പാപ്പിലിയോ ബുദ്ധയുടെ പ്രദർശനം തടഞ്ഞു

December 14th, 2012

papilio-buddha-epathram

തിരുവനന്തപുരം : പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജന്മഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള പ്രതിരോധത്തിന്റെ കഥ പറയുന്ന പാപ്പിലിയോ ബുദ്ധയുടെ സ്വകാര്യ പ്രദർശനം പോലീസ് തടഞ്ഞു. മലയാള സിനിമയിൽ ഗുണമേന്മയുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ പ്രകാശ് ബാരെ നിർമ്മിച്ച പാപിലിയോ ബുദ്ധ മുത്തങ്ങയിലേയും ചെങ്ങറയിലേയും ആദിവാസി പ്രതിരോധങ്ങളെ സൂക്ഷ്മമായി പഠിച്ചാണ് തയ്യാറാക്കിയത്. ചിത്രത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലൻ പൊക്കുടൻ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കാത്തതിനാൽ രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും ചിത്രത്തെ ഒഴിവാക്കിയതിൽ നേരത്തേ വിമർശനം ഉയർന്നിരുന്നു.

ചിത്രം ഹിംസാത്മകവും അശ്ലീല സംഭാഷണങ്ങളോട് കൂടിയതുമാണ് എന്ന കാരണം കാണിച്ചാണ് സെൻസർ ബോർഡ് വിലക്കിയത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാൽ കൊളോണിയൽ സെൻസർഷിപ്പ് നിയമങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ സെൻസർ ബോർഡിന്റെ പ്രവർത്തന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാപ്പിലിയോൺ ബുദ്ധയുടെ പ്രദർശനാനുമതി നിഷേധിച്ച നടപടി എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ട്രിബ്യൂണലിൽ അപ്പീലിനു പോയ തങ്ങൾക്ക് ചില ബീപ്പ് ശബ്ദങ്ങളും ചില ബ്ലറുകളും ഉൾപ്പെടുത്തി 5 മാറ്റങ്ങളോടെ പ്രദർശനാനുമതി ലഭിച്ചു എന്ന് പ്രവർത്തകർ അറിയിച്ചു.

ഇന്നലെ വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം കോബാങ്ക്‍ ടവർ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പ്രദർശനത്തിന് ഓഡിറ്റോറിയം അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒത്തുകൂടിയ പ്രേക്ഷകർ ബഹളം വെയ്ക്കുകയും ഓഡിറ്റോറിയത്തിനകത്തേക്ക് പ്രവേശിച്ച് പ്രദർശനം തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇന്റലിജൻസിന്റെ നിർദ്ദേശം ഉണ്ടെന്നും അതിനാൽ ചിത്രം പ്രദർശിപ്പിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നുമാണ് ഓഡിറ്റോറിയം ഭാരവാഹികൾ അറിയിച്ചത്. ഇതേ തുടർന്ന് സംഘർഷാവസ്ഥ സംജാതമാവുകയും പോലീസ് രംഗത്തെത്തുകയും ചെയ്തു. പോലീസ് ഗോ ബാക്ക് മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രേക്ഷകർക്ക് നിർമ്മാതാവ് പ്രകാശ് ബാരെ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് പ്രകാശ് ബാരെ, പ്രശസ്ത നാടക പ്രവർത്തകൻ സുവീരൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പൊക്കുടൻ, ഡോ. ജെ. ദേവിക, കവി കുരീപ്പുഴ ശ്രീകുമാർ, കെ. കെ. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ ജനക്കൂട്ടം രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്ന കൈരളി തിയേറ്ററിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാണി ചലച്ചിത്രോല്‍സവം

November 21st, 2011

kaani film festival-epathram

ചങ്ങരംകുളം: കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 നവംബര്‍ 25, 26, 27 തിയ്യതികളിലായി നടത്തും. മൂന്നു ദിവസത്തെ ചലച്ചിത്രോത്സവം ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍  വെച്ച് നടക്കുന്നു. ചലച്ചിത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി എ. പി. അനില്‍ കുമാര്‍ 25ന് വൈകുന്നേരം 4.00 മണിക്ക് നിര്‍വഹിക്കും. വിവിധ സമ്മേളനങ്ങളില്‍ സര്‍വ്വശ്രീ. പി. ശ്രീരാമകൃഷ്ണന്‍, എം. എല്‍. എ ഡോ. കെ. ടി. ജലീല്‍ , ജില്ലാ പഞ്ചായത് പ്രസിഡന്റ് സുഹറ മമ്പാട്, പി. ടി കുഞ്ഞു മുഹമ്മദ്,വി. കെ ശ്രീരാമന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എം. സി. രാജനാരായണന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, കെ. എ. മോഹന്‍‌ദാസ്, പ്രേം ലാല്‍ എന്നിവരും പങ്കെടുക്കും.

മൂന്നു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമ, ഇന്ത്യന്‍ സിനിമ, ലോക സിനിമ വിഭാഗങ്ങളിലായി മൊത്തം 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
പ്രദര്‍ശനങ്ങള്‍ ‘കാണി’ അംഗങ്ങള്‍ക്കും ഡെലിഗേറ്റുകള്‍ക്കും മാത്രമായിരിക്കും. വിവിധ സമ്മേളനങ്ങള്‍, സെമിനാറുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം സൌജന്യമാണ്. ഡെലിഗേറ്റ് ഫീസ് മുതിര്‍ന്നവര്‍ക്ക് 100 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയുമായിരിക്കും. ക്ലാസ്സിക് സിനിമകള്‍ മുതല്‍, ഏറ്റവും പുതിയ പ്രവണതകള്‍ വരെ അനുഭവിക്കാന്‍ സാധ്യമാക്കുന്ന ഈ ചലച്ചിത്രോത്സവത്തെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : താരങ്ങള്‍ ഭൂമിയില്‍

May 1st, 2011

rima-kallingal-epathram

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനായി മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ നിരാഹാര സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും രംഗത്തെത്തിയത് കൌതുകകരമായി.

അടുത്ത കാലത്ത്‌ കേരളം കണ്ട ഏറ്റവും കടുത്ത പാരിസ്ഥിതിക സാമൂഹ്യ ദുരന്തത്തിന് എതിരെ പ്രതികരിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമമായ സിനിമാ ലോകം തയ്യാറാവാഞ്ഞതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സംഗീത സംവിധായകന്‍ ബിജിപാല്‍ സംവിധായകന്‍ ആഷിഖ്‌ അബുവിന് അയച്ച ഒരു എസ്. എം. എസ്. സന്ദേശത്തോടെ ആണ് സംഭവങ്ങളുടെ തുടക്കം.  നമുക്കും മുഖ്യമന്ത്രിയുടെ നിരാഹാരത്തില്‍ പങ്കെടുത്താലോ എന്ന ഈ സന്ദേശം പെട്ടെന്നാണ് ഫോര്‍വേഡ് ചെയ്യപ്പെട്ട് സിനിമാക്കാരുടെ മുഴുവനും മൊബൈല്‍ ഫോണുകളില്‍ തെളിഞ്ഞത്.

സിനിമാ നടി റീമ കല്ലിങ്കല്‍ ആണ് ആദ്യം മറൈന്‍ ഡ്രൈവില്‍ എത്തി സിനിമാക്കാരുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യദാര്‍ഢ്യം ഉറപ്പാക്കിയത്.  ഒരു ദിവസം നിരാഹാരം ഇരിക്കുക എന്ന ചെറിയ കാര്യമെങ്കിലും ചെയ്യണം എന്ന് ആഷിഖ്‌ ഭായ്‌ വിളിച്ചു പറഞ്ഞപ്പോള്‍ തനിക്ക് തോന്നി എന്ന് റീമ പറഞ്ഞു.

ഫെഫ്ക യുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്‌ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലരും തങ്ങളുടേതായ നിലയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. സംവിധായകരായ ലാല്‍ ജോസ്‌, ബി. ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്‌, കമല്‍, അന്‍വര്‍ റഷീദ്‌ എന്നിവരും അഭിനേതാക്കളായ കാവ്യാ മാധവന്‍, ഭാവന, അര്‍ച്ചന കവി, ആസിഫ്‌ അലി എന്നിവരുമൊക്കെ ആഷിഖ്‌ അബു പറഞ്ഞതനുസരിച്ച് നിരാഹാര സമരത്തില്‍ പങ്കു ചേര്‍ന്നു. പെട്ടെന്നുള്ള പരിപാടി ആയതിനാല്‍ പലര്‍ക്കും സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എന്നാലും തങ്ങളുടെ ജോലി സ്ഥലത്തും ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രവര്‍ത്തന നിരതരായി തന്നെ പലരും നിരാഹാരത്തില്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് പ്രതിപാദിച്ചത് ഈ പ്രശ്നത്തില്‍ കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിക്കുവാന്‍ സഹായകരമായി.

സുരേഷ് ഗോപി മുഖ്യമന്ത്രി യുടെ സമര പന്തലില്‍ എത്തി അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാ ബാലനോടൊപ്പം എര്‍ത്ത്‌ അവര്‍

March 26th, 2011

vidya-balan-earth-hour-plus-epathram

മുംബൈ : ബോളിവുഡ്‌ നടി വിദ്യാ ബാലന്‍ ഇന്ത്യയിലെ എര്‍ത്ത്‌ അവര്‍ ആചരണത്തിന് പിന്തുണയുമായി എത്തി. ഇന്ത്യയിലെ എര്‍ത്ത്‌ അവര്‍ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന വേള്‍ഡ്‌ വൈഡ്‌ ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ (WWF-India World Wide Fund for Nature – India) മുംബയില്‍ സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ എര്‍ത്ത്‌ ഹവര്‍ ലോഗോയില്‍ വിദ്യയുടെ വക ഒരു അധിക ചിഹ്നം (+) നല്‍കി.

vidya-balan-earth-hour-epathram

എര്‍ത്ത്‌ അവര്‍ ആചരിക്കുന്ന 60 മിനിട്ടുകള്‍ക്ക് ശേഷവും ഈ പ്രതിബദ്ധത ജീവിതത്തില്‍ തുടരാനായി ദിവസേന പരിസ്ഥിതിയെ സഹായിക്കുന്ന ഒരു കാര്യമെങ്കിലും ചെയ്യുക എന്ന സന്ദേശമാണ് ധനാത്മകതയുടെ ഈ + ചിഹ്നം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വിദ്യ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിക്കും : കാവ്യാ മാധവന്‍

November 26th, 2010

sadiq-kavil-kavya-madhavan-km-abbas-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങളെ കുറിച്ച് പ്രചാരണം നടത്തുന്ന യു. എ. ഇ. യിലെ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിക്കുമെന്ന് കാസര്‍കോട്‌ നീലേശ്വരം സ്വദേശിയും സിനിമാ താരവുമായ കാവ്യാ മാധവന്‍ അറിയിച്ചു. വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രസിഡണ്ട് കെ. എം. അബ്ബാസ്‌, കണ്‍വീനര്‍ സാദിഖ്‌ കാവില്‍ എന്നിവരെയാണ് കാവ്യ ഇക്കാര്യം അറിയിച്ചത്‌. ഗള്‍ഫിലെ വീട്ടു വേലക്കാരികളുടെ കഥ പറയുന്ന ഗദ്ദാമ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യു. എ. ഇ. യില്‍ എത്തിയതാണ് കാവ്യ.

കാസര്‍കോട്‌ ജില്ലക്കാരി എന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നം തനിക്ക്‌ നേരിട്ടറിയാം എന്ന് കാവ്യ പറഞ്ഞു. എന്നാല്‍ ഷൂട്ടിംഗ് തിരക്ക്‌ കാരണം പലപ്പോഴും തനിക്ക് അവരുടെ സമീപത്ത്‌ എത്തി നേരിട്ട് ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. കാസര്‍കോട്‌ ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ പ്രശ്നം രൂക്ഷമാണ്. നിരവധി പേര്‍ മതിയായ ചികില്‍സ ലഭിക്കാതെ മരണാസന്ന നിലയിലാണ്. മനസ്സില്‍ കാരുണ്യം സൂക്ഷിക്കുന്നവരൊക്കെ സഹായവുമായി മുന്നോട്ട് വരണം എന്ന് കാവ്യ ആഹ്വാനം ചെയ്തു. യു. എ. ഇ. യില്‍ ബോധവല്‍ക്കരണം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി എല്ലാവരും സഹകരിക്കണം എന്നും കാവ്യ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« മങ്കട രവി വര്‍മ്മ അന്തരിച്ചു
ഉത്തേജക മരുന്നിന്‍റെ പരസ്യം: ശ്വേതാ മേനോന്‍ കോടതിയിലേക്ക്‌ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine