Sunday, August 31st, 2008

സൂര്യ ടി.വി. യില്‍ ആര്‍ദ്രയുടെ നൃത്തം

സൂര്യ ടി.വി. യില്‍ സംപ്രേഷണം ചെയ്യുന്ന ‘സെന്‍സേഷന്‍’ എന്ന പരിപാടിയില്‍, ആഗസ്റ്റ് 31 ഞായറാഴ്ച യു.എ.ഇ. സമയം ഉച്ചക്ക് 12:30ന് അബുദാബി മലയാളികളുടെ പ്രിയങ്കരിയായ കലാകാരി ആര്‍ദ്രയുടെ നൃത്തം അരങ്ങേറി.

അബുദാബി ഇന്‍ഡ്യന്‍ സ് കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി നിയായ മീനു എന്ന് വിളിക്കുന്ന ആര്‍ദ്രാ വികാസ് , നാലാം വയസ്സില്‍ തന്നെ ഭരതനാട്യം അരങ്ങേറ്റം നടത്തി. യു എ ഇ യില്‍ ചിത്രീകരിച്ച , മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത് ജീവന്‍ ടി.വി യില്‍ സംപ്രേഷണം ചെയ്ത, ദൂരം എന്ന ടെലി ഫിലിമില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. മര്‍ഹബ, കുട്ടി തത്തമ്മ , ഇടയ രാഗം, പട്ടുറുമാല്‍ തുടങ്ങി ഏഴോളം മ്യൂസിക് വീഡിയോ ആല്‍ബങ്ങളില്‍ അഭിനയിച്ച് , മലയാളത്തിലെ വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്തിട്ടുണ്ട്.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം തുടങ്ങിയ സംഘടനകളുടെ നാടകങ്ങളിലും ചിത്രീക രണങ്ങളിലും പങ്കെടുക്കാറുള്ള മീനു കലാ സാഹിത്യ മത്സരങ്ങളില്‍ ഫോക്ക് ഡാന്‍സ് , ഗ്രൂപ്പ് ഡാന്‍സ്, ഫാന്‍സി ഡ്രസ്സ്, പ്രസംഗം, പദ്യ പാരായണം, ചിത്ര രചന ,മോണോ ആക്ട് തുടങ്ങിയവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് . ഏഷ്യാനെറ്റ് റേഡിയോ (ദുബായ്) പ്രക്ഷേപണം ചെയ്തു കൊണ്ടി രിക്കുന്ന ‘കളിക്കൂട്ടം’ എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡ് അവതരിപ്പിച്ചത് ആര്‍ദ്രയും കൂട്ടുകാരി ഐശ്വര്യ ഗൌരി യും ചേര്‍ന്നായിരുന്നു. കലി കാല വാര്‍ത്തകളുടെ പരസ്യത്തില്‍ ഇവരുടെ ശബ് ദം ഇപ്പോഴും കേള്‍ക്കാം.

യു എ ഇ യിലെ നിരവധി വേദികളില്‍ തന്റെ കഴിവു തെളിയിച്ച ഈ കൊച്ചു മിടുക്കി അബു ദാബിയില്‍ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി വികാസ് /സോണിയ ദമ്പതികളുടെ മകളാണ്.

പി. എം. അബ് ദുല്‍ റഹിമാന്‍, അബു ദാബി

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine