പി കെ വി അനുസ്മരണം അൽഖൂസില്‍..

July 26th, 2013

pkv-ePathram
ദുബായ് : യുവ കലാ സാഹിതി അല്‍ഖൂസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഖാവ് പി കെ വി അനുസ്മരണവും അല്‍ഖൂസ് യുണിറ്റ് കണ്‍വെണ്‍ഷനും 2013 ജൂലായ് 26 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ അല്‍ഖൂസ് ഷക്‌ലാന്‍ റെസ്റ്റാറന്റില്‍ വച്ച് സംഘടിപ്പിക്കുന്നു.

അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് യുവ കലാ സന്ധ്യ ദുബായ് യുണിറ്റ് സ്വഗത സംഘം അവിടെ വച്ച് കൂടുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 14 66 465 – 050 14 01 339 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on പി കെ വി അനുസ്മരണം അൽഖൂസില്‍..

പി. കെ. വാസുദേവൻ നായരെ അനുസ്മരിച്ചു

July 14th, 2013

pkv-ePathram
ഷാര്‍ജ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി. പി. ഐ. നേതാവു മായിരുന്ന പി. കെ. വാസുദേവൻ നായരെ യുവ കലാ സാഹിതി ഷാർജ യൂണിറ്റി ന്റെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു.

രാഷ്ട്രീയം ദുർഗന്ധ പൂരിത മായിരിക്കുന്ന ഈ കാല ഘട്ട ത്തിൽ നമ്മുടെ സമൂഹം പി. കെ. വി. യെ പോലുള്ള നിർമ്മല വ്യക്തിത്വ ങ്ങളെ ആവശ്യ പ്പെടുന്നതായി അനുസ്മരണ പ്രഭാഷണം നടത്തിയ യുവ കലാ സാഹിതി യു. എ. ഇ. കേന്ദ്ര കമ്മറ്റി അംഗം പി. എം. പ്രകാശൻ അഭിപ്രായ പ്പെട്ടു.

ഈ അടുത്ത കാലത്ത് അന്തരിച്ച മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവ് സത്യപാൽ ഡാംഗ്, തെങ്ങമം ബാലകൃഷ്ണൻ, പി. കെ. വി. യുടെ പത്നി ലക്ഷ്മി ക്കുട്ടിയമ്മ തുടങ്ങിയ വരുടെ നിര്യാണ ത്തിൽ യോഗം അനുശോചനം രേഖ പ്പെടുത്തി.

പി. ശിവ പ്രസാദ് അനുശോചന പ്രമേയം അവതരി പ്പിച്ചു. മുപ്പത് വർഷത്തെ പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന യുവ കലാ സാഹിതി യുടെ ആദ്യ കാല അംഗ ങ്ങളിൽ ഒരാളായ നാരായണനു യാത്ര യയപ്പു നൽകി. യോഗ ത്തിൽ സുനിൽരാജ് അദ്ധ്യക്ഷ ത വഹിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on പി. കെ. വാസുദേവൻ നായരെ അനുസ്മരിച്ചു

യുവ കലാ സാഹിതി കളിവീട് ക്യാമ്പ് നടത്തി

July 7th, 2013

അബുദാബി : യുവ കലാ സാഹിതി വയലാര്‍ ബാല വേദിയുടെ ആഭിമുഖ്യ ത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വൈവിധ്യമാര്‍ന്ന വിജ്ഞാന കലാ സാംസ്കാരിക പരിപാടി കളുമായി സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കളിവീട് ക്യാമ്പ്, ബാല താരം നിവേദിത വിജയന്‍ ഉദ്ഘാടനം ചെയ്തു.

1 മുതല്‍ 12 വരെ ക്ളാസുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ചിത്രകല, തിയ്യേറ്റര്‍, ക്ളേ മോഡലിംഗ്, ശാസ്ത്രം, മലയാള ഭാഷ, കാര്‍ഷിക രംഗം തുടങ്ങിയ വിഷയ ങ്ങളില്‍ ക്ളാസ് നടന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on യുവ കലാ സാഹിതി കളിവീട് ക്യാമ്പ് നടത്തി

Page 8 of 8« First...45678

« Previous Page « ലാറ്റിൻ അമേരിക്കയിലേക്ക് സ്വാഗതം
Next » ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha