26 February 2009

കുഴിപ്പള്ളികുന്നേല്‍ മുഹമ്മദ് ബഷീര്‍

കൊട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശി കുഴിപ്പള്ളികുന്നേല്‍ മുഹമ്മദ് ബഷീര്‍ ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. 61 വയസായിരുന്നു. കേളി കലാ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മനയ്ക്കപ്പടി സഹദേവന്‍ ഖത്തറില്‍ നിര്യാതനായി

കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കുഞ്ഞൈനി മനയ്ക്കപ്പടി സഹദേവന്‍ ഖത്തറില്‍ നിര്യാതനായി. 40 വയസായിരുന്നു. അവിവാഹിതനാണ്. കഴിഞ്ഞ 19 വര്‍ഷമായി ഖത്തറിലുണ്ട്.
സഹോദരന്‍ സജീവ് സൗദിയില്‍ ജോലി ചെയ്യുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 February 2009

പാലക്കുറിശി അബ്ബാസ്

പാലക്കാട് വല്ലപ്പുഴ ആനക്കോട് പാലക്കുറിശി അബ്ബാസ് അലൈനിലെ ഖബീസിയില്‍ നിര്യാതനായി. 37 വയസായിരുന്നു. ഫാത്തിമയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ 15 വര്‍ഷമായി ജോലി ചെയ്യുന്നു. മാര്‍ക്കറ്റിലെ മലയാളി തൊഴിലാളികള്‍ അനുശോചനം രേഖപ്പെടുത്തി

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൊട്ടശോല മുസ്തഫ

തിരുനാവായ അനന്താവൂര്‍ സ്വദേശി കൊട്ടശോല മുസ്തഫ അലൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 40 വയസായിരുന്നു. മൂന്ന് വര്‍ഷമായി ഗ്ലോബല്‍ ഇംഗ്ലീഷ് സ്കൂളിലെ ഡ്രൈവറാണ്. ഹഫ്സത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 February 2009

ദുബായില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

മലയാളി ദുബായില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി കാഞ്ഞിരവിള വീട്ടില്‍ അബ്ദുല്‍ സലാമാണ് മരിച്ചത്. 45 വയസ്സായിരുന്നു. ദുബായ് റാഷിദ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഭാര്യ മജീനാ സലാം സൗദിയില്‍ നഴ്സാണ് രണ്ടു മക്കളുണ്ട്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 February 2009

ഗോപിനാഥന്‍ ആചാരി

അബുദാബി മുനിസിപ്പാലിറ്റിയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ദീര്‍ഘ കാലം ജോലി ചെയ്തിരുന്ന കായംകുളം കട്ടച്ചിറ പള്ളിക്കല്‍ നടയില്‍ കിഴക്കതില്‍ ഗോപിനാഥന്‍ ആചാരി(68)ഇന്നു രാവിലെ മരണപ്പെട്ടു. ഹ്യദയാ‍ഘാതമായിരുന്നു. 1995 വരെ 20വര്‍ഷക്കാലം അബുദാബിയില്‍ ഉണ്ടായിരുന്നു. കെ. അമ്മാളു ക്കുട്ടിയാണ് ഭാര്യ. മൂന്ന് പെണ്മക്കളുമുണ്ട്. മരുമകന്‍ ദേവദാസ്, അബുദാബിയിലെ ഗാനമേള വേദികളില്‍ ശ്രദ്ധേയനായ ഗായകനാണ്. മസ്കറ്റില്‍ ജോലി ചെയ്യുന്ന അനില്‍ കുമാര്‍, ഓമനക്കുട്ടന്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍. വ്യാഴാഴ്ച വീട്ടു വളപ്പില്‍ അടക്കം ചെയ്യും




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശുകപുരം കോലക്കാട് അബൂബക്കര്‍

എടപ്പാള്‍ ശുകപുരം കോലക്കാട് അബൂബക്കര്‍ ദുബായില്‍ നിര്യാതനായി. 45 വയസായിരുന്നു. ബല്‍ക്കീസാണ് ഭാര്യ. മുഹമ്മദ് സാദിഖ്, ഷമീഹ എന്നിവരാണ് മക്കള്‍. അറേബ്യ ടാക്സിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ദുബായ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൌദിയില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു

സൗദിയിലെ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. അബ് ഖൈഖില്‍ വാന്‍ മറിഞ്ഞ് മലപ്പുറം തിരൂര്‍ ഓമപ്പുഴ നാരക്കടവ് മുഹമ്മദ് അലി മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ജുബൈല്‍-ദമാം ഹൈവേയില്‍ ഉണ്ടായ രണ്ടാമത്തെ അപകടത്തില്‍ മലപ്പുറം മങ്കട സ്വദേശി തച്ചമ്പത്ത് അബ്ദുല്‍ റഷീദ് മരിച്ചു. ഇദ്ദേഹം ഓടിച്ചിരുന്ന കാറിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. റഷീദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 February 2009

വട്ടം പറമ്പില്‍ പി. എം. ഖാദറുണ്ണി

ഒരുമനയൂര്‍ സ്വദേശി വട്ടം പറമ്പില്‍ പി. എം. ഖാദറുണ്ണി (62) ഇന്നലെ രാത്രി കുവൈറ്റില്‍ വെച്ച് മരണപ്പെട്ടു. ഹ്യദയാ ഘാതമായിരുന്നു മരണ കാരണം. പരേതനായ വട്ടം പറമ്പില്‍ മോനു മുസ്ലിയാരുടെ മകനാണ്. ദീര്‍ഘ കാലം അബുദാബിയില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കുവൈറ്റിലാണ്. വന്‍മേനാട് സ്വദേശിനി നഫീസയാണ് ഭാര്യ. ദുബായില്‍ ജോലി ചെയ്യുന്ന ജസീര്‍ അടക്കം മൂന്ന് മക്കളുണ്ട്. ഖബറടക്കം ഞായറാഴ്ച നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 February 2009

ദുബായില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ദുബായ് അലൈന്‍ റോഡില്‍ ലെഹബാബിന് സമീപം ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് മലയാളികള്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ കാപ്പാട് തിലാനൂര്‍ പറമ്പത്ത് മൈലാഞ്ചി അബ്ദുറഹ്മാന്‍റെ മകന്‍ ഷിഹാബുദ്ദീന്‍ (30), കൊല്ലം പരവൂര്‍ കോങ്ങല്‍ ഹൈദ്രോസിന്‍റെ മകന്‍ ജാഫറുദ്ദീന്‍ (54), കൊടുങ്ങല്ലൂര്‍ കൂളിമുട്ടം ഉണ്ണിയമ്പാട്ട് അബ്ദുല്‍ ഖാദറിന്‍റെ മകന്‍ അഷ്റഫ് (38) , കൊടുങ്ങല്ലൂര്‍ മേത്തല മണ്ണാര്‍ വീട്ടില്‍ സെയ്ദു മുഹമ്മദിന്‍രെ മകന്‍ ഷിഹാബ് (26) എന്നിവരാണ് മരിച്ചത്.




കാസര്‍ക്കോട് സ്വദേശികളായ മുരളീധരന്‍, അന്‍വര്‍, ശശിധരന്‍ എന്നിവരടക്കമുള്ള പരിക്കേറ്റവര്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.




ദുബായ് ജബല്‍ അലിയിലെ ഇന്‍വസ്റ്റ് മെന്‍റ് പാര്‍ക്കിലെ അല്‍ മുഖദ്ദം കമ്പനി ജീവനക്കാരാണ് മരിച്ചവരെല്ലാം. അലൈനിലെ കമ്പനി താമസ സ്ഥലത്ത് നിന്ന് രാവിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് പിറകില്‍ കാര്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.




മൃതദേഹങ്ങള്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 February 2009

ബഹറിനില്‍ മലയാളി തൂങ്ങിമരിച്ചു.

ബഹറിനില്‍ മലയാളി തൂങ്ങിമരിച്ചു. അമേരിക്കിന്‍ എംബസിയിലെ അക്കൗണ്ടന്‍റായ സംഗമേശ്വരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 48 വയസായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 February 2009

സുഭാഷ് ആനന്ദ്

കായംകുളം ചേരാവള്ളി സ്വദേശി അമ്പിയില്‍ കിഴക്കേതില്‍ ആനന്ദിന്‍റെ മകന്‍ സുഭാഷ് ആനന്ദ് മസ്ക്കറ്റില്‍ അന്തരിച്ചു. 41 വയസായിരുന്നു. അല്‍ കൗദ് സ്റ്റീല്‍ കമ്പനി ജീവനക്കാരനായിരുന്നു സുഭാഷ്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 February 2009

തൃശൂര്‍ തുമ്പൂര്‍ സ്വദേശി ലിനോ ഇബ്രാഹിം

സൗദിയിലെ ലൈല് അഫ് ലാജില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ തുമ്പൂര്‍ സ്വദേശി ലിനോ ഇബ്രാഹിം ആണ് മരിച്ചത്. 27 വയസായിരുന്നു. അഞ്ച് വര്‍ഷമായി സൗദിയിലെ ഒരു പത്രവിതരണ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. അവിവാഹിതനാണ്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൃശൂര്‍ തുമ്പൂര്‍ സ്വദേശി ലിനോ ഇബ്രാഹിം

സൗദിയിലെ ലൈല് അഫ് ലാജില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ തുമ്പൂര്‍ സ്വദേശി ലിനോ ഇബ്രാഹിം ആണ് മരിച്ചത്. 27 വയസായിരുന്നു. അഞ്ച് വര്‍ഷമായി സൗദിയിലെ ഒരു പത്രവിതരണ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. അവിവാഹിതനാണ്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 February 2009

ബാണിയമ്പലത്ത് താജുദ്ദീന്‍

ന്യൂ മാഹിയിലെ ബാണിയമ്പലത്ത് താജുദ്ദീന്‍ ദുബായില്‍ നിര്യാതനായി. 58 വയസായിരുന്നു. തച്ചറപറമ്പത്ത് ഹസീനയാണ് ഭാര്യ. മുഹമ്മദ് താരീഖ്, സോണിയ എന്നിവരാണ് മക്കള്‍. എമിറേറ്റ്സ് സ് കൈ കാര്‍ ഗോ പ്രൈസിംഗ് കണ്‍ട്രോളറായിരുന്നു. 35 വര്‍ഷമായി എമിറേറ്റ്സ് ഗ്രൂപ്പിലെ ജീവനക്കാരനാണ്. കബറടക്കം ചൊവ്വാഴ്ച രാത്രി പത്തിന് മാഹി മഞ്ചക്കല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 February 2009

തിരുവനന്തപുരം പൂവ്വാര്‍ സ്വദേശി നടരാജന്‍റെ മകന്‍ റിജു നാരായണന്‍

ബഹ്റിനില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പൂവ്വാര്‍ സ്വദേശി നടരാജന്‍റെ മകന്‍ റിജു നാരായണനാണ് മരിച്ചത്. 22 വയസായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിജുവായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 February 2009

തലക്കടത്തൂര്‍ സ്വദേശി പി.ടി. അയൂബ്

സൌദിയിലെ ദമാമിനടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു.

മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി പി.ടി. അയൂബാണ് മരിച്ചത്. സുബൈദയാണ്‍ ഭാര്യ്. 4 മക്കളുണ്ട്

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്