Thursday, November 8th, 2012

സലാം സ്ട്രീറ്റില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചത് വൈലത്തൂര്‍ സ്വദേശി

അബുദാബി : സലാം സ്ട്രീറ്റ്‌ സിദ്ധീഖ് ഗിഫ്റ്റ്‌ ഷോപ്പ് കെട്ടിട ത്തിലെ പത്താം നില യില്‍ നിന്നും വീണു മരിച്ചത് മലപ്പുറം ജില്ലയിലെ വൈലത്തൂര്‍ അരീക്കോട് തവളാംകുന്ന് പരേതനായ ചാത്തേരി അബുവിന്‍റെ മകന്‍ സൈതലവി (41) ആണെന്ന് തിരിച്ചറിഞ്ഞു.

നവംബര്‍ 5 തിങ്കളാഴ്ച ഉച്ചക്ക് 12:30 നാണ് സംഭവം. കെട്ടിടത്തില്‍ നിന്നും വീണു ഏഷ്യന്‍ വംശജന്‍ മരിച്ചതായി ഗള്‍ഫിലെ പ്രമുഖ ദിനപത്രം ചൊവ്വാഴ്ച തന്നെ വാര്‍ത്ത നല്‍കിയിരുന്നു എങ്കിലും മരിച്ചത് ഏത് നാട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

saidalavi-bava-malappuram-ePathram
മീന വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഹോള്‍സെയില്‍ വ്യാപാരിയായ സൈതലവി തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്തു നിന്നും പുറത്തു പോയി. ഷോപ്പിലോ കൂട്ടുകാരുടെ അടുത്തോ എത്തിയിരുന്നില്ല. രാത്രി ആയിട്ടും കാണാത്ത തിനാല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനേഷണ ത്തില്‍ സൈതലവി അപകട ത്തില്‍ പ്പെട്ട് മരിച്ചത് പോലീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കങ്ങള്‍ ക്കായി അല്‍ ഐനില്‍ ജോലി ചെയ്യുന്ന അനുജന്‍ മുഹമ്മദ്‌ റാഫി അബുദാബി യില്‍ എത്തിയിട്ടുണ്ട്.

ഭാര്യ :സലീന, മക്കള്‍ : സഫീറ, സഫവാന്‍, സിനാന്‍.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine