പത്തനംതിട്ട സ്വദേശി അബുദാബിയില്‍ കുത്തേറ്റ് മരിച്ചു

February 7th, 2015

pathanamthitta-ranju-raju-ePathram അബുദാബി : മലയാളി യുവാവ് അബുദാബിയില്‍ കുത്തേറ്റു മരിച്ചു. പത്തനം തിട്ട കലഞ്ഞൂര്‍ പള്ളി കിഴക്കേതില്‍ വീട്ടില്‍ രഞ്ജു രാജു (27) ആണ് ഉറങ്ങിക്കിടക്കവേ സഹ പ്രവര്‍ത്ത കന്‍െറ കുത്തേറ്റ് മരിച്ചത്.

മുസഫ മലബാര്‍ റസ്റ്റാറന്‍റ് കെട്ടിട ത്തിലെ താമസ സ്ഥലത്ത് വെള്ളിയാഴ്ച ഉച്ച യോടെ യായിരുന്നു സംഭവം. പാകിസ്ഥാന്‍ സ്വദേശിയായ സഹപ്രവര്‍ത്തകന്‍ ആണ് കുത്തിയത് എന്ന് അറിയുന്നു. അറബ് ടെക് എന്ന കമ്പനി യില്‍ സ്റ്റോര്‍ കീപ്പര്‍ ആയിരുന്നു. രഞ്ജു

കലഞ്ഞൂര്‍ പള്ളി ജംഗ്ഷനില്‍ പള്ളിക്കിഴക്കേതില്‍ രാജു ജോര്‍ജ് – ഓമന ദമ്പതികളുടെ മകനാണ്. സഹോദരന്‍ : സഞ്ജു രാജു, റോബിയ യാണ് ഭാര്യ.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on പത്തനംതിട്ട സ്വദേശി അബുദാബിയില്‍ കുത്തേറ്റ് മരിച്ചു

കല്ലേലവായിൽ അബ്ദു റഹീം ഹാജി

January 28th, 2015

ചാവക്കാട് : തിരുവത്ര കിറാമൻകുന്ന് പെരുംപറമ്പത്ത് ചള്ളയിൽ മുഹമ്മദ്‌ മകൻ കല്ലേലവായിൽ അബ്ദു റഹീം ഹാജി (78) ചൊവ്വാഴ്ച ഉച്ചക്ക് നിര്യാതനായി. kiraman-kunnu-kallelavayil-abdu-raheem-ePathram
ഖബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് കിറാമൻ കുന്ന് ജുമാഅത്തു പള്ളി ഖബർ സ്ഥാനിൽ. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ദീർഘകാലം സിങ്കപ്പൂരിൽ ആയിരുന്നു.

ഭാര്യ : അലീമു, മക്കൾ : ഫിറോസ് (ദുബായ് ), നൌഷാദ്‌ (കുവൈത്ത്), ലൈല, വാഹിദ, ഷബിന. മരു മക്കൾ : ഹസ്സൻ, സിദ്ധീക്ക് (അബുദാബി), ഷാഫില, അജീന.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on കല്ലേലവായിൽ അബ്ദു റഹീം ഹാജി

കെ. വി. മുഹമ്മദ് റാഫി

December 2nd, 2014

kv-muhammed-raffi-epathram

ചാവക്കാട് : ബ്ലാങ്ങാട് കറുപ്പം വീട്ടില്‍ മുഹമ്മദ്‌ റാഫി (49) മരണപ്പെട്ടു. ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുള്‍ ഖാദറിന്റെ സഹോദര നാണ്. ചാവക്കാട് ടൗണിലെ ‘ടേണിംഗ് പോയിന്റ്’ ടെക്സ്റ്റയില്‍സ് ആന്റ് ടൈലറിംഗ് എന്ന സ്ഥാപനം നടത്തി വരിക യായിരുന്നു. കട യിലേക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ നാല് ദിവസം മുന്‍പ് മുംബൈ യിലേക്ക് പോയ തായിരുന്നു.

ശനിയാഴ്ച തിരികെ വരുന്ന തിനിടെ ട്രയിനില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര യിലെ രാജഗിരി യില്‍ സ്വകാര്യ ആശുപത്രി യില്‍ പ്രവേശി പ്പിച്ചു. തീവ്ര പരിചരണ വിഭാഗ ത്തില്‍ ആയിരുന്ന മുഹമ്മദ്‌ റാഫി ഞായറാഴ്ച ഉച്ചക്കായിരുന്നു മരണമടഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം മയ്യിത്ത് നാട്ടില്‍ എത്തിക്കുകയും വന്‍ ജനാവലി യുടെ സാന്നിദ്ധ്യ ത്തില്‍ ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു.

പിതാവ് : പരേതനായ അബു. മാതാവ് : പാത്തു. ഭാര്യ : ഹസീന. മക്കള്‍ : മുഹ്സിന, വസിം. കെ. വി. അബ്ദുള്‍ ഖാദറിനെ കൂടാതെ കെ. വി. അഷ്‌റഫ്‌ (ദേശാഭിമാനി തൃശ്ശൂര്‍), കെ. വി. ഹാഷിം (ടേണിംഗ് പോയിന്റ് ചാവക്കാട്) എന്നിവരും സഹോദരങ്ങളാണ്.

ചാവക്കാട്ടെ കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തി ച്ചിരുന്ന സഹൃദയ നായ റാഫി യുടെ മരണം ഇപ്പോഴും വിശ്വസി ക്കാനാവാതെ ഇരിക്കുക യാണ് സുഹൃത്തുക്കളും സഹ പ്രവര്‍ത്ത കരും.

- കറസ്പോണ്ടന്റ്

വായിക്കുക:

അഭിപ്രായം എഴുതുക »

ഹൃദയാ ഘാതം : ദുബായില്‍ മലയാളി മരണമടഞ്ഞു

September 11th, 2014

thalipparamba-kallingeel-gireeshan-ePathram
ദുബായ് : ഗോൾഡ്‌ സൂക്കിൽ ജോലി ചെയ്തിരുന്ന കണ്ണൂർ തളിപറമ്പ സ്വദേശി കെ. ഗിരീശൻ (38) ഹൃദയാഘാതത്തെ തുടർന്ന് മരണ പ്പെട്ടു. മൂന്ന് മാസ ങ്ങൾക്ക് മുൻപാണ് ദുബായിൽ വന്നത്. തിങ്കളാഴ്ച, ജോലിക്കിടെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രി യിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു.

കല്ലിങ്കീൽ ലക്ഷ്മണൻ – കമല ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രദ്ധ, ഇരട്ട ക്കുട്ടികളായ ദേവാനന്ദ്, ദേവി പ്രിയ എന്നിവരാണ് മക്കൾ. സഹോദരി ഗീത.

നിയമ നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിൽ കൊണ്ട് പോയി സംസ്കരിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on ഹൃദയാ ഘാതം : ദുബായില്‍ മലയാളി മരണമടഞ്ഞു

പത്മാ പ്രദീപ് അബുദാബിയില്‍ മരണപ്പെട്ടു

September 11th, 2014

അബുദാബി : മുസ്സഫ എൻ. പി. സി. സി. യിലെ ഉദ്യോഗസ്ഥ നായ ഗുരുവായൂര്‍ കോട്ടപ്പടി, തൊട്ടീല്‍ വീട്ടില്‍ പ്രദീപ് നായരുടെ ഭാര്യ പത്മാ പ്രദീപ് അബുദാബി യിൽ വെച്ച് മരണപ്പെട്ടു. 44 വയസ്സായിരുന്നു.

padma-pradeep-ePathram
എറണാകുളം ഏഴക്കരനാട്ടില്‍ കച്ചേരിക്കുഴി കുടുംബാഗമാണ് പത്മാ പ്രദീപ്. സംസ്കാരം പിന്നീട് നാട്ടില്‍ വച്ച് നടത്തും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക:

Comments Off on പത്മാ പ്രദീപ് അബുദാബിയില്‍ മരണപ്പെട്ടു

3 of 100« First...234...1020...Last »

« Previous Page« Previous « ഹൃദയാഘാതം : പ്രവാസി നാട്ടിൽ വെച്ച് മരണപ്പെട്ടു
Next »Next Page » ഹൃദയാ ഘാതം : ദുബായില്‍ മലയാളി മരണമടഞ്ഞു »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine