കാസറഗോഡ് : നെല്ലിക്കുന്നിലെ പ്രമുഖ കുടുംബ അംഗവും മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തകനും ജില്ലയിലെ ആദ്യ കാല സുന്നി പ്രസിദ്ധീകരണങ്ങളുടെ പ്രചാരകനും (ആദ്യ കാല സുന്നി ടൈംസ് ) മത ഭക്തനുമായ നെല്ലിക്കുന്നിലെ എന്‍. പി. അബ്ദുല്ല ഹാജി (73) ഇന്നലെ ( വ്യാഴം) വൈകുന്നേരം നാല് മണിക്ക് നിര്യാതനായി.
പരേതരായ പള്ളത്തെ പോക്കറിന്റെയും ആയിഷാ ബീവിയുടെയും മകനാണ്.
പരേതരായ പള്ളത്തെ എന്‍. പി. മുഹമ്മദ്, റഹ്‌മത്ത് ബീവി, ആമിനാബി, സൈനബ ബീവി, എന്നിവര്‍ സഹോദരങ്ങളാണ്. പരേതനായ ചുക്കാന്‍ അബ്ദുല്ലയുടെ മകള്‍ സഫിയ ഹജ്ജുമ്മയാണ് ഭാര്യ.
എന്‍. പി. സലാഹുദ്ദീന്‍ (ദുബായ് കരാമ), എന്‍. പി. ശുഹൈബ് (വ്യാപാരി, കാസറഗോഡ് തായലങ്ങാടി), ഹാജറ എന്നിവര്‍ മക്കളാണ്. കാസറഗോഡ് നഗരത്തിലെ വ്യാപാരി പി. എന്‍. മഹമൂദ് ജാമാതാവാണ്. ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അടുത്ത ബന്ധുവാണ്.
മയ്യിത്ത് ഇന്ന് (വെള്ളി ) രാവിലെ നെല്ലിക്കുന്ന് മുഹിയദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.
മരണ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ - എന്‍. പി. ശുഹൈബ് ( മകന്‍) - 98 95 35 4085
-
ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്