“ഹാഫ്‌” ഹ്രസ്വ ചിത്രമേള

June 21st, 2011

half-short-film-festival-epathram

പാലക്കാട്‌ : ഹ്രസ്വ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍സൈറ്റ്‌ (INSIGHT) സംഘടിപ്പിക്കുന്ന വാര്‍ഷിക ഹ്രസ്വ ചിത്ര മേളയായ “ഹാഫ്‌ ഫെസ്റ്റിവല്‍” (HALF – Haiku Amateur Little Film) ഓഗസ്റ്റ്‌ 30, 31 തിയതികളില്‍ പാലക്കാട്‌ താരേക്കാട് ഫൈന്‍ ആര്‍ട്ട്സ് ഓഡിറ്റോറിയത്തില്‍ നടക്കും. മേളയോടനുബന്ധിച്ച് ഹ്രസ്വ ചിത്ര മത്സരവും സംഘടിപ്പിക്കുന്നുണ്ട്. “ഹാഫ്‌” എന്നത് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പരമ്പരാഗതമായ ഒരു ചലച്ചിത്ര റീലിന്റെ പകുതി എന്ന അര്‍ത്ഥത്തില്‍ അഞ്ചു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രങ്ങളെയാണ് പങ്കെടുപ്പിക്കുന്നത്. 31 ജൂലൈ 2011 ന് മുന്‍പ്‌ മത്സരത്തിനുള്ള ചിത്രങ്ങള്‍ ലഭിച്ചിരിക്കണം. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും അടങ്ങുന്ന ജൂറി ചിത്രങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്യും.

മികച്ച സംവിധായകന്‍, നിര്‍മ്മാതാവ്‌, തിരക്കഥാകൃത്ത്, ചിത്ര സംയോജകന്‍, സംഗീത സംവിധായകന്‍, നടന്‍, നടി എന്നീ വിഭാഗങ്ങള്‍ക്ക്‌ പുറമേ ഏറ്റവും നല്ല സിനിമയ്ക്കും ഏറ്റവും ജനപ്രിയ സിനിമയ്ക്കും കൂടി മൊത്തം ഒന്‍പത് വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 9446000373, 00971 50 5631633 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷാഫോറം ഇവിടെ ക്ലിക്ക്‌ ചെയ്‌താല്‍ ലഭിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയാ രാജീവ്‌ മികച്ച നടി

February 9th, 2011

jaya-actress-aaya-short-film-epathram

ദുബായ്:  അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോല്‍സവ ത്തില്‍  സുബൈര്‍ പറക്കുളം സംവിധാനം ചെയ്ത ‘ആയ’ എന്ന ചിത്രത്തിലെ അഭിനയ ത്തിലൂടെ ജയാ രാജീവ്‌ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
 

aaya-short-film-switch-on-epathram

'ആയ' പിന്നണി പ്രവര്‍ത്തകര്‍: വെള്ളിയോടന്‍, സുബൈര്‍ പറക്കുളം, മുഖ്യാഥിതി റയീസ്

തനിക്ക് പിറക്കാതെ പോയ കുഞ്ഞിന്‍റെ ലാളന കള്‍ക്കായി കാത്തിരിക്കുന്ന ഒരു പോറ്റമ്മ യുടെ മനസ്സിന്‍റെ വിങ്ങലുകള്‍ ഹൃദ്യമായി അവതരി പ്പിച്ചതി ലൂടെ യാണ് ജയാ രാജീവ്‌ ഈ അംഗീകാരം നേടിയത്‌.
 
 
പ്രശസ്ത കഥാകൃത്ത്‌ വെള്ളിയോടന്‍ എഴുതിയ ആയ എന്ന കഥാ സമാഹാര ത്തിലെ കഥ യ്ക്ക്  സുബൈര്‍ വെള്ളിയോട്  തിരക്കഥയും സംഭാഷണ വും ഒരുക്കി, സുബൈര്‍ പറക്കുളം ക്യാമറയും  എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച് ഹ്രസ്വ ചിത്രമാക്കി യപ്പോള്‍, ജയാ രാജീവിനെ കൂടാതെ വെള്ളിയോടന്‍, ജയ വിനു എന്നിവരും വേഷമിട്ടു.

velliyodan-jaya-in-aaya-short-film-epathram

ആയ യിലെ ഒരു രംഗം

റീനാ സലിം (ശബ്ദ സംവിധാനം), റഫീഖ്‌ വാണിമേല്‍ (കലാ സംവിധാനം) എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം

January 17th, 2011

women-in-world-cinema-epathram

തിരുവനന്തപുരം : സ്ത്രീ ജീവിത ത്തിന്‍റെ നേര്‍ക്കാഴ്ച യുമായി  ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ തിരുവനന്ത പുരത്ത്‌.  F3 – The Female Film Festival – ‘ Images 2011’  ഫെബ്രുവരി 25 മുതല്‍ 28 വരെ തിരുവനന്ത പുരത്തു കലാഭവന്‍ തിയ്യേറ്ററില്‍  വെച്ചു നടക്കും. അതിനു മുന്നോടിയായി ജനുവരി 17 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം നടക്കും.

യൂണിവേഴ്സിറ്റി കോളേജില്‍   വെച്ചു നടക്കുന്ന പരിപാടിയില്‍ ഡോ. ടി. എന്‍. സീമ (എം. പി.) ലോഗോ പ്രകാശനം നിര്‍വ്വഹിക്കും. ഫിലിം ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഡോ.  പി. എസ്. ശ്രീകല,  പ്രൊഫ. വി. എന്‍. മുരളി, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും.

ഏറ്റവും വലിയ ജനപ്രിയ മാധ്യമം എന്ന നിലയില്‍ സിനിമ സ്ത്രീയെ എങ്ങനെ കാണുന്നു വെന്നും ലോക സിനിമ യില്‍ സ്ത്രീയെ എങ്ങനെ അടയാള പ്പെടുത്ത പ്പെടുന്നു എന്നും അറിയുക സാംസ്കാരിക മായ അനിവാര്യത യാണ്.

മലയാള സിനിമ യില്‍ ഇന്നും ഒരു ആസ്വാദ്യ വസ്തുവായും, കാഴ്ച വസ്തുവായും, ചരക്കു വല്‍ക്കരിക്ക പ്പെടുന്ന സ്ത്രീ യുടെ ഇടം ലോക സിനിമ യില്‍ എന്തെന്ന് കണ്ടറിയാന്‍ കേരള ത്തിലെ സ്ത്രീകള്‍ക്ക് അവസരം ഒരുക്കുക യാണ് ചലച്ചിത്രോല്‍സവ ത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഓരോ ദിവസവും സെമിനാറുകളും ഓപ്പണ്‍ ഫോറവും സംഘടിപ്പി ക്കുന്നുണ്ട്. ഫെസ്റ്റിവലില്‍ ലോക സിനിമ കളും പ്രാദേശിക സിനിമ കളും കേരളത്തില്‍ സ്ത്രീകള്‍ നിര്‍മ്മിച്ച സിനിമകളും പ്രദര്‍ശിപ്പിക്കും.

വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക :
eMail : womencinema at gmail dot com
ഫോണ്‍ : + 91 944 70 25 877

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സുവര്‍ണ്ണ ചകോരം കൊളംബിയന്‍ ചിത്രത്തിന്

December 18th, 2010

portraits-in-a-sea-of-lies-epathram

തിരുവനന്തപുരം : തിരുവനന്തപുരത്ത് നടന്നു വന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ്ണ ചകോരം പുരസ്കാരം കൊളംബിയന്‍ ചിത്രമായ “പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ് ” നേടി. കാര്‍ലോസ് ഗവിരീയ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. രചത ചകോരം “സെഫയര്‍“ എന്ന ടര്‍ക്കി ചിത്രത്തിനാണ്. “ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയിത്ത” എന്ന ചിത്രത്തിന്റെ സംവിധായിക ജൂലിയ സോളമോനോഫിന് നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത് “ദ ജപ്പാനീസ് വൈഫ്” ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.

വിപ്രസി അവാര്‍ഡ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് സന്തോഷ് ശിവന്‍ അഭിനയിച്ച മകര മഞ്ഞിനാണ്. മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ് പാക് അവാര്‍ഡ് വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിനാണ്. ഡോ. ബിജുവാണ് ഇതിന്റെ സംവിധായകന്‍.

പതിഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയെ ഒരാഴ്ചക്കാലം മികച്ച ചലച്ചിത്രങ്ങളുടെ ഉത്സവ നഗരിയാക്കി മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ നിന്നും ഉള്ള പ്രേക്ഷകര്‍ ഒരേ പോലെ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ആസ്വദിച്ചു. പ്രേക്ഷകരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തില്‍ മേളയ്ക്ക് തിരശ്ശീല വീണു. സമാപന സമ്മേളനത്തില്‍ പ്രശസ്ത സംവിധായകന്‍ മണിരത്നം മുഖ്യാതിഥിയായിരുന്നു. സുഹാസിനി മണിരത്നം, സാംസ്കാരിക മന്ത്രി എം. എ. ബേബി, വനം മന്ത്രി ബിനോയ് വിശ്വം, മന്ത്രി സി. ദിവാകരന്‍ തുടങ്ങി രാഷ്ടീയ സാംസ്കാരിക സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മരാജന്‍ ചലച്ചിത്രോത്സവം

September 2nd, 2010

padmarajan-epathram

ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഏതാനും ആദ്യകാല ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത് ’ എന്ന ഡോക്യുമെന്ററി യുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും മലയാള സിനിമാ ഭാവുകത്വത്തെ പരിവര്‍ത്തന വിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളില്‍ ആരംഭിക്കുന്ന മലയാളത്തിലെ നവ സിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാത സൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.

“പെരുവഴിയമ്പലം” ആണ്‌ (1978) പ്രഥമ ചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാ രംഗത്തെത്തുന്നത്‌.

actor-ashokan-epathram

പെരുവഴിയമ്പലത്തില്‍ അശോകന്‍

അവസാന ചിത്രമായ “ഞാന്‍ ഗന്ധര്‍വ്വന്‍” (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതു വരെ ആവിഷ്‌ക്കരിക്ക പ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്ത്‌ എന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പിന്‍ബലമാണ്‌ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. “നക്ഷത്രങ്ങളേ കാവല്‍ ” എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1972) ലഭിച്ചു.

navambarinte-nashtam-epathram

നവംബറിന്റെ നഷ്ടം

സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം. പത്മരാജന്‍ എന്ന പ്രതിഭയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പം എലാവരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സമയം ചിത്രം വര്‍ഷം ദൈര്‍ഘ്യം അഭിനേതാക്കള്‍
09:30 പെരുവഴിയമ്പലം 1979 95 മിനിറ്റ്‌ അശോകന്‍, ഗോപി, അസീസ്, കെ.പി.എ.സി. ലളിത
11:00 കടല്‍ക്കാറ്റില്‍ ഒരു ദൂത് 2009 81 മിനിറ്റ്‌  
14:00 കള്ളന്‍ പവിത്രന് 1981 110 മിനിറ്റ്‌ അടൂര്‍ ഭാസി, ഗോപി, നെടുമുടി വേണു
16:00 നവമ്പറിന്റെ നഷ്ടം 1982 131 മിനിറ്റ്‌ മാധവി, പ്രതാപ് പോത്തന്‍, സുരേഖ

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 14« First...91011...Last »

« Previous Page« Previous « കൈതപ്രം ചിത്രത്തില്‍ ‍നിന്നും ആസിഫിനെ ഒഴിവാക്കി
Next »Next Page » രജനീകാന്തിന്റെ മകള്‍ സൌന്ദര്യ വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine