25 December 2008
റിലയന്‍സ് ചരിത്രം സൃഷ്ടിക്കുന്നു
ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണ ശാല ഗുജറാത്തിലെ ജംനഗറില്‍ പൂര്‍ത്തീക രിച്ചുകൊണ്ട് ഇന്ത്യന്‍ കമ്പനി ആയ റിലയന്‍സ് ചരിത്രം സൃഷ്ടിച്ചു. നിലവിലുള്ള 33 മില്യണ്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയോടനുബന്ധിച്ച് ദിനംപ്രതി 580,000 ബാരല്‍ ശേഷിയുള്ള ശാലയാണ് റിലയന്‍സ് പുതുതായി ആരംഭിച്ചിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെനിന്നും റിലയന്‍സ് പെട്രോളിയ്ം ഉല്‍പ്പ ന്നങ്ങള്‍ കയറ്റുമതി ചെയ്യും. നാഫ്ത, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ എന്നിവയായിരിക്കും പുതിയ പ്ലാന്റിന്റെ ഉല്‍പ്പന്നങ്ങള്‍.
Labels: വിപണി, സ്വകാര്യ നിക്ഷേപം |
23 December 2008
ടൊയോട്ട നഷ്ടത്തില്‍
ചരിത്രത്തില്‍ ആദ്യമായി ടൊയോട്ട കാര്‍ കമ്പനി നഷ്ടം രേഖപ്പെടുത്തുന്നു. 1938ല്‍ ആരംഭിച്ച കമ്പനി 1941 മുതലാണ് തങ്ങളുടെ ലാഭ നഷ്ട കണക്കുകള്‍ വെളിപ്പെടുത്തി തുടങ്ങിയത്. അന്ന് മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ലാഭത്തിന്റെ കണക്കുകള്‍ പറഞ്ഞ കമ്പനി ഇതാദ്യമായി നഷ്ടത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി. ആഗോള മാന്ദ്യം വാഹന വ്യവസായത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്ന്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്കുളള ആവശ്യം ആഗോള തലത്തില്‍ തന്നെ കുറഞ്ഞത് എല്ലാ വാഹന നിര്‍മ്മാതാക്കളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ജപ്പാന്റെ കറന്‍സിയായ യെന്‍ ന്റെ മൂല്യം താഴേക്ക് കൂപ്പ് കുത്തിയത് വിപണിക്ക് വന്‍ തിരിച്ചടിയായി. ടൊയോട്ട അടക്കം എല്ലാ വാഹന നിര്‍മ്മാതാക്കളും ഇതോടെ ചിലവുകള്‍ വെട്ടി കുറക്കുവാനും തങ്ങളുടെ തൊഴിലാളികളെ പിരിച്ചു വിടുവാനും നിര്‍ബന്ധിതരായി. കമ്പനിയുടെ പ്രസിഡന്റ് കറ്റ്സുകി വതനബെ യുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ ലോകം കടന്ന് പോകുന്ന സാമ്പത്തിക പ്രതിസന്ധി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു പ്രതിഭാസം ആണ്. ഇത് നൂറ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത് ആണ് എന്നും അദ്ദേഹം പറയുന്നു. മാര്‍ച്ച് 2009ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര ബില്ല്യണ്‍ ഡോളറിലേറെ പ്രവര്‍ത്തന നഷ്ടമാണ് കമ്പനി കണക്കാക്കിയിരിക്കുന്നത്.
Labels: ഓട്ടോമൊബൈല്‍, കാര്‍ |
21 December 2008
പശ്ചാത്തല വികസനം സ്വകാര്യമേഖലക്കും
കേരളത്തിലെ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളില്‍ ഇനി സ്വകാര്യ നിക്ഷേപകര്‍ക്കും പങ്കാളിത്തം ലഭിക്കും. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് എന്നും വിലങ്ങു തടി യായിട്ടുള്ള റോഡ്, വാണിജ്യകെട്ടിട സമുച്ചയങ്ങള്‍( വില്പന മാളുകള്‍), ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ വികസനങ്ങളില്‍ ഇനി ആധുനിക വ്യാപാര തന്ത്രങ്ങളും മറ്റും മാറ്റ ത്തിന്റെ കൊടുങ്കാറ്റുയര്‍ത്തും. ധനമന്ത്രി തോമസ് ഐസകിന്റേതാണ് ഈ നിര്‍ദ്ദേശം. ഇങ്ങനെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ വാടകയില്‍ ഒരു പങ്ക് നിശ്ചിത കാലത്തേക്ക് നിക്ഷേപത്തില്‍ പങ്കാളിയാ കുന്നവര്‍ക്ക് ലഭിക്കും. ദേശീയ ഗെയിമിന് വേണ്ടി നിര്‍മ്മിക്കുന്ന ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണ പ്രവ ര്‍ത്തനത്തില്‍ തന്നെ പദ്ധതി പരീക്ഷിക്കും.
Labels: കേരളം, വികസനം, സ്വകാര്യ നിക്ഷേപം |
15 December 2008
മാരുതി പറയുന്നു- നിങ്ങളില്ലാതെ എനിക്കെന്താഘോഷം
പ്രേക്ഷക മനസ്സു കവര്‍ന്ന ഒരു നായകന്‍ പണ്ട് പറഞ്ഞ തുപോലെ വാഹന പ്രേമികളുടെ മനം കവര്‍ന്ന നായകന്‍ മാരുതി ഇപ്പോള്‍ തെല്ല് അഭിമാന ത്തോടെ പറയുന്നു - നിങ്ങളില്ലാതെ എനിക്കെ ന്താഘോഷം. 25 വര്‍ഷം പൂര്‍ത്തിയാക്കി യതിന്റെ ആഘോഷ പരിപാ ടികളിലാണ് മാരുതി ഇപ്പോള്‍. 1983 ല്‍ ആരംഭിച്ച കമ്പനി ഇതിനോടകം ഇന്ത്യയിലും വിദേശങ്ങ ളിലുമായി ഏകദേശം 70 ലക്ഷം കാറുകള്‍ നിരത്തി ലിറക്കി. താല്‍ക്കാലിക മാന്ദ്യം ഉണ്ട് എങ്കിലും ആഗോള മാര്‍ക്കറ്റില്‍ ശ്രദ്ധ പിടിച്ചു പറ്റലാണ് അടുത്ത വികസന ഘട്ടം എന്ന് കമ്പനി വക്താക്കള്‍ പറയുന്നു. ഇതിലേക്കായി 9000 കോടി രൂപയുടെ വികസന പരിപാടികള്‍ കമ്പനി ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ പകുതിയില്‍ ഏറെയും കൈയ്യാളുന്ന മാരുതിക്ക് രാജ്യത്ത് 600 വിപണന കേന്ദ്രങ്ങളുണ്ട്.
Labels: ഓട്ടോമൊബൈല്‍, കാര്‍, വിപണി, സ്വകാര്യ നിക്ഷേപം |
07 December 2008
ഭവന, ചെറുകിട വായ്പാ നിരക്ക് കുറഞ്ഞേക്കും
റിപോ, റിവേഴ്സ് റിപോ നിരക്കുകള്‍ കുറച്ചതിന് തുടര്‍ന്ന്, ഇന്ത്യയില്‍ ഭവന-ഭവനേതര ചെറുകിട വായ്പകളുടെ പലിശ നിരക്ക് കുറയുന്നതിന് സാധ്യത യേറി. എന്നാല്‍ നിക്ഷേപ പലിശ കുറയുമെന്നത് വിപണിയിക്ക് മങ്ങല്‍ ഏല്‍പ്പിക്കും. ഐ.സി.ഐ.സി. ഐ ബാങ്ക് ഇതിനകം 20 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ 1.5 ശതമാനം കുറച്ചു. ആഗോള മാന്ദ്യത്തെ ചെറുക്കാന്‍ ഇതുവരെ റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ അപര്യാപ്തമാണെന്ന് വാണിജ്യ സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്.
Labels: bank-rate, home-loan, interest-rate |
05 December 2008
സിയാല്‍ ഉയരങ്ങളിലേക്ക്: അറ്റാദായം 46.81 കോടി
കൊച്ചി വിമാന താവളത്തിന്റെ നടത്തിപ്പുകാരായ പൊതു മേഖലാ കമ്പനി സിയാല്‍ (CIAL) വളര്‍ച്ചയുടെ കുതിപ്പില്‍. ഈ സാമ്പത്തിക വര്‍ഷം 46.81 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനി 23.5 ശതമാനം വളര്‍ച്ചാ നിരക്കാണ് കൈ വരിച്ചിരിക്കുന്നത്. 16,335 രാജ്യാന്തര സര്‍വ്വീസുകളും 22,833 ആഭ്യന്തര സര്‍വ്വീസുകളും ഈ വര്‍ഷം ഇവിടെ നിന്നും ഉണ്ടായി. ആഭ്യന്തര സര്‍വീസുകളില്‍ 38 ശതമാനത്തോളം വളര്‍ച്ച നേടാന്‍ കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും ചരക്കു നീക്കത്തിലും താവളം പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നു.
Labels: കൊച്ചി |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്