02 February 2010
883 കോടി ദിര്‍ഹം ലാഭവുമായി ഇത്തിസാലാത്ത്
അബുദാബി: യു. എ. ഇ യിലെ ടെലിഫോണ്‍ കമ്പനിയായ ഇത്തിസാലാത്തിന്റെ 2009 ലെ ലാഭം 883 കോടി ദിര്‍ഹം എന്നു കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ വിഹിതം കഴിച്ച് മൊത്തം ലാഭം 121.7 കോടി ദിര്‍ഹം. 2008 ല്‍, 851 കോടിയായിരുന്നു ലാഭം. ഇക്കുറി 16 ശതമാനം ലാഭത്തില്‍ വര്‍ദ്ധനവുണ്ട്. യു. എ. ഇ. യില്‍ മൊത്തം 77.4 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% വര്‍ദ്ധനവ് മൊബൈല്‍ ഉപഭോക്താക്കളിലുണ്ട്. ലാന്റ് ലൈന്‍ ഉപഭോക്താക്കള്‍ 13.3 ലക്ഷമാണ് ഇതിലും ഈ വര്‍ഷം 16% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം അവകാശ പ്പെടാവുന്ന മറ്റൊരു സംരംഭമാണ് ഫൈബര്‍ ഒപ്റ്റിക് കേബിളു കളിലേക്കുള്ള മാറ്റം. അബു ദാബിയില്‍ ഏറെക്കുറെ പൂര്‍ത്തിയായി ക്കഴിഞ്ഞ ഈ സംവിധാനം, 2011 ആകുമ്പൊഴേക്ക് യു. എ. ഇ. മൊത്തം ഫൈബര്‍ ഒപ്റ്റിക് കേബിള്‍ വഴി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. Labels: telecom |
28 March 2009
ക്യുടെല്‍ - വൊഡഫോണ്‍ ശൃംഖലകള്‍ ബന്ധിപ്പിച്ചു
ദോഹ: രാജ്യത്തെ രണ്ടു ടെലികോം സ്ഥാപനങ്ങളായ ഖത്തര്‍ ടെലികോ (ക്യുടെല്‍) മിന്റേയും വൊഡാ ഫോണിന്റേയും ശൃംഖലകള്‍ തമ്മില്‍ ഇന്റര്കണക്ഷന് സൌകര്യം യാഥാര്‍ത്ഥ്യമായി.
ഇതോടെ ക്യുടെല്‍ ഉപഭോക്താ ക്കള്‍ക്ക് വൊഡഫോണ്‍ ഉപഭോക്താക്കളുടെ നമ്പറിലേക്ക് വിളിക്കാന്‍ സൌകര്യം ലഭിക്കും. ക്യുടെലിന്റെ ലാന്റ് ലൈനില്‍ നിന്നും മൊബൈല്‍ ലൈനില്‍ നിന്നും ഈ സൌകര്യം ലഭ്യമാണ്. ക്യുടെലിന്റെ ശഹ്രി, ഹല, ലാന്റ് ലൈന്‍, പേ ഫോണ്‍, ക്യു കാര്‍ഡ് നമ്പറില്‍ നിന്ന് വൊഡാഫോണ്‍ നമ്പറിലേക്ക് വിളിക്കാന്‍ മിനുട്ടിന് 55 ദിര്‍ഹമായിരിക്കും ഈടാക്കുക. എസ് എം എസിന് 40 ദിര്‍ഹവും എം എം എസിന് 90 ദിര്‍ഹമും വീഡിയോ കാളിന് 65 ദിര്‍ഹമുമാണ് ക്യുടെല്‍ ഈടാക്കുക. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്കുന്നതില് മത്സരിക്കുന്ന രാജ്യത്തെ രണ്ടു ടെലികോം സേവന ദാതാക്കള്‍ തമ്മില്‍ ഇന്റര്കണക്ഷന് ലഭ്യമായത് ഖത്തറിന്റെ ചരിത്രത്തില്‍ ഒരു പ്രധാന നാഴിക ക്കല്ലാണ്. തങ്ങള്‍ തെരഞ്ഞെടുക്കുന്ന ടെലികോം കമ്പനിയില്‍ നിന്ന് രണ്ടാമത്തെ കമ്പനിയുടെ സേവനം ഉപയോഗിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ബന്ധപ്പെടാന്‍ ഇതിലൂടെ സൌകര്യം ലഭിച്ചതായി ക്യുടെല്‍ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആദില്‍ ആല്മുത്വവ്വ അറിയിച്ചു. മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: telecom |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്