കുറ്റിപ്പുറം തൃക്കണാപുരം സി. എം. കുഞ്ഞു മരണപ്പെട്ടു. രണ്ടു മാസത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെയായിരുന്നു അന്ത്യം.
കുറ്റിപ്പുറം മല്ലൂര്‍ ക്കടവ് മിനി പമ്പാ സുരക്ഷാ പദ്ധതി യുടെ മുഖ്യ പ്രവര്‍ത്തകനായിരുന്നു. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക് മെമ്പര്‍, തൃക്കണാ പുരം ജുമാ അത്ത് മഹല്ല് കമ്മിറ്റി ഖജാഞ്ചി, തവനൂര്‍ മണ്ഡലം പ്രവാസി ലീഗ് സെക്രട്ടറി , നിളാ സംരക്ഷണ സമിതി ചെയര്‍മാന്‍, മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പൊതു രംഗത്ത് ഈ അടുത്തകാലം വരെ സജീവ മായിരുന്നു അദ്ദേഹം. സാമൂഹിക - പൊതു രംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ സി. എം. കുഞ്ഞു വിനെ തേടി എത്തിയിട്ടുണ്ട്.
മലയാളത്തിലെ ആദ്യകാല സിനിമാ സ്റ്റുഡിയോ, ഉദയാ യില്‍ കുഞ്ചാക്കോ യുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. പരേതയായ ഫാത്തിമ്മ യായിരുന്നു ഭാര്യ.
യു. എ. ഇ. യിലെ അറിയപ്പെടുന്ന കലാകാരനും മിമിക്രി ആര്‍ട്ടിസ്റ്റു മായ ഇടവേള റാഫി, സൌദ, റുബീന, സലിം, അക്ബര്‍, നൌഷാദ് (ഖത്തര്‍) , റിയാസ്, സിദ്ധീക്ക്, സത്താര്‍ (ദുബായ്) എന്നിവര്‍ മക്കളും റഷീദ് (അബുദാബി), സുബൈദ, റഷീദ, ഹസീന, സാബിറ, സീനത്ത് എന്നിവര്‍ മരുമക്കളുമാണ്.
ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് തൃക്കണാപുരം ജുമാ അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്