ബര്‍ദുബായിലെ ബാങ്ക് ഓഫ് ബറോഡയില്‍ ഫ്രൈഡേ റെമിറ്റന്‍സ് സര്‍വീസ് ആരംഭിച്ചു. യു.എ.ഇ അവധി ദിനമായ വെള്ളിയാഴ്ചയും ഇടപാട് നടത്താന്‍ സൗകര്യം ഒരുക്കുന്ന ഈ സേവനത്തിന്റെ ഉദ്ഘാടനം കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി നിര്‍വഹിച്ചു.
രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരേയും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരേയും വെള്ളിയാഴ്ചകളിലെ ഈ സേവനം ലഭിക്കും.
യു.എ.ഇയില്‍ ഫ്രൈഡേ റെമിറ്റന്‍സ് സര്‍വീസ് നല്കുന്ന ആദ്യ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.
അവധി ദിനമായത് കൊണ്ട് തന്നെ സാധാരണക്കാരായ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുമെന്ന് ജിസിസി ഓപ്പേറഷന്‍സ് ചീഫ് എക്സികുട്ടീവ് അശോക്. കെ. ഗുപ്ത പറഞ്ഞു.
ആദ്യഘട്ടത്തില്‍ ബര്‍ദുബായ് ശാഖയിലാണ് സൗകര്യമൊരുക്കിയിരിക്കുന്നതെങ്കിലും ഉടന്‍ തന്നെ ദേര, ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ, അലൈന്‍ എന്നീ ശാഖകളിലും ഈ സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്