മലപ്പുറം പൂക്കൊളത്തൂര്‍ കണയന്‍കോട്ടില്‍ അബ്ദുല്‍ ജലീല്‍

April 4th, 2008

ജിദ്ദയില്‍ നിന്നും നാട്ടില്‍ അവധിക്ക് പോയ മലയാളി മരിച്ചു. മലപ്പുറം പൂക്കൊളത്തൂര്‍ കണയന്‍കോട്ടില്‍ അബ്ദുല്‍ ജലീലാണ് മരിച്ചത്. 25 വയസായിരുന്നു. രണ്ടാഴ്ച മുമ്പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നാണ് ഇദ്ദേഹം നാട്ടിലേക്ക് പോയത്. 5 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ റഹ്മത്തുന്നിസ. ഒരു കുട്ടിയുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

തൃശൂര്‍ തൃപ്രയാര്‍ സ്വദേശി ദത്താത്രേയന്‍ ഭാര്യ വിദ്യ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തി

April 3rd, 2008

മലയാളി ദമ്പതികളെ ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി ദത്താത്രേയന്‍ ഭാര്യ വിദ്യ എന്നിവരെയാണ് വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 13 വര്‍ഷമായി ദമാമിലുള്ള ദത്തന്‍ അഞ്ച് വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഭാര്യ ദമാമില്‍ എത്തിയത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഷോജി രാജുവിന്റെ മ്യതദേഹം ഞായറാഴ്ച്ച നാട്ടിലേക്ക് കൊണ്ട് പോകും

April 3rd, 2008

ദുബായിലെ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം പുത്തൂര്‍കുറ്റിയില്‍ വടക്കേതില്‍ ഷോജി രാജുവിന്റെ മ്യതദേഹം ഞായറാഴ്ച്ച നാട്ടിലേക്ക് കൊണ്ട് പോകും.

അല്‍ഖൂസിലെ സിമന്റ് ഫാക്ടറിയില്‍ ജോലിക്കിടെയുണ്ടായ അപകടത്തിലാണ് ഷോജി മരിച്ചത്.

എംബാമിംഗ് ഞായറാഴ്ച്ച തന്നെയാണ് നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 626 52 79 എന്ന നമ്പറില്‍ ബന്ധപ്പെടണം.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ചുങ്കത്തില്‍ കുറ്റിക്കാട്ട് ലോജി ചെറിയാന്‍

April 2nd, 2008

ഇന്ന് രാവിലെ യു.എ.യിലെ അലൈനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി എഞ്ചിനിയര്‍ മരിച്ചു.

ചുങ്കത്തില്‍ കുറ്റിക്കാട്ട് പി.എ. ചെറിയാന്റെ മകന്‍ ലോജി ചെറിയാനാണ് മരിച്ചത്. 44 വയസ്സായിരുന്നു. പത്തനംതിട്ട, കുമ്പനാട് കോഴിപ്പുറം സ്വദേശിയാണ്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

എറണാകുളം പുല്ലേപ്പടി പറക്കാട്ട് പി.എച്ച് അബ്ദുള്‍ഖാദര്‍

March 27th, 2008

എറണാകുളം പുല്ലേപ്പടി പറക്കാട്ട് പി.എച്ച് അബ്ദുള്‍ഖാദര്‍ നിര്യാതനായി.

80 വയസ്സായിരുന്നു.

മകന്‍ പാറക്കാട്ട് മുഹമ്മദ് നിസ്സാം ഷാര്‍ജ ടൈഗര്‍ സ്റ്റീലില്‍ മാനേജരാണ്.

കബറടക്കം ഇന്ന് വൈകുന്നേരം നടക്കും

- ജെ.എസ്.

അഭിപ്രായം എഴുതുക »

99 of 100« First...1020...9899100

« Previous Page« Previous « കൊല്ലം കരുനാഗപ്പള്ളി പെല്ലിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്
Next »Next Page » ചുങ്കത്തില്‍ കുറ്റിക്കാട്ട് ലോജി ചെറിയാന്‍ »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine