ജനകന്‍ ദുബായില്‍

May 7th, 2010

suresh-gopiദുബായ്‌ : എസ്. എന്‍. സ്വാമി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച് എന്‍. ആര്‍. സഞ്ജീവ് സംവിധാനം ചെയ്ത മള്‍ട്ടീ സൂപ്പര്‍ താര ചിത്രമായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ഇന്നലെ ദുബായില്‍ നടന്നു. ഗലേറിയ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്‍പില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ കാണികളോടൊപ്പം സിനിമയില്‍ ടൈറ്റില്‍ റോള്‍ നിര്‍വ്വഹിച്ച സൂപ്പര്‍ താരം സുരേഷ് ഗോപിയും സിനിമ കാണാന്‍ എത്തിയത് കാണികളെ ആവേശ ഭരിതരാക്കി.

ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ജനകന്റെ പ്രമേയത്തില്‍ പുതുമയൊന്നുമില്ല. എന്നാല്‍ മോഹന്‍ ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമാണ് ഈ സിനിമയുടേത് എന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെയും താരങ്ങളുടെയും അഭിമുഖങ്ങളിലൂടെയും കേട്ട കാണികള്‍ക്ക്‌ സിനിമയുടെ യുക്തി ഭദ്രതയില്ലാത്ത അവതരണ രീതി നിരാശ ഉളവാക്കിയെങ്കില്‍ അതില്‍ തെല്ലും അതിശയോക്തി ഉണ്ടാവില്ല.

janakan-poster

എന്നാല്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ദുബായിലെ ആദ്യ പ്രദര്‍ശനത്തില്‍ കാണികള്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയ താരത്തെ എതിരേറ്റത്. സിനിമാ പ്രദര്‍ശനത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ കാണികള്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ കൊണ്ട് സുരേഷ് ഗോപിയെ വീര്‍പ്പ്മുട്ടിച്ചു. ഇത്തരം ഒരനുഭവം തനിക്ക് സമ്മാനിച്ച ദുബായ്‌ നഗരത്തിനു നന്ദി പറഞ്ഞ അദ്ദേഹം ജനകന്‍ ഏറെ സാമൂഹ്യ പ്രസക്തിയുള്ള സിനിമയാണ് എന്ന് അഭിപ്രായപ്പെട്ടു.

suresh-gopi-janakan

ചോദ്യോത്തര വേള

വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ സമൂഹത്തില്‍ നില നില്‍ക്കുന്ന തിന്മകളെ പറ്റിയും തങ്ങള്‍ നേരിടേണ്ടി വരാവുന്ന വിപത്തുകളെ പറ്റിയും ബോധ്യം വേണം. എന്നാലേ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ അവര്‍ക്ക്‌ കഴിയൂ. സാമൂഹ്യ വിരുദ്ധര്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴാതെ തങ്ങളെ തന്നെ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക്‌ വേണ്ട ജാഗ്രത നല്‍കാന്‍ ഇന്നത്തെ സാമൂഹികാവസ്ഥയുടെ വ്യക്തമായ പരിച്ഛേദമായ ജനകനെ പോലെയുള്ള സിനിമകള്‍ക്ക്‌ കഴിയും എന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

suresh-gopi

ചോദ്യങ്ങള്‍ക്ക്‌ സുരേഷ് ഗോപി മറുപടി പറയുന്നു

താന്‍ സിനിമയില്‍ തെറി പറയുന്നതിനെ ഒരു ചോദ്യത്തിന് മറുപടിയായി ന്യായീകരിച്ച അദ്ദേഹം, ദുഷിച്ച സാമൂഹിക വ്യവസ്ഥയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌,  ആവശ്യം വന്നാല്‍ നല്ല തെറി പറയാന്‍ കഴിയണം എന്ന സുരേഷ് ഗോപിയുടെ മറുപടി കാണികളില്‍ ചിരിയുണര്‍ത്തി. കള്ളവും ചതിയും പതിയിരിക്കുന്ന സമൂഹത്തില്‍ നിന്നും കുട്ടികളെ മറച്ചു പിടിച്ചു കൊണ്ട് സംരക്ഷിക്കുന്നതില്‍ കാര്യമില്ല. അത് അവരെ കൂടുതല്‍ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയെ ഉള്ളൂ എന്നതാണ് ജനകന്‍ നല്‍കുന്ന സന്ദേശം. കുട്ടികളെ സമൂഹത്തിലെ വിപത്തുകളെ പറ്റി ബോധാവാന്മാരാക്കണം. എന്നാലേ സിനിമയിലെ കഥ പോലെയുള്ള സംഭവങ്ങളില്‍ നിന്നും അവര്‍ക്ക്‌ സ്വയം രക്ഷിക്കാന്‍ കഴിയൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

sathar-al-karan

സത്താര്‍ അല്‍ കരണ്‍

ലൈന്‍ ഓഫ് കളേഴ്സ് നിര്‍മ്മാതാക്കളായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ജനകന്റെ അന്‍പതാം ദിന ആഘോഷത്തോടൊപ്പം ദുബായില്‍ സംഘടിപ്പിച്ചത് എക്സിക്യൂട്ടിവ്‌ ബാച്ചിലേഴ്സ് ഡോട്ട് കോം ആണ്. തങ്ങളുടെ അടുത്ത പ്രോജക്റ്റ്‌ മമ്മുട്ടി – എസ്. എന്‍. സ്വാമി ടീമിന്റെ കാമല്‍ ആണ് എന്ന് എക്സിക്യൂട്ടിവ്‌ ബാച്ചിലേഴ്സ് ഡോട്ട് കോം  സ്ഥാപകനായ സത്താര്‍ അല്‍ കരണ്‍ അറിയിച്ചു. സത്താര്‍ തന്നെ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന “ക്യാമ്പസ്‌ സ്റ്റോറി” എന്ന ചലച്ചിത്രവും അണിയറയില്‍ ഒരുങ്ങി വരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഹന്‍ലാലിനും ഡി. ലിറ്റ്.

March 17th, 2010

mohanlal-doctorateകാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നടന്‍ മോഹന്‍ ലാലിന് ഓണററി ഡി. ലിറ്റ്‌. നല്‍കി ആദരിച്ചു. “സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ചരിത്ര സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ബിന്ദുവായി നില്‍ക്കാന്‍ തനിക്ക്‌ സാധിച്ചിട്ടുണ്ട് എന്ന് തനിക്ക് ലഭിച്ച ഡോക്ടറേറ്റ്‌ പദവി സ്വീകരിച്ചു കൊണ്ട് മോഹന്‍ ലാല്‍ പറഞ്ഞു.
 
“മഹദ് ജന്മങ്ങളുടെ താങ്ങും തലോടലും താന്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും അനുഭവിക്കാത്ത അനുഭൂതി ഞാനിപ്പോള്‍ അനുഭവിക്കുന്നു. പുരാതനമായ വട വൃക്ഷത്തിന്റെ ചുവടെ, തെളിഞ്ഞ പൊയ്കയുടെ തീരത്ത് നില്‍ക്കുന്നതു പോലെ…”. സംസ്‌കൃതത്തിനു വേണ്ടി ബുദ്ധനെ പ്പോലും വിമര്‍ശിച്ച വിവേകാനന്ദനെ ഓര്‍മ്മിച്ച്, കാവാലത്തിന്റെ കൂടെയുള്ള സംസ്‌കൃത നാടകാനുഭവങ്ങള്‍ പങ്കു വെച്ച്, ഭാഷയുടെ അദൃശ്യ ധാരകളിലേക്ക് അദ്ദേഹം നടന്നു. ഏതോ യുഗ സന്ധിയില്‍ മണ്ണില്‍ മറഞ്ഞു പോയ സരസ്വതീ നദി പോലെയാണ് സംസ്‌കൃതം. മനുഷ്യന്റെ മനസ്സിന്റെ അടരുകളില്‍ എവിടെയോ അത് മറഞ്ഞു കിടക്കുന്നു. അറിവിനു വേണ്ടിയല്ല, സംസ്‌കാരത്തിനു വേണ്ടി അതിനെ തിരിച്ചെടുത്തേ തീരൂ” – ലാല്‍ പറഞ്ഞു.
 
കാലടി സര്‍വകലാശാലയുടെ ബിരുദം തനിക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് തരുന്നത്. അഭിനയത്തിന്റെ വഴി താന്‍ തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ വിലക്കിയില്ല. “ഞാന്‍ പഠിച്ച് വലിയ ആളാകണം എന്ന് അച്ഛന്‍ മനസ്സു കൊണ്ട് ആഗ്രഹിച്ചി ട്ടുണ്ടാകുമോ? എങ്കില്‍ എനിക്ക് കിട്ടിയ ഈ ഉന്നത ബിരുദം അദ്ദേഹത്തെ സന്തോഷിപ്പിച്ചിരിക്കണം”. പഠിപ്പ് പൂര്‍ത്തിയാക്കിയിട്ടു പോരേ അഭിനയം എന്ന് പണ്ട് ആകുലപ്പെട്ട അച്ഛനെ ലാല്‍ പ്രസംഗത്തില്‍ ഓര്‍മിച്ചു.
 
കാണികളുടെ മുന്‍ നിരയില്‍ നിറഞ്ഞ മനസ്സോടെയിരുന്ന അമ്മയ്ക്കു മുന്നില്‍ ശങ്കരാചാര്യര്‍ അമ്മയെ ക്കുറിച്ചെഴുതിയ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
 
മോഹന്‍ ലാലിനെ കൂടാതെ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫസര്‍ എം. എച്ച്. ശാസ്ത്രികള്‍, ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവരെയും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഓണററി ഡി. ലിറ്റ്. നല്‍കി ആദരിച്ചു. സര്‍വകലാശാല ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍. എസ്. ഗവായിയാണ് ബഹുമതി പത്രം സമ്മാനിച്ചത്.
 
വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ജെ. പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
മോഹന്‍ ലാലിന് ബിരുദം സമ്മാനിയ്ക്കാനുള്ള സര്‍വകലാ ശാലയുടെ തീരുമാനത്തെ പ്രമുഖ സാംസ്‌ക്കാരിക നായകന്‍ ഡോ. സുകുമാര്‍ അഴീക്കോട് നേരത്തെ വിമര്‍ശിച്ചിരുന്നു. അഭിനയ മികവിന്‌ ആണ് ഡോക്ടറേറ്റ്‌ നല്‍കുന്നത് എങ്കില്‍ അത് കഥകളി നടനായ കലാമണ്‌ഡലം ഗോപിക്കാണ്‌ നല്‍കേണ്ടത്. മമ്മൂട്ടിക്ക്‌ ഒപ്പമെത്താനാണ്‌ മോഹന്‍ലാല്‍ സംസ്‌കൃത സര്‍വകലാ ശാലയുടെ ഡോക്‌ടറേറ്റ്‌ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു.
 
ലെഫ്‌. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച്‌ വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ ‌പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം. ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാലിനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം എന്നും ഡോ. സുകുമാര്‍ അഴീക്കോട്‌ ആവശ്യപ്പെട്ടു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നടന്‍ മോഹന്‍ ലാല്‍ ഹോണററി ലെഫ്‌റ്റനന്റ്റ്‌ കേണല്‍ മോഹന്‍ ലാല്‍ ആയപ്പോള്‍…

July 11th, 2009

mohanlal-territorial-armyഭാരതത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാലിനെ വ്യാഴാഴ്ച ഇന്ത്യന്‍ ടെറ്റിട്ടോറിയല്‍ ആര്‍മി ഹോണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ മികവ് ഉയര്‍ത്തുന്ന തരത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചത് കൊണ്ടാണ് അദ്ദേഹത്തിനു ഈ ബഹുമതി നല്‍കിയത്. കരസേന ആസ്ഥാനം ആയ സൌത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ആര്‍മി ചീഫ്‌ ജനറല്‍ ദീപക് കപൂര്‍ ആണ് ഔദ്യോഗികം ആയി കരസേനയിലെ ഹോണററി ലെഫ്‌റ്റനന്റ്റ്‌ കേണല്‍ എന്ന പദവി മോഹന്‍ലാലിന് നല്‍കിയത്. സൈനിക വേഷത്തില്‍ എത്തിയ അദ്ദേഹം പ്രതിരോധ മന്ത്രി എ. കെ. ആന്റണിയ്ക്ക് സല്യൂട്ട് നല്‍കി. ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും ഒപ്പം ആണ് അദ്ദേഹം സൌത്ത് ബ്ലോക്കില്‍ എത്തിയത്.
 
തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നാണ് ഈ കടന്ന് പോയതെന്ന് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍‍ മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ അത് മലയാളികള്‍ക്കാകെ അഭിമാനം ആയി മാറി. നടന്‍ എന്ന നിലയിലല്ല ലാല്‍ ഇത് പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു അഭിനേതാവിന് ഹോണററി ലെഫ്‌റ്റനന്റ്റ്‌ കേണല്‍ പദവി ലഭിക്കുന്നത്. ഇതിന് മുന്‍പ് കരസേനയുടെ ഈ സ്ഥാനത്തിന് അര്‍ഹത നേടിയത് ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം കപില്‍ ദേവ് മാത്രം ആണ്.
 

mohanlal-territorial-army

Click to enlarge Click to enlarge

Click to enlarge Click to enlarge

Click to enlarge Click to enlarge

Click to enlarge Click to enlarge

Click to enlarge Click to enlarge

Click to enlarge Click to enlarge

mohanlal-territorial-army

 
ടെറ്റിട്ടോറിയല്‍ ആര്‍മിയുടെ 122 ഇന്ഫന്ററി ബറ്റാലിയനില്‍ (കണ്ണൂര്‍) ചേര്‍ന്ന് അദ്ദേഹം തുടര്‍ പരിശീലനം നടത്തും. തന്റെ കഴിവിനാല്‍ ആകും വിധം ടെറ്റിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്ടിക്കും എന്ന് മോഹന്‍ലാല്‍ പിന്നീട് അറിയിച്ചു.
 
കണ്ണൂര്‍ ബറ്റാലിയന്‍ സന്ദര്‍ശിച്ചു അംഗങ്ങളുമായി ആശയ വിനിമയം നടത്തുക, സ്കൂളുകളും കോളേജുകളും സന്ദര്‍ശിച്ചു യുവാക്കളെ സൈന്യത്തിന്റെ ഭാഗം ആകാന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ആകും അദ്ദേഹത്തിന്റെ ഭാവി ചുമതലകള്‍.
 
ഈ ബഹുമതി ലഭിച്ച ശേഷം കേരളാ ഹൌസില്‍ പ്രിയ നടന് വേണ്ടി മലയാളികള്‍ ഊഷ്മളം ആയ സ്വീകരണം നല്‍കി.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറി

April 24th, 2008

ഈ മാസം 27ന് നടത്താനിരുന്ന ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറിയതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ബന്ധുക്കളും, ആരാധകരും, സിനിമാ പ്രവര്‍ത്തകരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പിന്മാറാന്‍ തീരുമാനിച്ചതെന്നും പ്രതിഷേധം ഇത്രയും ശക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ ഒറ്റപ്പാലത്ത് പറഞ്ഞു. സദുദ്ദേശത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പലരുടേയും പ്രതികരണം വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതായിരുന്നു. ഇതിനെയെല്ലാം പോസറ്റീവായി കാണാനാണ് താന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫയര്‍ എസ്കേപ്പിനായി വലിയ കഠിനാധ്വാനം ആയിരുന്നു ചെയ്തത്. ആയിരത്തോളം മജീഷ്യന്മാര്‍ പങ്കെടുക്കുന്ന, ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു പ്രകടനം ആയിരുന്നേനെ ഇത്. മജീഷ്യന്‍ മുതുകാടുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ

April 21st, 2008

ഗോപിനാഥ് മുതുകാടിന്റെ പരിശീലനത്തില്‍ നടത്താന്‍ പോകുന്ന ഫയര്‍ എസ്കേപ് എന്ന മാജിക്കില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്മാര്‍ രംഗത്തെത്തി. മാജിക്കിനെ നശിപ്പിക്കാനുള്ള ചില മജീഷ്യന്മാരുടെ ശ്രമങ്ങളെ മോഹന്‍ലാല്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ നാളെ കോച്ചിയില്‍ പ്രതിഷേധ മാജിക് സംഘടിപ്പിക്കും. മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ എന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന ചില മാന്ത്രികരാണ് ബേണിങ് ഇല്യൂഷ്യന്‍ എന്ന മാജിക് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് ഇവരുടെ പരാതി. ജാലവിദ്യയുടെ രഹസ്യം പരസ്യമാകുവാന്‍ ഇത് കാരണമാകുമെന്നും മജീഷ്യന്‍ സാമ്രാജ് പറയുന്നു.

നാളെ നടക്കുന്ന പ്രതിഷേധ മാജിക്കില്‍ മജീഷ്യന്‍ സാമ്രാജ് മൊബൈല്‍ മോര്‍ചറിയില്‍ കിടന്ന് പ്രതിഷേധിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മൊബൈല്‍ മോര്‍ചറിയില്‍ കയറുന്ന‍ മജീഷ്യന്‍ സാമ്രാജ് മരണം വരെ അവിടെ കിടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ നടത്തുന്ന ഫയര്‍ എസ്കേപ് മാജിക്കിനെതിരെ മജീഷ്യന്‍ സാമ്രാജിനെ പോലുള്ളവര്‍ രംഗത്ത് എത്തിയത് അസൂയ കൊണ്ടാണെന്ന് മജീഷ്യന്‍ മുതുകാട് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒര്രു ജനാധിപത്യ രാഷ്ട്രമാണെന്നും ആര്‍ക്കും ഏതു കലയും അഭ്യസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒന്നുകില്‍ അസൂയ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞ് ഒരു പത്ര സമ്മേളനം നടത്തിയാല്‍ കിട്ടാവുന്ന കവറേജ്, ഇവ മാത്രമാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

12 of 12« First...101112

« Previous Page « നജീം ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായി
Next » മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine