റബേക്ക ഉതുപ്പായി ആൻ

January 1st, 2013

ann-augustine-epathram

സംവിധായകൻ സുന്ദർ ദാസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയായ റബേക്ക ഉതുപ്പ് കിഴക്കേമലയിൽ പ്രധാന കഥാപാത്രമായ റബേക്ക ഉതുപ്പായി ആൻ അഗസ്റ്റിൻ പ്രത്യക്ഷപ്പെടും. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചു വരുവാനുള്ള തയ്യാറെടുപ്പിലാണ് റബേക്ക ഉതുപ്പ് കിഴക്കേമലയിലൂടെ സുന്ദർ ദാസ്. നിരവധി ചിത്രങ്ങൾ മലയാളത്തിൽ സുന്ദർദാസ് ഒരുക്കിയിട്ടുണ്ടെങ്കിലും കുറച്ചു നാളായി രംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു അദ്ദേഹം.

കുബേരൻ, വർണ്ണക്കാഴ്ച്ചകൾ എന്നീ സിനിമകൾക്ക് തിരക്കഥയെഴുതിയ വി. സി. അശോകാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വെങ്കടേഷ് നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ത് ഭരതൻ, ജിഷ്ണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. എഡിറ്റിങ്ങ് ബാലയും ഛായാഗ്രഹണം ജിബു ജേക്കബും നിർവഹിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആന്‍ അഗസ്റ്റിന്‍ രഞ്‌ജിത്തിന്റെ ‘ലീല‘യാകും?

January 3rd, 2012

ann-elizabeth-epathram

ഇന്ത്യന്‍ റുപ്പിക്ക് ശേഷം രഞ്‌ജിത്ത്‌ ഒരുക്കുന്ന ലീല എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ നായികയാകും എന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ മം‌മ്ത മോഹന്‍ ദാസിനെ ആയിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുവാനായി നിശ്ചയിച്ചിരുന്നത്. വിവാഹത്തെ തുടര്‍ന്ന് ഉടനെ സിനിമയില്‍ അഭിനയിക്കണ്ട എന്ന് മം‌മ്ത തീരുമാനിക്കുകയായിരുന്നു. ആര്‍. ഉണ്ണി എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്‌ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. വിചിത്രമായ ലൈംഗിക വിചാരങ്ങള്‍ ഉള്ള കുട്ടിയപ്പന്‍ ആണ് കേന്ദ്ര കഥാപാത്രം. ഒരു കൊമ്പനാനയുടെ തുമ്പിക്കയ്യില്‍ ചാരിനിര്‍ത്തി പെണ്‍കുട്ടിയുമായി രതിയില്‍ ഏര്‍പ്പെടുക എന്ന കുട്ടിയപ്പന്റെ ആഗ്രഹവും അത് പൂര്‍ത്തിയാക്കുവാനുള്ള അയാളുടെ യാത്രയുമാണ് ‘ലീല’യുടെ കഥാ തന്തു. ആന ഒരു പ്രധാന കഥാപാത്രാണ് ഈ ചിത്രത്തില്‍. ക്ലൈമാക്സില്‍ കുട്ടിയപ്പനും ലീലയും നഗ്നരായി ആനയുടെ തുമ്പിക്കയ്യിനിടയില്‍ നില്‍ക്കുന്നത് തന്നെ ആയിരിക്കും സംവിധായകനെ സംബന്ധിച്ച് പ്രധാന വെല്ലുവിളി.

എത്സമ്മ എന്ന പെണ്‍കുട്ടി എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ആന്‍ അഗസ്റ്റിന്‍ പിന്നീട് പൃഥ്വിരാജിനൊപ്പം അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ലീലയിലേത് ഏറേ അഭിനയ സാധ്യത ഉള്ള കഥാപാത്രമാണ്. കുട്ടിയപ്പനായി അഭിനയിക്കുന്നത് രഞ്‌ജിത്തിന്റെ ശിഷ്യനും ഉറുമി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. തിലകന്‍, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം നിരവധി നാടക കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കും. കാപിറ്റോള്‍ തിയേറ്റര്‍ നിര്‍മ്മിക്കന്ന ‘ലീല’ യുടെ ഛായാഗ്രാഹകന്‍ വേണുവാണ്. കോട്ടയം, എറണാകുളം, വയനാട് എന്നിവടങ്ങളില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എത്സമ്മ എന്ന ആണ്‍കുട്ടി

July 20th, 2010

elsamma-ann-epathramഎം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ നീലത്താമരയ്ക്കു ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് എത്സമ്മ എന്ന ആണ്‍കുട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ആന്‍ എന്ന പുതുമുഖ നായികയാണ് എത്സമ്മ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത്. ജനാര്‍ദ്ദനന്‍, വിജയ രാഘവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, കെ. പി. എ. സി. ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

elsamma-enna-aankutty-ann-epathram

ആന്‍

നടന്‍ അഗസ്റ്റിന്റെ മകളാണ് നായികയായ ആന്‍. കാവ്യ മാധവന്‍ (ചന്ദ്രനുദിക്കുന്ന ദിക്കില്‍)‍, ജ്യോതിര്‍മയി (മീശ മാധവന്‍), ടെസ്സ (പട്ടാളം), സംവൃത സുനില്‍ (രസികന്‍), മീര നന്ദന്‍ (മുല്ല), മുക്ത (അച്ഛന്‍ ഉറങ്ങാത്ത വീട്), അര്‍ച്ചന കവി (നീലത്താമര) എന്നിങ്ങനെ നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ലാല്‍ ജോസ്‌ ഇതാദ്യമായാണ് സിനിമാ വ്യവസായവുമായി ബന്ധമുള്ള ഒരു പുതുമുഖത്തെ കണ്ടെത്തുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സിന്ധു രാജ് ആണ് തിരക്കഥ ഒരുക്കുന്നത്. നിര്‍മ്മാണം രണ്‍ജിത്, രജപുത്ര ഫിലിംസ്. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് രാജാമണിയാണ് സംഗീതം ഒരുക്കി യിരിക്കുന്നത്. വിജയ് യേശുദാസ്, ശ്വേത, ദേവാനന്ദ്, റിമി ടോമി തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« കാവ്യാ മാധവന്‍ പ്രിയനന്ദന്‍ ചിത്രത്തില്‍
രഞ്ജിത ആത്മാര്‍ഥതയും വിനയവും ഉള്ള ഭക്ത: നിത്യാനന്ദ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine