25 September 2008

വാഹനാപകടത്തില്‍ മരിച്ചു

മലയാളി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി അപ്സരയില്‍ മുഹമ്മദുണ്ണിയാണ് മരിച്ചത്. 55 വയസ്സായിരുന്നു. റിയാദില്‍ ബിസിനസ്സ് നടത്തിവരികായിരുന്ന മുഹമ്മദുണ്ണി ഇന്നലെ, രാവിലെയാണ് അപകടത്തില്‍ പെട്ടത്. ഹഫ്സയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 September 2008

തൃശൂര്‍ സ്വദേശി എ.കെ.ജോസ്

മലയാളി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു. തൃശൂര്‍ സ്വദേശി എ.കെ.ജോസ് ആണ് മരിച്ചത്.51 വയസ്സായിരുന്നു. 10 വര്‍ഷമായി അബുദാബി ന്യൂ മെഡിക്കല്‍ സെന്‍ററില്‍ ജോലി ചെയ്തുവരികയായിരുന്നു ജോസ്. ഇന്ന് പുലര്‍ച്ചെ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 September 2008

വാഹനമിടിച്ച് ഷാര്‍ജയില്‍ പത്തു വയസ്സുകാരന്‍ മരിച്ചു

ഷാര്‍ജയില്‍ വാഹനമിടിച്ച് മലയാളി വിദ്യാര്‍ത്ഥിയായ 10 വയസ്സുകാരന്‍ മരിച്ചു. യു.എ.ഇ എക്സ്ചേഞ്ഞ്ച് റീജ്യണല്‍ മാനേജരും, തിരുവല്ല സ്വദേശിയുമായ വര്‍ഗ്ഗീസ് പി. മാത്യുവിന്റെ മകന്‍ റിക്കി മാത്യുവാണ് മരിച്ചത്. ദുബായ് ഖിസൈസ് ഡി.പി.എസ്. സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം ട്യൂഷനായി, ബുഹൈറ കോര്‍ണീഷിലൂടെ പോകുമ്പോള്‍, മികസര്‍ വണ്ടി ഇടിക്കുകയായിരുന്നു. യെമ ആനി മാത്യുവാണ് അമ്മ. സഹോദരി റെമി മാത്യു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 September 2008

ജിദ്ദയില്‍ ആത്മഹത്യ ചെയ്തു

ജിദ്ദയില്‍ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം പട്ടിക്കാട് വേങ്ങൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഇബ്രാഹിം കുട്ടിയാണ് ജിദ്ദയിലെ സനാഇയ്യത്തില്‍ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപത്ത് ഡിഷ് ആന്‍റിനയില്‍ തൂങ്ങി മരിച്ചത്. 50 വയസായിരുന്നു.

12 വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം സാസ ഉപ്പുകമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്. മാനസിക രോഗമുണ്ടായിരുന്നതായി പറയപ്പെടുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 September 2008

ചങ്ങരംകുളം പള്ളിക്കുന്ന് സ്വദേശി വടക്കത്തുവളപ്പില്‍ അബ്ദുല്‍ ഹമീദ്

റാസല്‍ ഖൈമയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. ചങ്ങരംകുളം പള്ളിക്കുന്ന് സ്വദേശി വടക്കത്തുവളപ്പില്‍ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്. 36 വയസായിരുന്നു. റാസല്‍ ഖൈമ അല്‍ ജസീറയില്‍ വച്ച് അബ്ദുല്‍ ഹമീദ് ഓടിച്ചിരുന്ന ടാക്സിയില്‍ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. സുനിതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 September 2008

എടപ്പാള്‍ അഷറഫ്

എടപ്പാള്‍ അങ്ങാടി സ്വദേശി മച്ചിങ്ങല്‍ അഷറഫ് (45) ഇന്ന് (ഞായര്‍) വൈകീട്ട് 3 മണിക്ക് മരണപ്പെട്ടു.
നെഞ്ചു വേദനയെ തുടര്‍ന്ന് അല്‍ ഐന്‍ തവാം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




കഴിഞ്ഞ 25 വര്‍ഷങ്ങളായി കെ.എം.ട്രേഡിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നു.




മച്ചിങ്ങല്‍ ബാവയുടെ മകനാണു അഷറഫ്. ജമീല യാണു ഭാര്യ. ഫസീല, ഫസ്ന എന്നിവര്‍ മക്കള്‍.




അബുദാബി കെ.എം. ട്രേഡിംഗില്‍ ജോലി ചെയ്യുന്ന യൂനുസ്, ദുബായിലുള്ള സൈഫുദ്ദീന്‍, സൌദി അറേബ്യയിലുള്ള ശാഫി എന്നിവര്‍ സഹോദരങ്ങളും, ദുബായിലുള്ള ഷാജഹാന്‍ മരുമകനുമാണ്.




അല്‍ ഐന്‍ തവാം ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മ്യത ദേഹം നിയമ നടപടികള്‍ക്കു ശേഷം നാട്ടിലേക്കു
കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.




വിശദ വിവരങ്ങള്‍ക്ക് : യൂനുസ് 055 609 2050, 050 315 6472




- p.m. abdul rahiman , abu dhabi

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സഹദേവന്‍ കോണ്ട്രാകറ്റര്‍

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സഹദേവന്‍ കോണ്ട്രാകറ്റര്‍ നിര്യാതനായി.

89 വയസ്സായിരുന്നു

പുനലൂര്‍ സൌഹ്യദവേദി എക്സിക്യുട്ടീവ് അഗം ഷാജി സഹദേവന്‍ മകനാണ്‍

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 September 2008

കീരിയേടത്ത് അബൂബക്കര്‍

കോഴിക്കോട് തിരുവങ്ങൂര്‍ കീരിയേടത്ത് അബൂബക്കര്‍ ദുബായില്‍ നിര്യാതനായി. 48 വയസായിരുന്നു. 25 വര്‍ഷമായി ദുബായിലുള്ള ഇദ്ദേഹം മൊബൈല്‍ ഫോണ്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തലശേരി സ്വദേശി മുസ്തഫ

ഷാര്‍ജയില്‍ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി സ്വദേശി മുസ്തഫ പറളശേരിയാണ് മരിച്ചത്. 35 വയസായിരുന്നു. അബുശഗാറയിലെ അന്‍വര്‍ മദീന ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 September 2008

കുഴഞ്ഞ് വീണ് മരിച്ചു

അബുദാബിയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. ത്യശ്ശൂര്‍ പാറളം വെങ്ങിനിശ്ശേരി കൊട്ടുങ്ങല്‍ മോഹനന്‍ കെ.കെ. യാണ് മരിച്ചത്. 48 വയസ്സായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി അബുദാബി എസ്ക്കോര്‍ ഗാര്‍മെന്റ്സില് തയ്യല്‍ക്കാരനായി ജോലി ചെയ്തിരുന്ന മോഹനന്‍ അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. ഷീബയാണ്‍ ഭാര്യ്. ഗോകുലും രാഹുലുമാണ് മക്കള്‍

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇരിങ്ങണ്ണൂര്‍ സ്വദേശി മുണ്ടാടം പോയില്‍ മൂസ ഹാജി

ദുബായ് എയര്‍ പോര്‍ട്ട് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. നാദാപുരം ഇരിങ്ങണ്ണൂര്‍ സ്വദേശി മുണ്ടാടം പോയില്‍ മൂസ ഹാജിയാണ് മരിച്ചത്. 50 വയസായിരുന്നു.

25 വര്‍ഷമായി യു.എ.ഇയിലുള്ള മൂസ ഹാജി അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാര്‍ത്ഥം ദുബായിലേക്ക് വരുമ്പോള്‍ ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ട്രെയ് ലറുമായി കൂട്ടിയിടിച്ചാണ് അപകടം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്