അറ്റ്ലസ്- ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ‘ഗദ്ദാമ’ ക്ക് : മികച്ച നടി കാവ്യ

February 27th, 2011

critics-award-winner-kavya-epathram

തിരുവനന്തപുരം: മികച്ച സിനിമ ക്കുള്ള 2010 ലെ അറ്റ്ലസ് – ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഗദ്ദാമ കരസ്ഥ മാക്കി.  ഗദ്ദാമ യിലൂടെ കാവ്യാ മാധവന്‍ മിച്ച നടി യായും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റിലെ അഭിനയ ത്തിലൂടെ മമ്മൂട്ടി മികച്ച നടനായും തെരഞ്ഞെടുക്ക പ്പെട്ടു.  മികച്ച സംവിധായകന്‍ കമല്‍.  ചിത്രം ഗദ്ദാമ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞ് മികച്ച രണ്ടാമത്തെ സിനിമ യായി തെരഞ്ഞെടുത്തു.

critics-award-winner-mammootty-epathram

മേരി ക്കുണ്ടൊരു കുഞ്ഞാട്, ആഗതന്‍ എന്നീ ചിത്ര ങ്ങളിലെ അഭിനയ ത്തിന് ബിജു മേനോന്‍ മികച്ച രണ്ടാമത്തെ നടന്‍ ആയി. ഗ്രാമം, ഹാപ്പി ഹസ്ബന്‍റ്, പുണ്യം, അഹം എന്നീ ചിത്ര ങ്ങളിലെ പ്രകടന ത്തിന് സംവൃത സുനില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

director-k.s-sethumadhavan-epathram

സംവിധായകന്‍ കെ. എസ്. സേതുമാധവന്‍

ചലച്ചിത്ര രത്‌നം പുരസ്‌കാരം : കെ. എസ്. സേതുമാധവന്‍. ചലച്ചിത്ര പ്രതിഭ പുരസ്‌കാരം : ജഗന്നാഥ വര്‍മ്മ, ശാന്ത കുമാരി, ബിച്ചു തിരുമല എന്നിവര്‍ക്ക്. ആദാമിന്‍റെ മകന്‍ അബു വിലെ അഭിനയ മികവിന് സലിം കുമാര്‍ പ്രത്യേക ജൂറി അവാര്‍ഡിന് അര്‍ഹനായി. നവാഗത പ്രതിഭ : ആന്‍ അഗസ്റ്റിന്‍ (എല്‍സമ്മ എന്ന ആണ്‍കുട്ടി), വിജയ് യേശുദാസ് (അവന്‍), കാര്‍ത്തിക(മകര മഞ്ഞ്), നവാഗത സംവിധായകര്‍ : വിനോദ് മങ്കര (കരയിലേക്ക് ഒരു കടല്‍ദൂരം), മാര്‍ട്ടിന്‍ പ്രാക്കാട്ട് (ബെസ്റ്റ് ആക്റ്റര്‍).

മറ്റ് അവാര്‍ഡുകള്‍ : മികച്ച കഥാകൃത്ത്‌ മോഹന്‍ രാഘവന്‍ (ടി. ഡി. ദാസന്‍ സ്റ്റാന്‍റെര്‍ഡ് സിക്സ് ബി ), ബാലതാരം : അലക്‌സാണ്ടര്‍ (ടി. ഡി. ദാസന്‍), തിരക്കഥ : രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍), ഗാന രചന കൈതപ്രം ( ഹോളിഡേയ്‌സ്, നീലാംബരി), സംഗീത സംവിധാനം : എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ദൂരം), ഗായകന്‍ : ശങ്കര്‍ മഹാദേവന്‍ (ഹോളിഡേയ്‌സ്), ഗായിക : ശ്രേയാ ഘോഷാല്‍ ( ആഗതന്‍), ഛായാഗ്രാഹണം : മധു അമ്പാട്ട് ( ഗ്രാമം, ആദാമിന്‍റെ മകന്‍ അബു), എഡിറ്റിംഗ് : രഞ്ജന്‍ ഏബ്രഹാം (എല്‍സമ്മ എന്ന ആണ്‍കുട്ടി), ശബ്ദ ലേഖകന്‍ : എന്‍. ഹരികുമാര്‍ (വിവിധ ചിത്രങ്ങള്‍), കലാ സംവിധാനം : ഗോകുല്‍ദാസ് (മകര മഞ്ഞ്), നൃത്ത സംവിധാനം : മധു ഗോപിനാഥ്, വക്കം സജീവ് (മകര മഞ്ഞ്), ചമയം : ബിജു ഭാസ്‌ക്കര്‍ (പകര്‍ന്നാട്ടം), വസ്ത്രാലങ്കാരം : അനില്‍ ചെമ്പൂര്‍ (ഗദ്ദാമ), ഡബ്ബിംഗ് : ദേവി (കരയിലേക്ക് ഒരു കടല്‍ദൂരം).

സാമൂഹിക നവോത്ഥാന ത്തിന്‍റെ സാംസ്‌കാരിക മൂല്യം പരിഗണിച്ച് ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍, ജയരാജ് ഒരുക്കിയ പകര്‍ന്നാട്ടം, ജി. അജയന്‍റെ ബോധി എന്നീ ചിത്ര ങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എം. രാമചന്ദ്രന്‍, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡു കള്‍ പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിക്കും : കാവ്യാ മാധവന്‍

November 26th, 2010

sadiq-kavil-kavya-madhavan-km-abbas-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങളെ കുറിച്ച് പ്രചാരണം നടത്തുന്ന യു. എ. ഇ. യിലെ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിക്കുമെന്ന് കാസര്‍കോട്‌ നീലേശ്വരം സ്വദേശിയും സിനിമാ താരവുമായ കാവ്യാ മാധവന്‍ അറിയിച്ചു. വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രസിഡണ്ട് കെ. എം. അബ്ബാസ്‌, കണ്‍വീനര്‍ സാദിഖ്‌ കാവില്‍ എന്നിവരെയാണ് കാവ്യ ഇക്കാര്യം അറിയിച്ചത്‌. ഗള്‍ഫിലെ വീട്ടു വേലക്കാരികളുടെ കഥ പറയുന്ന ഗദ്ദാമ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യു. എ. ഇ. യില്‍ എത്തിയതാണ് കാവ്യ.

കാസര്‍കോട്‌ ജില്ലക്കാരി എന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നം തനിക്ക്‌ നേരിട്ടറിയാം എന്ന് കാവ്യ പറഞ്ഞു. എന്നാല്‍ ഷൂട്ടിംഗ് തിരക്ക്‌ കാരണം പലപ്പോഴും തനിക്ക് അവരുടെ സമീപത്ത്‌ എത്തി നേരിട്ട് ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. കാസര്‍കോട്‌ ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ പ്രശ്നം രൂക്ഷമാണ്. നിരവധി പേര്‍ മതിയായ ചികില്‍സ ലഭിക്കാതെ മരണാസന്ന നിലയിലാണ്. മനസ്സില്‍ കാരുണ്യം സൂക്ഷിക്കുന്നവരൊക്കെ സഹായവുമായി മുന്നോട്ട് വരണം എന്ന് കാവ്യ ആഹ്വാനം ചെയ്തു. യു. എ. ഇ. യില്‍ ബോധവല്‍ക്കരണം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി എല്ലാവരും സഹകരിക്കണം എന്നും കാവ്യ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവ്യയും നിശാലും വിവാഹമോചന ത്തിന് സംയുക്ത ഹരജി നല്‍കി

October 23rd, 2010

kavya-nishal-wedding-album-epathram

കൊച്ചി: നടി കാവ്യാ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രമോഹനും ഉഭയ സമ്മത പ്രകാരം വിവാഹ മോചന ത്തിന് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഇരുവരും നേരിട്ട് കോടതി യില്‍ എത്തി. ഒരുമിച്ച് തുടര്‍ ജീവിതം സാദ്ധ്യമല്ല എന്നും വിവാഹ മോചനവു മായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കി എന്നും ഇരുവരും ഒപ്പിട്ട് നല്‍കിയ സംയുക്ത ഹരജിയില്‍ പറയുന്നു. ഹരജി 2011 ഏപ്രില്‍ 23 ന് പരിഗണിക്കും.  കാവ്യ യുടെ പരാതി യുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അറസ്റ്റ് ഭയന്ന് കുടുംബ കോടതി യിലും മജിസ്‌ട്രേറ്റ് കോടതി യിലും നിശാല്‍ നേരത്തേ ഹാജരായിരുന്നില്ല.

2008 ഡിസംബര്‍ 11 നായിരുന്നു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിത രായത്.  2009 ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ത്തില്‍ മതാചാര പ്രകാരം വിവാഹം നടത്തി. ജൂണ്‍ 27 വരെ കാവ്യ കുവൈത്തില്‍ നിശാലിന് ഒപ്പമാണ് താമസിച്ചത്. നാട്ടിലേക്ക് മടങ്ങിയ ശേഷം പിന്നീട് ഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു പോകാന്‍ കാവ്യ തയ്യാറായില്ല. വിവാഹ ജീവിതം തുടക്കം മുതലേ സന്തുഷ്ടമല്ല എന്നും ബന്ധത്തില്‍ വിള്ളലുണ്ടായി എന്നും ഹരജി യില്‍ പറയുന്നു. സമാധാന ത്തോടെ ഒരുമിച്ച് ജീവിതം സാദ്ധ്യമല്ലാതായി. ബന്ധുക്കളും മധ്യസ്ഥരും സുഹൃത്തുക്കളും ഒരുമിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വിവാഹ മോചനത്തിന് ധാരണ യില്‍ എത്തിയതായി ഇരുവരും ഹരജി യില്‍ പറഞ്ഞു.

സംയുക്ത ഹരജി നല്‍കിയ സാഹചര്യ ത്തില്‍, കാവ്യ നല്‍കിയ വിവാഹ മോചന ഹരജിയും പണവും സ്വര്‍ണ്ണാഭരണങ്ങളും തിരികെ വേണം എന്ന ഹരജിയും ഗാര്‍ഹിക പീഡന നിരോധ നിയമ പ്രകാരം എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയും പിന്‍വലിക്കാന്‍ ധാരണ യായി എന്നും വ്യക്തമാക്കി. കാവ്യയുടെ പരാതി യില്‍ സ്ത്രീധന പീഡനത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാനും ധാരണയായി.

- pma

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

‘ഗദ്ദാമ’ ഷാര്‍ജ യില്‍ ആരംഭിച്ചു

October 21st, 2010

gadhama-malayalam-cinema-opening-epathram

അബുദാബി: കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗദ്ദാമ’ ഷാര്‍ജ യില്‍ ആരംഭിച്ചു. ഗള്‍ഫ്‌ നാടുകളില്‍ വീട്ടു ജോലിക്കാരായി എത്തിച്ചേര്‍ന്ന്‍ ദുരിതങ്ങളില്‍ അകപ്പെടുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ നിത്യവും മാധ്യമ ങ്ങളിലൂടെ നമ്മുടെ മുന്നിലെത്തുന്നു. വീട്ടു ജോലിക്കാരെ അറബിയില്‍ വിളിക്കുന്ന ഗദ്ദാമ എന്ന പേര് ടൈറ്റില്‍ ആയി വരുന്ന ഈ ചിത്രത്തിലൂടെ, ഇന്ന് വരെ നാം കാണാത്ത ഒരു ജീവിതം തുറന്നു വെക്കുകയാണ് കമല്‍ എന്ന സംവിധായകന്‍.  റിയാദിലെ പത്രപ്രവര്‍ത്തകനായ കെ. യു. ഇഖ്ബാല്‍ എഴുതിയ ഗദ്ദാമ എന്ന കഥയും, അദ്ദേഹത്തിന്‍റെ തന്നെ ഇടയവിലാപം എന്ന രചനയും ചേര്‍ത്ത് തയ്യാറാക്കിയ ഈ ചിത്രത്തിന്‍റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഗിരീഷ്‌ കുമാര്‍. 

gadhama-crew-epathram

കാവ്യാ മാധവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, സുകുമാരി, ലെന തുടങ്ങിയ പ്രഗല്‍ഭ താര നിരയോടൊപ്പം ഇന്തോനേഷ്യ, പാകിസ്ഥാന്‍, സുഡാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭിനേതാക്കളും തിരശ്ശീലയില്‍ എത്തുന്നു. ഒരു യൂണിവേഴ്സല്‍ തീം ആയ ‘ഗദ്ദാമ’ തമിഴ്‌, സിംഹള, അറബി, ഇന്തോനേഷ്യന്‍ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തു പ്രദര്‍ശിപ്പിക്കും.

crew-gadhama-epathram

അനിത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി. വി. പ്രദീപ്‌ നിര്‍മ്മിക്കുന്ന ഗദ്ദാമ, യു. എ. ഇ. യിലും പാലക്കാടുമായി ചിത്രീകരണം പൂര്‍ത്തിയാക്കും.
 
( ചിത്രങ്ങള്‍ അയച്ചു തന്നത്: റഹീം പൊന്നാനി  ദുബായ് )

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കാവ്യാ മാധവന്‍ വിവാഹ മോചനം തേടി

July 25th, 2010

kavya-madhavan-epathramകൊച്ചി : പ്രശസ്ത ചലച്ചിത്ര താരം  കാവ്യാ മാധവന്‍ വിവാഹ മോചനം തേടി കുടുംബ കോടതി യില്‍.  ഭര്‍ത്താവ് നിഷാല്‍ ചന്ദ്രനും കുടുംബാം ഗങ്ങളും മാനസിക മായും ശാരീരിക മായും തന്നെ പീഡിപ്പിക്കുന്നു. അതിനാല്‍ ഇനി വിവാഹ മോചന ത്തിനായി കോടതിയുടെ കാരുണ്യം തേടുന്നു എന്ന് കാവ്യ ഹര്‍ജിയില്‍ പറഞ്ഞു.
 
താന്‍ ഇപ്പോള്‍ ഭര്‍ത്താ വില്‍ നിന്നും മാറി താമസിക്കുക യാണെങ്കിലും കുടുംബാംഗ ങ്ങളുടെ ഭീഷണി തുടരു കയാണ്. എതിര്‍ കക്ഷികള്‍ വളരെ ക്രൂരമായി ട്ടാണ് തന്നോട് പെരുമാറി യിട്ടുള്ളത് എന്ന്‍ കാവ്യാ മാധവന്‍ ആരോപിച്ചു.
 

kavya-thali-epathram
ഏത് നിമിഷ വും അവര്‍ കൊച്ചി പാലാരിവട്ട ത്തുള്ള തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ അപായ പ്പെടുത്താന്‍ സാദ്ധ്യത യുണ്ട്. ഗാര്‍ഹിക പീഡന നിയമ ത്തിന്‍റെ പരിധി യില്‍ വരുന്ന കുറ്റ കൃത്യങ്ങള്‍ അവര്‍ ചെയ്യാന്‍ ഇടയുണ്ട്. അങ്ങനെ ആയാല്‍ താന്‍ മാനസിക മായി ഇനിയും പീഡിപ്പിക്ക പ്പെടും.

തന്‍റെ 65 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണവും ബാക്കി പണവും ഉള്‍പ്പെടെ 95 ലക്ഷം രൂപ ഭര്‍ത്താവില്‍ നിന്ന് തിരിച്ചു കിട്ടാനും  കാവ്യാ മാധവന്‍ ഹര്‍ജി നല്‍കി യിട്ടുണ്ട്. കുടുംബ കോടതി യില്‍ നല്‍കി യിട്ടുള്ള ഹര്‍ജി സപ്തംബര്‍ 29 ലേക്ക് മാറ്റിവച്ചു കൊണ്ട് കോടതി ഉത്തരവായി.

kavya-wedding-reception-epathram
കൊച്ചി ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് കാവ്യാ മാധവനും നിഷാല്‍ ചന്ദ്രനും 2008 ഡിസംബറില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്. മതാചാര പ്രകാരമുള്ള വിവാഹം കഴിഞ്ഞ വര്‍ഷം ഫിബ്രവരി 5 ന് മൂകാംബിക ക്ഷേത്ര ത്തിലും നടന്നു.

kavya-madhavan-reception-epathram

വിവാഹ ശേഷം ഭര്‍ത്താ വിന്‍റെ യും മാതാ പിതാക്ക ളുടെ യും സമീപന ത്തില്‍ മാറ്റമുണ്ടായി. ലക്ഷ ക്കണക്കിന് രൂപ സ്ത്രീധന മായി അവര്‍ ആവശ്യ പ്പെട്ടപ്പോള്‍ തനിക്ക് തീവ്രമായ മനോ വേദന യുണ്ടായി. അവരുടെ താല്പര്യം പണം മാത്രം ആയിരുന്നു എന്ന് മനസ്സിലായി. തന്നെ അവര്‍ ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങി. അവരുടെ അന്യായ ആവശ്യങ്ങള്‍ എല്ലാം ശക്തമായി എതിര്‍ത്ത പ്പോള്‍ പീഡന വും വര്‍ദ്ധിച്ചു. വീട്ടില്‍ നിന്ന് പുറത്ത്‌ ഇറങ്ങാന്‍ പോലും സ്വാതന്ത്ര്യം നിഷേധിച്ചു. ഭര്‍ത്താ വിനൊപ്പം കുവൈറ്റില്‍ താമസിച്ചിരുന്ന താന്‍ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് കേരള ത്തിലേക്ക് തിരിച്ചു വന്നു.

kavya-temple-epathram

ഭര്‍ത്താവ് എന്ന നിലയില്‍ തന്നെ സംരക്ഷിക്കാന്‍ ഉള്ള യാതൊരു ചുമതല യും നിഷാല്‍ ചന്ദ്രന്‍ ഏറ്റെടുത്തില്ല. അദ്ദേഹം മാതാ പിതാക്ക ളുടെ വെറും അടിമ യായിരുന്നു. തന്നെ മുന്നില്‍ നിര്‍ത്തി ലക്ഷങ്ങള്‍ വാരിക്കൂട്ടുക യായിരുന്നു അവരുടെ ലക്ഷ്യം. തന്‍റെ സ്ത്രീത്വം തന്നെ അവരുടെ താല്പര്യ ങ്ങള്‍ക്കായി അടിയറ വയേ്ക്കണ്ട ദയനീയ സ്ഥിതി യിലേക്ക് നീങ്ങിയിരുന്നു. ഇതായിരുന്നു കുവൈറ്റില്‍ നിന്ന് മടങ്ങാന്‍ കാരണം.

തനിക്ക് ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തി കളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ട് എന്നും ഭര്‍ത്താ വിന്‍റെ കുടുംബക്കാര്‍ ആരോപിച്ചു. പൊതു ജനങ്ങള്‍ക്ക് ഇടയില്‍‍ തന്നെ കരിതേച്ചു കാണിക്കാനും ശ്രമങ്ങള്‍ തുടങ്ങി.

kavya-wedding-album-epathram

ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്ത് 21 ന് മദ്ധ്യസ്ഥ രുടെ സാന്നിദ്ധ്യ ത്തില്‍ ചര്‍ച്ച നടന്നു. താനും ഭര്‍ത്താവും പരസ്​പരം സമ്മതിച്ചു കൊണ്ട് വിവാഹ മോചന ഹര്‍ജി നല്‍കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍, ഭര്‍ത്താവ് അത് ലംഘിച്ചു. ഈ സാഹചര്യ ത്തിലാണ് താന്‍ കുടുംബ കോടതിയെ വിവാഹ മോചന ത്തിനായി സമീപിക്കുന്നത് എന്ന്  കാവ്യാ മാധവന്‍  പറഞ്ഞു.

kavya-family-epathram

ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് തനിക്ക് സംരക്ഷണം വേണം എന്ന് ആവശ്യപ്പെട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലും കാവ്യ ഹര്‍ജി നല്‍കി യിട്ടുണ്ട്. ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രന്‍,   ഭര്‍ത്താവിന്‍റെ അച്ഛന്‍ ചന്ദ്ര മോഹന്‍ നായര്‍, അമ്മ മണി മോഹന്‍, സഹോദരന്‍ ഡോ. ദീപക് എന്നിവ രെയും എതിര്‍ കക്ഷികള്‍ ആക്കിയിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 5« First...345

« Previous Page« Previous « പ്രാഞ്ചിയേട്ടനില്‍ പ്രിയാമണി
Next »Next Page » ത്രില്ലറില്‍ നിന്നും പൂനം കൌര്‍ പുറത്ത് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine