മണത്തല കൊട്ടിലില്‍ മുഹമ്മദുണ്ണി യുടെ ഭാര്യ പാത്തുണ്ണി

September 30th, 2010

ചാവക്കാട് മണത്തല യിലെ പരേതനായ കൊട്ടിലില്‍ മുഹമ്മദുണ്ണി ( ഹിറ്റ്ലര്‍ മുഹമ്മദുണ്ണി ) യുടെ ഭാര്യ പാത്തുണ്ണി ( 96 ) ഇന്നു രാവിലെ മരണപ്പെട്ടു. ഖബറടക്കം മണത്തല ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് നടക്കും.  അല്‍ ഐന്‍ – ഐ. എസ്. സി. യുടെ മുന്‍ ജനറല്‍ സിക്രട്ടറി യും യു. എ. ഇ. യിലെ ആദ്യകാല നാടക പ്രവര്‍ത്തകനുമായ ലിയോ ചാവക്കാട് എന്ന ലിയാക്കത്ത് അലി മകനാണ്. ഹൈദ്രോസ് കുട്ടി, നൂര്‍ജഹാന്‍, സുബൈദ എന്നിവരാണ് മറ്റു മക്കള്‍. പി. എം. ഹുസൈന്‍, കെ. ഹുസൈന്‍ എന്നിവര്‍ മരുമക്കളും.

- കറസ്പോണ്ടന്റ്

അഭിപ്രായം എഴുതുക »

മലയാളി യുവാവ്‌ അബുദാബിയില്‍ അന്തരിച്ചു

September 25th, 2010

shabeerഅബുദാബി :  ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി എ. കെ. ഷബീര്‍ ( 29) അബുദാബിയില്‍ വെച്ചു മരണപ്പെട്ടു. ഹൃദയ സ്തംഭന മായിരുന്നു മരണ കാരണം.
 
അല്‍ സഹല്‍ ഷിപ്പിംഗ് കമ്പനി യില്‍ സെയില്‍സ്‌ എക്സിക്യൂട്ടീവ്‌ ആയി ജോലി ചെയ്തു വരിക യായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം. വിവാഹിതനാണ്. കുട്ടികളില്ല.  അല്‍ സഹല്‍ ഷിപ്പിംഗ് കമ്പനി മാനേജിംഗ് ഡയരക്ടര്‍  എ. കെ. അബ്ദുല്‍ ഖാദറിന്‍റെ മകനാണ്. ഫാത്തിമ യാണ് മാതാവ്.
 
ഖലീഫ ആശുപത്രി മോര്‍ച്ചറി യില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമ നടപടി കള്‍ക്ക് ശേഷം മഫ്റഖ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

അഭിപ്രായം എഴുതുക »

കൊടുങ്ങല്ലൂര്‍ മാടവന അബ്ദുള്ള റോഡ്‌ പുറകുളത്ത് നബീസ

September 22nd, 2010

കൊടുങ്ങല്ലൂര്‍ മാടവന അബ്ദുള്ള റോഡ്‌ പുറകുളത്ത് അബ്ദുല്‍ കാദര്‍ ഭാര്യ നബീസ (75) മരണപ്പെട്ടു . സിറാജുദ്ദീന്‍ (മുദരിസ്) ബദര്‍ദ്ദീന്‍ സലാല, ഫൈസല്‍, സാദിഖ് (ബൂട്ട് ഹൗസ്) മക്കള്‍ മാടവന കിഴക്കേ മുഹിയുദ്ദീന്‍. ജുമാ മസ്ജിദ് കബറടക്കം നടന്നു.

-

അഭിപ്രായം എഴുതുക »

വെള്ളറക്കാട് ചേക്കു മുസ്ലിയാര്‍

September 17th, 2010

വെള്ളറക്കാട് വെള്ളത്തേരി കുത്തുകല്ലിങ്ങല്‍ ചേക്കു മുസ്ലിയാര്‍ അന്തരിച്ചു. ദീര്‍ഘ കാലം മരത്തം കോട് ഖത്തീബായും വെള്ളറക്കാട് നൂറുല്‍ ഹുദാ മദ്രസാ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കള്‍ അബ്ദുറസാഖ്, റഫീഖ്, അബ്ദുലത്വീഫ് എന്നിവര്‍ യു.എ.ഇ. യിലുണ്ട്.

ഖബറടക്കം നാളെ വെള്ളറക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. എസ്. എസ്. എഫ്. സജീവ പ്രവര്‍ത്തകന്‍ ശറഫുദ്ദീന്‍ വെള്ളറക്കാടിന്റെ (മുസ്വഫ ) വല്ലിപ്പയാണ്‌ പരേതന്‍. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറത്തിനായി ദുആ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ആലൂര്‍ അടുക്കത്തില്‍ ഫാത്തിമ നിര്യാതയായി

September 16th, 2010

aloor-fathima-epathramബോവിക്കാനം : കാസറഗോഡ് മുളിയാര്‍ പഞ്ചായത്തിലെ ആലൂരില്‍ പഴയ കാലത്ത്‌ ഖുര്‍ആന്‍ ഓത്തു പുര നടത്തി വന്നിരുന്ന ആലൂര്‍ അടുക്കത്തില്‍ ഫാത്തിമ (92) നിര്യാതയായി. പരേതരായ കുഞ്ഞി പള്ളിയുടെയും അടുക്കത്തില്‍ കോളോട്ട് മറിയമ്മ യുടെയും മകളാണ്. കോളിയടുക്കത്തെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ് ഹാജിയുടെ മാതൃ സഹോദരിയാണ് പരേത. സഹോദരങ്ങള്‍: ആലൂര്‍ തൊട്ടിയില്‍ മൊയ്തീന്‍ കുഞ്ഞി മുസ്ലിയാരുടെ ഭാര്യ ഖദീജ ഹജ്ജുമ്മ, പരേതരായ അടുക്കത്തില്‍ മൊയ്തീന്‍ കുഞ്ഞി, എറിഞ്ഞിപ്പുഴ ആസ്യ, ബാടല്‍ ആയിശാബി, മക്കള്‍: അടുക്കത്തില്‍ ആമു, അടുക്കത്തില്‍ അബ്ദുല്ല, അടുക്കത്തില്‍ ഖാദര്‍, ബാവിക്കര മണിയന്‍ക്കോട് മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ഖദീജ.

മയ്യിത്ത് ബാവിക്കരയില്‍ കൊണ്ട് വന്നു ബാവിക്കര ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.

- ജെ.എസ്.

അഭിപ്രായം എഴുതുക »

20 of 100« First...10...192021...3040...Last »

« Previous Page« Previous « പുതിയകോട്ട നബീസുമ്മ നിര്യാതയായി
Next »Next Page » വെള്ളറക്കാട് ചേക്കു മുസ്ലിയാര്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine