ഇംഗ്ലീഷ് അറിയാത്തവര്‍ മേളയ്ക്ക് വരേണ്ട: അടൂരിനെതിരെ പ്രതിഷേധം ഉയരുന്നു

November 12th, 2014

adoor-gopalakrishnan-epathram

തിരുവനന്തപുരം: ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർക്കേ വിദേശ സിനിമകളുടെ സബ് ടൈറ്റിലുകള്‍ വായിച്ച് മനസ്സിലാക്കാനാകൂ എന്നും അത്തരക്കാര്‍ ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്താല്‍ മതിയെന്നും ഉള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. അടൂരിന്റെ പ്രസ്താവനയ്ക്കെതിരെ സംവിധായകനും എഴുത്തുകാരനുമായ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സിനിമയുടെ സംവേദന സാധ്യതയെ സബ് ടൈറ്റിലിലേക്ക് ചുരുക്കിയ ആദ്യ സൈദ്ധാന്തികനാണ് അടൂരെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആംഗലേയത്തില്‍ വലിയ പാണ്ഡിത്യം ഇല്ലാത്ത എന്നാല്‍ സിനിമ എന്ന കലാരൂപത്തോട് വളരെ സൂക്ഷ്മമായി സംവദിക്കുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ ആവേശ പൂര്‍വ്വം നെഞ്ചേറ്റിയതു കൊണ്ടാണ് സാര്‍, തിരുവനന്തപുരം മേള ഇന്ത്യയിലെ ഏറ്റവും ജനകീയമായ ചലച്ചിത്ര മേള എന്ന അസ്തിത്വത്തോടെ ഇന്ന് നിലനില്‍ക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പ്രേക്ഷകന്റെ സംവേദന ശേഷി “പരീക്ഷ നടത്തി“ അളന്ന് മേളയിലേക്ക് പ്രവേശനം നല്‍കുന്നതിനെ ഉണ്ണികൃഷ്ണന്‍ പരിഹസിക്കുന്നു. താന്‍ മേളയില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരെ മേളയില്‍ നിന്നും അകറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഭാഷാ പാണ്ഡിത്യത്തെയോ സിനിമയെ പറ്റിയുള്ള മറ്റു പരിജ്ഞാനത്തെയോ ചോദ്യാവലിയിലൂടെ അളന്ന് വിലയിരുത്തി പ്രേക്ഷകന്റെ നിലവാരം നിശ്ചയിച്ച് പ്രവേശിപ്പിക്കേണ്ടതാണോ ചലച്ചിത്ര മേളയെന്ന് ഓണ്‍ലൈനിലും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ബുദ്ധിജീവികള്‍ക്കും അക്കാദമിക്ക് പണ്ഡിതര്‍ക്കും അപ്പുറം വലിയ ഒരു പ്രേക്ഷകവൃന്ദമാണ് ചലച്ചിത്ര മേളകളില്‍ എത്തുന്നത് എന്നിരിക്കെ ഇത്തരം തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ചലച്ചിത്ര രംഗത്തുള്ളവരും പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കന്യക ടാക്കീസ് പനോരമയിലെ ഉദ്ഘാടന ചിത്രം

October 16th, 2013

kanyaka-talkies-epathram

ന്യൂഡല്‍ഹി: ഗോവയില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് മലയാളത്തില്‍ നിന്ന്‍ ആറ് ചിത്രങ്ങൾ. ഉദ്ഘാടന ചിത്രം കെ. ആർ‍. മനോജ് സംവിധാനം ചെയ്ത ‘കന്യക ടാക്കീസ്’ ആണ്. കൂടാതെ ജോയി മാത്യു സംവിധാനം ചെയ്ത ‘ഷട്ടർ’, സലിം അഹമ്മദിന്റെ ‘കുഞ്ഞനന്തന്റെ കട’, സിദ്ധാര്‍ഥ് ശിവ സംവിധാനം നിര്‍വഹിച്ച ‘101 ചോദ്യങ്ങൾ’, ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റ്’, മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ കഥ പറയുന്ന കമലിന്റെ ‘സെല്ലുലോയ്ഡ്, എന്നീ ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ബാബു കാമ്പ്രത്ത് ഒരുക്കിയ ‘ബിഹൈന്‍ഡ് ദി മിസ്റ്റ്’, പ്രസന്ന രാമസ്വാമിയുടെ ‘ലൈറ്റ്‌സ് ഓണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍’, വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘വിഷപര്‍വം’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു

January 12th, 2013
br-shetty-as-dharma-raja-ePathram
അബുദാബി : തിരുവിതാം കൂറിന്റെ  മൂന്നു നൂറ്റാണ്ടു കാലത്തെ ചരിത്ര ത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കിയ 

‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ്’ എന്ന ചിത്രം അബുദാബി യിലും ദുബായിലും പ്രദര്‍ശിപ്പിക്കുന്നു.

ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യ മുള്ള ഡോക്യു മെന്‍ററി ജനുവരി 14 തിങ്കളാഴ്ച രാത്രി 7:30നും 9:30 നും അബുദാബി  നാഷണല്‍ തിയ്യേറ്റ റിലും 15 ചൊവ്വാഴ്ച രാത്രി 7:30 നും 9:30 നും ഖിസൈസ് ഹയര്‍ കോളജസ് ഹയര്‍ കോളജസ് ഓഫ് ടെക്നോളജി വിമന്‍സ് കോളജ് ഓഡിറ്റോറിയ ത്തിലുമാണ് പ്രദര്‍ശിപ്പിക്കുക.

കേരള സര്‍ക്കാറിന്റെ 2011ലെ ചലച്ചിത്ര പുരസ്കാര ങ്ങളില്‍ ഏറ്റവും മികച്ച ഡോക്യുമെന്‍ററി യായി തെരഞ്ഞെടു ക്കപ്പെട്ട ചിത്ര ത്തിന്റെ നിര്‍മ്മാ താവും സംവിധാ യകനു മായ ഫോട്ടോ ജേണലിസ്റ്റ് ബി. ജയചന്ദ്രന്‍ പരിപാടി യില്‍ പങ്കെടുക്കും.

എന്‍..  എം  സി  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍. ഷെട്ടി, യു. എ. ഇ.  എക്സ്ചേഞ്ച് ഗ്ളോബല്‍ സി. ഒ. ഒ.  വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ശ്രദ്ധേയ വേഷ ങ്ങളില്‍ അഭിനയിച്ച താണ് ഡോക്യുമെന്‍ററിയെ പ്രവാസ ലോകത്ത് ചര്‍ച്ചാ വിഷയം ആക്കിയത്.

sudhir-shetty-in-saga-of-benevolence-ePathram

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ ഷെട്ടി

1758 -1790 കാലയളവില്‍ രാജാവായിരുന്ന ധര്‍മ്മ രാജാ ആയിട്ടാണ്  ബി.ആര്‍. ഷെട്ടി വേഷമിട്ടത്. 1729 – 1758 കാലയള വിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ യായി സുധീര്‍ കുമാര്‍ ഷെട്ടിയും അഭിനയിച്ചു.

പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ, മാര്‍ത്താണ്ഡ വര്‍മ, ധര്‍മ രാജ തുടങ്ങിവരെല്ലാം കഥാപാത്രങ്ങള്‍ ആവുന്നു.

തിരുവിതാംകൂര്‍ രാജ വംശ ത്തിന്റെ  ചരിത്രം പറയുന്ന മതിലകം രേഖകളെ അടിസ്ഥാന മാക്കി പ്രമുഖ എഴുത്തു കാരന്‍ മാടമ്പ് കുഞ്ഞുകുട്ട നാണ് രചന നിര്‍വ്വഹിച്ചത്.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് വരെ യുള്ള തിരുവിതാം കൂര്‍ വംശാ വലി യുടെ വസ്തുതാ വിശകലനം ആധാരമാക്കി യുള്ള പുരാ വൃത്താഖ്യാന മാണ് ഈ ഡോക്യു സിനിമ.

യു. എ. ഇ. യില്‍ കൂടാതെ  ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യ ങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാപ്പിലിയോ ബുദ്ധയുടെ പ്രദർശനം തടഞ്ഞു

December 14th, 2012

papilio-buddha-epathram

തിരുവനന്തപുരം : പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജന്മഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള പ്രതിരോധത്തിന്റെ കഥ പറയുന്ന പാപ്പിലിയോ ബുദ്ധയുടെ സ്വകാര്യ പ്രദർശനം പോലീസ് തടഞ്ഞു. മലയാള സിനിമയിൽ ഗുണമേന്മയുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ പ്രകാശ് ബാരെ നിർമ്മിച്ച പാപിലിയോ ബുദ്ധ മുത്തങ്ങയിലേയും ചെങ്ങറയിലേയും ആദിവാസി പ്രതിരോധങ്ങളെ സൂക്ഷ്മമായി പഠിച്ചാണ് തയ്യാറാക്കിയത്. ചിത്രത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലൻ പൊക്കുടൻ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കാത്തതിനാൽ രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്നും ചിത്രത്തെ ഒഴിവാക്കിയതിൽ നേരത്തേ വിമർശനം ഉയർന്നിരുന്നു.

ചിത്രം ഹിംസാത്മകവും അശ്ലീല സംഭാഷണങ്ങളോട് കൂടിയതുമാണ് എന്ന കാരണം കാണിച്ചാണ് സെൻസർ ബോർഡ് വിലക്കിയത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

എന്നാൽ കൊളോണിയൽ സെൻസർഷിപ്പ് നിയമങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ സെൻസർ ബോർഡിന്റെ പ്രവർത്തന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാപ്പിലിയോൺ ബുദ്ധയുടെ പ്രദർശനാനുമതി നിഷേധിച്ച നടപടി എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ട്രിബ്യൂണലിൽ അപ്പീലിനു പോയ തങ്ങൾക്ക് ചില ബീപ്പ് ശബ്ദങ്ങളും ചില ബ്ലറുകളും ഉൾപ്പെടുത്തി 5 മാറ്റങ്ങളോടെ പ്രദർശനാനുമതി ലഭിച്ചു എന്ന് പ്രവർത്തകർ അറിയിച്ചു.

ഇന്നലെ വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം കോബാങ്ക്‍ ടവർ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പ്രദർശനത്തിന് ഓഡിറ്റോറിയം അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒത്തുകൂടിയ പ്രേക്ഷകർ ബഹളം വെയ്ക്കുകയും ഓഡിറ്റോറിയത്തിനകത്തേക്ക് പ്രവേശിച്ച് പ്രദർശനം തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇന്റലിജൻസിന്റെ നിർദ്ദേശം ഉണ്ടെന്നും അതിനാൽ ചിത്രം പ്രദർശിപ്പിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നുമാണ് ഓഡിറ്റോറിയം ഭാരവാഹികൾ അറിയിച്ചത്. ഇതേ തുടർന്ന് സംഘർഷാവസ്ഥ സംജാതമാവുകയും പോലീസ് രംഗത്തെത്തുകയും ചെയ്തു. പോലീസ് ഗോ ബാക്ക് മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രേക്ഷകർക്ക് നിർമ്മാതാവ് പ്രകാശ് ബാരെ കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് പ്രകാശ് ബാരെ, പ്രശസ്ത നാടക പ്രവർത്തകൻ സുവീരൻ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പൊക്കുടൻ, ഡോ. ജെ. ദേവിക, കവി കുരീപ്പുഴ ശ്രീകുമാർ, കെ. കെ. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ ജനക്കൂട്ടം രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്ന കൈരളി തിയേറ്ററിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി അന്താരാഷ്ട്ര ചലച്ചിത്രോത്സവം : മമ്മൂട്ടി അതിഥിയായി എത്തി

October 13th, 2012

mammootty-in-abudhabi-film-fest-2012-ePathram
അബുദാബി : അബുദാബി യിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘അബുദാബി ഫിലിം ഫെസ്റ്റ് 2012 ‘ എമിറേറ്റ് പാലസ് ഹോട്ടലില്‍ ആരംഭിച്ചു. മലയാള ത്തിന്റെ അഭിമാന താരം മമ്മൂട്ടി അടക്കം ലോക ത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രതിഭകള്‍ സന്നിഹിതരായ ചടങ്ങില്‍ വെച്ച് യു. എ. ഇ. ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.

logo-of-abudhabi-film-fest-2012-ePathram

അര്‍ജന്റീന, അള്‍ജീരിയ,അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ആസ്‌ത്രേലിയ, ഇന്ത്യ, ഇറാന്‍, ഇറ്റലി, ബഹ്‌റൈന്‍, ബല്‍ജിയം, ബ്രസീല്‍, കാനഡ, ചിലി, ചൈന, ക്രൊയേഷ്യ, ഡന്‍മാര്‍ക്ക്, ഈജിപ്ത്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, കൊസോവ, കുവൈത്ത്, ലബനന്‍, മലേഷ്യ, മൊറോക്കോ, പാകിസ്താന്‍, പലസ്തീന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സ്ലോവേനിയ, സൗത്ത് കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിറിയ, ടുണീഷ്യ, തുര്‍ക്കി, അമേരിക്ക, ബ്രിട്ടന്‍, യു. എ. ഇ. തുടങ്ങിയ 48 രാജ്യ ങ്ങളില്‍ നിന്നായി 81 ഫീച്ചര്‍ ഫിലിമുകളും 84 ഷോര്‍ട്ട് ഫിലിമുകളുമാണ് 10 ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 14« First...234...10...Last »

« Previous Page« Previous « ശ്വേതാ മേനോന്റെ പ്രസവ രംഗങ്ങള്‍ ലോക്കറില്‍
Next »Next Page » നയന്‍‌താരക്ക് ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine