എത്സമ്മ എന്ന ആണ്‍കുട്ടി

July 20th, 2010

elsamma-ann-epathramഎം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ നീലത്താമരയ്ക്കു ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് എത്സമ്മ എന്ന ആണ്‍കുട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ആന്‍ എന്ന പുതുമുഖ നായികയാണ് എത്സമ്മ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത്. ജനാര്‍ദ്ദനന്‍, വിജയ രാഘവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, കെ. പി. എ. സി. ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

elsamma-enna-aankutty-ann-epathram

ആന്‍

നടന്‍ അഗസ്റ്റിന്റെ മകളാണ് നായികയായ ആന്‍. കാവ്യ മാധവന്‍ (ചന്ദ്രനുദിക്കുന്ന ദിക്കില്‍)‍, ജ്യോതിര്‍മയി (മീശ മാധവന്‍), ടെസ്സ (പട്ടാളം), സംവൃത സുനില്‍ (രസികന്‍), മീര നന്ദന്‍ (മുല്ല), മുക്ത (അച്ഛന്‍ ഉറങ്ങാത്ത വീട്), അര്‍ച്ചന കവി (നീലത്താമര) എന്നിങ്ങനെ നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ലാല്‍ ജോസ്‌ ഇതാദ്യമായാണ് സിനിമാ വ്യവസായവുമായി ബന്ധമുള്ള ഒരു പുതുമുഖത്തെ കണ്ടെത്തുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സിന്ധു രാജ് ആണ് തിരക്കഥ ഒരുക്കുന്നത്. നിര്‍മ്മാണം രണ്‍ജിത്, രജപുത്ര ഫിലിംസ്. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് രാജാമണിയാണ് സംഗീതം ഒരുക്കി യിരിക്കുന്നത്. വിജയ് യേശുദാസ്, ശ്വേത, ദേവാനന്ദ്, റിമി ടോമി തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവന്‍ പ്രിയനന്ദന്‍ ചിത്രത്തില്‍

July 19th, 2010

kavya-madhavan-epathramഅബുദാബി : കാവ്യാ മാധവനെ നായിക യാക്കി പ്രിയ നന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്’. നിരവധി സിനിമ കളിലും സീരിയലു കളിലും അഭിനയിച്ച് ശ്രദ്ധേയനായ ഇര്‍ഷാദ് ആണ് ഇതിലെ  നായകന്‍.  ആനുകാലിക  പ്രശ്നങ്ങള്‍ പ്രമേയ മാക്കി  കഥ എഴുതി യിരിക്കുന്നത്  രഞ്ജിത്ത്. ഹാസ്യ രസ പ്രധാനമായ ഈ സിനിമക്ക്‌  തിരക്കഥ, സംഭാഷണം തയ്യാറാക്കിയത് പി. മനോജ്.
മധ്യവേനല്‍ എന്ന ചിത്രത്തിന് ശേഷം സര്‍ഫ്‌നെറ്റ് മൂവീസിന്‍റെ ബാനറില്‍ അബുദാബി യിലെ  ജഹാംഗീര്‍ ഷംസ് നിര്‍മ്മിക്കുന്ന ‘ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്’  പാലക്കാടും പരിസര ങ്ങളിലുമായി അടുത്ത മാസം ചിത്രീകരണം  ആരംഭിക്കുന്നു.  ലാല്‍,  ജഗതി ശ്രീകുമാര്‍, ശ്രീരാമന്‍, സാദിഖ്, ലാല് അലക്സ്‌, സുരാജ് വെഞ്ഞാറമൂട്, ബിജു ക്കുട്ടന്‍,  ഇന്ദ്രന്‍സ്, നിഷാന്ത് സാഗര്‍, കല്‍പ്പന, ഷാജു എന്നിവരാണ് മറ്റു താരങ്ങള്‍.  ഛായാഗ്രഹണം: ഷാജി, കലാ സംവിധാനം: സാലു കെ. ജോര്‍ജ്, ചമയം: പട്ടണം ഷാ.  കവി മുല്ലനേഴി, റഫീഖ് അഹമ്മദ്,  ജയകുമാര്‍ ചെങ്ങമനാട് എന്നിവരുടെ ഗാനങ്ങള്‍ക്ക് നടേഷ് ശങ്കര്‍ സംഗീതം നല്‍കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമ്മ എന്നെ വിലക്കിയിട്ടില്ല : റോമ

July 10th, 2010

roma-speaking-epathramദുബായ്‌ : സ്റ്റെയ്ജ് ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും താര സംഘടനയായ അമ്മ തന്നെ വിലക്കിയിട്ടില്ല എന്ന് ചലച്ചിത്ര താരം റോമ വെളിപ്പെടുത്തി. ദുബായില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ വാര്‍സ് എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു റോമ. തന്നെ പോലുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ എന്തെങ്കിലും തരത്തിലുള്ള വിലക്കുകള്‍ അമ്മ ഏര്‍പ്പെടുത്തിയതായി തനിക്കറിയില്ല എന്നും റോമ അറിയിച്ചു.

എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ഇത് പോലുള്ള സ്റ്റേജ് ഷോകളില്‍ പ്രകടനം കാഴ്ച വെയ്ക്കുന്നതിന് വിലക്കുണ്ട് എന്ന് ഇതേ സ്റ്റേജ് ഷോയുടെ സംവിധായകനായ കോമഡി താരം നാദിര്‍ഷ അറിയിച്ചു. സൂപ്പര്‍ താരങ്ങള്‍ ഇത്തരം പ്രോഗ്രാമുകള്‍ ഉദ്ഘാടനം ചെയ്യുകയോ ഇവയില്‍ കേവലം പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഇത്തരം പരിപാടികള്‍ ടെലിവിഷനില്‍ പുന:സംപ്രേഷണം ചെയ്യുന്നത് അമ്മയുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമാവും. സൂപ്പര്‍ താരങ്ങളുടെ ടെലിവിഷനിലെ അമിതമായ സാന്നിദ്ധ്യം അവരുടെ സിനിമകളിലെ സാന്നിദ്ധ്യത്തിന്റെ മാറ്റ് കുറയ്ക്കും എന്നതാണ് ഇത്തരമൊരു വിളക്കിന്റെ അടിസ്ഥാനമെന്നും നാദിര്‍ഷ വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

പ്രകോപനപരമായ പ്രസംഗം : വിജയശാന്തി അറസ്റ്റില്‍

July 3rd, 2010

vijayashanti-epathramഹൈദരാബാദ് : പ്രകോപനപരമായ പ്രസംഗം നടത്തിയതിനു പ്രമുഖ തെന്നിന്ത്യന്‍ നടിയും തെലുങ്കാന രാഷ്ട്രസമിതി എം. പി. യുമായ വിജയശാന്തിയെ അറസ്റ്റു ചെയ്തു. തെലുങ്കാന സംസ്ഥാന ത്തിനെതിരെ നിലകൊള്ളു ന്നവര്‍ക്കെതിരെ ടി. ആര്‍. എസ്. ആസ്ഥാനമായ
“തെലുങ്കാന ഭവനില്‍” വച്ചു നടത്തിയ പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജയശാന്തി യ്ക്കെതിരെ കേസുടുത്തിരുന്നു.

ജൂലായ് അവസാനം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആയിരുന്നു പ്രസംഗം .  കോടതിയില്‍ ഹാജരാക്കിയ വിജയശാന്തിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിജയശാന്തിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം.ജി. രാധാകൃഷ്ണന്‍ അന്തരിച്ചു

July 2nd, 2010

mg-radhakrishnan-epathramതിരുവനന്തപുരം : പ്രശസ്ത സംഗീത സംവിധാകന്‍ എം. ജി. രാധാകൃഷണന്‍ അന്തരിച്ചു. 73 വയസായിരുന്നു. കരള്‍ രോഗ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തി യിരുന്നത്.  ഉച്ചക്ക് രണ്ടു മണിയോടെ ആണ് അന്ത്യം സംഭവിച്ചത്.

1940 ജൂലായ് 29ന് ഹരിപ്പാട് ആയിരുന്നു ജനനം. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സംഗീത വിദ്യാഭ്യാസം. സംഗീതത്തിലും, ലളിത ഗാനത്തിലും അദ്ദേഹത്തിനു അനിതര സാധാരണമായ കഴിവായിരുന്നു ഉണ്ടായിരുന്നത്. ലളിത ഗാനത്തെ ജനകീയ മാക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നു. ആകാശവാണിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം ജി. അരവിന്ദന്‍ 1978ല്‍ സംവിധാനം ചെയ്ത തമ്പിനു സംഗീതം നല്‍കിക്കൊണ്ട് ചലച്ചിത്ര രംഗത്തെക്ക് വന്നു. അട്ടഹാസം എന്ന ചിത്രത്തിലൂടെ കെ. എസ്. ചിത്രയെ ആദ്യമായി സിനിമാ ഗാന രംഗത്തേക്ക് കൊണ്ടു വന്നത് ഇദ്ദേഹം ആയിരുന്നു.

മണിച്ചിത്രത്താഴ്, തകര, ആരവം, അഗ്നിദേവന്‍, അദ്വൈതം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.

സംഗീത സംവിധാകന്‍ എന്ന നിലയില്‍ മാത്രമല്ല, ഗായകന്‍ എന്ന നിലയിലും ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവാസുരത്തിലെ വന്ദേ മുകുന്ദ ഹരേ… എന്ന ഗിരീഷ് പുത്തഞ്ചേരി എഴുതിയ അഷ്ടപതി എം. ജി. രാധാകൃഷ്ണന്റെ ശബ്ദത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

2001-ല്‍ അച്ഛനെ യാണെനിക്കിഷ്ടം എന്ന ചിത്രത്തിനും, പിന്നീട് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത  അനന്ത ഭദ്രം എന്ന ചിത്രത്തിലെ തിര നുരയും ചൂരുള്‍ മുടിയില്‍ എന്ന ഗാനത്തിനു 2005-ലും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ചിരുന്നു.

ഡോ. ഓമനക്കുട്ടി, പ്രശസ്ത ഗായകന്‍ എം. ജി. ശ്രീകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

139 of 170« First...1020...138139140...150160...Last »

« Previous Page« Previous « അടൂര്‍ പങ്കജം അരങ്ങൊഴിഞ്ഞു
Next »Next Page » പ്രകോപനപരമായ പ്രസംഗം : വിജയശാന്തി അറസ്റ്റില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine