Thursday, September 11th, 2014

ഹൃദയാഘാതം : പ്രവാസി നാട്ടിൽ വെച്ച് മരണപ്പെട്ടു

musthafa-athinjal-kanhangad-ePathram
കാഞ്ഞങ്ങാട് : ഹൃദയാഘാതത്തെ തുടര്‍ന്ന്‍ പ്രവാസി യായ യുവാവ് മരണപ്പെട്ടു. കുവൈത്തിലെ വ്യാപാരി യും കാഞ്ഞങ്ങാട് അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപത്തെ പരേതരായ റവാ സ്റ്റോര്‍ അബ്ദുള്‍ റഹ്മാന്റെയും നഫീസ യുടെയും മകനുമായ മുസ്തഫ(38)യാണ് ഹൃദയാ ഘാതം മൂലം മരണപ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ മുസ്തഫയുടെ ഭാര്യാ ഗൃഹമായ പള്ളിക്കര മഠ ത്തിലെ വസതി യില്‍ വെച്ച് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ട മുസ്തഫയെ ഉടന്‍ തന്നെ അതിഞ്ഞാ ലിലെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 3 മണി യോടെ മരണം സംഭവിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കുവൈത്ത് സിറ്റി യിലെ മുര്‍ഗാബില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരിക യായിരുന്നു മുസ്തഫ. നേരത്തെ അബൂദാബി യിലും ജോലി ചെയ്തിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് മുസ്തഫ കുവൈത്തില്‍ നിന്നും ലീവിൽ നാട്ടിൽ എത്തിയത്. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മുസ്തഫ. പള്ളിക്കര മഠം സ്വദേശിനി റസീന യാണ് ഭാര്യ. റിനാസ്, റജു, എന്നിവര്‍ മക്കളാണ്.

സഹോദരങ്ങൾ : സുലൈമാന്‍, ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, റസിയ, താഹിറ.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

Comments are closed.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine