അടൂര്‍ പങ്കജം അരങ്ങൊഴിഞ്ഞു

June 27th, 2010

adoor pankajam-epathramഅടൂര്‍ : പ്രശസ്ത നടി അടൂര്‍ പങ്കജം അന്തരിച്ചു. ശനിയാഴ്ച രാത്രി അടൂര്‍ പന്നിവിഴ യിലുള്ള വീട്ടില്‍ വെച്ചാ യിരുന്നു അന്ത്യം.  ദീര്‍ഘ കാലമായി ചികിത്സ യിലും വിശ്രമ ത്തിലു മായിരുന്നു.  നാടക രംഗത്തു നിന്നാണ് അടൂര്‍ പങ്കജം സിനിമ യിലെത്തി യത്. അടൂര്‍ പാറപ്പുറത്ത് കുഞ്ഞി രാമന്‍പിള്ള യുടെയും കുഞ്ഞൂ കുഞ്ഞമ്മ യുടെയും മകളായി 1935 ലാണ് ജനനം. അന്തരിച്ച നടി അടൂര്‍ ഭവാനി സഹോദരിയാണ്.  കെ. പി. കെ. പണിക്കരുടെ നടന കലാ വേദി യിലൂടെ യാണ് നാടക അഭിനയ ജീവിത ത്തിനു തുടക്കം കുറിച്ചത്‌.

‘മധുമാധുര്യം’ എന്ന നാടക ത്തില്‍ നായിക യായിരുന്നു. സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞ് ഭാഗവതര്‍ അടക്കമുള്ള പ്രമുഖ കലാ കാരന്‍ മാര്‍ക്കൊപ്പം  പ്രവര്‍ത്തി ക്കാനും സാധിച്ചു. ദേവരാജന്‍ പോറ്റിയുടെ ട്രൂപ്പായ ഭാരത കലാചന്ദ്രിക യില്‍ അഭിനയിക്കുന്ന കാലയള വില്‍ അദ്ദേഹ വുമായി  വിവാഹം നടന്നു.  രക്തബന്ധം,  ഗ്രാമീണ ഗായകന്‍,  വിവാഹ വേദി, വിഷ മേഖല  തുടങ്ങിയ നാടകങ്ങളില്‍ അടൂര്‍ പങ്കജം വേഷമിട്ടു.

‘പ്രേമലേഖ’ എന്ന സിനിമ യിലൂടെ രംഗത്ത്‌ വന്നു എങ്കിലും ആ ചിത്രം റിലീസ്‌ ചെയ്തില്ല. പിന്നീട് ഉദയാ യുടെ ബാനറില്‍  കുഞ്ചാക്കോ സംവിധാനം ചെയ്ത ‘വിശപ്പിന്‍റെ വിളി’ യില്‍ അഭിനയിച്ചു. പ്രേംനസീര്‍, തിക്കുറിശ്ശി, മുതുകുളം, എസ്. പി. പിള്ള,  കുമാരി തങ്കം തുടങ്ങിയവര്‍ അഭിനയിച്ച ആ ചിത്രമാണ് പങ്കജ ത്തിന്‍റെ റിലീസായ ആദ്യ ചിത്രം.
 
ഭാര്യ, ചെമ്മീന്‍, കടലമ്മ,  അച്ഛന്‍,  അവന്‍ വരുന്നു, അച്ചാരം അമ്മിണി ഓശാരം ഓമന, കിടപ്പാടം, പൊന്‍കതിര്‍, പാടാത്ത പൈങ്കിളി, മന്ത്രവാദി, ഭക്തകുചേല, മറിയ ക്കുട്ടി, സി. ഐ. ഡി.,   അനിയത്തി, സ്വാമി അയ്യപ്പന്‍, കര കാണാ ക്കടല്‍ തുടങ്ങീ 400 – ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ദിലീപ്‌ നായകനായ ‘കുഞ്ഞി ക്കൂനന്‍’ എന്ന സിനിമ യിലാണ് അവസാന മായി അഭിനയിച്ചത്. 
 
1976 -ല്‍  സഹോദരി യുമായി ചേര്‍ന്ന് അടൂര്‍ ജയാ തിയേറ്റേഴ്‌സ് എന്ന നാടക നാടക സമിതി തുടങ്ങി.  പിന്നീട് പങ്കജവും ഭവാനിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഭവാനി സമിതി വിട്ട് പുതിയ നാടക സമിതി തുടങ്ങി. ഭര്‍ത്താവ് ദേവ രാജന്‍ പോറ്റിയുടെ പിന്തുണയോടെ പങ്കജം സമിതി യുമായി മുന്നോട്ടുപോയി. പതിനെട്ടു വര്‍ഷം കൊണ്ട് പതിനെട്ടു നാടകങ്ങള്‍ ജയാ തിയേറ്റേഴ്‌സ്  അവതരിപ്പിച്ചു. നാടകത്തിനു നല്കിയ സമഗ്ര സംഭാവന കളെ മുന്‍ നിറുത്തി 2008 – ല്‍  അടൂര്‍ പങ്കജ  ത്തെയും സഹോദരി അടൂര്‍ ഭവാനി യെയും  കേരളാ സംഗീത നാടക അക്കാദമി ആദരിച്ചിരുന്നു.

സിനിമാ സീരിയല്‍ നടന്‍  അജയന്‍ ഏക മകനാണ്. ശവ സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് അടൂര്‍ പന്നിവിഴ ജയമന്ദിരം വീട്ടു വളപ്പില്‍ നടക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സിത്താറിന്‍റെ മാന്ത്രിക സംഗീത വുമായി അഹമ്മദ് ഇബ്രാഹിം

June 23rd, 2010

ahmed-ibrahim-profile-epathram“വിരലൊന്നു  തട്ടിയാല്‍
പൊട്ടിച്ചിരിക്കുന്ന
മണി വീണ ക്കമ്പികളേ….”
ഇതൊരു പഴയ സിനിമാ പ്പാട്ടിലെ വരികള്‍.
എന്നാല്‍ തന്‍റെ വീണ യില്‍ ശ്രുതി മീട്ടി,   ചിരിയും കരച്ചിലും മാത്രമല്ല എല്ലാ ഭാവങ്ങളും വിരിയിക്കുന്ന ഒരു കലാകാര നാണ് അഹമ്മദ് ഇബ്രാഹീം. 

വിരലുകള്‍ കൊണ്ട്  സിത്താറില്‍    മാന്ത്രിക സംഗീതം തീര്‍ക്കുന്ന അതുല്യ പ്രതിഭ. ഗള്‍ഫിലെ വേദികളില്‍  സംഗീത ത്തിന്‍റെ  മായ പ്രപഞ്ചം തീര്‍ത്ത്, സദസ്സ്യരെ അനുപമ മായ ഒരു അനുഭൂതി യിലേക്ക് ആനയിക്കുന്ന സിത്താര്‍ വാദനം കേട്ടവരില്‍,  പ്രൌഡ സദസ്സു കളിലെ പൌര പ്രമുഖര്‍ മുതല്‍ ലേബര്‍ ക്യാമ്പിലെ സംഗീതാസ്വാദകര്‍ വരെ.  അതുകൊണ്ട് തന്നെയാകാം ദേശ ഭാഷാ ഭേദമന്യേ നിരവധി പേരുടെ വലിയ സൌഹൃദ ത്തിനുടമ യാണ്  അഹമ്മദ് ഇബ്രാഹീം.  

പ്രശസ്തി  ഒരിക്കലും ആഗ്രഹിക്കാതെ തന്‍റെ സിത്താറുമായി വേദികളില്‍ നിന്നും വേദികളിലേക്ക് ഒരു തുടര്‍ചലനം കണക്കെ യാത്ര തുടരുന്ന സാധാരണ ക്കാരില്‍ സാധാരണ ക്കാരനായ  ഈ മനുഷ്യന്‍, അടുപ്പമുള്ളവര്‍ ഇബ്രാഹീം കുട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അഹമദ്‌ ഇബ്രാഹി മിനെ  പ്രശസ്തി യുടെ  ആ ലോകം തേടി വരിക യായിരുന്നു.

ahmed-ibrahim-on stage-epathram

അഹമ്മദ് ഇബ്രാഹിം സിത്താര്‍ വാദനത്തില്‍

സിത്താര്‍ വാദനം ഒരു തപസ്യ യായി കൊണ്ടു നടക്കുന്ന ഇബ്രാഹീമിന്‍റെ ഈ മേഖലയി ലേക്കുള്ള വരവ് അത്ര സുഖകര മായിരുന്നില്ല. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത്‌ ചെറുവത്താനി എന്ന ഗ്രാമത്തില്‍ പടിക്ക പ്പറമ്പില്‍ അഹമ്മദ്‌  ഹാജി യുടെയും ബീവാത്തുമ്മ യുടെയും നാല് മക്കളില്‍ ഇളയവനായി 1960 ലാണ് ഈ പ്രതിഭയുടെ ജനനം.
ചെറുപ്പത്തില്‍, തന്‍റെ  നാട്ടിന്‍പുറത്തെ കപ്ലെങ്ങാട് ഭരണി ഉത്സവ ത്തിന് പോയപ്പോള്‍ ഒരു ബലൂണ്‍ വില്‍പ്പന ക്കാരനില്‍ നിന്നും കേട്ട ഓടക്കുഴല്‍ നാദത്തില്‍ നിന്നുമാണ് ഇബ്രാഹിമിന്‍റെ സംഗീത സപര്യയുടെ ആദ്യമുള പൊട്ടുന്നത്.  ആ ഓടക്കുഴലിന്‍റെ നാദം കേട്ട് അതില്‍ ആകൃഷ്ടനായി, അതിലൊന്ന് സ്വന്തമാക്കി വീട്ടില്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ചു.  കാരണം സംഗീതവും കലയും നിഷിദ്ധമായി കരുതിയിരുന്ന ഒരു യാഥാസ്ഥിതിക കുടുംബ ത്തിലായിരുന്നു ജനിച്ചു വളര്‍ന്നത്‌.
 

സ്കൂള്‍ വിട്ടുവന്ന വൈകുന്നേരങ്ങളില്‍ ആട്ടിന്‍കുട്ടികളെ പാടത്തേക്ക്‌ മേയാന്‍ വിട്ട് പാട വരമ്പത്തിരുന്ന് തന്‍റെ കളിപ്പാട്ടമായ ഓടക്കുഴലില്‍ നിന്നും വരുന്ന  ശബ്ദ വിത്യാസങ്ങളെ  അറിയുവാന്‍ ശ്രമിച്ചു അഹമ്മദ് ഇബ്രാഹീം എന്ന കൊച്ചു ബാലന്‍.  ഒരിക്കല്‍ അടുത്ത വീട്ടിലേക്ക് വന്ന പുള്ളുവന്‍റെ വീണ വായന കേട്ട്‌ പിന്നാലെ കൂടി. ഇത് എങ്ങിനെ യാണ് ഉണ്ടാക്കുക എന്ന് ചോദിച്ചപ്പോള്‍ “ആന ക്കൈതയുടെ വേര് ചതച്ച്‌ ഉണക്കി നാരെടുത്ത് മീട്ടിയാല്‍ മതി” എന്ന് പുള്ളുവന്‍ കളിയായി പറഞ്ഞപ്പോള്‍ ആന കൈതയുടെ വേര് അന്വേഷിച്ചു കണ്ടെത്തി  പുള്ളുവന്‍ പറഞ്ഞതു പോലെ ചെയ്തു പരാജയപ്പെട്ടത് ബാല കൌതുകങ്ങള്‍….!!!

ഹൈസ്കൂള്‍ കാലഘട്ടത്തില്‍ ബന്ധുവായ കൊച്ചന്നൂര്‍ കുന്നുകാട്ടില്‍  അബ്ദുല്‍ റഹിമാന്‍റെ (അബ്ദുല്‍ റഹിമാന്‍ ദീര്‍ഘകാലം അബുദാബിയില്‍  ജപ്പാന്‍ എംബസ്സിയില്‍ ജീവനക്കാരനായിരുന്നു) അടുത്ത് നിന്നും വളരെ പഴക്കമുള്ള  ‘ബുള്‍ബുള്‍’ എന്ന സംഗീതോപ കരണത്തില്‍ പഠനം ആരംഭിച്ചു.  കുന്നംകുളം M J D യില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ബുള്‍ബുള്‍ വായിച്ച് ബുള്‍ബുള്‍ താരമായി സ്കൂളില്‍ എല്ലാവരു ടെയും  ശ്രദ്ധ പിടിച്ചുപറ്റി.  പത്താം ക്ലാസിലെ പഠന സമയത്താണ്‌ ഗുരു പുഷ്പ്പന്‍റെ കീഴില്‍ ഗിറ്റാര്‍ പഠനം ആരംഭി ക്കുന്നത്.  വീട്ടിലെ ശക്തമായ എതിര്‍പ്പി നിടയിലും അദ്ദേഹം തന്‍റെ സംഗീത കാമന അനുസ്യൂതം തുടര്‍ന്നു.
 
പത്താം ക്ലാസിലെ പഠന ത്തിന് ശേഷം ടൈപ്പ്‌ റൈറ്റിംഗ് പഠിക്കാന്‍ എന്ന പേരില്‍ ഗിറ്റാര്‍ പഠന ത്തിന്ന് തുടര്‍ന്നും പോയി കൊണ്ടിരുന്നു.  അന്ന് സ്വന്തമാക്കിയ ചില കാസറ്റു കളില്‍ നിന്നും കേട്ട സിത്താറിന്‍റെ നാദം അദ്ദേഹത്തെ ആ മാന്ത്രിക ഉപകരണത്തി ലേക്ക് വലിച്ച ടുപ്പിച്ചിരുന്നു.  അയല്‍ ഗ്രാമമായ ചമ്മന്നൂരിലെ സ്റ്റുഡന്‍സ് ക്ലബ്ബിന്‍റെ ഗാന മേളക്ക് ഇബ്രാഹീമിനെ ക്ഷണിക്കുക യുണ്ടായി. ഗിറ്റാറിലെ തന്‍റെ മികവ് പ്രകടി പ്പിക്കാന്‍ കിട്ടിയ അവസരം ആ വേദിയില്‍ നന്നായി വിനിയോഗിച്ചു.  ഇതോടെ ഇബ്രാഹീം ഒരു കലാ കാരന്‍ എന്ന നിലയില്‍ നാട്ടിലാകെ പ്രശസ്‌തനായി.
 
ഇതോടെ വീട്ടുകാരു ടെയും തല മുതിര്‍ന്ന കാരണ വര്‍മാരുടെയും എതിര്‍പ്പിന്‍റെ ശക്തി പിന്നെയും കൂടി. ഈ കലാ പ്രവര്‍ത്തന ങ്ങളില്‍ നിന്നും ഇബ്രാഹീമിനെ പിന്തിരിപ്പിക്കാന്‍ വേണ്ടി ഒരു ജോലി കണ്ടെത്തുക യായിരുന്നു വീട്ടുകാര്‍.  അത് പ്രകാരം, ചെറുവത്താനി യില്‍ ഒരു ബന്ധു വിന്‍റെ ഉടമസ്ഥത യിലുള്ള  ട്രാവല്‍സി ന്‍റെ മുഴുവന്‍ ചുമതലയും ഇബ്രാഹിമിനെ ഏല്‍പ്പിച്ചു.
 
ജോലി ആവശ്യാര്‍ത്ഥം എറണാകുള ത്തേക്ക് പോകുമ്പോള്‍, വഴിയോരത്തെ പരസ്യ പ്പലകയില്‍ സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കറിന്‍റെ ഒരു പടം കാണുവാന്‍ ഇട യായി. സിത്താറിനെ മനസ്സില്‍ താലോലിച്ചിരുന്ന അഹമ്മദ്‌ ഇബ്രാഹീമിന്, ആ കാഴ്ച ജീവിതത്തിലെ ഒരു വഴി ത്തിരി വാകുക യായിരുന്നു.  കലാ പ്രവര്‍ത്തന ങ്ങളില്‍ ഇബ്രാഹീം  സജീവ മാകുന്ന തിനെ എതിര്‍പ്പുള്ള വീട്ടുകാര്‍, അദ്ദേഹത്തെ ഇതില്‍നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടി മാത്രം ഗള്‍ഫ്‌ എന്ന  സ്വപ്ന ഭൂമിക യിലേക്ക് പറഞ്ഞുവിട്ടു.  ആ യാത്രയിലും  തന്‍റെ  സന്തത സഹചാരിയായ ഗിറ്റാറും കൂടെ കരുതിയിരുന്നു.
 
ഗള്‍ഫിലെ വേദികളില്‍ സജീവ മാകുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍ കര്‍ശന മായി വിലക്കി എങ്കിലും, കലയോടുള്ള  ആത്മ സമര്‍പ്പണ ത്തിനു മുന്നില്‍ ആ വിലക്കുകളെ  ഇബ്രാഹീമിന് തള്ളി കളയേണ്ടി വന്നു. ഈ പ്രവാസ ഭൂമിയില്‍ വെച്ചാണ് സിത്താറിലെ തന്‍റെ  ആദ്യ ഗുരുവായ, ബംഗാളി സ്വദേശി നുമാന്‍ ചൌധരിയെ പരിചയ പ്പെടുന്നതും സിത്താറിന്‍റെ ആദ്യ പാഠങ്ങള്‍ മനസ്സിലാക്കുന്നതും.  അബുദാബി യിലെ ആദ്യകാല  മ്യൂസിക്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ‘ഒമര്‍ ഖയ്യാ’ മില്‍ വെച്ചായിരുന്നു അത്. ജോലിതേടി അലയുമ്പോഴും സിത്താറിന്‍റെ ശബ്ദ വ്യത്യാസങ്ങള്‍  മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.
 
സിത്താറിനോടുള്ള അതിയായ ഭ്രമം കാരണം ഗള്‍ഫിനെ ഒഴിവാക്കി ഇബ്രാഹീം നാട്ടിലേക്ക് തിരിച്ചു. സിത്താറില്‍ കൂടുതല്‍ പഠനം തുടരാന്‍ ആഗ്രഹിച്ച അദ്ദേഹത്തെ കൊണ്ടെത്തിച്ചത് തിരുവനന്തപുരത്തെ തരംഗണി യിലെ സിത്താറിസ്റ്റ്  സുബ്രഹ്മണ്യന്‍  മാഷുടെ (സംഗീത സംവിധായകന്‍ മോഹന്‍ സിത്താര യുടെ ജ്യേഷ്ഠന്‍)  അടുത്തേ ക്കായിരുന്നു.
 
പിന്നീട് വിന്‍സെന്‍റ് മാഷില്‍ നിന്നും ഹിന്ദുസ്ഥാനി ഗത്തുകള്‍ സ്വായത്ത മാക്കി നാട്ടിലെക്ക് തിരിച്ചു. നാട്ടില്‍ എത്തിയ ഇബ്രാഹീം തൃശൂര്‍, കുന്നംകുളം, ഗുരുവായൂര്‍, ഭാഗങ്ങളിലെ നാടക – ഗാനമേള  ട്രൂപ്പു കള്‍ക്ക് വേണ്ടി ഗിറ്റാറും സിത്താറും വായിച്ചിരുന്നു. ഇതിലൂടെയാണ് പ്രശസ്‌ത നടനായ T G രവിയെ പരിചയപ്പെടുന്നത്. ഇബ്രാഹീമിന് സിത്താറി നോടുള്ള താല്‍പ്പര്യം മനസ്സി ലാക്കിയ T G രവി, ഉസ്താദ് ബാലെ ഖാന്‍റെ ശിഷ്യനായിരുന്ന കൃഷ്ണ കുമാറിനെ പരിചയ പ്പെടുത്തി കൊടുത്തു. സിത്താറില്‍ കൂടുതല്‍ പഠനം ലക്ഷ്യമിട്ടിരുന്ന ഇബ്രാഹീമിന്‍റെ  താല്‍പ്പര്യം മനസ്സിലാക്കിയ  കൃഷ്ണ കുമാര്‍ തന്‍റെ ഗുരുവിന്‌ ഒരു കത്തയച്ചു.  ഉസ്താദിന്‍റെ മേല്‍വിലാസം കൃഷ്ണ കുമാറില്‍ നിന്നും സ്വന്തമാക്കി.

ആ കത്തിന്‍റെ ബലത്തില്‍  മാസങ്ങള്‍ക്ക്  ശേഷം, ഒരു രാത്രിയില്‍ കര്‍ണ്ണാടക യിലെ ധാര്‍വാഢി ലേക്ക് യാത്ര തിരിച്ചു.  ധാര്‍വാഢില്‍ എത്തി ഉസ്താദിനെ കണ്ടുമുട്ടിയ ആ  നിമിഷം ഇബ്രാഹീമിന്‍റെ വാക്കുകളിലൂടെ…

 
“പുലര്‍ച്ചെയാണ് ഞാന്‍ അവിടെ എത്തുന്നത്.  ഉസ്താദിന്‍റെ വീട് അന്വേഷിച്ച് കുറെ അലഞ്ഞു. റോഡില്‍ തിരക്കാ വുന്നതെ യുള്ളൂ.  തിരച്ചി ലിന്‍റെ അവസാനം വീട് കണ്ടു പിടിച്ചു. ഞാന്‍ വാതിലില്‍ മുട്ടി. ആരാണ് രാവിലെ തന്നെ വാതിലില്‍ മുട്ടുന്നത് എന്ന് വിചാരി ച്ചിട്ടാവണം ഉസ്താദ്‌ വാതില്‍ തുറന്നു.  മുന്നില്‍, ഫോട്ടോയില്‍ ഞാന്‍  കണ്ടിട്ടുള്ള അതേ രൂപം..! 

കണ്ട മാത്രയില്‍ ഉസ്താദ്‌ എന്നോട് ചോദിച്ചു:  ആരാ?  

ഞാന്‍ പറഞ്ഞു:  ഇബ്രാഹീം
ഒരു ദിവസത്തെ യാത്ര ക്ഷീണവും, സിത്താര്‍ പഠിക്കാനുള്ള അതിയായ മോഹവും,  ഉസ്താദിനെ കണ്ടെത്തി യതിലുള്ള ആഹ്ലാദവും, പിന്നെ എന്നെ തന്നെയും ഞാന്‍ ഉസ്താദിന് സമര്‍പ്പിച്ചുകൊണ്ട് അദേഹത്തിന്‍റെ കാല്‍ക്കല്‍ വീണു നമസ്ക്കരിച്ചു”                 

മൂന്ന് വര്‍ഷക്കാലം അഹമ്മദ് ഇബ്രാഹീം, സ്വയം തന്‍റെ ഗുരുവിന് സമര്‍പ്പിച്ചു.  ഉസ്താദ്‌ ബാലെഖാന്‍റെ കീഴിലുള്ള ഗുരുകുല വിദ്യാഭ്യാസം കൊണ്ട്  അഹമ്മദ്‌ ഇബ്രാഹീമി നെ മികച്ച ഒരു സിത്താര്‍ വാദക നാക്കി മാറ്റി.  ഇബ്രാഹീമിന്‍റെ  കല യോടുള്ള ഈ അര്‍പ്പണ മനോഭാവം ഓരോ സംഗീത വിദ്യാര്‍ത്ഥി യും  ഉള്‍ക്കൊ ള്ളേണ്ട തായ  വലിയ പാഠഭാഗം തന്നെയാണ്‌.
   
അദ്ദേഹത്തിന്‍റെ സിത്താറിലെ മികവ് കൂടുതല്‍ കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചത് പ്രവാസ ലോകത്തെ സംഗീതാ സ്വാദക ര്‍ക്കാണ്. വീണ്ടും ഗള്‍ഫില്‍ തിരിച്ചെത്തി യപ്പോള്‍ ഇവിടത്തെ വേദികളില്‍ സജീവമായി. സുഹൃത്തു ക്കളുമായി ചേര്‍ന്ന് രൂപം നല്‍കിയ ‘അക്കിന്‍സ്‌’ എന്നൊരു ഓര്‍ക്കസ്ട്രയില്‍ സജീവമായിരുന്നു. മാത്രമല്ല യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി ട്രൂപ്പുകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. ഇവിടത്തെ പല കമ്പനികളുടെയും ‘ആന്വല്‍ പാര്‍ട്ടി’ കളില്‍ വിവിധ രാജ്യക്കാര്‍ പങ്കെടുക്കുന്നത് കൊണ്ട്,  സിതാര്‍ സോളോ, ഫ്യൂഷന്‍, ജുഗല്‍ ബന്ധി,  അറബിക് പാറ്റേണ്‍, ഫോക്ക് ട്യൂണ്‍, ഹിന്ദി –  മലയാളം സിനിമാ പ്പാട്ടുകള്‍ എന്നിവ  കാണികളെയും ശ്രോതാക്കളുടെയും മനസ്സറിഞ്ഞ് അവതരിപ്പി ക്കുന്നതില്‍ ഇബ്രാഹിമിന് ഒരു പ്രത്യേക പ്രാവീണ്യമുണ്ട്.
 

ahamed-ibrahim-jugal bandhi-epathram

വയലിനിസ്റ്റ്‌ അബി വാഴപ്പിള്ളി, തബലിസ്റ്റ് മുജീബ്‌ എന്നിവരോടൊപ്പം ദുബായിലെ ഒരു വേദിയില്‍

മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി അദ്ദേഹം നാട്ടിലേക്ക്‌ യാത്ര യാവുന്നു എന്നറിഞ്ഞ പ്പോള്‍ യു. എ. ഇ. യിലെ സാംസ്കാരിക സംഘടനകളും പ്രാദേശിക ക്കൂട്ടായ്മകളും ഒരുക്കിയ നിരവധി യാത്ര യയപ്പുകള്‍ ഇബ്രാഹിം കുട്ടിക്ക്   ഏറ്റു വാങ്ങേണ്ടി വന്നു.  പ്രശസ്ത തബല വാദകന്‍ മുജീബ്‌, വയലിനിസ്റ്റ് അബി വാഴപ്പള്ളി, എന്നിവ രോടോപ്പം ചേര്‍ന്ന് ഇവിടെ എല്ലാം  അവതരിപ്പിച്ച  സംഗീത സന്ധ്യകള്‍ അവിസ്മരണീയ മായിരുന്നു.
 
ഇക്കഴിഞ്ഞ മാര്‍ച്ച് അവസാന വാരം  നാട്ടിലേക്ക്‌ മടങ്ങിയ അഹമ്മദ്‌ ഇബ്രാഹീമിന് നാട്ടിലെ നിരവധി സംഗീത ട്രൂപ്പു കളില്‍നിന്നും ക്ഷണമുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കളായ സംഗീതജ്ഞരുമായി ചേര്‍ന്ന് തന്‍റെ കലാസപര്യ തുടരാനാണ് തീരുമാനം .
 
ഭാര്യയും മൂന്ന്  കുട്ടികളുമടങ്ങുന്ന  ഇബ്രാഹീം കുടുംബ സമേതം ഇപ്പോള്‍, ഗുരുവായൂരി നടുത്ത അരിയന്നൂരില്‍ താമസിക്കുന്നു. പിതാവിന്‍റെ കലാ സപര്യ പിന്തുടരുന്ന ഇളയ മകന്‍ ഇര്‍ഷാദ് ഇപ്പോള്‍ വയലിന്‍ വിദ്യാര്‍ത്ഥിയാണ്.
 
ഫോണ്‍ : 0091 95 62 10 46 71

– സൈഫ്‌ പയ്യൂര്‍ , പി. എം. അബ്ദുള്‍ റഹിമാന്‍  എന്നിവര്‍ ചേര്‍ന്ന്  തയ്യാറാക്കിയത്‌

- pma

വായിക്കുക:

6 അഭിപ്രായങ്ങള്‍ »

എന്‍.എഫ്. വര്‍ഗ്ഗീസ് എന്ന അതുല്യ നടന്‍

June 19th, 2010

nf-vargheseആകാശദൂതിലെ കേശവന്‍ എന്ന ഒറ്റ കഥാപാത്രം മതി എന്‍. എഫ്. എന്ന നടനെ ഓര്‍ക്കുവാന്‍. “അടിച്ചതല്ല ചവിട്ടിയതാ… അതും ഷൂസിട്ട കാലു കൊണ്ട്….” രണ്‍ജി പണിക്കര്‍ തിരക്കഥ യൊരുക്കിയ പത്ര ത്തിലെ വിശ്വനാഥന്‍ എന്ന വില്ലന്‍ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ഡയലോഗ് പ്രസന്റേഷനിലെ മികവു കൊണ്ടാണ്. വാക്കു കൊണ്ടും നോക്കു കൊണ്ടും തന്റെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ എന്‍. എഫ്. വര്‍ഗ്ഗീസ് കടന്ന് പോയിട്ട് എട്ടു വര്‍ഷം തികയുന്നു.

മിമിക്രിയില്‍ നിന്നും സിനിമയില്‍ എത്തിയ ഈ പ്രതിഭയെ ശ്രദ്ധേയനാക്കിയത് ആകാശ ദൂതിലെ കേശവന്‍ എന്ന വില്ലന്‍ കഥാപാത്രം ആയിരുന്നു. പിന്നീട് സല്ലാപം, ഈ പുഴയും കടന്ന്, സ്ഫടികം, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നൂറോളം ചിത്രങ്ങള്‍. നരസിംഹത്തിലെ നായകനെ കൂടുതല്‍ തിളക്കമാര്‍ന്ന താക്കുന്നതില്‍ വില്ലനായി വന്ന എന്‍. എഫിന്റെ അഭിനയ ചാരുതയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്.

പതിവു വില്ലന്‍ രൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥനായിരുന്നു എന്‍. എഫ്. വര്‍ഗ്ഗീസ്. തന്റെ ആകാരത്തിനും, സ്വര ഗാംഭീര്യത്തിനും ഇണങ്ങുന്ന രീതിയില്‍ സ്വന്തമായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. രണ്‍ജി പണിക്കരും, രണ്‍ജിത്തും എല്ലാം സൃഷ്ടിച്ച കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ, തിരശ്ശീലയിലേക്ക് ആവാഹിച്ചു. പതിഞ്ഞ ശബ്ദത്തില്‍ ഉള്ള സംസാരത്തില്‍ പോലും പ്രേക്ഷകന്‍ കഥാപാത്രത്തിന്റെ അഴം ഉള്‍ക്കൊണ്ടു.

മികവുറ്റ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ അനുവദിക്കാതെ 2002 ജൂണ്‍ 19ന് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വിധി ഈ അതുല്യ പ്രതിഭയെ തട്ടിയെടുത്തു. ഇന്നും എന്‍. എഫ്. വര്‍ഗ്ഗീസ് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകനു മുമ്പില്‍ പൊലിമ ഒട്ടും നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത മലയാള സിനിമയില്‍ ഇന്നും നികത്തപ്പെടാതെ നില്‍ക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാവണന്‍ 1280 പ്രിന്റുമായി എത്തുന്നു

June 18th, 2010

aishwarya-raiരണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മണിരത്നം ചിത്രം രാവണന്‍ എത്തുന്നു. ബോളിവുഡിലെയും തെന്നിന്ത്യയിലേയും വലിയ ഒരു താര നിര തന്നെ അണി നിരത്തിയാണ് മൂന്ന് ഭാഷകളിലായി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍ അഭിഷേകും ഐശ്വര്യയും ജോഡികളാകുമ്പോള്‍ തമിഴില്‍ നായകന്‍ വിക്രം ആണ്. മലയാളത്തിലെ യുവ സൂപ്പര്‍ താരം പ്രിഥ്വിരാജും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

ഏകദേശം 120 കോടി രൂപ ചിലവ് വരുന്ന രാവണന്‍ മണിരത്നത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഓസ്കര്‍ ജേതാവ് എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു.

ravan-movie

ഷൂട്ടിംഗിനിടയിലെ ഒരു രംഗം

അഭ്രപാളിയില്‍ ദൃശ്യ വിസ്മയം തീര്‍ക്കുവാനായി സന്തോഷ് ശിവനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും റിലയന്‍സ് ബിഗ് പിക്ചേഴ്സും ചെര്‍ന്ന് ലോകത്തെമ്പാടുമായി പ്രദര്‍ശിപ്പിക്കുവാന്‍ 1280 പ്രിന്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ അന്തരിച്ചു

June 16th, 2010

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകന്‍ പി. ജി. വിശ്വംഭരന്‍ (61) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയി ലായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രി 1.15 ഓടെയാണ് അന്തരിച്ചത്. സംസ്കാരം ബുധനാഴ്ച വൈകീട്ട്  നടത്തും.

സൂപ്പര്‍ ഹിറ്റായ നിരവധി കുടുംബ ചിത്രങ്ങളും ഹാസ്യ ചിത്രങ്ങളും  ഒരുക്കിയിട്ടുള്ള പി. ജി. വിശ്വംഭരന്‍ അവസാനമായി സംവിധാനം ചെയ്തത്  പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച ആണ്. ഇദ്ദേഹം സംവിധാനം ചെയ്ത കാട്ടുകുതിര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1975-ല്‍ ഒഴുക്കിനെതിരെ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് രംഗത്തെത്തിയ വിശ്വംഭരന്‍ വളരെ പെട്ടെന്നു തന്നെ സിനിമാ രംഗത്ത് ശ്രദ്ധേയനായി. മമ്മൂട്ടി ആദ്യമായി അഭിനയിച്ച സ്ഫോടനം എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. എണ്‍പതുകളിലെ കോമഡി തരംഗത്തില്‍ വന്‍ വിജയം കൈവരിച്ച പല ചിത്രങ്ങളും പി. ജി. വിശ്വംഭര ന്റേതായിരുന്നു. എഴുപുന്ന തരകന്‍, കാട്ടുകുതിര, പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച, ഗജ കേസരി യോഗം, സന്ധ്യക്കു വിരിഞ്ഞ പൂവ് എന്നിങ്ങനെ പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള സൂപ്പര്‍ താരങ്ങളെ വച്ചും, ജഗദീഷ് അടക്കം നിരവധി മിമിക്രി താരങ്ങളെ അണി നിരത്തിയും വ്യത്യസ്ഥങ്ങളായ അറുപതില്‍ പരം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

കലൂര്‍ ആസാദ് റോഡിലെ “വിമിനാസില്‍” ആണ് ഇദ്ദേഹം ഏറെക്കാലമായി താമസം. മീനയാണ് ഭാര്യ. മക്കള്‍ വിനോദ്, വിമി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

140 of 170« First...1020...139140141...150160...Last »

« Previous Page« Previous « കമ്മീഷണര്‍ – 3
Next »Next Page » രാവണന്‍ 1280 പ്രിന്റുമായി എത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine