ദുബായ് : റെഡി മെയ്ഡ് വസ്ത്ര ഉല്‍പ്പാദന വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സിന്റെ ഗ്ലോബല്‍ വില്ലേജിലെ പ്രത്യേക പവലിയന് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ശ്രേഷ്ഠ കാത്തോലിക്ക ബാവ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍, സുലൈമാന്‍ മുഹമ്മദ് അല്‍ ഷിസാവി, മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ജി. എം. രാജ് കുമാര്‍ വിശ്വനാഥന് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗ്ലോബല്‍ വില്ലേജിലെ ഏറ്റവും വലിയ സ്വകാര്യ പവലിയനായ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഷോറൂം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം വിഭാഗങ്ങളായാണ് എണ്ണായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രത്യേക പവലിയന് ഗേറ്റ് നമ്പര്‍ നാലിനു സമീപത്തായി സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിന്റര്‍ വസ്ത്രങ്ങളുടെ അതി വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ഇത് എട്ടാം വര്‍ഷമാണ് ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഗ്ലോബല്‍ വില്ലേജില്‍ സജീവ സാന്നിദ്ധ്യമായി സന്ദര്‍ശകരുടെ പ്രത്യേക ശ്രദ്ധാ കേന്ദ്രമാകുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്