ഫേസ്‌ബുക്ക്‌ ഫോണ്‍ വരുന്നു

February 12th, 2011

സൗഹൃദത്തിന്റെ പുതിയ ഭാഷയായ ഫേസ്‌ ബുക്ക്‌, തങ്ങളുടെ പോപ്പുലാരിറ്റി മുതലാക്കാനായി പുതിയ മൊബൈല്‍ ഫോണുമായി രംഗത്ത്‌. ഐ.എന്‍.ക്യുവാണ്‌ ഫേസ്‌ബുക്ക്‌ റെഡിയായ രണ്ട്‌ മൊബൈല്‍ ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്‌. ക്ലൗഡ്‌ ടച്ച്‌, ക്ലൗഡ്‌ ക്യു എന്നിങ്ങനെ രണ്ട്‌ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളാണ്‌ അവതരിപ്പിക്കുക. 18-28 പ്രായ പരിധിയിലുള്ളവരെ ഉദ്ദേശിച്ചുള്ളതാണ്‌ ഈ ഫോണുകള്‍. ഉപയോക്‌താക്കള്‍ക്ക്‌ അപ്‌ഡേറ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഫേസ്‌ ബുക്കിന്റെ മറ്റ്‌ പ്രധാന ഫീച്ചറുകള്‍ എന്നിവ അതിവേഗം കാണാനും ഉപയോഗിക്കാനും പറ്റുന്ന രീതിയിലാണ്‌ ഇവയുടെ ഹോം സ്‌ക്രീന്‍ തയാറാക്കിയിരിക്കുന്നത്‌.

ഫേസ്‌ബുക്ക്‌ ടീം സജീവമായി പങ്കെടുത്തായിരുന്നു ഈ സ്‌ക്രീനുണ്ടാക്കാന്‍ സഹായിച്ചത്‌. ഫേസ്‌ബുക്കിന്റെ മറ്റ്‌ പ്രധാന ഫീച്ചറുകളായ ചാറ്റ്‌, മെസേജുകള്‍, വാള്‍ പോസ്‌റ്റിംഗ്‌, നോട്ടിഫിക്കേഷനുകള്‍ എന്നിവ വളരെ വേഗം അക്‌സസ്‌ ചെയ്യാവുന്ന രീതിയിലാണ്‌ ഇത്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഉപയോക്‌താക്കള്‍ക്ക്‌ അതിവേഗം ഫേസ്‌ബുക്ക്‌ ഉപയോഗിക്കാവുന്നതു പോലെയാണ്‌ ഇതു തയാറാക്കിയിരിക്കുന്നതെന്ന്‌ ഫേസ്‌ ബുക്ക്‌ മൊബൈല്‍ ബിസിനസിന്റെ തലവന്‍ ഹെന്റി മൊയിസിനാക്‌ പറഞ്ഞു. ഹോം സ്‌ക്രീനില്‍ തന്നെ ഫേസ്‌ ബുക്ക്‌ പ്ലേസസ്‌ അക്‌സസ്‌ ചെയ്യാനാവും.

സ്‌റ്റോറുകള്‍, റെസ്‌റ്ററന്റുകള്‍ മറ്റു സ്‌ഥലങ്ങള്‍ എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറാണ്‌ ഇത്‌. ഷെഡ്യൂളുകള്‍ തയാറാക്കാന്‍ സഹായിക്കുന്ന ഇവന്റ്‌സ്‌ വിഭാഗവും എളുപ്പത്തില്‍ സന്ദര്‍ശിക്കാം. ഓരോ വിഭാഗത്തിലും പ്രത്യേകം സൈന്‍ ഇന്‍ ചെയ്യുന്നതിനു പകരം ഒറ്റ സൈന്‍ ഇന്‍ വഴി എല്ലാം ഉപയോഗിക്കാമെന്നതാണ്‌ ഫോണിന്റെ മറ്റൊരു പ്രത്യേകത. ഫോണ്‍ രംഗത്തേക്കു കടക്കുന്നുവെന്നത്‌ ഫേസ്‌ബുക്ക്‌ നിരന്തരമായി നിഷേധിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, തങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പോവുകയാണെന്ന്‌ മൊയിസിനാക്‌ പറഞ്ഞു.

ക്ലൗഡ്‌ ടച്ചില്‍ ക്വാല്‍കോം 600 മെഗാഹെട്‌സിന്റെ 7227 ചിപ്‌സെറ്റ്‌, 3.5 ഇഞ്ച്‌ എച്ച്‌.ജി.വി.എ ടച്ച്‌ സ്‌ക്രീന്‍, വര്‍ധിപ്പിക്കാവുന്ന 4എം.ബി മെമ്മറി, 5എം.പി മെഗാപിക്‌സല്‍ കാമറ എന്നിവയാണുള്ളത്‌. ഇത്‌ ഏപ്രിലില്‍ വിപണിയിലെത്തും. വൈഫൈ, ബ്ലൂടൂത്ത്‌, ജി.പി.എസ്‌, എഫ്‌.എം.റേഡിയോ, ആക്‌സിലെറോമീറ്റര്‍, വടക്കുനോക്കിയന്ത്രം എന്നിവയും ഈ ഫോണിലുണ്ട്‌. ക്ലൗഡ്‌ ക്യു മൂന്നാം ത്രൈമാസ കാലയളവിലേ വിപണിയിലെത്തൂ. രണ്ടു ഫോണിന്റെയും വില പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി വില കുറവായിരിക്കാനാണു സാധ്യത എന്നു കരുതപ്പെടുന്നു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വെയ്ക് വെബ്‌ സൈറ്റ്‌ സ്വിച്ച് ഓണ്‍ ചെയ്തു

November 2nd, 2009

wake-kpk-vengaraകണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മയായ “വെയ്ക് ” (WAKE) നിക്ഷേപ സംരംഭമായ WIIL (Wake Industries International Ltd) വെബ്‌ സൈറ്റ്‌ www.wakeindustries.in സ്വിച്ച് ഓണ്‍ കര്‍മ്മം, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യു. എ. ഇ. യിലെ സാംസ്കാരിക സാമൂഹിക മണ്ഡലത്തിലെ നിറ സാന്നിദ്ധ്യവുമായ കെ. പി. കെ. വേങ്ങര നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ പനക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
 


wake

 
വെയ്ക് പ്രസിഡന്‍റ് അഡ്വ. ഹാഷിക്ക്, ജന. സിക്രട്ടറി മുഹമ്മദ്‌ അന്‍സാരി, ട്രഷറര്‍ മുരളി, ഡയറക്ടര്‍ മാരായ ടി. കെ. പി. നായര്‍, കെ. പി. ശശി, നൂറുദ്ധീന്‍, ആര്‍. വി. വേണു ഗോപാല്‍, വി. പി. ശറഫുദ്ധീന്‍, സജിത്ത് നായര്‍, പി. പ്രേമന്‍, പ്രമോട്ടര്‍മാരായ സനത് നായര്‍, അരുണ്‍ കുമാര്‍ എന്നിവര്‍ സന്നിഹി തരായിരുന്നു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റിലയന്‍സ് ചരിത്രം സൃഷ്ടിക്കുന്നു

December 25th, 2008

ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണ ശാല ഗുജറാത്തിലെ ജംനഗറില്‍ പൂര്‍ത്തീക രിച്ചുകൊണ്ട് ഇന്ത്യന്‍ കമ്പനി ആയ റിലയന്‍സ് ചരിത്രം സൃഷ്ടിച്ചു. നിലവിലുള്ള 33 മില്യണ്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയോടനുബന്ധിച്ച് ദിനം‌പ്രതി 580,000 ബാരല്‍ ശേഷിയുള്ള ശാലയാണ് റിലയന്‍സ് പുതുതായി ആരംഭിച്ചിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെനിന്നും റിലയന്‍സ് പെട്രോളിയ്ം ഉല്‍പ്പ ന്നങ്ങള്‍ കയറ്റുമതി ചെയ്യും. നാഫ്ത, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ എന്നിവയായിരിക്കും പുതിയ പ്ലാന്റിന്റെ ഉല്‍പ്പന്നങ്ങള്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പശ്ചാത്തല വികസനം സ്വകാര്യമേഖലക്കും

December 22nd, 2008

കേരളത്തിലെ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളില്‍ ഇനി സ്വകാര്യ നിക്ഷേപകര്‍ക്കും പങ്കാളിത്തം ലഭിക്കും. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് എന്നും വിലങ്ങു തടി യായിട്ടുള്ള റോഡ്, വാണിജ്യകെട്ടിട സമുച്ചയങ്ങള്‍( വില്പന മാളുകള്‍), ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ വികസനങ്ങളില്‍ ഇനി ആധുനിക വ്യാപാര തന്ത്രങ്ങളും മറ്റും മാറ്റ ത്തിന്റെ കൊടുങ്കാറ്റുയര്‍ത്തും. ധനമന്ത്രി തോമസ് ഐസകിന്റേതാണ് ഈ നിര്‍ദ്ദേശം. ഇങ്ങനെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ വാടകയില്‍ ഒരു പങ്ക് നിശ്ചിത കാലത്തേക്ക് നിക്ഷേപത്തില്‍ പങ്കാളിയാ കുന്നവര്‍ക്ക് ലഭിക്കും. ദേശീയ ഗെയിമിന് വേണ്ടി നിര്‍മ്മിക്കുന്ന ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണ പ്രവ ര്‍ത്തനത്തില്‍ തന്നെ പദ്ധതി പരീക്ഷിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാരുതി പറയുന്നു- നിങ്ങളില്ലാതെ എനിക്കെന്താഘോഷം

December 15th, 2008

പ്രേക്ഷക മനസ്സു കവര്‍ന്ന ഒരു നായകന്‍ പണ്ട് പറഞ്ഞ തുപോലെ വാഹന പ്രേമികളുടെ മനം കവര്‍ന്ന നായകന്‍ മാരുതി ഇപ്പോള്‍ തെല്ല് അഭിമാന ത്തോടെ പറയുന്നു – നിങ്ങളില്ലാതെ എനിക്കെ ന്താഘോഷം. 25 വര്‍ഷം പൂര്‍ത്തിയാക്കി യതിന്റെ ആഘോഷ പരിപാ ടികളിലാണ് മാരുതി ഇപ്പോള്‍. 1983 ല്‍ ആരംഭിച്ച കമ്പനി ഇതിനോടകം ഇന്ത്യയിലും വിദേശങ്ങ ളിലുമായി ഏകദേശം 70 ലക്ഷം കാറുകള്‍ നിരത്തി ലിറക്കി. താല്‍ക്കാലിക മാന്ദ്യം ഉണ്ട് എങ്കിലും ആഗോള മാര്‍ക്കറ്റില്‍ ശ്രദ്ധ പിടിച്ചു പറ്റലാണ് അടുത്ത വികസന ഘട്ടം എന്ന് കമ്പനി വക്താക്കള്‍ പറയുന്നു. ഇതിലേക്കായി 9000 കോടി രൂപയുടെ വികസന പരിപാടികള്‍ കമ്പനി ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ പകുതിയില്‍ ഏറെയും കൈയ്യാളുന്ന മാരുതിക്ക് രാജ്യത്ത് 600 വിപണന കേന്ദ്രങ്ങളുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« പ്രവാസി ഭാരതീയ അവാര്‍ഡ് വര്‍ഗീസ് മൂലന്
പശ്ചാത്തല വികസനം സ്വകാര്യമേഖലക്കും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine