സുബൈര്‍ അന്തരിച്ചു

August 19th, 2010

actor-subair-epathramകൊച്ചി: പ്രശസ്ത നടന്‍   സുബൈര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യിലായിരുന്നു അന്ത്യം. കാറോടിക്കുന്ന തിനിടെ നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രി യില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ ആയില്ല.  1992 -ല്‍ അനില്‍ ബാബു ടീമിന്‍റെ ‘മാന്ത്രികച്ചെപ്പ്‌’ എന്ന സിനിമ യിലൂടെ രംഗത്ത്‌ എത്തിയ ഇദ്ദേഹം ഇരുനൂറോളം സിനിമ കളില്‍ അഭിനയിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരതം’ ആണ് റിലീസായ ആദ്യചിത്രം.
 
പോലീസ്‌ വേഷങ്ങളും രാഷ്ട്രീയ ത്തിലെ കുടിലത നിറഞ്ഞ കഥാപാത്രങ്ങളുടെ അവതരണ ത്തിലെ മികവും സുബൈറിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനാക്കി. മലയാളത്തിലെ എല്ലാ സൂപ്പര്‍ താര ങ്ങള്‍ക്കും ഒപ്പം ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്തു. കണ്ണൂര്‍ സ്വദേശി യായ സുബൈര്‍ സിനിമ യില്‍ സജീവ മായപ്പോള്‍ കൊച്ചി യില്‍ സ്ഥിര താമസമാക്കി യിരിക്കുക യായിരുന്നു.
 
ഫസ്റ്റ്ബെല്‍,  ആകാശദൂത്‌, കൗരവര്‍, സ്‌ഥലത്തെ പ്രധാന പയ്യന്‍സ്‌, ഗാന്ധര്‍വ്വം, ലേലം, ഇലവങ്കോട്‌ ദേശം, പ്രണയ നിലാവ്‌, ദ ഗോഡ്‌മാന്‍, അരയന്നങ്ങളുടെ വീട്‌, സായ്‌വര്‍ തിരുമേനി, ശിവം, മേല്‍വിലാസം ശരിയാണ്‌, വല്യേട്ടന്‍, കനല്‍ക്കാറ്റ്‌, ബല്‍റാം വേഴ്‌സസ്‌ താരാദാസ്‌, പതാക, പളുങ്ക്‌, നാദിയ കൊല്ലപ്പെട്ട രാത്രി, ഭരത്‌ചന്ദ്രന്‍ ഐ. പി. എസ്‌., ദി ടൈഗര്‍, ഇമ്മിണി നല്ലൊരാള്‍,  സ്‌മാര്‍ട്‌ സിറ്റി, ഐ. ജി, താന്തോന്നി, തിരക്കഥ, സേതുരാമയ്യര്‍ സി. ബി. ഐ., ക്രൈം ഫയല്‍, മനസിന്നക്കരെ,  തിരക്കഥ, പഴശ്ശിരാജ എന്നിവ യാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. റിലീസ്‌ ചെയ്യാത്ത കയം, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്, ചേകവര്‍ എന്നീ സിനിമ കളിലും അഭിനയിച്ചു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ത്രില്ലര്‍’ എന്ന സിനിമ യിലായിരുന്നു അവസാനം അഭിനയിച്ചത്.
 
മാതാപിതാക്കള്‍ : സുലൈമാന്‍ –  ആയിഷ. സഹോദരങ്ങള്‍: റഷീദ്, അസ്‌ലം, സുഹ്‌റ. ഭാര്യ: ദില്‍ഷാദ്‌. മകന്‍ അമന്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ ശ്രീനിവാസന്‍

August 12th, 2010

sreenivasan-epathramകൊച്ചി : ‘എട്ടു തവണ പൊട്ടിയാലും ഒമ്പതാമത്‌ പടം വിജയിക്കും എന്ന് കരുതുന്ന സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ ശാപം’. മലയാള ത്തിലെ പ്രമുഖ നടനും എഴുത്തുകാരനും സംവിധായക നുമായ ശ്രീനിവാസന്‍ പറഞ്ഞു.  ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമ യുമായി ബന്ധപ്പെട്ട്  വാര്‍ത്താ സമ്മേളനം നടത്തുക യായിരുന്നു അദ്ദേഹം. സിനിമ കള്‍ പൊളിഞ്ഞാലും താരമൂല്യം ഇടിയാത്ത താരങ്ങളാണ് സിനിമ യെ വഴി തെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായ കനെ കരുതി വെക്കും. ആ സിനിമ ഹിറ്റായി ക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍‌ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ശ്രീനിവാസന്‍ പറഞ്ഞു.

നമ്മുടെ പല സിനിമ കളും മൂക്കാതെ പഴുക്കുന്നതു പോലെ ഉള്ളവ യാണ്. തമിഴ്, തെലുങ്ക്  ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാള ത്തില്‍ ഇറക്കിയാല്‍ പരാജയം ആയിരിക്കും ഫലം. ചിന്താ ശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമ എന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുക യാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്‍ഷ്യം.

നടന്‍ തിലകന് താര സംഘടന യായ ‘അമ്മ’ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അമ്മ ഒരു ചാരിറ്റി സംഘടന യാണ്. ആര്‍ക്കും അവസരം നിഷേധിക്കാനും അവസരം ഉണ്ടാക്കി ക്കൊടുക്കാനും സംഘടന യ്ക്ക് സാധിക്കില്ല.

സിനിമാ സംഘടന കളുടെ തലപ്പത്ത്‌ ഇരിക്കുന്ന പലരും ഒരു പണിയും ഇല്ലാത്തവരാണ്. ഇവരുടെ പല പ്രവൃത്തി കളെയും ന്യായീകരിക്കാന്‍ ആവില്ല.

അമ്മ യിലും ഫെഫ്ക യിലും താന്‍ അംഗമാണ്. എന്നാല്‍ തന്‍റെ വ്യക്തി പരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം സംഘടന കള്‍ക്കില്ല. എന്നാല്‍ സംഘടന കളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘ ബലത്തെ എപ്പോഴും പേടിക്കണമല്ലോ – ശ്രീനിവാസന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ശാന്തേടത്തിക്ക് സ്നേഹപൂര്‍വ്വം

August 12th, 2010

shanthadevi-01-epathram

വെള്ളിത്തിരയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ദുരിതം സ്വന്തം ജീവിതത്തിലും അനുഭവിക്കുകയാണ് ഇന്ന് പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി. രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു. പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച ആ കഥാപാത്രം ഇന്ന് ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു.

shanthadevi-02-epathram

"ദ ബ്രിഡ്ജില്‍" പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച ശാന്താ ദേവിയുടെ അമ്മ വേഷം

ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ നരകിക്കുകയാണ്. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക്‌ സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായില്ല.

shanthadevi-03-epathram

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടിയെത്തി

പലവിധ ‍അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ശാന്താ ദേവിയ്ക്ക് വാര്‍ദ്ധക്യത്തില്‍ കൂട്ട് തനിക്കു ലഭിച്ച പുരസ്കാരങ്ങളും ബഹുമതികളും മാത്രം. ഇനിയും സിനിമയില്‍ അഭിനയിക്കുവാന്‍ ആഗ്രഹിക്കുന്ന ഈ അമ്മയ്ക്ക് പക്ഷെ വാര്‍ദ്ധക്യത്തില്‍ തന്നെ ഒറ്റപ്പെടുത്തിയവരെ പറ്റി പരാതിയൊന്നുമില്ല.

ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവരുടെ സഹായത്തിനായി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചു സെന്റ്‌ സ്ഥലത്തില്‍ ഇവര്‍ക്ക്‌ താമസിക്കാനായി ഒരു വീട് പണിയാന്‍ ഉള്ള പദ്ധതികള്‍ ആലോചിച്ചു വരുന്നു. എന്നാല്‍ വീടും മറ്റും പണി തീരുന്നത് വരെ ഇവരുടെ ചികിത്സയ്ക്കും ദൈനംദിന ചിലവുകള്‍ക്കും മറ്റുമുള്ള ഒരു ഫണ്ടാണ് ഇവര്‍ക്ക്‌ ഇപ്പോള്‍ ഏറ്റവും ആവശ്യം എന്ന് സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍ ചൂണ്ടിക്കാണിക്കുന്നു.

(അമൃത ടിവി യില്‍ വന്ന ഈ വീഡിയോ എടുത്തതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞു. ഇതിനു ശേഷം ശാന്തേടത്തിയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.)

ശാന്തേടത്തിക്ക് അവരുടെ വാര്‍ദ്ധക്യത്തിലും അവശതയിലും സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ e പത്രം ഏറ്റെടുത്തു നടത്തുകയാണ്. ഈ സംരംഭത്തില്‍ സഹകരിക്കാനും, അമ്മയെ ആശ്വസിപ്പിക്കാനും താല്പര്യമുള്ളവര്‍ santhadevi അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍, നിങ്ങളുടെ വിലാസമോ ഫോണ്‍ നമ്പരോ അഭിപ്രായമായി താഴെ രേഖപ്പെടുത്തിയാല്‍ e പത്രം നിങ്ങളെ ബന്ധപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : +971555814388.

- സ്വ.ലേ.

വായിക്കുക: ,

1 അഭിപ്രായം »

ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു

August 8th, 2010

julia-roberts-epathram

ഹോളീവുഡ് നടി ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു. എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഈറ്റ് പ്രേ ലൌ” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജൂലിയ ഇന്ത്യയില്‍ വന്നിരുന്നു. ചിത്രത്തില്‍ വിവാഹ മോചനം നേടിയ നായിക തന്റെ സ്വത്വം തേടി ഇറ്റലിയിലും ഇന്ത്യയിലും, ബാലിയിലുമെല്ലാം സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിന്റെ ഭാഗം ചിത്രീകരിക്കുവാന്‍ ആണ് അവര്‍ ഇന്ത്യയില്‍ എത്തിയതും ഹിന്ദുമതത്തെ പറ്റി കൂടുതല്‍ അടുത്ത് അറിയുവാന്‍ ഇടയായതും.

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന നടി അടുത്ത ജന്മത്തില്‍ സമാധാന പൂര്‍ണ്ണമായ ജീവിതം കാംക്ഷിച്ചാണത്രെ ഹിന്ദുമത ആചാരങ്ങള്‍ക്കൊപ്പം ജീവിതം മുന്നോട്ട് കൊണ്ടു പോകുവാന്‍ തീരുമാനിച്ചത്. താരം മാത്രമല്ല അവരുടെ ഭര്‍ത്താവും ക്യാമറാമാനുമായ ഡാനിയേല്‍ മോഡറും, മക്കളും ഇപ്പോള്‍ ജീവിക്കുന്നത് ഹിന്ദു മതാചാര പ്രകാരമാണെന്ന് “എല്ലി” മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കാലങ്ങളായി ജൂലിയ യോഗയും പരിശീലിക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

രതിനിര്‍വേദം വീണ്ടും

August 8th, 2010

jayabharathi-epathramമലയാള സിനിമയില്‍ ഇപ്പോള്‍ റീമേക്കു കളുടെയും തുടര്‍ ഭാഗങ്ങ ളുടെയും കാലം… റീമേക്കുകള്‍ മറ്റു ഭാഷ കളില്‍ നിന്നല്ല. മുന്‍ കാലങ്ങളില്‍ മലയാള ത്തില്‍  പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട  സിനിമകള്‍ പുതിയ നടീ നടന്മാരെ വച്ചു പുനര്‍ നിര്‍മ്മിക്കുക തന്നെ.  കാലത്തിന് അനുസരിച്ചു നിര്‍മ്മാതാക്കളും സംവിധായകരും കോലം കെട്ടി തുടങ്ങി യപ്പോള്‍ കാണികള്‍ക്കും അത് പുതുമ സമ്മാനിച്ചു. സിനിമാ കൊട്ടക കളില്‍ നിന്നും വിട്ടു നിന്ന  പ്രേക്ഷകര്‍   കൂട്ടത്തോടെ വീണ്ടും കയറി ത്തുടങ്ങി.  സി. ബി. ഐ.  ഡയറിയും,  ഇന്‍ ഹരിഹര്‍ നഗറും  തുടങ്ങീ നീലത്താമര വരെ എത്തി നില്‍ക്കുന്നു ആ പട്ടിക. കൂടാതെ അവളുടെ രാവുകള്‍, രാജാവിന്‍റെ മകന്‍, നാടുവാഴികള്‍ തുടങ്ങിയ ചിത്രങ്ങളും പുതിയ ഭാവത്തില്‍ പുറത്തിറങ്ങാന്‍ തയ്യാറാവുന്നു. നീലത്താമര യില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നിര്‍മ്മാതാവ്‌ സുരേഷ്കുമാര്‍ പുതിയ സംരംഭ വുമായി വരുന്നു.
 

jayabharathy-krishna chandran-epathram

ജയഭാരതിയും കൃഷ്ണ ചന്ദ്രനും രതിനിര്‍വേദത്തില്‍

 ‘രതിനിര്‍വേദം’  രേവതി കലാ മന്ദിറിന്‍റെ  ബാനറില്‍ ഒരുക്കുന്നു. സെപ്തംബര്‍ മൂന്നിന് നിലമ്പൂരില്‍ ചിത്രീകരണം ആരംഭിക്കും.   പി.  പത്മരാജന്‍റെ ‘രതിനിര്‍വേദം’ എന്ന നോവല്‍ 1978 -ല്‍ സംവിധായകന്‍ ഭരതന്‍ സിനിമ യാക്കിയപ്പോള്‍ അത് മലയാള സിനിമയിലെ ഒരു നാഴികക്കല്ലായി മാറി. ലൈംഗികത യെ അതി മനോഹര മായി ചിത്രീകരിച്ച ആ ചിത്ര ത്തില്‍ അന്നത്തെ സൂപ്പര്‍ നായിക ജയഭാരതി യും ഗായകന്‍ കൃഷ്ണ ചന്ദ്രനു മായിരുന്നു പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നത്. ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചി എന്ന കഥാപാത്രം അന്നത്തെ യുവത്വ ത്തിന്‍റെ ഉറക്കം കെടുത്തി. രതിനിര്‍വേദം റീമേക്ക് ചെയ്യുമ്പോള്‍ മലയാള ത്തിലെ ഒരു പ്രമുഖ നായിക രതി യെ അവതരിപ്പി ക്കാന്‍ ഇടയുണ്ട്.  പുതിയ ചിത്ര ത്തിന്‍റെ സംവിധാനം ടി. കെ. രാജീവ്‌ കുമാര്‍.

- pma

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

136 of 170« First...1020...135136137...140150...Last »

« Previous Page« Previous « വിക്രം മലയാളത്തില്‍ തിരിച്ചെത്തുന്നു
Next »Next Page » ജൂലിയ റോബര്‍ട്സ് ഹിന്ദുമതം സ്വീകരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine