2011 ഓടെ ഗള്‍ഫില്‍ സാമ്പത്തിക മാന്ദ്യം പൂര്‍ണമായും അവസാനിക്കുമെന്ന് മലയാളി വ്യവസാ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. രവി പിള്ള പറഞ്ഞു. ദുബായില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ആകുമ്പോള്‍ തൊഴിലാളികളെ തികയാത്ത അവസ്ഥയുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയില്‍ രവി പിള്ള മാനേജിംഗ് ഡയറക്ടറായ നാസര്‍ ഹാജിരി ഗ്രൂപ്പ് അബുദാബിയിലെ എണ്ണ പ്രകൃതി വാതക മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കും. 8000 പേര്‍ക്ക് പുതിയ പദ്ധതിയില്‍ തൊഴില്‍ നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു. നിലവില്‍ നാസര്‍ ഹാജിരി ഗ്രൂപ്പ് 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 80 ശതമാനവും മലയാളികളാണ്. അടുത്ത വര്‍ഷം മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്നും രവി പിള്ള വ്യക്തമാക്കി.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്