ഹൃദയാഘാതം : മലയാളി ദുബായില്‍ നിര്യാതനായി

October 3rd, 2012

iqbal-varkala-ePathram
ദുബായ് : വര്‍ക്കല കുര്‍ക്കനി സസ്താന്‍ വിളയില്‍ അബ്ദുള്ള ഇക്ബാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ വസതിയില്‍ വെച്ചു മരണപ്പെട്ടു. 56 വയസായിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി ഷാര്‍ജ യിലെ അല്‍ ഹയാത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി യില്‍ ജോലി ചെയ്തു വരിക യായിരുന്നു. നിയമ നടപടി കള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. ഖബറടക്കം വര്‍ക്കല യില്‍ വച്ച് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റഹിയാനത്ത് ആണ് ഭാര്യ. മകള്‍ ഹൈഫ, മരുമകന്‍ ജാസിം (ദുബായ്). ഏക മകന്‍ ഹാരിസ്‌ ആറു മാസം മുന്‍പ്‌ ഒരു അപകട ത്തില്‍ മരണപ്പെട്ടിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബിയില്‍ മരണപ്പെട്ട നസ്നിന്റെ മയ്യിത്ത്‌ നാട്ടിലേക്ക് കൊണ്ടു പോയി

October 2nd, 2012

nas-abdul-nasser-epathram

അബുദാബി : കഴിഞ്ഞ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 28) അബുദാബി യില്‍ വെച്ച് മരണപ്പെട്ട നസ്നിന്‍ നാസറിന്റെ ഭൌതിക ശരീരം തിങ്കളാഴ്ച രാത്രി നാട്ടിലേയ്ക്കു കൊണ്ടു പോയി. തൃശൂര്‍ ജില്ലയിലെ പാവറട്ടി കുളങ്ങരകത്ത് പുത്തന്‍ തറയില്‍ അബ്ദുല്‍ നാസ്സര്‍ – വാഹിദ ദമ്പതി കളുടെ മകളായ നസ്നിന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആയിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പാവറട്ടി പുതുമനശ്ശേരി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

ഫോട്ടോഗ്രാഫി യില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള പിതാവ്‌ അബ്ദുല്‍ നാസ്സറിന്‍റെ പാതയില്‍ ചിത്രരചന യിലും ഫോട്ടോഗ്രാഫി യിലും തികഞ്ഞ വൈഭവം പ്രകടിപ്പിച്ചിരുന്നു കലാകാരിയും ഗായിക യുമായ ഈ മിടുക്കി. ഷേര്‍വുഡ്‌ അക്കാദമി യിലെ വിദ്യാര്‍ത്ഥിനി കളായ ഇസൈല നാസ്സറും നൈല നാസറും സഹോദരിമാരാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഒരുമനയൂരില്‍ വാഹനാപകടം : പ്രവാസി മലയാളി അടക്കം രണ്ടു പേര്‍ മരിച്ചു

April 24th, 2012

blangad-pm-sakkir-ePathram
ചാവക്കാട് : ഒരുമനയൂര്‍ ദേശീയ പാതയില്‍ മൂന്നാം കല്ലിനു സമീപം പെട്രോള്‍ സ്റ്റേഷനടുത്ത് അജ്ഞാത വാഹനം ഇടിച്ച് രണ്ടു ബൈക്ക്‌ യാത്രികര്‍ മരിച്ചു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയാണ് അപകടം നടന്നത്.

ചേര്‍ക്കല്‍ ബ്ലാങ്ങാട് ജമാഅത്ത് പള്ളിക്ക് സമീപം, കടപ്പുറം പഞ്ചായത്തിലെ മുസ്ലീം ലീഗ് നേതാവായിരുന്ന പരേതനായ പി. എം. നൂര്‍ദ്ധീന്‍ മകന്‍ മംഗലത്ത് വീട്ടില്‍ സാക്കിര്‍ (33), മൂന്നാംകല്ലില്‍ തെക്കുംതല കുഞ്ഞയ്പന്റെ മകന്‍ വേലായുധന്‍ (50) എന്നിവരാണ് മരിച്ചത്‌.

orumanayoor-velayudhan-and-pm-shakkir-ePathram

ബൈക്കപകടത്തില്‍ മരിച്ച വേലായുധന്‍ (ഒരുമനയൂര്‍ ), പി. എം. സാക്കിര്‍ ( ബ്ലാങ്ങാട് )

ബൈക്ക്‌ ഇടിച്ച വാഹനം നിര്‍ത്താതെ പോയി എന്ന് പറയപ്പെടുന്നു. യു. എ. ഇ. യിലും മസ്കറ്റിലും ജോലി ചെയ്തിരുന്ന സാക്കിര്‍ കുറച്ചു നാളുകളായി നാട്ടില്‍ തന്നെയായിരുന്നു.

അല്‍ ഐനില്‍ ബിസിനസ്സ് ചെയ്യുന്ന സഹീര്‍ ബാബു, ദുബായിലെ പൊതു പ്രവര്‍ത്തകന്‍ കൂടിയായ പി. എം. അസ്ലം, ഹാഷിം, ഷംസീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ബേബി മുംതാസ് : പ്രവാസി മലയാളി നാട്ടില്‍ മരിച്ചു

April 21st, 2012

baby-mumthas-mammiyoor-ePathram ചാവക്കാട്‌ : മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റിന് സമീപം ‘ദീപ്തി’ യില്‍ ബി. സി. മൊയ്തുണ്ണി ഹാജിയുടെ മകള്‍ മുംതാസ് (ബേബി – 42) അന്തരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം ചീരക്കുഴിയില്‍ ഡോ. വി. ടി. കമറുദ്ദീന്റെ ഭാര്യും മമ്മിയൂര്‍ ബി. സി. മൊയ്തുണ്ണി ഹാജിയുടെ യും കെ. വി. സുഹറ യുടെയും മകളുമാണ് മുംതാസ്. ഖബറടക്കം മണത്തല ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

കഴിഞ്ഞ 18 വര്‍ഷങ്ങളായി കുടുംബ സമേതം ഒമാനിലെ സലാലയില്‍ ആയിരുന്നു.

എം.എസ്.സി. ബയോ കെമിസ്ട്രി യില്‍ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ ഗോള്‍ഡ്‌ മെഡല്‍ നേടിയ മുംതാസ്,ബിരുദാനന്ദര ബിരുദം (എം.എഡ്.) നേടിയ ശേഷം നാട്ടിലും ഒമാനിലും അദ്ധ്യാപിക യായി ജോലി ചെയ്തിരുന്നു.

ഗള്‍ഫിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും സാമ്പത്തിക വിദഗ്ദനുമായ പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി. ശംസുദ്ധീന്റെ സഹോദരി പുത്രിയാണ് മുംതാസ്.

മക്കള്‍ : അയാശ് , അഫ്രീന്‍ . സഹോദരങ്ങള്‍ : ഫിറോസ് ബാബു, മൗസ്മി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ടി. വി. രംജു സേട്ട് മണത്തല

April 13th, 2012

manathala-tv-ramju-seit-chavakkad-ePathram ചാവക്കാട് : പൊതു പ്രവര്‍ത്തന രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന ടി. വി. രംജു സേട്ട് ( 92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളാല്‍ കിടപ്പി ലായിരുന്നു.
മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ്, മുസ്ലീം ലീഗ് ചാവക്കാട് മുന്‍സിപ്പല്‍ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, മുസ്ലീം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്‍റ്, തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ മണത്തല ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

ഭാര്യ : പാത്തുകുഞ്ഞി. മക്കള്‍ : ഇമാമുദ്ധീന്‍ ( ഹൈപവ്വര്‍ ഗ്രൂപ്പ്‌), ഇന്മുദ്ധീന്‍ ( അല്‍ മസൂദ്‌, അബുദാബി), നസീമുദ്ധീന്‍ (ക്രസന്റ് പെട്രോളിയം,ഷാര്‍ജ ), ഫസലുദ്ധീന്‍, ഷാഹിദാ ബാനു, ഷക്കീല, സോഫിയ എന്നിവര്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

10 of 100« First...91011...2030...Last »

« Previous Page« Previous « അനില തോമസ്‌
Next »Next Page » ബേബി മുംതാസ് : പ്രവാസി മലയാളി നാട്ടില്‍ മരിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine