായ് : ഇന്ത്യയിലെയും യു. എ. ഇ.യിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണ യില്‍ ഒപ്പു വെച്ചു. ദുബായ് യൂണിവേഴ്സിറ്റി (യു. ഡി.) ഇന്ത്യ യിലെ ഐ. ഐ. ടി. കൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ. ഐ. എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയം ഭരണ യൂണിവേഴ്സിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.

dubai-university-signs-with-indian-institutes-of-technology-ePathram
ഇതു പ്രകാരം അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പഠന കാര്യങ്ങൾക്കായി കൈ മാറുന്നതിനും ഗവേഷണ സഹകരണത്തിനും ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്നു.

ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയുടെ സാന്നിദ്ധ്യത്തില്‍ ദുബായ് യൂണിവേഴ്സിറ്റി പ്രസിഡണ്ട് ഡോ. ഈസ ബസ്തകി, ചീഫ് അക്കാഡമിക് ഓഫീസര്‍ പ്രൊഫ. ഹുസൈൻ അൽ അഹ്മദ് എന്നിവര്‍ കരാറിൽ ഒപ്പു വെച്ചു. ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി അടക്കമുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ – യു. എ. ഇ. സർവ്വ കലാ ശാലകൾ തമ്മിൽ സഹകരണ ധാരണ ഒപ്പു വെച്ചു

Page 3 of 912345...Last »

« Previous Page« Previous « ശീതീകരിച്ച അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി
Next »Next Page » ദേശ വിരുദ്ധം : എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha