28 March 2009
ക്യുടെല്‍ - വൊഡഫോണ്‍ ശൃംഖലകള്‍ ബന്ധിപ്പിച്ചു
ദോഹ: രാജ്യത്തെ രണ്ടു ടെലികോം സ്ഥാപനങ്ങളായ ഖത്തര്‍ ടെലികോ (ക്യുടെല്‍) മിന്റേയും വൊഡാ ഫോണിന്റേയും ശൃംഖലകള്‍ തമ്മില്‍ ഇന്റര്‍കണക്ഷന്‍ സൌകര്യം യാഥാര്‍ത്ഥ്യമായി.
ഇതോടെ ക്യുടെല്‍ ഉപഭോക്താ ക്കള്‍ക്ക് വൊഡഫോണ്‍ ഉപഭോക്താക്കളുടെ നമ്പറിലേക്ക് വിളിക്കാന്‍ സൌകര്യം ലഭിക്കും. ക്യുടെലിന്റെ ലാന്റ് ലൈനില്‍ നിന്നും മൊബൈല്‍ ലൈനില്‍ നിന്നും ഈ സൌകര്യം ലഭ്യമാണ്. ക്യുടെലിന്റെ ശഹ്രി, ഹല, ലാന്റ് ലൈന്‍, പേ ഫോണ്‍, ക്യു കാര്‍ഡ് നമ്പറില്‍ നിന്ന് വൊഡാഫോണ്‍ നമ്പറിലേക്ക് വിളിക്കാന്‍ മിനുട്ടിന് 55 ദിര്‍ഹമായിരിക്കും ഈടാക്കുക. എസ് എം എസിന് 40 ദിര്‍ഹവും എം എം എസിന് 90 ദിര്‍ഹമും വീഡിയോ കാളിന് 65 ദിര്‍ഹമുമാണ് ക്യുടെല്‍ ഈടാക്കുക. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ മത്സരിക്കുന്ന രാജ്യത്തെ രണ്ടു ടെലികോം സേവന ദാതാക്കള്‍ തമ്മില്‍ ഇന്റര്‍കണക്ഷന്‍ ലഭ്യമായത് ഖത്തറിന്റെ ചരിത്രത്തില്‍ ഒരു പ്രധാന നാഴിക ക്കല്ലാണ്. തങ്ങള്‍ തെരഞ്ഞെടുക്കുന്ന ടെലികോം കമ്പനിയില്‍ നിന്ന് രണ്ടാമത്തെ കമ്പനിയുടെ സേവനം ഉപയോഗിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ബന്ധപ്പെടാന്‍ ഇതിലൂടെ സൌകര്യം ലഭിച്ചതായി ക്യുടെല്‍ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആദില്‍ ആല്‍മുത്വവ്വ അറിയിച്ചു. മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: telecom |
“പ്രോജക്ട് ഖത്തര്‍” ആരംഭിച്ചു
ദോഹ: “പ്രോജക്ട് ഖത്തര്‍” എന്ന പേരില്‍ ഏറ്റവും വലിയ പദ്ധതി പ്രദര്‍ശനം ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. ഏപ്രില്‍ 30 വരെ ഈ പ്രദര്‍ശനം തുടരുമെന്ന് സംഘാടകരായ ഇന്റര്‍നാഷണല്‍ ഫെയര്‍ ആന്‍ഡ് പ്രമോഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ആയാച്ചി അറിയിച്ചു.
നിര്‍മാണ, സാങ്കേതിക, കെട്ടിട നിര്‍മാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും പരിസ്ഥിതി സാങ്കേതികതയുടെയും ആറാമത്തെ അന്താരാഷ്ട്ര പ്രദര്‍ശനമാണിത്. ഉന്നതരായ നിക്ഷേപകരെയും പദ്ധതി പ്രവര്‍ത്തകരെയും വളരെയധികം ആകര്‍ഷിക്കു ന്നതാണീ പ്രദര്‍ശനം. 38 രാജ്യങ്ങളില്‍ നിന്നായി 900 പ്രദര്‍ശകരാണ് ഇവിടെ എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം കമ്പനികള്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്. 22 ദേശീയ പവലിയനുകളും 150 പ്രാദേശിക പ്രദര്‍ശകരും പങ്കെടുക്കുന്നുണ്ട്. ഊര്‍ജ സംരക്ഷണവും ഗ്രീന്‍ കെട്ടിടങ്ങളും “പ്രോജക്ട് ഖത്തറി”ന്റെ മുഖ്യ പ്രമേയമാണ്. ഗവേഷണ രംഗത്തെ വിദഗ്ദ്ധര്‍ക്ക് അനുഭവങ്ങള്‍ കൈമാറു ന്നതിനുള്ള അവസര മൊരുക്കാനും വികസന രംഗത്ത് ശക്തമായൊരു ബന്ധം കെട്ടിപ്പടുക്കാനും ഗ്രീന്‍ സോണ്‍ ലക്ഷ്യ മാക്കുന്നുണ്ട്. പുതിയ പ്രവണതകള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി ഏറ്റവും പുതിയ വിപണി തന്ത്രം ആവിഷ്‌ക രിക്കാന്‍ വാണിജ്യ, പ്രൊഫഷണല്‍ സന്ദര്‍ശകരുടെ ആഗമനം വഴിയൊരുക്കുന്നു. 36,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ലോകത്തുള്ള എല്ലാ കമ്പനികളെയും ഒരേ കുട ക്കീഴില്‍ കൊണ്ടു വന്ന് ഏറ്റവും പുതിയ നിര്‍മാണ ഉപകരണങ്ങളും സംവിധാനങ്ങളും വാണിജ്യ വ്യവസായ രംഗത്തുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ പ്രദര്‍ശനം വഴി സാധ്യമാകും. ആസ്‌ത്രേലിയ, ഇന്ത്യ, ആസ്ത്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചൈന, ഡെന്മാര്‍ക്ക്, ഈജിപ്ത്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഇറാന്‍, ഇറ്റലി, ജോര്‍ദാന്‍, കൊറിയ, സൗദി അറേബ്യ, കുവൈത്ത്, ലബനന്‍, മലേഷ്യ, മാള്‍ട്ട, ഒമാന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സിങ്കപ്പൂര്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌വാന്‍, തായ്‌ലന്റ്, നെതര്‍ലാന്റ്, തുര്‍ക്കി, യു.എ.ഇ., ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: construction |
03 March 2009
നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ തുറന്നു
ദോഹ: ഗള്‍ഫിലെ മികച്ച മെഡിക്കല്‍ ഗ്രൂപ്പായ ഷിഫാ അല്‍ ജസീറയുടെ രണ്ടാമത് ശാഖ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഖത്തറില്‍ ആരംഭിച്ചു. ബിര്‍ള പബ്ലിക് സ്‌കൂളിന് എതിര്‍ വശത്ത് വെള്ളിയാഴ്ച വൈകിട്ടാണ് ശാഖ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.
ഷിഫാ അല്‍ജസീറ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ കെ. ടി. റബീഉള്ളയുടെ അധ്യക്ഷതയില്‍ ഗള്‍ഫാര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതിയംഗം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ദോഹ നസീം അല്‍ റബീഹ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുസമദ് അതിഥികളെ സ്വീകരിച്ചു. പരിശോധനാ ഫീസ് വാങ്ങാതെയുള്ള ചികിത്സാ സംവിധാനം മാര്‍ച്ച് എട്ടു വരെ തുടരും. താഴ്ന്ന വരുമാന ക്കാര്‍ക്കായി അഞ്ചു ലക്ഷം പ്രത്യേക മെഡിക്കല്‍ കെയര്‍ കാര്‍ഡുകളും ഗ്രൂപ്പ് പുറത്തിറ ക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ഇവ എത്തിക്കാനും സംവിധാന മൊരുക്കിയിട്ടുണ്ട്. ജനറല്‍, ദന്തല്‍ ഡോക്ടര്‍മാര്‍ക്ക് 20 റിയാലും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് 30 റിയാലും ആണ് കാര്‍ഡ് മുഖേന ലഭ്യമാവുന്ന ആനുകൂല്യം. ലുലു ഖത്തര്‍ റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, എം. ഇ. എസ്. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ. പി. അബ്ദുല്‍ ഹമീദ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ബെനവലന്റ് ഫണ്ട് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ കെ. കെ. ശങ്കരന്‍, അല്‍റഫാ പോളി ക്ലിനിക് മാനേജിങ് ഡയറക്ടര്‍ ഡോ. സമീര്‍ മൂപ്പന്‍, കേരളാ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ അല്‍ ഖാസിമി, എ. പി. അബ്ദു റഹ്മാന്‍, സിദ്ധിഖ് വലിയകത്ത്, ബ്രിഗേഡിയര്‍ യൂസുഫ് അല്‍ ജാസിം, എസ്. എ. എം. ബഷീര്‍, ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ലാ ഉബൈദലി, അലി പള്ളിയത്ത്, ശംസുദ്ദീന്‍ ഒളകര, കെ. പി. നൂറുദ്ദീന്‍, അടിയോട്ടില്‍ അഹ്മദ്, കുഞ്ഞി മുഹമ്മദ് പേരാമ്പ്ര, അഡ്വ. വണ്ടൂര്‍ അബൂബക്കര്‍, നിഅമത്തുല്ല കോട്ടക്കല്‍, എം. പി. ഷാഫി ഹാജി, ഇബ്രാഹിം അല്‍ ഫര്‍ദാന്‍, കെ. കെ. ഉസ്മാന്‍, സമദ് നരിപ്പറ്റ, വിവിധ സ്ഥലങ്ങളിലെ ഷിഫാ അല്‍ ജസീറാ ഗ്രൂപ്പിന്റെ സാരഥികളായ ലത്തീഫ് കാസര്‍ഗോഡ് (മസ്‌കറ്റ്), ഇബ്രാഹിം കുട്ടി (കുവൈത്ത്), കെ. ടി. മുഹമ്മദലി, ഡോ. സുബ്രഹ്മണ്യന്‍, മൂസ അഹ്മദ് (ബഹ്‌റൈന്‍), വി. കെ. സമദ് (ജിദ്ദ), മുജീബ് അടാട്ടില്‍ (ബഹ്‌റൈന്‍), അഷ്‌റഫ് വേങ്ങാട്ട് (റിയാദ്), പേഴ്‌സണല്‍ മാനേജര്‍ കെ. പി. സക്കീര്‍, ഫിനാന്‍സ് മാനേജര്‍ കെ. ടി. മുഹമ്മദ് കോയ, നസീം അല്‍ റബീഹ് ദോഹ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രന്‍ നായര്‍, ഡോ. ഹാരിദ് മുഹമ്മദ്, ഡോ. ഇഖ്ബാല്‍, ഡോ. ബോബി കുര്യന്‍, ഡോ. അജിത് കുമാര്‍, ഡോ. നിസ, ഡോ. വസീര്‍ അഹ്മദ്, സി. എച്ച്. ഇബ്രാഹിം, അഷ്‌റഫ് മഞ്ചേരി, ഫൈസല്‍ കോടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. - മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: medical |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്