ത്രില്ലറില്‍ നിന്നും പൂനം കൌര്‍ പുറത്ത്

July 26th, 2010

poonam-kaur-epathramപൃഥ്വിരാജിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്ന പൂനം കൌറിനെ ഒഴിവാക്കി. മലയാള ഭാഷ ഉച്ചരിക്കുവാന്‍ ഉള്ള പ്രയാസമാണത്രെ ഇതിനു കാരണമായത്. ഷൂട്ടിങ്ങ് തുടങ്ങിയതിനു ശേഷമാണ് നടിയുടെ ലിപ് മൂവ്മെന്റ് ഒട്ടും ശരിയാകുന്നില്ല എന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അവരെ മലയാളം ഉച്ചാരണം പരിശീലിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അതും ശരിയായില്ല. നായികക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നടിയുടെ ഉച്ചാരണം ശരിയായില്ലെങ്കില്‍ അത് വലിയ അപാകതയാകും എന്നതിനാലാണ് നായികയെ മാറ്റാന്‍ തീരുമാനമായത്. മുന്‍ മിസ് ആന്ധ്രപ്രദേശ് ആയ പൂനം കൌറിനു പകരം ബാംഗ്ലൂരില്‍ നിന്നുള്ള മോഡല്‍ കാതറീന്‍ തെരേസയാണ് ചിത്രത്തിലെ പുതിയ നായിക.

poonam-kaur-epathram

പൂനം കൌര്‍

catherine-tresa-epathram

കാതറീന്‍ തെരേസ

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവന്‍ വിവാഹ മോചനം തേടി

July 25th, 2010

kavya-madhavan-epathramകൊച്ചി : പ്രശസ്ത ചലച്ചിത്ര താരം  കാവ്യാ മാധവന്‍ വിവാഹ മോചനം തേടി കുടുംബ കോടതി യില്‍.  ഭര്‍ത്താവ് നിഷാല്‍ ചന്ദ്രനും കുടുംബാം ഗങ്ങളും മാനസിക മായും ശാരീരിക മായും തന്നെ പീഡിപ്പിക്കുന്നു. അതിനാല്‍ ഇനി വിവാഹ മോചന ത്തിനായി കോടതിയുടെ കാരുണ്യം തേടുന്നു എന്ന് കാവ്യ ഹര്‍ജിയില്‍ പറഞ്ഞു.
 
താന്‍ ഇപ്പോള്‍ ഭര്‍ത്താ വില്‍ നിന്നും മാറി താമസിക്കുക യാണെങ്കിലും കുടുംബാംഗ ങ്ങളുടെ ഭീഷണി തുടരു കയാണ്. എതിര്‍ കക്ഷികള്‍ വളരെ ക്രൂരമായി ട്ടാണ് തന്നോട് പെരുമാറി യിട്ടുള്ളത് എന്ന്‍ കാവ്യാ മാധവന്‍ ആരോപിച്ചു.
 

kavya-thali-epathram
ഏത് നിമിഷ വും അവര്‍ കൊച്ചി പാലാരിവട്ട ത്തുള്ള തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ അപായ പ്പെടുത്താന്‍ സാദ്ധ്യത യുണ്ട്. ഗാര്‍ഹിക പീഡന നിയമ ത്തിന്‍റെ പരിധി യില്‍ വരുന്ന കുറ്റ കൃത്യങ്ങള്‍ അവര്‍ ചെയ്യാന്‍ ഇടയുണ്ട്. അങ്ങനെ ആയാല്‍ താന്‍ മാനസിക മായി ഇനിയും പീഡിപ്പിക്ക പ്പെടും.

തന്‍റെ 65 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണവും ബാക്കി പണവും ഉള്‍പ്പെടെ 95 ലക്ഷം രൂപ ഭര്‍ത്താവില്‍ നിന്ന് തിരിച്ചു കിട്ടാനും  കാവ്യാ മാധവന്‍ ഹര്‍ജി നല്‍കി യിട്ടുണ്ട്. കുടുംബ കോടതി യില്‍ നല്‍കി യിട്ടുള്ള ഹര്‍ജി സപ്തംബര്‍ 29 ലേക്ക് മാറ്റിവച്ചു കൊണ്ട് കോടതി ഉത്തരവായി.

kavya-wedding-reception-epathram
കൊച്ചി ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് കാവ്യാ മാധവനും നിഷാല്‍ ചന്ദ്രനും 2008 ഡിസംബറില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്. മതാചാര പ്രകാരമുള്ള വിവാഹം കഴിഞ്ഞ വര്‍ഷം ഫിബ്രവരി 5 ന് മൂകാംബിക ക്ഷേത്ര ത്തിലും നടന്നു.

kavya-madhavan-reception-epathram

വിവാഹ ശേഷം ഭര്‍ത്താ വിന്‍റെ യും മാതാ പിതാക്ക ളുടെ യും സമീപന ത്തില്‍ മാറ്റമുണ്ടായി. ലക്ഷ ക്കണക്കിന് രൂപ സ്ത്രീധന മായി അവര്‍ ആവശ്യ പ്പെട്ടപ്പോള്‍ തനിക്ക് തീവ്രമായ മനോ വേദന യുണ്ടായി. അവരുടെ താല്പര്യം പണം മാത്രം ആയിരുന്നു എന്ന് മനസ്സിലായി. തന്നെ അവര്‍ ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങി. അവരുടെ അന്യായ ആവശ്യങ്ങള്‍ എല്ലാം ശക്തമായി എതിര്‍ത്ത പ്പോള്‍ പീഡന വും വര്‍ദ്ധിച്ചു. വീട്ടില്‍ നിന്ന് പുറത്ത്‌ ഇറങ്ങാന്‍ പോലും സ്വാതന്ത്ര്യം നിഷേധിച്ചു. ഭര്‍ത്താ വിനൊപ്പം കുവൈറ്റില്‍ താമസിച്ചിരുന്ന താന്‍ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് കേരള ത്തിലേക്ക് തിരിച്ചു വന്നു.

kavya-temple-epathram

ഭര്‍ത്താവ് എന്ന നിലയില്‍ തന്നെ സംരക്ഷിക്കാന്‍ ഉള്ള യാതൊരു ചുമതല യും നിഷാല്‍ ചന്ദ്രന്‍ ഏറ്റെടുത്തില്ല. അദ്ദേഹം മാതാ പിതാക്ക ളുടെ വെറും അടിമ യായിരുന്നു. തന്നെ മുന്നില്‍ നിര്‍ത്തി ലക്ഷങ്ങള്‍ വാരിക്കൂട്ടുക യായിരുന്നു അവരുടെ ലക്ഷ്യം. തന്‍റെ സ്ത്രീത്വം തന്നെ അവരുടെ താല്പര്യ ങ്ങള്‍ക്കായി അടിയറ വയേ്ക്കണ്ട ദയനീയ സ്ഥിതി യിലേക്ക് നീങ്ങിയിരുന്നു. ഇതായിരുന്നു കുവൈറ്റില്‍ നിന്ന് മടങ്ങാന്‍ കാരണം.

തനിക്ക് ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തി കളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ട് എന്നും ഭര്‍ത്താ വിന്‍റെ കുടുംബക്കാര്‍ ആരോപിച്ചു. പൊതു ജനങ്ങള്‍ക്ക് ഇടയില്‍‍ തന്നെ കരിതേച്ചു കാണിക്കാനും ശ്രമങ്ങള്‍ തുടങ്ങി.

kavya-wedding-album-epathram

ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്ത് 21 ന് മദ്ധ്യസ്ഥ രുടെ സാന്നിദ്ധ്യ ത്തില്‍ ചര്‍ച്ച നടന്നു. താനും ഭര്‍ത്താവും പരസ്​പരം സമ്മതിച്ചു കൊണ്ട് വിവാഹ മോചന ഹര്‍ജി നല്‍കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍, ഭര്‍ത്താവ് അത് ലംഘിച്ചു. ഈ സാഹചര്യ ത്തിലാണ് താന്‍ കുടുംബ കോടതിയെ വിവാഹ മോചന ത്തിനായി സമീപിക്കുന്നത് എന്ന്  കാവ്യാ മാധവന്‍  പറഞ്ഞു.

kavya-family-epathram

ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് തനിക്ക് സംരക്ഷണം വേണം എന്ന് ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും കാവ്യ ഹര്‍ജി നല്‍കി യിട്ടുണ്ട്. ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രന്‍,   ഭര്‍ത്താവിന്‍റെ അച്ഛന്‍ ചന്ദ്ര മോഹന്‍ നായര്‍, അമ്മ മണി മോഹന്‍, സഹോദരന്‍ ഡോ. ദീപക് എന്നിവ രെയും എതിര്‍ കക്ഷികള്‍ ആക്കിയിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രാഞ്ചിയേട്ടനില്‍ പ്രിയാമണി

July 25th, 2010

priyamani-pranchiyettan-epathramമമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തില്‍ നടി പ്രിയാമണി അഭിനയിക്കുന്നു. തൃശ്ശൂര്‍ അരിയങ്ങാടിയിലെ കച്ചവടക്കാരനായ പ്രാഞ്ചിയേട്ട നായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. ഒരു ഇന്റീരിയര്‍ ഡിസൈനറുടെ വേഷമാണ് പ്രാഞ്ചിയേട്ടനില്‍ പ്രിയാമണി അവതരിപ്പിക്കുന്നത്. പ്രിയാമണിക്ക് പുറമെ ഖുശ്ബുവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടിയായ പ്രിയാമണി രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത “തിരക്കഥ” എന്ന ചിത്രത്തിലെ മാളവിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. തിരക്കഥയിലെ അഭിനയത്തിനു നിരവധി അവാര്‍ഡുകളും ധാരാളം നിരൂപക പ്രശംസയും പ്രിയാമണിയെ തേടിയെത്തി. അടുത്തയിടെ മണിരത്നം സംവിധാനം ചെയ്ത് വിക്രം, പൃഥ്വിരാജ്, ഐശ്വര്യാ റായ് എന്നിവര്‍ അഭിനയിച്ച രാവണനിലും പ്രിയാമണിക്ക് ശ്രദ്ധേയമായ ഭാഗം ഉണ്ടായിരുന്നു.

priyamani-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിങ്ങളുടെ ജീവിതത്തിലെ ഒരു ദിനം യൂട്യൂബില്‍

July 24th, 2010

life-in-a-day-epathramജീവിതം ഒരു ദിനത്തില്‍ – Life in a day. ഇന്ന് ജൂലൈ 24 നു നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്ന് വീഡിയോ കാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്യുവാന്‍ അവാര്‍ഡ്‌ ജേതാവായ ഡോക്യുമെന്ററി സംവിധായകന്‍ കെവിന്‍ മക്‌ ഡോണാള്‍ഡ് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ പകര്‍ത്തിയ വീഡിയോ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് കെവിന്‍ സംവിധാനം ചെയ്യുന്ന Life in a day എന്ന സിനിമയുടെ ഭാഗമാകും. അതോടെ ലോക സിനിമാ ചരിത്രത്തിന്റെയും. കാരണം ഇത് ഒരു ചരിത്ര പ്രാധാന്യമുള്ള ആഗോള സിനിമാ പരീക്ഷണമാണ്.

ഭാവി തലമുറകള്‍ക്ക് 2010 ജൂലൈ 24 എങ്ങനെയായിരുന്നു എന്ന് കാണിച്ചു കൊടുക്കാനുള്ള ഒരു ആഗോള ഉദ്യമത്തിന്റെ ഭാഗമാണ് ഈ സിനിമ. ഏറ്റവും അധികം ആളുകളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന സിനിമയും ഇതായിരിക്കും.

“One day in September” എന്ന അക്കാദമി പുരസ്കാരം നേടിയ സിനിമയുടെ സംവിധായകനാണ് കെവിന്‍ മക്‌ ഡോണാള്‍ഡ്. സിനിമയ്ക്ക് പുറമേ ഗാര്‍ഡിയന്‍, ടെലിഗ്രാഫ്‌, ഒബ്സേര്‍വര്‍ എന്നീ പത്രങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകണ്‍ കൂടിയാണ് കെവിന്‍.

പതിമൂന്നു വയസിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ഈ ഉദ്യമത്തില്‍ പങ്കെടുക്കാം. പതിമൂന്നു വയസില്‍ താഴെ പ്രായമുള്ളവരുടെ വീഡിയോ തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം രക്ഷിതാക്കളുടെ സമ്മത പത്രം ആവശ്യമായി വരും.

ഇന്ന് (ജൂലൈ 24) രാവിലെ പന്ത്രണ്ടു മണി മുതല്‍ രാത്രി പന്ത്രണ്ടു മണി വരെയാണ് ചിത്രീകരണത്തിനുള്ള സമയം. എഡിറ്റ്‌ ചെയ്യാതെയുള്ള (റഷസ്) വീഡിയോ ആണ് യൂട്യൂബില്‍ അപ്ലോഡ്‌ ചെയ്യേണ്ടത്. ശബ്ദം മൈക്ക്‌ വെച്ച് രേഖപ്പെടുതുന്നതാവും നല്ലത്. നല്ല ശബ്ദ രേഖയുള്ള ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ഇത് ഒരു അത്യാവശ്യ ഘടകമല്ല. മൊബൈല്‍ ക്യാമറ മുതല്‍ ഹൈ ഡിഫനീഷ്യന്‍ ക്യാമറ വരെ ഉപയോഗിക്കാം.

നാല് ചോദ്യങ്ങളാണ് സംവിധായകന്‍ മുന്നോട്ട് വെയ്ക്കുന്നത്.

1) നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്ത്?
2) നിങ്ങള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് എന്തിനെ?
3) നിങ്ങളെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്നത് എന്താണ്?
4) നിങ്ങളുടെ പോക്കറ്റില്‍ എന്താണുള്ളത്? സ്ത്രീകളാണെങ്കില്‍ ഹാന്‍ഡ്‌ ബാഗില്‍ എന്താണുള്ളത്?

ഈ ചോദ്യങ്ങള്‍ക്ക്‌ സത്യസന്ധമായി  ഉത്തരം നല്‍കാനുള്ള ശ്രമമാകാം നിങ്ങളുടെ സിനിമ എന്നാണു സംവിധായകനായ കെവിന്‍ പറയുന്നത്. ഇന്ന് ഷൂട്ട്‌ ചെയ്ത വീഡിയോ അടുത്ത ഏഴു ദിവസത്തിനകം നിങ്ങള്‍ക്ക്‌ അപ്ലോഡ്‌ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രഞ്ജിത ആത്മാര്‍ഥതയും വിനയവും ഉള്ള ഭക്ത: നിത്യാനന്ദ

July 23rd, 2010

ranjitha-devotee-epathramആത്മാര്‍ത്ഥതയും വിനയവും നിറഞ്ഞ ഭക്തയായിരുന്നു നടി രഞ്ജിതയെന്ന് വിവാദ സ്വാമി നിത്യാനന്ദ. തങ്ങളെ പറ്റിയുള്ള അപവാദം രഞ്ജിതയ്ക്കും കുടുംബത്തിനും മാത്രമല്ല തന്റെ ഭക്തര്‍ക്കും ഏറെ വേദന ഉണ്ടാക്കിയെന്നും, അതേ പറ്റിയാണ് താന്‍ ചിന്തിച്ചതെന്നും നിത്യാനന്ദ പറഞ്ഞു. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട പ്രഭാഷണത്തിലാണ് നിത്യാനന്ദയുടെ ഈ പുതിയ വെളിപ്പെടുത്തലുകള്‍. രഞ്ജിതയ്ക്ക് ഉണ്ടായ അപമാനത്തില്‍ വേദന പ്രകടിപ്പിച്ച നിത്യാനന്ദന്‍ അവര്‍ക്ക് തന്റെ പ്രാര്‍ഥനയും അനുഗ്രഹവും എന്നും ഉണ്ടാകും എന്നും കൂട്ടിച്ചേര്‍ത്തു.

നടി രഞ്ജിതയും നിത്യാനന്ദനും ഉള്‍പ്പെട്ട വിവാദ വീഡിയോ ചിത്രങ്ങള്‍ പുറത്തു വന്നതിനു ശേഷം ആദ്യമായാണ് സ്വാമി രഞ്ജിതയെ പറ്റി പരസ്യമായി സംസാരിക്കുന്നത്.

നിത്യാനന്ദനും രണ്ജിതയും ഒത്തുള്ള അശ്ലീല ടേപ്പുകള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഒരു ടി.വി ചാനല്‍ പുറത്തു വിട്ടത്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ നിത്യാനന്ദയെ പോലീസ് ഹിമാചല്‍ പ്രദേശില്‍ നിന്നും പിടികൂടുകയും ചെയ്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ഇയാള്‍ മാനഭംഗം ഉള്‍പ്പെടെ വിവിധ കേസുകളില്‍ വിചാരണ നേരിടുകയാണിപ്പോള്‍.

തന്റെ സ്വകാര്യ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോ തങ്ങളുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ പേരിനു കളങ്കം ചാര്‍ത്തി എന്ന് ആരോപിച്ചു നടി രഞ്ജിത കോടതിയെ സമീപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

138 of 170« First...1020...137138139...150160...Last »

« Previous Page« Previous « എത്സമ്മ എന്ന ആണ്‍കുട്ടി
Next »Next Page » നിങ്ങളുടെ ജീവിതത്തിലെ ഒരു ദിനം യൂട്യൂബില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine