Wednesday, January 6th, 2010

പുതു വത്സര ദിനത്തില്‍ ഫാക്കി ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങള്‍

fakih-newyear-abdullakuttyദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫാക്കി ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങള്‍, പുതു വത്സര ദിനത്തില്‍ ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വാന്‍ ഹാളില്‍ നടന്നു. മുഖ്യാതിഥി യായി കണ്ണൂര്‍ എം. എല്‍. എ. ശ്രീ. അബ്ദുള്ള ക്കുട്ടി പങ്കെടുത്തു.
 
ഫാക്കി ഗ്രൂപ്പിലെ സര്‍ഗ്ഗ ധനരായ കലാകാരന്മാര്‍ ഒരുക്കിയ വിവിധ കലാ പരിപാടികള്‍ അരങ്ങേറി. മിമിക്രി, മാപ്പിള പ്പാട്ട്, ഖവ്വാലി, മാജിക് ഷോ, അറബിക് ഡാന്‍സ്, ആഫ്രിക്കന്‍ ആദിവാസി നൃത്തം, നാടോടി നൃത്തം തുടങ്ങിയവയും, ചടുലങ്ങളായ നൃത്ത ചുവടുകളോടെ കൊച്ചു കൂട്ടുകാര്‍ അവതരിപ്പിച്ച ഹിന്ദി – മലയാളം സിനിമാറ്റിക് ഡാന്‍സും പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
നൂറ്റമ്പതോളം മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപന ത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ ശ്രീ. ഫാക്കി, കലാ പരിപാടികളില്‍ പങ്കെടുത്ത വര്‍ക്ക് സമ്മാനങ്ങളും തൊഴില്‍ മേഖലകളില്‍ മികവു തെളിയിച്ച വര്‍ക്ക് പുരസ്കാരങ്ങളും നല്‍കി ആദരിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine