മര്‍ലിന്‍ മണ്‍റോ വിട പറഞ്ഞിട്ട് അന്പതാണ്ട്

August 5th, 2012

hollywood-actres-merlyn-manro-ePathram
ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോ തിരശ്ശീലക്കു പിന്നിലേക്ക്‌ മറഞ്ഞിട്ട് അമ്പതു വര്‍ഷം തികയുന്നു. 1962 ആഗസ്റ്റ്‌ 5ന് ലോസാഞ്ചലസിലെ വസതി യില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ അവരെ കണ്ടെത്തുമ്പോള്‍ പ്രായം 36 മാത്രം.
അവരുടെ മരണത്തെ കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നു എങ്കിലും ആത്മഹത്യ എന്ന് തന്നെയാണ് വിലയിരുത്ത പ്പെടുന്നത്.

തന്റെ വശ്യ സൗന്ദര്യം കൊണ്ട് ലോകം മുഴുവന്‍ കീഴടക്കിയ ഹോളിവുഡ് സുന്ദരിയ്ക്ക് മണ്‍ മറഞ്ഞ് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആരാധക സമ്പത്തില്‍ ഒട്ടും കുറവു വന്നിട്ടില്ല. ഹാസ്യാത്മകവും സെക്‌സി യുമായ കഥാപാത്ര ങ്ങളായിരുന്നു മര്‍ലിന്‍ ആദ്യ കാലത്ത് ചെയ്തിരുന്നത്. ആ കഥാപാത്രങ്ങള്‍ തന്നെ അവരെ ഹോട്ട് നടി എന്ന സിംബല്‍ നല്‍കി.
എന്നാല്‍ തന്റെ കരിയറിന്റയും അവസാന ഘട്ട ത്തില്‍ മര്‍ലിന്‍ ഗൗരവമേറിയ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജൻ പി. ദേവ് : അഭിനയത്തിന്റെ ഇന്ദ്രജാലം

July 29th, 2012

rajan-p-dev-epathram

മലയാള നാടക വേദിയിലും സിനിമയിലും അഭിനയത്തിന്റെ ഇന്ദ്രജാലം തീർത്ത രാജൻ പി. ദേവ് മലയാളിയെ ചിരിപ്പിച്ചും കരയിച്ചും വെറുപ്പിച്ചും ഒടുവിൽ 2009 ജൂലായ്‌ 29നു നാട്യങ്ങളൊന്നുമില്ലാത്ത ലോകത്തേക്കു യാത്രയായി. പൗരുഷത്തിന്റെ ഗാംഭീര്യം നിറഞ്ഞ മുഖഭാവവും മുഴക്കമുള്ള പരുപരുത്ത ശബ്ദവും വില്ലൻ കഥാപാത്രങ്ങൾക്കു മാത്രമല്ല ഹാസ്യ നടനും ഇണങ്ങും എന്ന് ഹാസ്യം കലർന്ന വില്ലൻ ചിരിയോടെ പറഞ്ഞ് രാജൻ പി. ദേവ് പടിയിറങ്ങി പോകുമ്പോൾ അദ്ദേഹത്തിന്റേതു മാത്രമായ ആ കസേര ഇവിടെ ഒഴിഞ്ഞു തന്നെ കിടക്കും.

കേരളമാകെ ഇളക്കി മറിച്ച കാട്ടുകുതിര എന്ന ഒറ്റ നാടകം മതി രാജന്‍ പി. ദേവിന്റെ അഭിനയ ശേഷി മനസിലാക്കാൻ. ഇന്ദ്രജാലം എന്ന സിനിമയിലെ കാര്‍ലോസ് എന്ന വില്ലന്‍ കഥാപാത്രം ഇന്നും മലയാളി ഓര്‍ക്കുന്നു. മലയാള സിനിമ രാജന്‍ പി. ദേവ് എന്ന നടനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചോ എന്ന് സംശയമാണ്. കുറെ സ്ഥിരം വില്ലന്‍ കഥാപാത്രങ്ങൾ നല്‍കി ഒരു മികച്ച നടനെ നാം വേണ്ട വിധത്തില്‍ ഉപയോഗിക്കാതെ പോയി. എന്നിരുന്നാലും മലയാള നാടകവും സിനിമയും നിലനില്‍ക്കുന്ന കാലത്തോളം ഈ വലിയ നടന്‍ നിലനില്‍ക്കും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ സി. പി. പത്മകുമാര്‍ നിര്യാതനായി

May 12th, 2012

cp-padmakumar-epathram

കൊച്ചി : പ്രശസ്ത സിനിമാ സംവിധായകനും, കലാ സംവിധായകനും, നിര്‍മ്മാതാവുമായ സി. പി. പത്മകുമാർ (54) അന്തരിച്ചു. ‘അപര്‍ണ’ (1981), ‘സമ്മോഹനം’ (1994) എന്നീ രണ്ടു സിനിമകള്‍ മാത്രമാണ് പത്മകുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്. കച്ചവട സിനിമയുടെ ഒരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാത്ത ഇദ്ദേഹം ജി. അരവിന്ദന്‍െറ ‘പോക്കുവെയില്‍’ ഒഴികെയുള്ള സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമ്മോഹനം എന്ന ചിത്രത്തിനു 95ല്‍ എഡിന്‍ബര്‍ഗ് ചലച്ചിത്ര മേളയില്‍ ‘ബെസ്റ്റ് ഇന്‍ ഫെസ്റ്റ്’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമ്പ്, എസ്തപ്പാൻ, ഒരിടത്ത്, വാസ്തുഹാര, സ്വം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനാണ്. ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌന്ദര്യ നക്ഷത്രം ഓര്‍മ്മയായിട്ട് എട്ടു വര്‍ഷം

April 17th, 2012

saundarya-epathram

അഭിനയത്തിന്റേയും അംഗീകാരങ്ങളുടേയും പുതിയ ആകാശങ്ങള്‍ തേടി പറന്ന നടി സൌന്ദര്യ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു. സൌന്ദര്യ എന്ന പേരിന് സൌന്ദര്യത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുന്നവള്‍ എന്നു കൂടെ അര്‍ഥമുണ്ടെന്ന് പ്രേക്ഷകന് മനസ്സിലാക്കി ക്കൊടുത്ത നടിയായിരുന്നു അവര്‍. സൌന്ദര്യ അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിന്റെ നായികയായും, യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും അവര്‍ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാ‍നിച്ചു. ഏറനാട്ടിലെ യാഥാസ്ഥിതിക മുസ്ലിം പെണ്‍കൊടിയുടെ പ്രണയവും വിരഹവുമായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തിലെങ്കില്‍ നാഗരിക യുവതിയുടെ തന്റേടവും ചുറുചുറുക്കുമാണ് യാത്രക്കരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ ജ്യോതി എന്ന കഥാപാത്രം പറയുന്നത്.

ഗന്ധര്‍വ്വ എന്ന ചിത്രത്തിലൂടെ 1992-ല്‍ ആണ് സൌന്ദര്യ സിനിമാഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രങ്ങളില്‍ തന്നെ ഭാഗ്യ നായിക എന്ന പേരു സമ്പാദിക്കുവാന്‍ അവര്‍ക്കായി. പിന്നീട് അമിതാഭ് ബച്ചനോടൊപ്പം പോലും നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത് സൌന്ദര്യ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ദ്വീപ ദേശീയ പുരസ്കാരം നേടി.

2004 ഏപ്രില്‍ 17നു ബി. ജെ. പി. യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടതായിരുന്നു സൌന്ദര്യയും സംഘവും. പറന്നുയര്‍ന്ന് 30 സെക്കന്റുകള്‍ക്കകം സെസ്ന 180 എന്ന വിമാനം നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബാംഗ്ലൂരിനടുത്തുണ്ടായ ആ വിമാന ദുരന്തത്തില്‍ പൊലിഞ്ഞു പോയത് തെന്നിന്ത്യയിലെ മികച്ച ഒരു അഭിനേത്രി ആണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോളിവുഡ് നടന്‍ ദേവാനന്ദ് അന്തരിച്ചു

December 4th, 2011

dev-anand-epathram

ലണ്ടന്‍: ബോളിവുഡ് നടന്‍ ദേവാനന്ദ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനില്‍ വെച്ച് അന്തരിച്ചു. 88 വയസ്സായിരുന്നു. പരിശോധനകള്‍ക്കായി ലണ്ടനിലെ ആശുപത്രിയില്‍ എത്തിയതായിരുന്നു. മകന്‍ സുനിലും കൂടെയുണ്ടായിരുന്നു. 1946 ല്‍ ഇറങ്ങിയ ഹം ഏക് ഹെ എന്ന ചിത്രത്തിലൂടെയാണ് ദേവാനനന്ദ് സിനിമാ ലോകത്തെത്തുന്നത്. പെയിംഗ് ഗസ്റ്റ്, ബാസ്സി, വാറന്റ്, ഹരേ രാമാ ഹരേ കൃഷ്ണ, ദസ് പര്‍ദേസ, ജ്വല്‍ തീഫ്, സി ഐ ഡി, ജോണി മേരാ നാം, അമീര്‍ ഗരീബ് തുടങ്ങിയ ചിത്രങ്ങല്‍ ബോളിവുഡിലെ വന്‍ ഹിറ്റുകളായി. ബോളിവുഡിലെ നിത്യ ഹരിത നായകനായിരുന്നു ദേവാനന്ദ്‌. ഇന്ത്യന്‍ സിനിമയ്ക്കു ദേവാനന്ദ് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2002ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും, 2001ല്‍ പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചിരുന്നു. മികച്ച നടനുളള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ 1955, 58, 66, 91 വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട് 1955, 58, 66, 91 മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. “റൊമാന്‍സ് സിംഗ് വിത്ത് ലൗ’ എന്ന പേരിലുളള ആത്മകഥ പ്രശസ്തമാണ്. കല്‍പ്പനാ കാര്‍ത്തിക്കാണ് ആണ് ഭാര്യ.

-

വായിക്കുക: , ,

Comments Off on ബോളിവുഡ് നടന്‍ ദേവാനന്ദ് അന്തരിച്ചു

10 of 18« First...91011...Last »

« Previous Page« Previous « ആദമിന്‍റെ മകന്‍ അബുവിന് രജത മയൂരം; സുവര്‍ണ്ണ മയൂരം പൊര്‍ഫീരിയോക്ക്
Next »Next Page » ദുബൈ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയുയരും »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine