അഞ്ചാമത് ‘അല’ ഡിജിറ്റല്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍

September 19th, 2008

‘അല’ (Amateur Little cinemA) 2008 ഒക്‌ടോബര്‍ 8 മുതല്‍ കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പ്രശസ്ത ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 16 ആയിരുന്നെങ്കിലും പലരുടേയും നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് സപ്റ്റംബര്‍ 25 വരെ എന്‍‌ട്രികള്‍ സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രദര്‍ശനവിവരങ്ങളും സെലക്റ്റ് ചെയ്ത ചിത്രങ്ങളുടെ ലിസ്റ്റും മേല്‍‌പറഞ്ഞ തിയ്യതിക്കകം എന്‍‌ട്രികള്‍ സമര്‍പ്പിച്ചവര്‍ക്ക് അയച്ചു തരുന്നതായിരിക്കും. കേരളത്തി കത്തും പുറത്തും നിന്ന് നിരവധി കലാകാരന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും ഒത്തു ചേരുന്ന ഒരു വേദിയാണിത്. ഒപ്പം തന്നെ വിവിധ ക്യമ്പസ്സുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഇതു വരെ മല്‍സരത്തിനു ലഭിച്ചത് 150-ഓളം ചിത്രങ്ങളാണ്. ഷോര്‍ട്ട് ഫിലിം, ക്യാമ്പസ് ഫിലിം, ഡോക്യുമെന്ററി, ആനിമേഷന്‍, ആഡ്‌ ഫിലിം, ആല്‍ബം കാറ്റഗറികളില്‍ എന്‍‌ട്രികളുണ്ട്. മികച്ച ഷോര്‍ട്ട് ഫിലിം, രണ്ടാമത്തെ ഷോര്‍ട്ട് ഫിലിം, മികച്ച ഡോക്യുമെന്ററി, രണ്ടാമത്തെ ഡോക്യുമെന്ററി, മികച്ച ക്യാമ്പസ് ഫിലിം, മികച്ച ചാനല്‍ ഷോര്‍ട്ട് ഫിലിം, മികച്ച ചാനല്‍ ഡോക്യുമെന്ററി, മികച്ച 5-മിനിറ്റ് ഷോര്‍ട്ട് ഫിലിം, മികച്ച ആനിമേഷന്‍ ഫിലിം, മികച്ച ആല്‍ബം, മികച്ച സം‌വിധായകന്‍, തിരക്കഥാ കൃത്ത്, ക്യാമറാമാന്‍, മികച്ച നടന്‍, നടി എന്നീ അവാര്‍ഡുകള്‍ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മേളയുടെ സമാപന വേദിയില്‍ പ്രഖ്യാപിക്കും. അവാര്‍ഡ് വിതരണം ജനുവരിയില്‍ അല അവാര്‍ഡ് നൈറ്റിനോ ടൊപ്പമാണ്‌. ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ ഇടവേള കളിലായി ദിവസവും മൂന്ന് ഓപ്പണ്‍ ഫോറങ്ങള്‍ സംഘടിപ്പിക്കും. ചലച്ചിത്ര പ്രവര്‍ത്തകരും സാഹിത്യ കാരന്‍‌മാരും ഓപ്പണ്‍ ഫോറങ്ങളില്‍ മോഡറേറ്റ ര്‍മാരായി പങ്കെടുക്കും. ഓപ്പണ്‍ ഫോറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ വിലയിരുത്ത ലുകള്‍ക്കുള്ള അവസരങ്ങളാണ്‌. കാണികളും ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും ഒരുമിക്കുന്ന ഓപ്പണ്‍ ഫോറങ്ങള്‍ അനാവശ്യമായ വാഗ്‌വാദങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാതെ സൗഹൃദ കൂട്ടായ്മക്കുള്ള വേദിയാവട്ടെ.

എസ്. കെ. ചെറുവത്ത്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അല തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയില്‍ ലഘു ചിത്രം ഒരുങ്ങുന്നു

September 18th, 2008

2008 ഫെബ്രുവരി 22-ന്‌ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടത്തിയ തിരക്കഥാ ശില്പ ശാലയില്‍ പങ്കെടുത്ത മുന്നൂറോളം പ്രതിനിധികളില്‍ നിന്ന് തിരഞ്ഞെടുത്ത 15 പേര്‍ക്കായി മെയ് 25, 26 തിയ്യതികളില്‍ കലവൂര്‍ രവി കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ തിരക്കഥാ ശില്പശാല സംഘടിപ്പിച്ചിരുന്നു. ക്യാമ്പിന്റെ ഭാഗമായി അംഗങ്ങള്‍ ഹോം വര്‍ക്കായി എഴുതി അയച്ച തിരക്കഥകള്‍ വിലയിരുത്തി യതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച തിരക്കഥ യായി ഷാജി മാത്യു ചങ്ങനാശ്ശേരി രചിച്ച ‘ആരോ വരക്കുന്ന ചിത്രങ്ങള്‍’ തിരഞ്ഞെടു ക്കപ്പെട്ടു. ഷാജി മാത്യുവാണ്‌ മികച്ച പാര്‍ട്ടിസിപ്പന്റും. ഇദ്ദേഹത്തെ അല ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉല്‍ഘാടന വേദിയില്‍ അനുമോദിക്കും. ഈ തിരക്കഥ ചലച്ചിത്ര മാക്കുവാന്‍ താല്പര്യമുണ്ടെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.

മികച്ച ഷോര്‍ട്ട ഫിലിം സ്ക്രിപ്റ്റുക ളായിട്ട് ശ്രീ.സജീവ് എം.താനൂരിന്റെ ‘ശലഭങ്ങള്‍ വിട പറയുമ്പോള്‍’ ശ്രീ. മഹേഷ് പാലക്കാടിന്റെ ‘നമ്മെളെന്താ ഇങ്ങനെ’ എന്നിവ തീരുമാനിക്കപ്പെട്ടു. ഈ രണ്ടു സ്ക്രിപ്റ്റുകളും ലഘു ചിത്രങ്ങളായി ചിത്രീകരിച്ച് അല ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ഈ യുവാക്കള്‍.

എസ്. കെ. ചെറുവത്ത്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മൊണ്ടാഷ്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേള വിശേഷങ്ങള്‍

May 4th, 2008

2000 ആണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച മൊണ്ടാഷ്‌ മൂവി ക്ലബ്‌ അതിന്റെ എട്ടാം വാര്‍ഷികത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ 100 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഇവ എങ്ങനെ തരം തിരിച്ചു കാണിച്ചു എന്നത്‌ ശ്രദ്ധേയമാണ്‌.

സമകാലിക ലോക സിനിമ, മലയാള സിനിമ 2007, സമകാലിക ഇന്ത്യന്‍ സിനിമ, സമകാലിക മാസ്‌റ്റേഴ്‌സ്‌, ഇന്ത്യന്‍ ഡോക്യുമെന്ററി / ഹ്രസ്വ ചിത്രങ്ങള്‍, ആനിമേഷന്‍, മ്യൂസിക്‌ വീഡിയോ, ഹോമേജ്‌, റെട്രോസ്‌പെക്‍ടീവ്‌, വൈക്കം മുഹമ്മദ്‌ ബഷീര്‍ സെന്റിനറി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലായാണ്‌ മൂന്ന് വേദികളിലായി നാലു ദിവസമായി നടന്ന മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്‌.

മൈക്കലാഞ്ചലോ ആന്റോണിയോണി, ഇംഗ്‌മെര്‍ ബെര്‍ഗ്‌മാന്‍, ഭരത്‌ ഗോപി എന്നിവരുടെ രചനകള്‍ ഹോമേജ്‌ വിഭാഗത്തിലും പെദ്രോ അല്‍മദോവാര്‍, അകികുരിസ്‌മാക്കി, ലാര്‍സ്‌ വോണ്‍ട്രയര്‍, അലക്‍സാണ്ടര്‍ സുഖറോവ്‌, ടി.വി.ചന്ദ്രന്‍ എന്നിവരുടെ സിനിമകള്‍ സമകാലിക മാസ്‌റ്റേഴ്‌സ്‌ വിഭാഗത്തിലും കാണിച്ചു. ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്റെ സിനിമകള്‍, സ്പാനിഷ്‌ മാസ്‌റ്റര്‍ കാര്‍ലോസ്‌ സോറയുടെ സിനിമകള്‍ എന്നിവ റെട്രോസ്‌പെക്‍ടീവ്‌ വിഭാഗത്തിന്‌ ലോകോത്തര മികവാണ്‌ നല്‍കിയത്‌.

ലോക സിനിമയിലെ കുലപതികളുടെ നിരവധി രചനകള്‍ പല വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ചലച്ചിത്ര മേളയിലെ ഉല്‍ഘാടന ചിത്രം ‘പെര്‍ഫിയൂം-ദി സ്‌റ്റോറി ഓഫ്‌ എ മര്‍ഡറര്‍’ ആയിരുന്നു എന്നത്‌ ശ്രദ്ധേയമായി. ഡിജിറ്റല്‍ യുഗത്തില്‍ സിനിമ എന്തായിരിക്കും എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന്റെ മനോഹരമായ ഉത്തരമായ ‘റണ്‍ ലോല റണ്‍’ എന്ന പ്രസിദ്ധമായ സിനിമയുടെ സംവിധായകന്‍ ടോം ടയ്‌ഇകവറിന്റെ ഏറ്റവും പുതിയ ചിത്രമാണിത്‌. അതിനു തൊട്ടു മുന്‍പ്‌ പ്രദര്‍ശിപ്പിച്ച ഷാജഹാന്‍ എന്ന മലപ്പുറം ജില്ലക്കാരന്റെ ‘മോണിംഗ്‌ സണ്‍ഡെ’ എന്ന ഒരു മിനിറ്റ്‌ ആനിമേഷന്‍ ചിത്രം. ഇതൊക്കെ തന്നെ മൊണ്ടാഷ്‌ ചലച്ചിത്ര മേളയെ അവിസ്മരണീയമാക്കി.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ഒരുക്കിയ സിനിമകള്‍ ബഷീറിന്റെ സര്‍ഗ സൃഷ്‌ടികളുടെ അഭ്രാന്തരങ്ങളാല്‍ ബഷീര്‍ എന്ന മൗലിക സൃഷ്‌ടാവിനെ മാത്രമല്ല പച്ച മനുഷ്യനേയും വ്യക്തമാക്കുന്ന ഡോക്യുമെന്ററി കൊണ്ടും കാലോചിതമായ സ്മരണികയായി.

ബീനാപോള്‍, ഡോ. സി.എസ്‌. വെങ്കിടേശ്വരന്‍, ആര്‍.പി.അമുദന്‍ എന്നിവര്‍ ജൂറി അംഗങ്ങളായ മൊണ്ടാഷ്‌ ചലച്ചിത്ര മേളയില്‍ ഒരു ഫിലിം സൊസൈറ്റിയുടെ സ്‌പിരിറ്റ്‌ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നതെന്ന് പ്രത്യേകം അഭിപ്രായപ്പെട്ടിരുന്നു. 16 എം.എം. മെമ്മറീസ്‌, മൂവ്‌മന്റ്‌ ആന്റ്‌ എ മെഷീന്‍ (സംവിധാനം: കെ.ആര്‍.മനോജ്‌) മികച്ച ഡോക്യുമെന്ററിക്കും കളിയൊരുക്കം (സംവിധാനം: സുനില്‍) നല്ല ഹ്രസ്വ ചിത്രത്തിനും പുരസ്കാരങ്ങള്‍ നേടി. അഭിനേത്രി (എ.വി.ശശിധരന്‍), കാഴ്‌ചപ്പാടം (പി.പി.സലിം) എന്നിവ ഡോക്യുമെന്ററിക്കുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവസാനത്തെ ഇല (ഷെറി), പ്ലാനിംഗ്‌ (സുദേവന്‍) എന്നിവ യഥാക്രമം ഹ്രസ്വ ചിത്രത്തിനുള്ള രണ്ട്‌, മൂന്ന് സ്ഥാനങ്ങള്‍ നേടി. സി.എന്‍.കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പം, കാഷ്‌ അവാര്‍ഡ്‌, പ്രശസ്തിപത്രം എന്നിവ ആയിരുന്നു അവാര്‍ഡ്‌.

നിലമ്പൂര്‍ ആയിഷ, കെ.ആര്‍.മോഹനന്‍, അവിറ റബേക്ക, ബാബു തിരുവല്ല, ജി.പി.രാമചന്ദ്രന്‍, ഷഹബാസ്‌ അമന്‍, എം.സി.രാജനാരായണന്‍, കെ.ജി.മോഹന്‍ കുമാര്‍, എസ്‌.സുരേഷ്‌ ബാബു, ഹ്രസ്വചിത്ര / ഡോക്യുമെന്ററി സംവിധായകര്‍ തുടങ്ങിയര്‍ നാലു ദിവസങ്ങളിലായി നടന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളിലും ഓപ്പണ്‍ ഫോറത്തിലും പങ്കെടുത്തു. തമിഴ്‌ ഡോക്യുമെന്ററി സംവിധായകന്‍ ആര്‍.പി.അമുദന്റെ ‘ദി റോഡ്’ അന്താരാഷ്‌ട്ര പ്രീമിയര്‍ മൊണ്ടാഷ്‌ മേളയില്‍ ആയത്‌ അഭിനന്ദനാര്‍ഹമാണ്‌.

തന്റെ അടുത്ത ഡോക്യുമെന്ററി കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ചായിരിക്കും എന്ന്‌ ഫെസ്‌റ്റിവല്‍ കഴിഞ്ഞ്‌ മഞ്ചേരി പ്രദേശ പരിസരങ്ങളില്‍ സഞ്ചരിച്ച ആര്‍.പി.അമുദന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലെ അദൃശ്യമായ ജാതി സമ്പ്രദായത്തിന്റെ ഉള്ളറകളിലേക്കാണ്‌ അദ്ദേഹം ക്യാമറ കൊണ്ട്‌ പോകുന്നത്‌. ഇനിയും മൊണ്ടാഷ്‌ മേളയില്‍ അദ്ധേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന ചെറുപട്ടണം അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അടുത്ത വര്‍ഷവും മൊണ്ടാഷ്‌ മേള കൂടുതല്‍ പുതുമകളോടെ ലോക സിനിമാ പരീക്ഷണങ്ങളുടെ പരിഛേദമാകും എന്ന് പ്രതീക്ഷിക്കാം.

അയച്ചു തന്നത്: Salih Kallada

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ഇന്ത്യന്‍ ചലചിത്രമേള

April 8th, 2008


ഒരാഴ്ച്ച നീളുന്ന ഇന്ത്യന്‍ ചലച്ചിത്രോല്‍സവം അബുദാബിയില്‍ ആരംഭിച്ചു.

അബുദാബി സാംസ്ക്കാരിക പൈതൃക അതോററ്റിയും ഇന്ത്യന്‍ എംബസിയും ചേര്‍ന്നാണ് ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി അല്‍ ദാഫ്റാ തീയ്യേറ്ററിലാണ് ചലച്ചിത്രോല്‍സവം. ഇന്ത്യയില്‍ നിന്നുള്ള 9 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.ആടുംകൂത്ത്, പഥേര്‍ പഞ്ചലി, ഒരേ കടല്‍, ചാരുലത, നായി നരേലു തുടങ്ങിയ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തു നിന്ന് ടി.വി.ചന്ദ്രന്‍, ഗിരീഷ് കാസറവള്ളി, ശ്യാമപ്രസാദ്, നവ്യാ നായര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ‘ആടുംകൂത്തി’ന്റെ പ്രദര്‍ശനത്തോടെ ആരംഭിച്ച ചലച്ചിത്രോത്സവത്തില്‍ ശൈലിയിലും ആഖ്യാനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒമ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

അബുദാബിയിലെ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന ചലച്ചിത്രോത്സവത്തിലെ നാലാം വര്‍ഷമായ ഇത്തവണ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമകള്‍ക്ക് പുറമെ യു.എ.ഇ.യിലെ സംവിധായകരുടെ ഹ്രസ്വചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള സിനിമകള്‍, സത്യജിത്‌റേയുടെ റെട്രോസ്പക്ടീവ് എന്നിവയും ഉണ്ടായിരിക്കും. സിനിമാ പ്രദര്‍ശനത്തെ തുടര്‍ന്ന് സംവിധായകനായ ടി.വി.ചന്ദ്രന്‍, മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നവ്യാ നായര്‍ എന്നിവരുമായുള്ള മുഖാമുഖവും ഒരുക്കിയിട്ടുണ്ട്.

ഗിരീഷ് കാസറവള്ളിയുടെ നായ്‌നെരുലു, ഉത്തരായന്‍, അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് അയ്യര്‍, ശ്യാമപ്രസാദിന്റെ ‘ഒരേ കടല്‍’ വൃന്ദ കാരാട്ടും സുഭാഷിണി അലിയും അഭിനയിച്ച സോണാലി സോസിന്റെ അമു, സത്യജിത്‌റേയുട പഥേര്‍പാഞ്ചാലി, ചാരുലത എന്നിവയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍.

11 വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രധാന ചിത്രങ്ങള്‍ അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷനിലെ അല്‍ദഫ്‌റ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്. അര്‍ത്ഥപൂര്‍ണമായ ചലച്ചിത്രങ്ങള്‍ തേടിയുള്ള ആസ്വാദകരുടെ അന്വേഷണത്തിന് വേദിയൊരുക്കുകയാണ് ഇന്ത്യന്‍ അവാര്‍ഡ് ചലച്ചിത്രോത്സവം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഷംനാദ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

14 of 14« First...10...121314

« Previous Page « ഗള്‍ഫ് മലയാളികളുടെ സഹകരണത്തോടെ കേരളത്തില്‍ ജോണി സാഗരിക സിനിമാ സ്ക്വയര്‍
Next » ചലച്ചിത്ര അവാര്‍ഡിനെതിരെ മുകേഷ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine