യക്ഷിയുടെ വിജയം വിനയന്റെ വിജയം

August 23rd, 2010

yakshiyum-njanum-epathram

യക്ഷിയും ഞാനും തിയേറ്ററുകള്‍ നിറഞ്ഞോ ടുമ്പോള്‍ വിനയന്‍ എന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം കൂടെ ആണത്. മലയാ‍ള സിനിമയിലെ സംഘടനകളും വ്യക്തികളുമായി കുറേ കാലമായി വിനയന്‍ അത്ര രസത്തില്‍ അല്ല. പല ഘട്ടങ്ങളിലും ഇവര്‍ നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. മാക്ടയുടെ പിളര്‍പ്പിനും ഫെഫ്ക എന്ന പുതിയ സംഘടനയുടെ പിറവിക്കും കാരണം ഈ അഭിപ്രായ ഭിന്നത തന്നെ.

yakshiyum-njanum-poster-epathram

വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് തിലകനു വന്ന വിലക്കും മലയാള സിനിമാ സാംസ്കാരിക രംഗത്ത് ഒരു വലിയ വിവാദത്തിനു തന്നെ വഴി വെച്ചു. സുകുമാര്‍ അഴീക്കോട് സംഭവത്തില്‍ ഇടപെട്ടതോടെ അതിന്റെ ചൂടും വര്‍ദ്ധിച്ചു. അഴീക്കോട് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്യമായ വിഴുപ്പലക്കു കളിലേക്കും ഷൂട്ടിങ്ങ് ലൊക്കേഷനു കളിലേക്കുള്ള സമരങ്ങളിലേക്കും തിലകന്‍ ‍- വിനയന്‍ വിഷയം എത്തി.

yakshiyum-njanum-1-epathram

ചിത്രീകരണം തുടങ്ങിയതു മുതല്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിനു നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പല താരങ്ങളുടേയും ടെക്നീഷ്യന്മാരുടേയും സംഘടനകളുടേയും സഹകരണം ഇല്ലായ്മ സിനിമയുടെ വിവിധ ഘട്ടങ്ങളില്‍ വെല്ലുവിളി യുയര്‍ത്തി. ഫിലിം ചേമ്പറിന്റെ ഇടപെടല്‍ മൂലം റിലീസിങ്ങിനും പ്രശ്നങ്ങള്‍ ഉണ്ടായി. അതിന്റെ പേരില്‍ റിലീസിങ്ങ് നീട്ടി വെച്ചു. എന്നാല്‍ അതിനെ ഒക്കെ അതിജീവിച്ച് ഒടുവില്‍ വിനയന്‍ ചിത്രം പുറത്തിറ ക്കിയിരിക്കുന്നു.

yakshiyum-njanum-2-epathram

പുതു മുഖങ്ങളായ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഈ ചിത്രത്തില്‍ അവസരം നല്‍കിയിരിക്കുന്നു. ബാംഗ്ലൂര്‍ സ്വദേശിനി മേഘ്നയാണ് യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യക്ഷിയുടെ റോള്‍ ഇവര്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു. ഗൌതം ആണ് നായകന്‍. രാജന്‍ പി. ദേവിന്റെ മകന്‍ ജൂബിന്‍ രാജ്, റിക്കി, തിലകന്‍, ക്യാപ്റ്റന്‍ രാജു, മാള അരവിന്ദന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

yakshiyum-njanum-3-epathram

പതിവു വിനയന്‍ മസാലകള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം എങ്കിലും ഗ്രാഫിക്സിനു വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം വന്‍ ഇനീഷ്യല്‍ കളക്ഷന്‍ ആണ് നേടി ക്കൊണ്ടിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ ഇല്ലാതെ പുതു മുഖ താരങ്ങളെ വെച്ചും മലയാള സിനിമ വിജയിപ്പിക്കാമെന്ന് ഇത് വ്യക്തമക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

8 അഭിപ്രായങ്ങള്‍ »

സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ ശ്രീനിവാസന്‍

August 12th, 2010

sreenivasan-epathramകൊച്ചി : ‘എട്ടു തവണ പൊട്ടിയാലും ഒമ്പതാമത്‌ പടം വിജയിക്കും എന്ന് കരുതുന്ന സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ ശാപം’. മലയാള ത്തിലെ പ്രമുഖ നടനും എഴുത്തുകാരനും സംവിധായക നുമായ ശ്രീനിവാസന്‍ പറഞ്ഞു.  ‘ആത്മകഥ’ എന്ന തന്‍റെ പുതിയ സിനിമ യുമായി ബന്ധപ്പെട്ട്  വാര്‍ത്താ സമ്മേളനം നടത്തുക യായിരുന്നു അദ്ദേഹം. സിനിമ കള്‍ പൊളിഞ്ഞാലും താരമൂല്യം ഇടിയാത്ത താരങ്ങളാണ് സിനിമ യെ വഴി തെറ്റിക്കുന്നത്. എട്ടു പടങ്ങള്‍ പൊളിയുമ്പോള്‍ ഒമ്പതാമതൊരെണ്ണം ഹിറ്റാകുമെന്ന് ഇവര്‍ കരുതുന്നു. ഒമ്പതാമത്തെ പടത്തിനായി അവര്‍ നല്ലൊരു സംവിധായ കനെ കരുതി വെക്കും. ആ സിനിമ ഹിറ്റായി ക്കഴിഞ്ഞാല്‍ പിന്നീട് ഒരു പത്ത് സിനിമ കൂടി ആ കെയര്‍‌ഓഫില്‍ കിട്ടും. ഈ രീതിയിലുള്ള ഒരു കൊള്ളയാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ശ്രീനിവാസന്‍ പറഞ്ഞു.

നമ്മുടെ പല സിനിമ കളും മൂക്കാതെ പഴുക്കുന്നതു പോലെ ഉള്ളവ യാണ്. തമിഴ്, തെലുങ്ക്  ഭാഷകളില്‍ നിന്ന് വരുന്ന മസാല ചിത്രങ്ങളോടല്ല മലയാള സിനിമ മത്സരിക്കേണ്ടത്. അങ്ങനെ മത്സരിച്ച് അത്തരം സിനിമകള്‍ മലയാള ത്തില്‍ ഇറക്കിയാല്‍ പരാജയം ആയിരിക്കും ഫലം. ചിന്താ ശേഷിയുള്ള നിര്‍മ്മാതാക്കളാണ് മലയാള സിനിമയ്ക്ക് വേണ്ടത്. എന്നാല്‍ നല്ല സിനിമ എന്ന കാഴ്ചപ്പാടില്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമയെ തകര്‍ക്കുക യാണ്. പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇന്നത്തെ പല നിര്‍മ്മാതാക്കളുടെയും ലക്‍ഷ്യം.

നടന്‍ തിലകന് താര സംഘടന യായ ‘അമ്മ’ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അമ്മ ഒരു ചാരിറ്റി സംഘടന യാണ്. ആര്‍ക്കും അവസരം നിഷേധിക്കാനും അവസരം ഉണ്ടാക്കി ക്കൊടുക്കാനും സംഘടന യ്ക്ക് സാധിക്കില്ല.

സിനിമാ സംഘടന കളുടെ തലപ്പത്ത്‌ ഇരിക്കുന്ന പലരും ഒരു പണിയും ഇല്ലാത്തവരാണ്. ഇവരുടെ പല പ്രവൃത്തി കളെയും ന്യായീകരിക്കാന്‍ ആവില്ല.

അമ്മ യിലും ഫെഫ്ക യിലും താന്‍ അംഗമാണ്. എന്നാല്‍ തന്‍റെ വ്യക്തി പരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം സംഘടന കള്‍ക്കില്ല. എന്നാല്‍ സംഘടന കളുടെ വിലക്കിനെ ഞാനും ഭയപ്പെടുന്നുണ്ട്. സംഘ ബലത്തെ എപ്പോഴും പേടിക്കണമല്ലോ – ശ്രീനിവാസന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

പ്രകോപനപരമായ പ്രസംഗം : വിജയശാന്തി അറസ്റ്റില്‍

July 3rd, 2010

vijayashanti-epathramഹൈദരാബാദ് : പ്രകോപനപരമായ പ്രസംഗം നടത്തിയതിനു പ്രമുഖ തെന്നിന്ത്യന്‍ നടിയും തെലുങ്കാന രാഷ്ട്രസമിതി എം. പി. യുമായ വിജയശാന്തിയെ അറസ്റ്റു ചെയ്തു. തെലുങ്കാന സംസ്ഥാന ത്തിനെതിരെ നിലകൊള്ളു ന്നവര്‍ക്കെതിരെ ടി. ആര്‍. എസ്. ആസ്ഥാനമായ
“തെലുങ്കാന ഭവനില്‍” വച്ചു നടത്തിയ പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജയശാന്തി യ്ക്കെതിരെ കേസുടുത്തിരുന്നു.

ജൂലായ് അവസാനം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ആയിരുന്നു പ്രസംഗം .  കോടതിയില്‍ ഹാജരാക്കിയ വിജയശാന്തിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിജയശാന്തിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി ഖുശ്ബു ഡി. എം. കെ. യില്‍ ചേര്‍ന്നു

May 15th, 2010

khushbooപ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഖുശ്ബു ഡി. എം. കെ. യില്‍ ചേര്‍ന്നു. കരുണാനിധി യുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം ഉണ്ടായത്. അടുത്ത കാലത്തായി ഖുശ്ബുവിന്റെ രാഷ്ടീയ പ്രവേശം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായിരുന്നു. താനും കുടുംബവും ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഇപ്പോള്‍ സോണിയാ ഗാന്ധിയുടേയും ആരാധകര്‍ ആണെന്നു ഖുശ്ബു പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കോണ്‍ഗ്രസ്സില്‍ ചേരും എന്നായിരുന്നു അഭ്യൂഹങ്ങള്‍ നില നിന്നിരുന്നത്.

താര രാഷ്ടീയത്തിനു സാധ്യതകള്‍ ധാരാളം ഉള്ള തമിഴ് നാട്ടില്‍ ഖുശ്ബുവിന്റെ രാഷ്ടീയ പ്രവേശനവും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കും എന്നു തന്നെ ആണ് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും

May 8th, 2010

മലയാള സിനിമയില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര താരങ്ങള്‍ 25 ശതമാനം വരെ പ്രതിഫലം കുറയ്ക്കുവാന്‍ തയ്യാറാകുമെന്ന് അമ്മ. കൊച്ചിയില്‍ അമ്മ ഭാരവാഹികളും നിര്‍മ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇക്കാര്യത്തില്‍ ധാരണയായത്.

ഇതു സംബന്ധിച്ച് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ യുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് അമ്മ പ്രസിഡണ്ട് ഇന്നസെന്റ് വ്യക്തമാക്കി. കൂടാതെ മുന്‍ നിര താരങ്ങള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ ഏഴു മണിക്ക് തന്നെ ഷൂട്ടിങ്ങ് തുടങ്ങുന്നതിനും, താരങ്ങള്‍ കൃത്യ സമയത്ത് ലൊക്കേഷനുകളില്‍ എത്തുന്നതിനും ഉള്ള ഏര്‍പ്പാടു ണ്ടാക്കുമെന്നും, സിനിമയുടെ ചിലവ് കുറയ്ക്കുന്നതിനും ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു 45 ദിവസം മുന്‍പു തന്നെ മൊത്തം ചിലവ് ഉള്‍പ്പടെ ഉള്ള കാര്യങ്ങളെ കുറിച്ച് നിര്‍മ്മാതാവിനു റിപ്പോര്‍ട്ട് നല്‍കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

6 of 7« First...567

« Previous Page« Previous « ജനകന്‍ ദുബായില്‍
Next »Next Page » ഷൂട്ടിങ്ങിന് ഇടയില്‍ നടി ഭാവനയ്ക്ക് പരിക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine