മ്യാവൂ : ലാൽ ജോസ് ചിത്രം യു. എ. ഇ. യില്‍

December 21st, 2020

lal-jose-movie-myaavoo-ePathram
പ്രവാസി കലാകാരന്മാരെ കൂടെ ഉള്‍പ്പെടുത്തി ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ലാല്‍ ജോസ് സിനിമക്ക് ‘മ്യാവൂ’ എന്നു പേരിട്ടു. സൗബിൻ ഷാഹിർ, മംമ്ത മോഹൻ ദാസ്, സലിം കുമാർ, ഹരിശ്രീ യൂസഫ് തുടങ്ങി യവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പി ക്കുന്ന ‘മ്യാവൂ’ ഇപ്പോള്‍ യു. എ. ഇ. യില്‍ ചിത്രീകരണം തുടരുന്നു.

സംവിധായകന്‍ ലാല്‍ ജോസ്, തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ യാണ് ‘മ്യാവൂ’ പോസ്റ്റര്‍ റിലീസ് ചെയ്തതും ചിത്രീകരണ വിശേഷങ്ങള്‍ പങ്കു വെച്ചതും.
iqbal-kuttippuram-saubin-shahir-lal-jose-myavoo-ePathram

ഡോക്ടര്‍ ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ‘മ്യാവൂ’ നിര്‍മ്മി ക്കുന്നത് തോമസ്സ് തിരുവല്ല. ദുബായില്‍ തന്നെ ചിത്രീകരിച്ച ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, കൂടാതെ ‘വിക്രമാദിത്യൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ലാൽ ജോസ് – ഡോ. ഇക്ബാൽ കുറ്റിപ്പുറം  ഒത്തു ചേരുന്ന സിനിമ എന്ന പ്രത്യേകതയും ‘മ്യാവൂ’ വിനുണ്ട്.

ഗാന രചന : സുഹൈൽ കോയ, സംഗീതം : ജസ്റ്റിൻ വർഗ്ഗീസ്സ്, ഛായാഗ്രഹണം : അജ്മൽ ബാബു, എഡിറ്റിംഗ് :  രഞ്ജൻ  എബ്രാഹം, ചീഫ് അസ്സിസിയേറ്റ് ഡയറക്ടർ : രഘു രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : രഞ്ജിത്ത് കരുണാകരൻ തുടങ്ങിയവരാണ് പ്രധാന പിന്നണിക്കാർ.

അരങ്ങില്‍ വിസ്മയം തീര്‍ത്ത നിരവധി പ്രവാസി കലാകാരന്മാരും പ്രവാസം പ്രമേയ മായ മ്യാവൂ എന്ന ഈ ചിത്രത്തില്‍ പങ്കാളികള്‍ ആവുന്നു. എൽ.  ജെ. ഫിലിംസ് റിലീസ് ചെയ്യുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രണയത്തിന്റെ സ്പാനിഷ് മസാലക്കൂട്ട്

January 22nd, 2012
Spanish-Masala-epathram
പ്രണയം എന്നത് മുഖ്യധാരാ സിനിമയുടെ പ്രാണവായുവാണ്. കാലദേശാന്തരങ്ങളോ പ്രായമോ പ്രണയമെന്ന വികാരത്തോടുള്ള മനുഷ്യന്റെ അടക്കാനാകാത്ത അഭിനിവേശത്തിന് അതിരാകുന്നില്ല. അതുതന്നെയാണ് ദേശ-ഭാഷാന്തരമായ ഒരു പ്രണയ കഥ പറയുവാന്‍ സ്പെയ്നും അവിടത്തെ ജീവിതവും ഉള്‍പ്പെടുത്തി  സ്പാനിഷ് മസാല എന്ന ചിത്രമൊരുക്കുവാന്‍ ലാല്‍‌ജോസ് എന്ന മലയാളിയുടെ പ്രിയപ്പെട്ട സംവിധായകനെ പ്രേരിപ്പിക്കുന്നതും. നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി.നായരമ്പലമാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിച്ചിട്ടുള്ളത്. മലയാളിയായ നായകന്‍ സ്പെയ്‌നില്‍ ഷെഫായി എത്തുന്നതും അവിടെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതുമായ കഥയാണ് ഈ ചിത്രത്തില്‍. നായകന്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ദിലീപാണ്. കൂടെ കുഞ്ചാക്കോ ബോബനും ഉണ്ട്. നായികയായി എത്തുന്നത് സ്പാനിഷ് നടിയായ ഡാനിയേല സക്കേരിയാണ്. ബിജുമേനോന്‍, കലാരഞ്ജിനി, വിനയപ്രസാദ് എന്നിവരും നിരവധി സ്പാനിഷ് താരങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.

ലാല്‍ ജോസ് ചിത്രങ്ങളിലെ പ്രണയവും പാട്ടും എന്നും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ഇത്തവണയും ആ പതിവു തെറ്റിയില്ല.  റഫീഖ് അഹമ്മദും, വേണുവും രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ പ്രിയദര്‍ശന്‍ കഴിഞ്ഞാല്‍ എന്നും മിടുക്കു പുലര്‍ത്തിയിട്ടുള്ളത് ലാല്‍‌ജോസാണ്. സ്പെയ്‌ന്റെ മനോഹാരിത വേണ്ടുവോളം ഈ ചിത്രത്തിന്റെ ഗാനരംഗങ്ങളില്‍ കാണാം. ലോകനാഥനാണ് ചിത്രത്തിനു ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. എഡിറ്റിങ്ങ് രഞ്ജന്‍ അബ്രഹാം, കലാസംവിധാനം ഗോഗുല്‍ ദാസ്. ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൌഷാദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എത്സമ്മ എന്ന ആണ്‍കുട്ടി

July 20th, 2010

elsamma-ann-epathramഎം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ നീലത്താമരയ്ക്കു ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് എത്സമ്മ എന്ന ആണ്‍കുട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ആന്‍ എന്ന പുതുമുഖ നായികയാണ് എത്സമ്മ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത്. ജനാര്‍ദ്ദനന്‍, വിജയ രാഘവന്‍, ജഗതി ശ്രീകുമാര്‍, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, കെ. പി. എ. സി. ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

elsamma-enna-aankutty-ann-epathram

ആന്‍

നടന്‍ അഗസ്റ്റിന്റെ മകളാണ് നായികയായ ആന്‍. കാവ്യ മാധവന്‍ (ചന്ദ്രനുദിക്കുന്ന ദിക്കില്‍)‍, ജ്യോതിര്‍മയി (മീശ മാധവന്‍), ടെസ്സ (പട്ടാളം), സംവൃത സുനില്‍ (രസികന്‍), മീര നന്ദന്‍ (മുല്ല), മുക്ത (അച്ഛന്‍ ഉറങ്ങാത്ത വീട്), അര്‍ച്ചന കവി (നീലത്താമര) എന്നിങ്ങനെ നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ലാല്‍ ജോസ്‌ ഇതാദ്യമായാണ് സിനിമാ വ്യവസായവുമായി ബന്ധമുള്ള ഒരു പുതുമുഖത്തെ കണ്ടെത്തുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

സിന്ധു രാജ് ആണ് തിരക്കഥ ഒരുക്കുന്നത്. നിര്‍മ്മാണം രണ്‍ജിത്, രജപുത്ര ഫിലിംസ്. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് രാജാമണിയാണ് സംഗീതം ഒരുക്കി യിരിക്കുന്നത്. വിജയ് യേശുദാസ്, ശ്വേത, ദേവാനന്ദ്, റിമി ടോമി തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« കാവ്യാ മാധവന്‍ പ്രിയനന്ദന്‍ ചിത്രത്തില്‍
രഞ്ജിത ആത്മാര്‍ഥതയും വിനയവും ഉള്ള ഭക്ത: നിത്യാനന്ദ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine