ദുബായ് : ഹോട്ടല്‍ മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ നല്‍കുന്ന ഹോട്ടലിയര്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡ്സ് 2009 ദുബായില്‍ വെച്ച് നടന്നു. വിവിധ വിഭാഗങ്ങളിലായി പത്തൊന്‍പത് വ്യത്യസ്ത പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചതില്‍, അബുദാബി ബീച്ച് റൊട്ടാനയിലെ ചീഫ് കോണ്‍സിയേര്‍ഷ് ആയ അശോക് കുക്കിയന് കോണ്‍സിയേര്‍ഷ് ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. യിലെ ബേക്കറി രംഗത്തെ പ്രമുഖ നാമമായ ബേക്‍മാര്‍ട്ട് ആണ് ഈ പുരസ്ക്കാരം സ്പോണ്‍സര്‍ ചെയ്തത്.
ചടങ്ങില്‍ സംസാരിച്ച ബേക്‍മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ കെ. ടി. കലീല്‍, അതിഥികളുടെ താമസം സുഖകരമാക്കുന്നതിനായി പരിശ്രമിക്കുന്ന വ്യക്തികളെ ആദരിക്കുന്ന ഇത്തരം ഒരു പുരസ്കാര ദാന ചടങ്ങിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട് എന്നറിയിച്ചു. അതിഥികളുടെ ആവശ്യം അറിഞ്ഞ് പെരുമാറുകയും ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യുക എന്നത് ഹോട്ടല്‍ രംഗത്ത് പരമ പ്രധാനമാണ്. ഇതിന് സേവന മനോഭാവത്തോടൊപ്പം ഹോട്ടലിനെ പറ്റിയും പ്രാദേശികമായുമുള്ള അറിവും ഒഴിച്ചു കൂടാനാവാത്തതാണ്. കോണ്‍സിയേര്‍ഷിന്റെ ഈ ഗുണങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണ് ബേക്‍മാര്‍ട്ട് ഈ വിഭാഗത്തിലെ പുരസ്ക്കാരം സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
ബേക്‍മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ കെ. ടി. കലീല്‍, അബുദാബി ബീച്ച് റൊട്ടാനയിലെ ചീഫ് കോണ്‍സിയേര്‍ഷ് ആയ അശോക് കുക്കിയന്, കോണ്‍സിയേര്‍ഷ് ഓഫ് ദ ഇയര്‍ പുരസ്ക്കാരം സമ്മാനിക്കുന്നു ഗള്‍ഫ് മേഖലയിലെ ബേക്കറി വ്യവസായ രംഗത്ത് ശീതീകരിച്ച ബേക്കറി ഉല്‍പ്പന്നങ്ങള്‍ ആദ്യമായി അവതരിപ്പിച്ച ബേക്‍മാര്‍ട്ട് ഏറ്റവും ആധുനികമായ യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് “ബേക്കിംഗ് ആനന്ദപ്രദമാക്കുക” എന്ന തങ്ങളുടെ മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്നു എന്ന് ശ്രീ കെ. ടി. കലീല്‍ വിശദീകരിച്ചു. HACCP അംഗീകാരമുള്ള കമ്പനിയായ ബേക്‍മാര്‍ട്ട് ഏറ്റവും ഗുണമേന്മയുള്ള ചേരുവകള്‍ ഉപയോഗിച്ച് ആരോഗ്യകരമായ നിര്‍മ്മാണ പ്രക്രിയയിലൂടെ ബേക്കറി രംഗത്തെ ഉല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണി കാഴ്‌ച്ച വെക്കുന്നു. ഗള്‍ഫില്‍ ഉടനീളമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്‍മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ ദുബായിലെ അനേകം ബേക്‍മാര്‍ട്ട് പ്ലസ് കിയോസ്ക്കുകളിലും മറ്റ് സ്റ്റോറുകളിലും ബേക്‍മാര്‍ട്ട് ഉല്‍പ്പങ്ങള്‍ ലഭിക്കുന്നു.
രണ്ട് പതിറ്റാണ്ടിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ ശ്രീ കെ. ടി. കലീലിന് ദുബായ്‌ക്കു പുറമെ ബഹറൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുണ്ട്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്