Monday, March 26th, 2012

ഓര്‍ഡിനറി, ഒരു ‘ഓര്‍ഡിനറി’ ചിത്രം

ordinary malayalam movie-epathram
പേരിനോട് കൂറു പുലര്‍ത്തുന്ന ചിത്രങ്ങള്‍ മലയാള സിനിമയില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആ നിലക്ക് ഓര്‍ഡിനറി എന്ന ചിത്രം പേരിനോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്നുണ്ട്. ആ നീതിപുലര്‍ത്തല്‍ തന്നെ ആകണം പ്രേക്ഷകനെ ഈ ചിത്രം കാണുവാന്‍ പ്രേരിപ്പിക്കുന്നതും. അച്ചനോ അമ്മാവനോ ആയി അഭിനയിക്കേണ്ടവര്‍  കാസനോവമാരായായി കാമുകിമാര്‍ക്കൊപ്പം ആടിപ്പാടി വരുന്ന ദുരന്തത്തിനു സാക്ഷ്യം വഹിച്ചവര്‍ ഓര്‍ഡിനറി പോലെ ഒരു കൊച്ചു ചിത്രത്തെ വിജയിപ്പിക്കുന്നത് തീര്‍ച്ചയായും  ഇന്റസ്ട്രിയെന്ന നിലയില്‍ ശുഭസൂചനയാണ് നല്‍കുന്നത്. സൂപ്പര്‍താരങ്ങളേയും അവരെകൊണ്ട് ഈ വേഷം കെട്ടിക്കുന്ന എര്‍ത്ത്-സംവിധായക-തിരക്കഥാകൃത്ത്-നിര്‍മ്മാതാവ് ടീമുകളെ തികച്ചു നിരാശപ്പെടുത്തുന്നതാണ് ഈ ചിത്രം നേടുന്ന കളക്ഷന് എന്തു തല്ലിപ്പൊളി ചിത്രം പടച്ചിറക്കിയാലും സാറ്റ്‌ലൈറ്റ് റേറ്റും, പ്രേക്ഷകനും കൂടെ താങ്ങിക്കൊള്ളും എന്ന് കരുതുന്ന സിനിമാ ശുംഭന്മാര്‍ക്കുള്ള (പ്രകാശം പരത്തുന്നവര്‍ക്ക്) കാണികളുടെ മറുപടി കൂടെയാണ് ഇത്തരം  ഓര്‍ഡിനറി വിജയങ്ങള്‍.
തമിഴ് സിനിമയിലെ പരീക്ഷണങ്ങളെ പറ്റി  മലയാളികള്‍ വാചാലരാകുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ കൈവിടും എന്നതിനു തെളിവാണ് ടി. ഡി. ദാസനും, മേല്‍‌വിലാസവുമെല്ലാം നേരിട്ട ബോക്സോഫീസ് പരാജയങ്ങള്‍.  തീര്‍ച്ചയായും ആരോഗ്യകരമായ പരീക്ഷണങ്ങള്‍ മലയാളി അര്‍ഹിക്കുന്നില്ല എന്ന് ആ ചിത്രങ്ങള്‍ നേരിട്ട ദുരന്തം വ്യക്തമാക്കുന്നു. ഒരു പക്ഷെ മികച്ച ഒരു ചിത്രം നല്‍കിയിട്ടും മലയാളി നല്‍കിയ നീരസമാകാം മോഹന്‍ രാഘവന്‍ എന്ന സംവിധായകന്‍  അകാലത്തില്‍ ജീവിതത്തിന്റെ തന്നെ തിരശ്ശീലക്ക് പിന്നിലേക്ക് മറയുവാനിടയാക്കിയതില്‍ ഒരു കാരണം. അതിനാല്‍ തന്നെ അത്തരം പരീക്ഷണങ്ങള്‍ക്കും പുത്തന്‍ പാറ്റേണുകള്‍ക്കും പുറകെ പോകാതെ ഒരു ഓര്‍ഡിനറി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാമെന്ന് സംവിധായകന്‍ സുഗീത് കരുതിയിട്ടുണ്ടാകുക.  തീര്‍ച്ചയായും തുടക്കക്കാരന്റെ കൈപ്പിഴകള്‍ ഉണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്ന പലതും ഈ യുവാവിന്റെ ആദ്യചിത്രത്തില്‍ കാണുവാനാകും.  ഗവിയിലേക്കുള്ള ഏക ബസ്സും യാത്രക്കാരും ഗ്രാമീണരും ബസ്സും ഗ്രാമവുമെല്ല്ലാം ഈ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. താരബാഹുല്യത്തിന്റെ ദുര്‍മ്മേതസ്സും ഒപ്പം  തിരക്കഥയിലെ ചില ദൌര്‍ബല്യങ്ങളും പ്രമേയത്തിന്റെ സാധ്യതകളെ ന്യൂനീകരിക്കുന്നു.   ഗവിയെന്ന പ്രകൃതി മനോഹരമായ  പ്രദേശത്തിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ ക്യാമറാമാന്‍ പിശുക്കുകാണിച്ചതായിട്ടാണ് തോന്നിയത്. എങ്കിലും മഞ്ഞിന്റെ പുതപ്പണിഞ്ഞ് മനോഹരിയായ ഗവി ഈ ചിത്രത്തില്‍ ഓര്‍ഡിനറി ബസ്സിനെ പോലെ ഒരു കഥാപാത്രമായി തന്നെ കടന്നു വരുന്നുണ്ട്.
ordinary-epathram
കുഞ്ചാക്കോ ബോബനില്‍ നിന്നും പ്രതീക്ഷിക്കാവുന്നതെന്തെന്ന് മുന്‍‌വിധിയുണ്ടാകുന്നതില്‍ അപാകതയില്ലെന്ന് തോന്നുന്നു. എത്സമ്മ എന്ന ആണ്‍കുട്ടി എന്ന പൈങ്കിളി ചിത്രത്തിലെ പാലുണ്ണിയുടെ മറ്റൊരു വേര്‍ഷന്‍ എന്നു മാത്രമേ പറയുവാനുള്ളൂ. സാള്‍ട്ട് ആന്റ് പെപ്പറിനു ശേഷം ബാബുരാജിനു ലഭിച്ച പുത്തന്‍ പരിവേഷത്തിന്റെ തുടര്‍ച്ച ഈ ചിത്രത്തിലും കാണാം. മലയാള സിനിമയിലെ ഗുണ്ടപടയില്‍ നിന്നും മോചനം ലഭിച്ചതായി തോന്നുന്നു. ഓര്‍ഡിനറിയിലെ കള്ളുകുടിയനെ വ്യത്യസ്ഥനാക്കുന്നതിനു ബാബുരാജ് കാര്യമായിതന്നെ പരിശ്രമിച്ചിട്ടുണ്ട്.  തീയേറ്ററുകളില്‍ ബാബുരാജിന്റെ കഥാപാത്രത്തിനു കയ്യടിയായി ലഭിക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത് അദ്ദേഹത്തിന്റെ പുതിയ രൂപമാറ്റത്തെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു എന്നുതന്നെയാണ്. എങ്കിലും അവാസാനമാകുമ്പോളേക്കും ബാബുരാജിന്റെ കഥാപാത്രത്തേയും വഴിയില്‍ ഉപേക്ഷിക്കുന്നുണ്ട്. തൃശ്ശൂര്‍, തിരുവനന്തപുരം, പാലക്കാടന്‍ ഭാഷാ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ഭാഗമായി ഈ ചിത്രത്തില്‍ പാലക്കാടന്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന ഒരു കഥാ‍പാത്രത്തേയും ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന ട്രാന്‍സ്പോര്‍ട് ബസ്സിലെ ഡ്രൈവര്‍ ശരിക്കും പാലക്കാടന്‍ ഭാഷയെ കൈകാര്യം ചെയ്യുന്നു.  കഥാപാത്രത്തിനാവശ്യമായ അഭിനയം ബിജു മേനോന്‍ ശരിയാം വിധം പ്രകടിപ്പിച്ചതായി തോന്നി. ശക്തമായ യൂണിയനുകള്‍ ഒക്കെ ഉള്ള സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം ഡ്രൈവര്‍മാര്‍ അപൂര്‍വ്വമാണെന്ന് കരുതുവാന്‍ ആകില്ല. എന്തായാലും പാലക്കാടന്‍ സ്ലാങ്ങില്‍ ബിജുവിന്റെ കഥാപാത്രം കസറിയെന്ന് പറയാം.
ann augustine-epathram
ആന്‍ അഗസ്റ്റിന് ഒരു നടിയെന്ന നിലയില്‍ ശരാശരിയില്‍ നിന്നും വളരെ താഴെയാണ്. പലരംഗങ്ങളിലും  പുതുമുഖനായികയായ ശ്രിത ആനിനേക്കാള്‍ മികവു പുലര്‍ത്തുന്നുണ്ട്. ആസിഫലിയുടെ സൂപ്പര്‍സ്റ്റാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണമായ വിമുക്തി ഇനിയും വന്നിട്ടില്ല എന്ന് ഈ ചിത്രവും സാക്ഷ്യപ്പെടുത്തുന്നു. അനായാസം അവതരിപ്പിക്കേണ്ട രംഗങ്ങളില്‍ ഈ നടന്റെ അനാവശ്യമായ മസിലു പിടുത്തം അരോചകമാകുന്നുണ്ട്. ചെറുചിത്രങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിയുകയും അതിനെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ പുതുമുഖ സംവിധായകര്‍ ഉള്‍പ്പെടെ ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് സാധ്യതകള്‍ ഉണ്ടെന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു. പോരായ്മകള്‍ എന്തൊക്കെ ഉണ്ടയാലും ഗ്രാമീണപശ്ചാത്തലവും ഗ്രാമീണ ജീവിതവും മലയാളി ഇഷ്ടപ്പെടുന്നു എന്നത് ഈ കൊച്ചു ചിത്രത്തിന്റെ വിജയം വ്യക്തമാക്കുന്നു. വമ്പന്‍ താരചിത്രങ്ങളെ നിഷ്കരുണം തള്ളിയ മലയാളി പ്രേക്ഷകന്‍ ഓര്‍ഡിനറി പോലെ ഒരു ഓര്‍ഡിനറി ചിത്രത്തെ സ്വീകരിക്കുന്നു എന്നത് ശുഭസൂചകമാണ്.
ആസ്വാദകന്‍

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine