രാജ്യത്തെ മൂന്ന് സുപ്രധാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപ സൗകര്യമൊരുക്കുംവിധം ഖത്തര്‍ നിക്ഷേപക നിയമം ഭേദഗതി ചെയ്തു. വിവര സാങ്കേതിക വിദ്യ, വിതരണ മേഖല, മറ്റ് സാങ്കേതിക മേഖല എന്നിവയിലാണ് വിദേശികള്‍ക്കുള്ള നിക്ഷേപത്തിനുള്ള നിയമം ഭേദഗതി ചെയ്തത്.
കൂടാതെ കൃഷി, വ്യവസായം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ വിദേശ നിക്ഷേപം സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് നല്‍കുവാന്‍ അതാത് വകുപ്പുകള്‍ക്ക് ഖത്തര്‍ ഗവണ്‍മെന്‍റ് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിന് പുതിയ നടപടി സഹായകരമായേക്കും.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്