കളിവീട് 2014 സംഘടിപ്പിച്ചു

January 13th, 2014

ദുബായ് : ‘കളിവീട്’ എന്ന പേരില്‍ യുവ കലാ സാഹിതി ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.

കുട്ടി കളിലെ വ്യക്തിത്വ വികസനം, നല്ല ശീലങ്ങള്‍, ജീവിത മൂല്യങ്ങള്‍, സാമൂഹികാവ ബോധം, അഭിനയ മികവ് തുടങ്ങിയവ വളര്‍ത്താന്‍ ഉതകുന്ന വിവിധ പരിപാടി കളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്.

വിവിധ കളി കളും മത്സര ങ്ങളും കുട്ടി കള്‍ക്കായി സംഘടി പ്പിച്ചു. പത്ര പ്രവര്‍ത്തകന്‍ വി. എം. സതീഷ്, നാടക നടനും സംവിധായ കനു മായ സഞ്ജു മാധവ്, നടനും കവി യുമായ സുഭാഷ് ദാസ്, അധ്യാപക രായ രഘുനന്ദന്‍, സുഭാഷ് പന്തല്ലൂര്‍ എന്നിവര്‍ ക്ലാസ് എടുത്തു.

യുവ കലാ സാഹിതി യു. എ. ഇ. സെക്രട്ടറിയും കവി യുമായ ശിവ പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വേണു ഗോപാല്‍ സ്വാഗതവും സത്യന്‍ മാറഞ്ചേരി നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: ,

Comments Off on കളിവീട് 2014 സംഘടിപ്പിച്ചു

വിഹ്വലതകള്‍ നിറഞ്ഞ കുടുംബ ങ്ങള്‍ക്കിട യിലെ മധ്യധരണ്യാഴി

December 23rd, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഭരത് മുരളി സ്മാരക നാടകോല്‍സവ ത്തിന്റെ മൂന്നാം ദിവസം യുവ കലാ സാഹിതി അവതരി പ്പിച്ച ‘മധ്യധരണ്യാഴി’ എന്ന നാടകം അരങ്ങില്‍ എത്തി.

ഇടത്തരം കുടുംബ ങ്ങള്‍ക്കിട യില്‍ ഉണ്ടാകുന്ന സങ്കട ങ്ങളും ആകുലത കളും ആശ്വാസങ്ങളും പെട്ടെന്നു വഴി തിരിച്ചു വിടുന്ന സംഭവ ങ്ങളിലൂടെ കടന്നു പോകുന്ന മധ്യ ധരണ്യാഴി യില്‍, വഴിയില്‍ നിന്നും ലഭിച്ച പൊതിക്കുള്ളില്‍ പണമോ സ്വര്‍ണ്ണമോ അടങ്ങുന്ന എന്തെങ്കിലും സമ്മാനം ആയിരിക്കും എന്ന വിശ്വാസ ത്തില്‍ ജീവിത ത്തിന്റെ നല്ല നാളുകള്‍ സ്വപ്നം കാണുന്ന ദമ്പതി മാരുടെ കഥയാണ് പറഞ്ഞത്‌.

ജോയ് മാത്യൂവിന്‍റെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ നാടകം സംവിധാനം ചെയ്തത് എ. രത്നാകരന്‍.

നാടകോല്‍സവ ത്തിന്റെ നാലാം ദിവസ മായ ചൊവ്വാഴ്ച, രാജീവ് മുളക്കുഴ രചനയും സംവിധാനവും ചെയ്യുന്ന ‘പന്തയം’ അരങ്ങിലെത്തും. വിഖ്യാത റഷ്യന്‍ കഥാകൃത്ത് ആന്‍റണ്‍ ചെക്കോവിന്‍റെ ‘ദി ബെറ്റ്’ എന്ന കഥ യുടെ നാടകാവിഷ്കാര മാണ് പന്തയം.

- pma

വായിക്കുക: , ,

Comments Off on വിഹ്വലതകള്‍ നിറഞ്ഞ കുടുംബ ങ്ങള്‍ക്കിട യിലെ മധ്യധരണ്യാഴി

മഴപ്പാട്ട് അരങ്ങിലെത്തി

December 22nd, 2013

അബുദാബി : ഭരത് മുരളി നാടകോല്‍സവ ത്തില്‍ രണ്ടാമത്തെ നാടക മായ മഴപ്പാട്ട്, പുള്ളുവൻപാട്ടിന്റെ ഈണ ത്തിൽ നായക നായ കാന്തനും ഭാര്യയും തമ്മിലുള്ള ബന്ധ ത്തിന്റെ തീവ്രത വരച്ചു കാട്ടുന്നു. ജയപ്രകാശ് കുളൂരിന്റെ രചന യായ ‘ചോരുന്ന കൂര‘ യുടെ രംഗാ വിഷ്കാര മായിരുന്നു മഴപ്പാട്ട്.

അല്‍ഐന്‍ മലയാളി സമാജം അവതരിപ്പിച്ച മഴപ്പാട്ട് മഞ്ജുളനാണ് സംവിധാനം ചെയ്തത്. കാന്തനായി അഭിനയിച്ച സഹീഷും കാന്തന്റെ ഭാര്യയായി അഭിനയിച്ച രേഷ്മയും മികച്ച പ്രകടന മാണ് കാഴ്ച വെച്ചത്.

നാ‍ടകോത്സവ ത്തിന്റെ മൂന്നാം ദിവസ മായ ഞായറാഴ്ച രാത്രി എട്ടര യ്ക്കു എം. രത്നാകരന്‍ സംവിധാനം ചെയ്ത യുവ കലാ സാഹിതിയുടെ ‘മധ്യ ധരണ്യാഴി‘ എന്ന നാടകം അരങ്ങി ലെത്തും.

- pma

വായിക്കുക: , , ,

Comments Off on മഴപ്പാട്ട് അരങ്ങിലെത്തി

Page 7 of 7« First...34567

« Previous Page « തൊട്ടാവാടി : പ്രകൃതിയെ തൊട്ടറിഞ്ഞ കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ്
Next » കൈരളി കല്‍ചറല്‍ ഫോറം ക്രിസ്മസ് ആഘോഷിച്ചു »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha