സംവിധായകൻ ശശികുമാര്‍ അന്തരിച്ചു

July 17th, 2014

film-director-sasikumar-jc-danial-award-ePathram
കൊച്ചി : മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ ശശി കുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലര മണി യോടെ കൊച്ചി യിലെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ഏറ്റവും കൂടുതല്‍ ഹിറ്റ്ചിത്ര ങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആയിരുന്നു ശശി കുമാര്‍. മലയാള സിനിമ യ്ക്ക് നല്‍കിയ സമഗ്ര സംഭാവന കള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

പ്രേം നസീറിനെ നായകനാക്കി സംവിധാനം ചെയ്ത ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെ യാണ് ശശികുമാര്‍ സിനിമാ രംഗത്ത് സജീവമായത്.

ജയഭാരതി, വിന്‍സെന്റ്, കുഞ്ചന്‍, വിജയശ്രീ തുടങ്ങി നിരവധി പ്രതിഭ കളെ സിനിമ യ്ക്ക്പ രിചയ പ്പെടു ത്തിയ സംവിധായകന്‍ ആയിരുന്നു ശശികുമാര്‍.

- pma

വായിക്കുക: ,

Comments Off on സംവിധായകൻ ശശികുമാര്‍ അന്തരിച്ചു

ടി. വി. ഗോപാലകൃഷ്ണന്‍ യാത്രയായി

June 5th, 2014

tv-gopalakrishnan-epathram

മലയാളി നെഞ്ചിലേറ്റിയ ‘എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ…’ എന്നു തുടങ്ങുന്ന ഗാനം രചിച്ച ടി. വി. ഗോപാല കൃഷ്ണന്‍ അന്തരിച്ചു. കൊല്ലം മുളങ്കാടകം സ്വദേശി യായ ഇദ്ദേഹം ജൂണ്‍ 3 ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്.

1979ല്‍ പുറത്തിറങ്ങിയ ലൗലി എന്ന സിനിമ യില്‍ യേശുദാസിന്റെ സൂപ്പര്‍ ഹിറ്റു ഗാനങ്ങളില്‍ ഒന്നായ ‘എല്ലാ ദുഃഖവും എനിക്കു തരൂ എന്റെ പ്രിയസഖീ പോയ് വരൂ…’ എന്ന പ്രശസ്ത ഗാനം മൂളാത്ത സംഗീത പ്രേമികള്‍ ഉണ്ടാവില്ല. എന്നാല്‍ ഈ ഗാനത്തിന്റെ രചയിതാവിനെ അധികം പേര്‍ക്കും പരിചയം കാണില്ല.

ചെറുപ്പം മുതലേ നാടക ങ്ങള്‍ക്കു വേണ്ടി രചനയും ഗാന രചനയും നിര്‍വ്വഹിച്ചിരുന്ന ടി. വി. ഗോപാല കൃഷ്ണന്‍, സിനിമ യില്‍ സജീവ മാവുന്നത് 1978ല്‍ നിര്‍മ്മിച്ച ‘മുക്കുവനെ സ്‌നേഹിച്ച ഭൂതം’ എന്ന ചിത്ര ത്തിന് കഥയും തിരക്കഥയും സംഭാഷ ണവും രചിച്ചു കൊണ്ടായിരുന്നു.

ഗാന രചയിതാവ്, തിരക്കഥാ കൃത്ത്, കലാ സംവിധായകന്‍, സംവിധായകന്‍ തുടങ്ങിയ മേഖല കളില്‍ സിനിമ യിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

1979ല്‍ തന്നെ പുറത്തിറങ്ങിയ ചൂള, ലജ്ജാവതി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. വെടിക്കെട്ട്, രഘുവംശം, വേഷങ്ങള്‍, ഹൃദയം പാടുന്നു തുടങ്ങിയ ചിത്ര ങ്ങളില്‍ പിന്നണി പ്രവര്‍ത്ത കനായിരുന്നു.

1981 ല്‍ സംവിധായ കന്റെ വേഷമിട്ട ‘തായമ്പക’ എന്ന സിനിമ റിലീസ് ചെയ്യാനായില്ല. ഇതോടെ അദ്ദേഹം സിനിമ രംഗത്തു നിന്നും പിന്‍മാറി. എല്ലാ മേഖല കളിലും കൈ വച്ചതു കൊണ്ടാകാം അദ്ദേഹം ഒരിടത്തും എത്താതെ പോയത്.

കൊട്ടാരക്കര ശ്രീഭദ്ര, ചങ്ങനാശ്ശേരി ജയ കേരള തുടങ്ങിയ നൃത്ത സംഘങ്ങൾക്ക് രചന നിർവ്വഹിയ്ക്കുകയും ചെയ്തി ട്ടുണ്ട്. സഖി വാരിക, ഗീത, തനി നിറം, മാമ്പഴം തുടങ്ങിയ ആനുകാലിക ങ്ങളുടെ പത്രാധിപര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആയിരത്തോളം കവിതകളും നൂറോളം നോവലുകളും എഴുതിയിട്ടുണ്ട്.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കലാ ജീവിത ത്തില്‍ അര്‍ഹിക്കുന്ന ഒരു അംഗീകാരവും നേടാതെ ടി. വി. ഗോപാല കൃഷ്ണന്‍ യാത്രയായി.

- pma

വായിക്കുക:

Comments Off on ടി. വി. ഗോപാലകൃഷ്ണന്‍ യാത്രയായി

വില്ലൻ സുധീർ അരങ്ങൊഴിഞ്ഞു

May 14th, 2014

villain-sudhir-epathram

ബോളിവുഡിലെ പ്രശസ്ത നടനും എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിലെ വില്ലൻ വേഷങ്ങളിലൂടെ അരങ്ങില്‍ വിസ്മയം തീര്‍ത്ത നടന്‍ സുധീര്‍ അന്തരിച്ചു. ഭഗ്‌വാന്‍ ദാസ് മുന്‍ചന്ദ് ലുതിര എന്നായിരുന്നു യഥാർത്ഥ പേര്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു അദ്ദേഹം. ഹരേരാമ ഹരേകൃഷ്ണ,​ ബാദ്ഷാ,​ സത്തേ പേ സത്താ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. രാംദാസ് അന്തരിച്ചു

March 28th, 2014

കോട്ടയം : ചലച്ചിത്ര സംവി ധായകനായ പി. രാംദാസ്(83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖ ത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സ യിലായിരുന്നു അദ്ദേഹം.

സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം തൃശൂര്‍ പാറമേക്കാവ് ശ്മശാന ത്തില്‍ നടക്കും. ഭാര്യ: പരേത യായ രുഗ്മിണി. മക്കള്‍ : പ്രശാന്തന്‍, പ്രസാദ് (മലയാള മനോരമ, കോട്ടയം). മരുമക്കള്‍ : മായ, സീമ.

1955 ല്‍ റിലീസ് ചെയ്ത മലയാള ത്തിലെ ആദ്യത്തെ നിയോ റിയലി സ്റ്റിക് സിനിമ യായ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ യുടെ സംവിധായക നാണ് പി. രാംദാസ്. കേരള ത്തിലെ അന്നത്തെ സാമൂഹിക യാഥാര്‍ത്ഥ്യ ങ്ങള്‍ ആയിരുന്നു സിനിമ യ്ക്ക് വിഷയമായത്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചലച്ചിത്ര സംവി ധായകന്‍ എന്ന ബഹുമതി നേടിയ പി. രാംദാസിന്റെ നേതൃത്വ ത്തില്‍ കോളേജ് വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മ ഒരുക്കിയ ‘ന്യൂസ്‌ പേപ്പര്‍ ബോയ്’ എന്ന ചിത്രം 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്റ റിലാണ് പ്രദര്‍ശനം തുടങ്ങി യത്.

ന്യൂസ്‌പേപ്പര്‍ ബോയ് അടക്കം മൂന്നു സിനിമ കള്‍ അദ്ദേഹം സംവി ധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമ ക്ക് നല്‍കിയ സമഗ്ര സംഭാവ നകള്‍ പരിഗണിച്ച് 2008 ല്‍ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാലു മഹേന്ദ്ര അന്തരിച്ചു

February 13th, 2014

cinematographer-cum-film-director-balu-mahendra-ePathram
ചെന്നൈ : പ്രമുഖ ഛായാഗ്രാഹ കനും സംവിധായ കനുമായ ബാലു മഹേന്ദ്ര (74) അന്തരിച്ചു.

രണ്ടു ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വിജയാ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവി ക്കുക യുമായിരുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമ യുടെ ക്യാമറ കൈകാര്യം ചെയ്ത്1971 ലാണ് ബാലു മഹേന്ദ്ര സിനിമയില്‍ എത്തുന്നത്.

തുടര്‍ന്ന് മലയാളം, തമിഴ്, കന്നട ഭാഷ കളിലായി നിരവധി സിനിമ കളുടെ ഛായാഗ്രാഹ കനായി പ്രവര്‍ത്തിച്ചു.

ആദ്യം സംവിധാനം ചെയ്തത് കന്നട യിലുള്ള ‘കോകില’ എന്ന സിനിമ യായിരുന്നു. ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തതും ബാലു മഹേന്ദ്ര ആയിരുന്നു. ഈ ചിത്രം 1977- ല്‍ മികച്ച ഛായാ ഗ്രാഹ കനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.

1982 ല്‍ റിലീസ് ചെയ്ത ‘ഓളങ്ങള്‍’ എന്ന സിനിമ യാണ് മലയാള ത്തില്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഹിന്ദി സിനിമ യിലെ പ്രമുഖ നടന്‍ അമോല്‍ പാലേക്കര്‍ നായക വേഷ ത്തില്‍ എത്തിയ ഈ സിനിമ യില്‍ പൂര്‍ണ്ണിമാ ജയറാം, അംബിക എന്നിവ രായിരുന്നു നായികമാര്‍.

തുടര്‍ന്ന്, തമിഴ് നാടക വേദി യിലെ പ്രമുഖ നടനായ വൈ. ജി. മഹേന്ദ്രന്‍ നായകനും പൂര്‍ണ്ണിമാ ജയറാം, അരുണ എന്നിവരെ നായിക മാരാക്കി ‘ഊമക്കുയില്‍’, മമ്മൂട്ടി, ശോഭന ടീം അഭിനയിച്ച ‘യാത്ര’ എന്നീ ചിത്ര ങ്ങള്‍ മലയാള ത്തില്‍ ഒരുക്കി.

1982 ല്‍ കമല്‍ ഹാസന്‍, ശ്രീദേവി, സില്‍ക്ക് സ്മിത എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത തമിഴ് സിനിമ യായ ‘മൂന്നാംപിറ’ യിലൂടെ മികച്ച ഛായാ ഗ്രാഹ കനുള്ള ദേശീയ പുരസ്‌കാരം രണ്ടാമതും നേടി.

ഈ ചിത്രം പിന്നീട് ഇതേ ടീമിനെ വെച്ച് ‘സദ്മ’ എന്ന പേരില്‍ ഹിന്ദി യില്‍ റിമേക്ക് ചെയ്തു. ഇതിലൂടെ യാണ് ശ്രീദേവി, സില്‍ക്ക് സ്മിത എന്നിവര്‍ ബോളിവൂഡിലും സജീവ മായത്.

‘നെല്ല്’ എന്ന ചിത്രത്തിലെ ക്യാമറ വര്‍ക്കിനും ‘പ്രയാണം’,’ചുവന്ന സന്ധ്യകള്‍’ എന്നീ ചിത്രങ്ങളി ലൂടെ യും മികച്ച ഛായാ ഗ്രാഹ കനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ബാലു മഹേന്ദ്ര ക്കു ലഭിച്ചു. കൂടാതെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.

1988 ല്‍ സംവിധാനം ചെയ്ത ‘വീട്’ എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമ യ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. 1989 ല്‍ ‘സന്ധ്യാ രാഗം’ ഏറ്റവും മികച്ച കുടുംബ ചിത്ര ത്തിനുള്ള ദേശീയ പുരസ്‌കാരവും 1992 ല്‍ ‘വര്‍ണ്ണ വര്‍ണ്ണ പൂക്കള്‍’ ഏറ്റവും മികച്ച തമിഴ് സിനിമ യ്ക്കുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.

അഴിയാത കോലങ്ങള്‍, മൂടുപനി, നീങ്കള്‍ കെട്ടവൈ, ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍, രെട്ടൈ വാല്‍ കുരുവി, മറുപടിയും, സതി ലീലാ വതി, രാമന്‍ അബ്ദുള്ള, ജൂലി ഗണപതി, അത് ഒരു കനാ ക്കാലം, തലൈമുറകള്‍ എന്നിവ യാണ് ബാലു മഹേന്ദ്ര ഒരുക്കിയ മറ്റു ചിത്രങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 24« First...101112...20...Last »

« Previous Page« Previous « മീരാ ജാസ്മിന്‍ വിവാഹിതയായി
Next »Next Page » ഫ്ളാറ്റില്‍ യുവതിയെ കടന്നു പിടിച്ച ന്യൂജനറേഷന്‍ തിരക്കഥാകൃത്ത് അറസ്റ്റില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine