പി. വി. അബ്ദുട്ടി ഹാജി ഒരുമനയൂര്‍

November 19th, 2015

orumanayoor-pv-abdutty-haji-ePathram അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍ എന്നിവ​ ​യുടെ സജീവ പ്രവര്‍ത്തകനും ആദ്യ​ ​കാല പ്രവാസി​ ​യുമായ ഒരുമനയൂര്‍ സ്വദേശി പി. വി. അബ്ദുട്ടി ഹാജി (​79​)​ നവംബര്‍ 19 വ്യാഴാഴ്ച രാത്രി ​​ ​മരണപ്പെട്ടു. ഖബറടക്കം ഒരുമനയൂര്‍ തെക്കേ തലക്കല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

1958​ ല്‍ അബുദാബി​ ​യില്‍ എത്തിയ അബ്ദുട്ടി ഹാജി, 45 കൊല്ലം അബുദാബി യില്‍ ജോലി ചെയ്തി​ ​രുന്നു. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ഗസ്റ്റ് ഹൗസ് ആന്‍ഡ് പ്രൊട്ടൊ ക്കോള്‍ വിഭാഗ​ ​ത്തിലെ ജീവന​ ​ക്കാരനായിരുന്നു (ഇന്നത്തെ മിനിസ്റ്റ്രി ഓഫ് പ്രസിഡന്‍ഷ്യല്‍ അഫ്ഫ യേഴ്സ്).

abdutty-haji-parattu-veettil-orumanayoor-ePathram

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററുമായി ബന്ധ പ്പെട്ട് പ്രവാസ ലോകത്തെ ​മത സാമൂഹ്യ – ജീവ കാരുണ്യ മേഖല യില്‍ പ്രവര്‍ത്തിച്ചു കൊണ്ടി​ ​രിക്കുമ്പോഴാണ് ജോലി യില്‍ നിന്നും വിരമിച്ച് നാട്ടില്‍ സ്ഥിര​ ​മാക്കിയത്. തുടര്‍ന്ന് നാട്ടിലെ മത – സാമൂഹ്യ പ്രവര്‍ത്തന ങ്ങളില്‍ സജീവ മായിരുന്നു.

ഭാര്യ എ. കെ. ഹഫ്സത്ത്. മക്കള്‍ : സബീന മുഹമ്മദാലി, തനൂജ ജലീല്‍, ഷെമി മുഹമ്മദുണ്ണി, നൂര്‍ മുഹമ്മദ്‌ (അബുദാബി), നജീബ് (ദുബായ്), ഷറിന്‍ നവാസ്, റഹീമ ആശിഫ് എന്നിവര്‍.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on പി. വി. അബ്ദുട്ടി ഹാജി ഒരുമനയൂര്‍

മുറിയില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍

March 10th, 2015

അബുദാബി : മുസ്സഫയില്‍ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന മലയാളി യുവാവിനെ മരിച്ച നില യില്‍ കണ്ടത്തെി.

kochu-purakkal-joemon-xaviar-ePathram
ആലപ്പുഴ മിത്രകരി സ്വദേശി ജോമോന്‍ സേവ്യറിനെ യാണ് ചൊവ്വാഴ്ച രാവിലെ മുസഫ ഷാബിയ യിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്.

ഉറക്കത്തില്‍ മരണം സംഭവി ക്കുക യായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാത്രി 12 മണിയോടെ ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് കൂടെ താമസിച്ചവര്‍ വിളിക്കുകയായിരുന്നു. അനക്കമില്ലാതെ കിടന്നതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രി യിലേക്ക് മാറ്റുകയും ചെയ്തപ്പോഴാണ് മരണപ്പെട്ടത് അറിയുന്നത്.

കൊച്ചു പുരക്കല്‍ സേവ്യര്‍ – കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് ജോമോന്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തി യാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

അഞ്ച് വര്‍ഷമായി ഇത്തിസലാത്തില്‍ കരാര്‍ ജീവന ക്കാര നായിരുന്ന ജോ മോന്‍ വിസ മാറുന്ന തിന് നാട്ടില്‍ പോയ ശേഷം ദിവസങ്ങള്‍ മുമ്പാണ് തിരിച്ച് അബുദാബി യില്‍ എത്തിയത് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on മുറിയില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍

ജനാർദ്ദനദാസ് കുഞ്ഞിമംഗല ത്തിന്റെ മാതാവ് നിര്യാതയായി

March 10th, 2015

അബുദാബി : അബുദാബി പോലീസ് ഫോറൻസിക് വകുപ്പിലെ മുതിർന്ന ഉദ്യോഗ സ്ഥനും പ്രശസ്ത ഫോട്ടോ ഗ്രാഫറുമായ ജനാർദ്ദന ദാസ് കുഞ്ഞിമംഗല ത്തിന്റെ മാതാവ് കലിക്കോട്ട് വലിയ വീട്ടിൽ ജാനകിയമ്മ (85) നിര്യാതയായി.

kunjimangalam-valiya-veettil-janaki-amma-ePathram
വാർദ്ധക്യ സഹജമായ അസ്വസ്ഥതകളെ ത്തുടർന്ന് കണ്ണൂരിലെ സ്വവസതി യിൽ വച്ചായിരുന്നു അന്ത്യം.

കുട്ടികൃഷ്ണൻ, പരേതനായ രവി, ലളിത എന്നിവരാണ് മറ്റു മക്കൾ.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on ജനാർദ്ദനദാസ് കുഞ്ഞിമംഗല ത്തിന്റെ മാതാവ് നിര്യാതയായി

വിമാനത്തില്‍ പിഞ്ചു കുഞ്ഞിന്റെ മരണം

March 3rd, 2015

rishipriya-binoy-ePathram
അബുദാബി : വിമാന യാത്രക്കിടെ മലയാളി ദമ്പതി കളുടെ ഒരു വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. കൊച്ചി യിൽ നിന്നും ബഹറൈനി ലേക്ക് യാത്ര തിരിച്ച ഗൾഫ് എയർ വിമാന ത്തില്‍ യാത്ര ചെയ്തിരുന്ന ഋഷി പ്രിയ എന്ന കുട്ടിയാണ് മരിച്ചത്.

ആകാശത്ത് വച്ച് കുഞ്ഞിനു അസ്വസ്ഥത അനുഭവ പ്പെട്ടപ്പോള്‍ കൊച്ചി – ബഹറൈൻ വിമാനം അബുദാബിയില്‍ എമർജൻസി ലാന്റിംഗ് നടത്തുക യായിരുന്നു.

തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ കീഴ്പ്പള്ളിക്കര സ്വദേശിയായ ബിനോയ്‌ – അശ്വിനി ദമ്പതി കളുടെ മകളാണ് ഒന്നര വയസ്സുകാരി ഋഷിപ്രിയ. മാതാവി നോടൊപ്പം ബഹ്‌റൈനി ലെക്കുള്ള യാത്രാ മദ്ധ്യേ യാണ് മരണം സംഭവിച്ചതും അബുദാബിയില്‍ ലാന്‍ഡ് ചെയ്തതും.

- കറസ്പോണ്ടന്റ്

Comments Off on വിമാനത്തില്‍ പിഞ്ചു കുഞ്ഞിന്റെ മരണം

പാസ്റ്റര്‍ മാത്യൂസ് ജോര്‍ജ് നിര്യാതനായി

February 21st, 2015

pastar-mathews-george-ePathram
അബുദാബി : വിനിയാര്‍ഡ് ചര്‍ച്ചില്‍ പാസ്റ്റര്‍ ആയിരുന്ന തിരുവല്ല കടപ്ര മാന്നാര്‍ അട്ടത്തറ വീട്ടില്‍ ജോര്‍ജ് മാത്യൂസ്(53) തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രി യില്‍ വെച്ച് നിര്യാതനായി.

വര്‍ഷങ്ങളായി അബുദാബി യില്‍ കുടുംബ സമേതം താമസിച്ചിരുന്ന അദ്ദേഹം അബുദാബി പെന്തക്കോസ്റ്റല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു.

അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി യില്‍ സ്റ്റാഫ് നഴ്സായ ജാന്‍സിയാണ് ഭാര്യ. മക്കള്‍ : ജിയോ, ക്രിസ്, മനു.

മൃതദേഹം ഫെബ്രുവരി 23ന് രാവിലെ 10ന് ഭവന ത്തിലെ ശുശ്രൂഷ യ്ക്ക് ശേഷം പരുമല ചര്‍ച്ച് ഒാഫ് ഗോഡ് സെമിത്തേരി യില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വിവരങ്ങള്‍ക്ക്: 050 – 66 82 298 (വറുഗീസ് ജേക്കബ്).

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on പാസ്റ്റര്‍ മാത്യൂസ് ജോര്‍ജ് നിര്യാതനായി

2 of 100123...1020...Last »

« Previous Page« Previous « പത്തനംതിട്ട സ്വദേശി അബുദാബിയില്‍ കുത്തേറ്റ് മരിച്ചു
Next »Next Page » വിമാനത്തില്‍ പിഞ്ചു കുഞ്ഞിന്റെ മരണം »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine