കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്‌ മണിസ്വാമി അന്തരിച്ചു

June 26th, 2011

ഗുരുവായൂര്‍: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് മണിസ്വാമി (75) അന്തരിച്ചു. സിനിമാ നിര്‍മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രവര്‍ത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. രാജന്‍ പറഞ്ഞ കഥ, ആഴി അലയാഴി എന്നീ സിനിമകളുടെ സംവിധാനം മണിസ്വാമിയാണ് ചെയ്തത് . മംഗളം നേരുന്നു, ചക്രവാകം എന്നീ സിനിമകളുടെ രചനയും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. കൂടാതെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും വര്‍ഷങ്ങളോളം പിരിഞ്ഞു താമസിക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഒരുമിച്ചത്‌. പാലക്കാട്‌ സ്വദേശിയായ മണിസ്വാമി ഗുരുവായൂരിലായിരുന്നു താമസം. ഈ ദമ്പതിമാര്‍ക്ക് ഒരു മകളാണ് ഉള്ളത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ വേണു അന്തരിച്ചു

May 26th, 2011

film-director-p-venu-epathram
തൃശൂര്‍ : ‘ഉദ്യോഗസ്ഥ’ എന്ന ഹിറ്റ് സിനിമ യിലൂടെ ശ്രദ്ധേയനായ പഴയ കാല സംവിധായകന്‍ പി. വേണു (വേണു മേനോന്‍) അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ യിലെ വസതി യില്‍ കഴിഞ്ഞ രാത്രി ഉറക്കത്തിനിടെ ആയിരുന്നു മരണം. ഏറെ നാളായി ചലച്ചിത്ര രംഗത്ത്‌ സജീവമായിരുന്നില്ല. സംസ്‌കാരം ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത്‌.

1967 ല്‍ പുറത്തിറങ്ങിയ ഉദ്യോഗസ്‌ഥ യാണ്‌ ആദ്യമായി സംവിധാനം ചെയ്‌ത സിനിമ. തൃശൂര്‍ പുറനാട്ടു കര മാങ്കുഴി മാധവ ക്കുറുപ്പിന്‍റെയും പാട്ടത്തില്‍ അമ്മിണി അമ്മയുടേയും മകനായ പാട്ടത്തില്‍ വേണു പിന്നീട് അറിയ പ്പെട്ടിരുന്നത് ‘ഉദ്യോഗസ്‌ഥ വേണു’ എന്നായിരുന്നു. മലയാള ത്തിലെ എക്കാല ത്തെയും ഹിറ്റ് ഗാനങ്ങള്‍ പലതും വേണു വിന്‍റെ സിനിമ കളിലെതായി മാറി.

പ്രേം നസീറിനെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമ യായ സി. ഐ. ഡി. നസീര്‍ വളരെ ശ്രദ്ധേയമായി. ഇതിലൂടെ നസീര്‍ – ഭാസി കൂട്ടുകെട്ട് മലയാളത്തില്‍ തരംഗമായി മാറി. തുടര്‍ന്ന്‍ അദ്ദേഹം സംവിധാനം ചെയ്ത 25 സിനിമ കളില്‍ 16 എണ്ണത്തിലും നായകന്‍ പ്രേംനസീറായിരുന്നു.

1969 ല്‍ വിരുന്നുകാരി യിലൂടെ ചലച്ചിത്ര നിര്‍മാതാവായി. തുടര്‍ന്ന്‌ ഏഴു ചിത്രങ്ങള്‍ നിര്‍മ്മിച്ചു. പത്തു ചിത്ര ങ്ങള്‍ക്ക്‌ കഥയും തിരക്കഥ യും സംഭാഷണവും രചിച്ചു. രണ്ട്‌ ചിത്രങ്ങള്‍ക്ക്‌ ഗാനരചന നിര്‍വ്വഹിച്ചു.

വിരുതന്‍ ശങ്കു (1968), വിരുന്നുകാരി, വീട്ടുമൃഗം (1969), ഡിറ്റക്ടീവ് 909 (1970), സി. ഐ. ഡി. നസീര്‍ (1971), ടാക്‌സി കാര്‍ (1972), പ്രേതങ്ങളുടെ താഴ്‌വര (1973), രാത്രിയിലെ യാത്രക്കാര്‍ (1976), ആള്‍മാറാട്ടം (1978), പിച്ചാത്തിക്കുട്ടപ്പന്‍ (1979), അറിയപ്പെടാത്ത രഹസ്യം (1981), തച്ചോളി തങ്കപ്പന്‍ (1984), ശ്രീനിവാസന്‍റെ തിരക്കഥയില്‍ പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു (1999), പരിണാമം (2002) തുടങ്ങിയവയാണ് വേണുവിന്‍റെ പ്രധാന ചിത്രങ്ങള്‍. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു.

ഭാര്യ : ശശികല. മക്കള്‍: വിജയ് മേനോന്‍( ടൈംസ് ഓഫ് ഇന്ത്യ, ചെന്നൈ),
ശ്രീദേവി (അദ്ധ്യാപിക, എത്തിരാജ് കോളേജ്, ചെന്നൈ).

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചലച്ചിത്ര നടി സുജാത അന്തരിച്ചു

April 7th, 2011

actress-sujatha-epathram
ചെന്നൈ : പ്രശസ്ത ചലച്ചിത്ര നടി സുജാത (58) അന്തരിച്ചു. മലയാളം, തമിഴ്. തെലുങ്ക്, ഹിന്ദി ഭാഷ കളിലായി മുന്നൂറിലധികം സിനിമ കളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ യില്‍ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. അസുഖ ബാധിതയായി ചികിത്സ യില്‍ ആയിരുന്നു.

കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ കഥൈ എന്ന തമിഴ് സിനിമ യിലൂടെയാണ് അവര്‍ സിനിമ രംഗത്ത് എത്തിയത്. ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനീകാന്ത് എന്നിവരുടെ നായിക യായി അഭിനയിച്ചിട്ടുണ്ട്.


(സുജാത അഭിനയിച്ച ‘ഒരു വിളിപ്പാടകലെ’ യിലെ ഗാനരംഗം.)

എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത തപസ്വിനി യിലൂടെയാണ് മലയാളത്തില്‍ അഭിനയിച്ചു തുടങ്ങിയത് തുടര്‍ന്ന്‍ ഭ്രഷ്ട്, ഒരു വിളിപ്പാടകലെ, അച്ചാണി, എറണാകുളം ജംഗ്ഷന്‍, ഉദയം കിഴക്കു തന്നെ തുടങ്ങിയ അമ്പതോളം സിനിമ കളില്‍ അഭിനയിച്ചു.

അമ്മ വേഷങ്ങളി ലൂടെ രണ്ടാം വരവിലും മലയാള ത്തില്‍ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. ഹരിഹരന്‍റെ മയൂഖം, സിബി മലയില്‍ സംവിധാനം ചെയ്ത ജലോത്സവം, രഞ്ജിത്ത് ഒരുക്കിയ ചന്ദ്രോത്സവം തുടങ്ങിയ സിനിമ കളിലെ അമ്മ കഥാപാത്ര ങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി. എറണാകുളം മരട് സ്വദേശിനി യാണ്‌.

- pma

വായിക്കുക: ,

1 അഭിപ്രായം »

എലിസബത്ത് ടെയ്‌ലര്‍ അന്തരിച്ചു

March 24th, 2011

elizabeth_taylor-epathram

ലോസ് ഏഞ്ചല്സ്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ ആയിരുന്നു. 

1958 മുതല്‍ 61 വരെ തുടര്‍ച്ചയായി നാലു വര്‍ഷം ഓസ്‌കാര്‍ നാമ നിര്‍ദേശം ലഭിച്ച ടെയ്‌ലര്‍ക്ക്  ബട്ടര്‍ഫീല്‍ഡ് എയ്റ്റ്, ഹൂ ഈസ് അഫ്രെയ്ഡ് ഓഫ് വിര്‍ജീനിയ വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഓസ്‌കാര്‍ ജേതാവാക്കിയത്.

1932 ഫെബ്രുവരി 27-ന് ഫ്രാന്‍സിസ് ലെന്‍ ടെയ്‌ലറുടെയും സാറാ സോതേണ്‍ എന്ന നടിയുടെയും മകളായി പിറന്ന ടെയ്‌ലര്‍ ‘ദെയര്‍സ് വണ്‍ ബോണ്‍ എവ്‌രി മിനിറ്റ്’ എന്ന സിനിമയിലൂടെ ബാല താരമായി സിനിമയിലെത്തി. 1994-ല്‍ അഭിനയിച്ച ‘ദ ഫ്‌ളിന്‍റ്‌ സ്റ്റോണ്‍സ്’ ആണ് അവസാന ചിത്രം. നടന്‍ റിച്ചാര്‍ഡ് ബര്‍ട്ടനോടൊപ്പമുള്ള അവരുടെ ചിത്രങ്ങളെല്ലാം വന്‍ ജനപ്രീതി നേടിയവയായിരുന്നു. 1963 ല്‍ ക്ലിയോപാട്ര എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. എക്കാലത്തേയും ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്നു ക്ലിയോപാട്ര.

12 സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ബര്‍ട്ടനെ എലിസബത്ത്‌ വിവാഹം ചെയ്തു. ഇത് അവരുടെ അഞ്ചാമത്തെ വിവാഹമായിരുന്നു. 8 വിവാഹങ്ങളില്‍ ആയി ടെയ്‌ലര്‍ക്ക് 4 മക്കളും 10 പേരക്കുട്ടികളും ഉണ്ട്. മരണ സമയത്ത് ഇവര്‍ എല്ലാം അടുത്ത്‌ ഉണ്ടായിരുന്നു.

രോഗ പീഡകള്‍ എന്നും ടെയ്‌ലറുടെ കൂടെ ഉണ്ടായിരുന്നു. പുറം വേദന മുതല്‍ ബ്രെയിന്‍ ട്യുമര്‍ വരെ അവരെ ബാധിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ടെയ്‌ലര്‍ കാഴ്ച വെച്ചത്. എയ്ഡ്‌സ് ബാധിതനായി മരിച്ച സഹ പ്രവര്‍ത്തകന്‍ റോക്ക് ഹഡ്‌സന്റെ സ്മരണയില്‍ എയ്ഡ്‌സ് രോഗികള്‍ക്കായി 1991-ല്‍ അവര്‍ എലിസബത്ത് ടെയ്‌ലര്‍ എയ്ഡ്‌സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന തുടങ്ങി. എച്ച്. ഐ. വി. / എയ്ഡ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ചിന്റെ സ്ഥാപനത്തിന് സഹായിച്ചു. മൈക്കല്‍ ജാക്‌സണുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടെയ്‌ലര്‍, ജാക്‌സന്റെ ശവ സംസ്‌കാര ച്ചടങ്ങാണ് ഒടുവില്‍ പങ്കെടുത്ത പൊതു പരിപാടികളിലൊന്ന്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച സിനിമാ താരമായി പരിഗണിക്കപ്പെടുന്ന ടെയ്‌ലറെ ഹോളിവുഡിന്റെ സൗന്ദര്യമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആറന്മുള പൊന്നമ്മ അന്തരിച്ചു

February 22nd, 2011

aranmula-ponnamma-epathram

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ അമ്മ നടിയായ ആറന്മുള പൊന്നമ്മ (96) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. മരണ സമയത്ത് കൊച്ചു മകളുടെ ഭര്‍ത്താവ് നടന്‍ സുരേഷ് ഗോപി സമീപത്തുണ്ടായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ നടക്കും.

നാടക രംഗത്തു നിന്നും സിനിമയില്‍ എത്തിയ പൊന്നമ്മ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1950-ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന ചിത്രമായിരുന്നു. ആദ്യ ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മ വേഷമായിരുന്നു പൊന്നമ്മക്ക് ലഭിച്ചത്. തുടര്‍ന്ന് നാലോളം തലമുറയ്ക്കൊപ്പം അമ്മയായും, സഹോദരിയായും, മുത്തശ്ശിയായും അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷനിലെ അഭിനയത്തിനു മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ. സി. ഡാനിയേല്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി. ഗൌരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

1914-ല്‍ ആറന്മുളയിലെ മാലേത്ത് വീട്ടില്‍ കേശവ പിള്ളയും പാറുക്കുട്ടി അമ്മയുടേയും മകളായിട്ടായിരുന്നു പൊന്നമ്മയുടെ ജനനം. ബന്ധു കൂടിയായ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. തിരു‌വനന്തപുരം സംഗീത അക്കാദമിയില്‍ സംഗീത പഠനം നടത്തിയിട്ടുള്ള ആറന്മുള പൊന്നമ്മ തിരുവനന്തപുരം കോട്ടന്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീത അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ആറന്മുള പൊന്നമ്മയുടെ മകളുടെ മകളാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

18 of 24« First...10...171819...Last »

« Previous Page« Previous « മലേഷ്യ വാസുദേവന്‍ അന്തരിച്ചു
Next »Next Page » അറ്റ്ലസ്- ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ‘ഗദ്ദാമ’ ക്ക് : മികച്ച നടി കാവ്യ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine