പ്രകാശ് കോളേരി അന്തരിച്ചു

February 13th, 2024

director-prakash-koleari-passes-away-ePathram
ചലച്ചിത്രകാരൻ പ്രകാശ് കോളേരി (65) അന്തരിച്ചു. 1987 ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് പ്രകാശ് കോളേരി ചലച്ചിത്ര രംഗത്ത് എത്തുന്നത്. തിരക്കഥാ കൃത്ത്, ഗാന രചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും പ്രകാശ് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്

ദീർഘ സുംഗലീ ഭവ, അവൻ അനന്ത പത്മനാഭൻ, വരും വരാതിരിക്കില്ല, വലതു കാല്‍ വെച്ച്, പാട്ടു പുസ്തകം എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരി ആയിരുന്നു.

വയനാട്ടിലെ വീട്ടിനുള്ളില്‍ പ്രകാശിനെ മരിച്ച നില യില്‍ കണ്ടെത്തുകയായിരുന്നു എന്നാണു റിപ്പോർട്ട്.

മാതാ പിതാക്കളുടെ മരണ ശേഷം വയനാട് കോളേരി അരിപ്പം കുന്നേല്‍ വീട്ടില്‍ പ്രകാശ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രകാശിനെ വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ വാസികളും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

* Image Credit: F B Profile

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രതാപ് പോത്തന്‍ അന്തരിച്ചു

July 15th, 2022

actor-director-prathap-pothan-ePathram
പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു. മലയാളം, തമിഴ്, തെുലങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചു.

വിവിധ ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ‘ആരവം’ എന്ന സിനിമ യിലൂടെ അഭി നയ രംഗത്ത് എത്തിയ പ്രതാപ് പോത്തന്‍ ‘തകര’ യിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായി. ചാമരം, ലോറി, നവംബറിന്‍റെ നഷ്ടം, സിന്ദൂര സന്ധ്യക്കു മൗനം,

മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു. നവാഗത സംവിധായകന്‍റെ മികച്ച സിനിമക്കുള്ള പ്രഥമ ഇന്ദിരാ ഗാന്ധി ദേശീയ പുരസ്‌കാരം ഈ സിനിമ യിലൂടെ പ്രതാപ് പോത്തനെ തേടി എത്തി. ഋതുഭേദം, ഡെയ്‌സി,യാത്രാമൊഴി, വെട്രിവിഴ, ആത്മ, ചൈതന്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകൾ.

‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്ന ചിത്രത്തിലെ ഔസേപ്പച്ചൻ എന്ന എഴുപതു വയസ്സുകാരനായ കഥാപാത്രത്തിലൂടെ കഥാപാത്ര ത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രത്യേക ജൂറിപുരസ്‌കാരം പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. ഗോപികുമാർ അന്തരിച്ചു

October 21st, 2020

film-director-p-gopi-kumar-ePathramസംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.

മുഹമ്മദ് റഫി എന്ന ഇതിഹാസ ഗായകന്‍ പാടിയ ആദ്യ മലയാള സിനിമ തളിരിട്ട കിനാക്കള്‍ (1980) സംവിധാനം ചെയ്ത പ്രതിഭയാണ് പി. ഗോപി കുമാർ.

ഗാന രചയിതാവും സംവിധായകനു മായിരുന്ന പി. ഭാസ്കരന്റെ സഹായി യായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമ കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1977 ല്‍ കമല്‍ ഹാസന്‍, വിധുബാല ജോഡികളെ അണി നിരത്തി ‘അഷ്ട മംഗല്യം’ എന്ന ചിത്ര ത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.

കെ. ജെ. യേശുദാസ് പാടി അഭിനയിച്ച (ആയിരം കാതം അകലെ യാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ) ‘ഹര്‍ഷ ബാഷ്പം'(1977) ശ്രദ്ധിക്കപ്പെട്ടു.

മനോരഥം, പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി, കണ്ണുകള്‍ (1979), തളിരിട്ട കിനാക്കള്‍, (1980), കാട്ടുപോത്ത്, അരയന്നം (1981) എന്നിവയായിരുന്നു പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍.

മനോരഥം, പിച്ചിപ്പൂ എന്നീ സിനിമ കളിൽ ഗുരുനാഥന്‍ കൂടി യായ പി. ഭാസ്കരൻ മാസ്റ്റർ അഭിനയി ക്കുകയും ചെയ്തിരുന്നു. സൌദാമിനി (2003) എന്ന സിനിമ യോടെ പി. ഗോപി കുമാർ ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്നു.

പ്രമുഖ സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ക്യാമറാ മാനും സംവിധായകനു മായ പി. സുകുമാര്‍, പി. വിജയ കുമാർ (നടൻ), രാജ കുമാർ, പി. മോഹൻ കുമാർ എന്നിവര്‍ സഹോദരങ്ങളാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമ യുടെ ഡിജിറ്റൽ റിലീസ് തടയണം : മഹാ രാഷ്ട്ര സർക്കാർ

July 16th, 2020

majid-majidi-film-muhammad-the-messenger-of-god-ePathram

മുംബൈ : ഇറാനിയൻ ചലച്ചിത്രകാരന്‍ മാജിദ് മജീദി സംവിധാനം ചെയ്ത ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമയുടെ ഡിജിറ്റൽ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് കേന്ദ്ര സർക്കാറിനു കത്തയച്ചു.

ജൂലായ് 21 ന് സിനിമ ഓൺലൈനായി റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹര്യത്തിലാണ് പ്രതിഷേധ വുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തു വന്നത്. പ്രവാചകന്‍ മുഹമ്മദ് നബി യുടെ കുട്ടിക്കാലം ചിത്രീകരിച്ച ഈ സിനിമ വിവാദത്തില്‍ പ്പെട്ടിരുന്നു. പ്രവാചകന്‍റെ 13 വയസ്സു വരെയുള്ള ജീവിത ത്തിലെ സംഭവങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

മാജിദ് മജീദി യുടെ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ എന്ന ചിത്രം 2015 ൽ റിലീസ് ചെയ്തപ്പോള്‍ തന്നെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് റാസ അക്കാഡമി രംഗത്തു വരികയും മാജിദ് മജീദിക്കും എ. ആര്‍. റഹ്മാനും എതിരെ ഇറക്കിയ ഫത്വയും വലിയ വിവാദം ഉണ്ടാക്കിയിരുന്നു.

ഒമര്‍ ലുലു വിന്റെ ഒരു ‘അഡാര്‍ ലവ്’ എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം പ്രവാചക നെയും പത്നി യേയും അപമാനിച്ചു എന്നു പറഞ്ഞ് സംവിധായ കനും നായികക്കും എതിരെ റാസ അക്കാഡമി രംഗത്തു വന്നിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ നടി

February 27th, 2019

state film award-epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിന്‍ ഷാഹിറും ക്യാപ്ടന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ജയസൂര്യയും മികച്ച നടന്മാരായി തെരെഞ്ഞെടുക്കപ്പെട്ടു. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍.

മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി. സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ ബുക്ക് മികച്ച ചിത്രം ; ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Next Page » ‘തുറമുഖ’ത്തിൽ നിവിന്‍ പോളിയുടെ അമ്മയായി പൂര്‍ണ്ണിമ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine