കന്നഡ താരം വിഷ്ണു വര്‍ദ്ധന്‍ യാത്രയായി

December 30th, 2009

vishnuvardhanകൌരവര്‍ എന്ന മലയാള സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതനായ കന്നഡ താരം വിഷ്ണു വര്‍ദ്ധന്‍ (59 ) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൈസൂരില്‍ ആയിരുന്നു അന്ത്യം. ഹൃദയാ ഘാതമായിരുന്നു മരണ കാരണം. നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത നടി ഭാരതി യാണ് ഭാര്യ.
 
ഗിരീഷ്‌ കര്‍ണാട് സംവിധാനം ചെയ്ത ‘വംശ വൃക്ഷ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത്‌ പ്രവേശിച്ച സമ്പത്ത് കുമാര്‍ എന്ന വിഷ്ണു വര്‍ദ്ധന്‍ നായകനായ ആദ്യ ചിത്രത്തിന് തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. ഏഴു തവണ കര്‍ണ്ണാടക സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും, ഏഴു തവണ ഫിലിം ഫെയര്‍ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറ ഹോളെ, യജമാന തുടങ്ങിയവ വിഷ്ണു വര്‍ദ്ധന്‍ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്. നിരവധി ഭക്തി ഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള അദ്ദേഹം കന്നഡ സിനിമകള്‍ക്കും പിന്നണി പാടിയിട്ടുണ്ട്.
 
കന്നഡക്കും മലയാളത്തിനും പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. മണിച്ചിത്ര ത്താഴ്, ഹിറ്റ്‌ലര്‍ എന്നീ മലയാള സിനിമകളുടെ കന്നഡ റീമേക്കില്‍ വിഷ്ണു വര്‍ദ്ധനായിരുന്നു നായകന്‍.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സംഗീതത്തിന്റെ ലോകത്തു നിന്നും സൈനോജ് യാത്രയായി

November 23rd, 2009

singer-sainoj“എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്…” എന്നു പാടിയ യുവ ഗായകന്‍ നിശ്ശബ്ദതയുടെ ലോകത്തേക്ക് യാത്രയായി. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനം പാടിയ സൈനോജ്, രക്താര്‍ബുദം ബാധിച്ച് ഇന്നലെ ഉച്ചക്കു ശേഷം അന്തരിച്ചു. 32 വയസ്സായിരുന്നു. കൈരളി ചാനലിലെ ‘സ്വര ലയ ഗന്ധര്‍വ്വ സംഗീതം’ 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്.
 
‘വാര്‍ ആന്‍ഡ് ലവ്’ എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് കടന്നു വന്ന സൈനോജ്, ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ ‘താമരപ്പൂക്കളും ഞാനുമൊ ന്നിച്ചായി’ എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. ‘ഇവര്‍ വിവാഹിത രായാല്‍’ എന്ന സിനിമയിലെ “എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്…” സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്റ്ററി, ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.
 
ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണ്ണാടക സംഗീതത്തില്‍ ദേശീയ സ്കോളര്‍ ഷിപ്പ് നേടി. ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സര്‍വ്വ കലാശാലാ യുവ ജനോല്‍സ വത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കലാ പ്രതിഭയായിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട്. സ്റ്റേജ് പരിപാടികളിലൂടെ ഗള്‍ഫ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ ഈ കലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് പ്രവാസി മലയാളികളായ സംഗീതാ സ്വാദകരേയും ഏറെ വിഷമിപ്പിക്കുന്നു. ഒരാഴ്ച മുന്‍പ് ഗള്‍ഫിലെ സ്റ്റേജ് പരിപാടി കഴിഞ്ഞ്, തിരിച്ച് നാട്ടില്‍ എത്തിയതിനു ശേഷമാണ് ശാരീരികാ സ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധ നയിലാണ് രക്താര്‍ബുദം കണ്ടെത്തിയത്.
 
പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ ‍- രാഗിണി ദമ്പതികളുടെ മകനാണ്. സൈജു, സൂര്യ എന്നിവര്‍ സഹോദരങ്ങള്‍. ശവ സംസ്കാരം ഇന്ന് (തിങ്കള്‍) ഉച്ചക്കു ശേഷം വീട്ടു വളപ്പില്‍ നടക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

3 അഭിപ്രായങ്ങള്‍ »

അടൂര്‍ ഭവാനി അന്തരിച്ചു

October 25th, 2009

adoor-bhavaniചെമ്മീന്‍ സിനിമയിലെ ചക്കി മരക്കാത്തി കാല യവനിക ക്കുള്ളിലേക്ക് പോയി മറഞ്ഞു. ഇന്ന് (ഞായര്‍) ഉച്ചക്ക് അടൂരിലെ സ്വവസതി യിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘ കാലമായി ചികിത്സയി ലായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ‘ ശരിയോ തെറ്റോ ‘ എന്ന സിനിമയിലൂടെ വെള്ളി ത്തിരയില്‍ അരങ്ങേറ്റം കുറിച്ച അടൂര്‍ ഭവാനി, രാമു കാര്യാട്ട് സംവിധാനം ചെയ്തു ദേശീയ പുരസ്കാരം നേടിയ ചെമ്മീനിലെ ചക്കി മരക്കാത്തി യെ അനശ്വരമാക്കി. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അവര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അഭിനയിച്ച ‘വേലുത്തമ്പി ദളവ’ എന്ന നാടക ത്തിലൂടെയാണ്‌ ആദ്യം അരങ്ങി ലെത്തിയത്‌. തുടര്‍ന്ന് കലാ നിലയം, കെ. പി. എ. സി, എന്നീ നാടക സമിതികളിലും അവര്‍ സജീവമായി. മൂലധനം, അശ്വമേധം, മുടിയനായ പുത്രന്‍, കടല്‍പ്പാലം, യുദ്ധ കാണ്ഡം, തുലാഭാരം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. അമിതാ ഭിനയത്തിലേക്ക് പോകാതെ, പച്ചയായ ജീവിതം വെള്ളി ത്തിരയിലും അവതരിപ്പിച്ച് അവര്‍ കടന്നു പോയി.

ഹിറ്റ്ലര്‍, ഒരു സി. ബി. ഐ. ഡയറി ക്കുറിപ്പ്, സേതു രാമയ്യര്‍ സി. ബി. ഐ, വാര്‍ദ്ധക്യ പുരാണം എന്നീ സിനിമകളിലൂടെ അവര്‍ പുതു തലമുറയിലെ സിനിമാ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.

1969 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹ നടിക്കുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . മാതൃ ഭൂമിയുടെ ചലച്ചിത്ര സപര്യാ പുരസ്കാരം, മുതുകുളം രാഘവന്‍ പിള്ള പുരസ്കാരം, ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പ്രേംജി പുരസ്‌കാരം, ഈയിടെ ലഭിച്ച ലോഹിത ദാസ് പുരസ്കാരം എന്നിവ അതില്‍ ചിലതു മാത്രം. നാടകത്തിനു നല്കിയ സമഗ്ര സംഭാവനകളെ മുന്‍ നിറുത്തി 2008ല്‍, സഹോദരി മാരായ അടൂര്‍ ഭവാനി, അടൂര്‍ പങ്കജം എന്നിവരെ കേരളാ സംഗീത നാടക അക്കാദമി ആദരിച്ചു.

ശവ സംസാകരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പില്‍ നടക്കും.

പി. എം . അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

പ്രശസ്ത നടന്‍ മുരളി അന്തരിച്ചു

August 7th, 2009

muraliനാ‍ടക സിനിമാ നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും ആയ മുരളി ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് അന്തരിച്ചു. 55 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ അദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ബാധയെ തുടര്‍ന്ന് കടുത്ത പനിയും ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാത്രി 08:30 യോടെ അന്ത്യശ്വാസം വലിച്ചു.
 
പത്ത് വര്‍ഷത്തോളമായി പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്ന് വൈകീട്ട് അരുവിക്കരയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. ഭാര്യ ഷൈലജ, മകള്‍ കാര്‍ത്തിക.
 
നാലു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഒരു തവണ മികച്ച സഹ നടനുള്ള സംസ്ഥാന പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം, ഫിലിം ഫെയര്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി ബഹുമതികളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
 
മുരളിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുരളിയുടെ മരണം എന്നെന്നും മലയാള സിനിമക്ക് തീരാ നഷ്ടം ആയിരിക്കും എന്ന് കെ. പി. സി. സി. പ്രസിഡണ്ട് രമേഷ് ചെന്നിത്തല അറിയിച്ചു.
 


Malayalam actor Murali Passes away


- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കാട്ടു കുതിരയുടെ കുളമ്പടി ശബ്ദം അകലുമ്പോള്‍ …

August 1st, 2009

rajan-p-devനാടകങ്ങളിലൂടെ കലാ രംഗത്ത് കടന്നു വന്ന് മലയാളം, കന്നഡ, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അഭിനയ പ്രതിഭ രാജന്‍ പി. ദേവിന് യാത്രാമൊഴി. കരള്‍ സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ജൂലയ് 29ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.
 
1953 മെയ്‌ 20 ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ എസ്. ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകന്‍ ആയി ആണ് അദ്ദേഹം ജനിച്ചത്‌. ആദ്യ കാല നാടക നടന്മാരില്‍ ഒരാള്‍ ആയിരുന്നു അച്ഛനായ എസ്. ജെ. ദേവ്. വില്ലനായി ആണ് രാജന്‍. പി. ദേവ് മലയാള സിനിമകളില്‍ വേഷം ഇട്ടതെങ്കിലും നര്‍മ്മ രസം ഉള്ള അദ്ദേഹത്തിന്റെ വില്ലന്‍ കഥാ പാത്രങ്ങള്‍ അദ്ദേഹത്തിന് ഏറെ ആരാധകരെ നേടി കൊടുത്തു.
 
1983ല്‍ പുറത്തിറങ്ങിയ ജന പ്രിയ ഫാസില്‍ ചിത്രമായ മാമാട്ടി കുട്ടിയമ്മ യിലൂടെ ആണ് അദ്ദേഹം മലയാള സിനിമാ ലോകത്ത് കടക്കുന്നത്‌. ഇന്ദ്ര ജാലത്തിലെ കാര്‍ലോസ്‌ എന്ന വില്ലന്‍ കഥാ പാത്രം അദ്ദേഹത്തിന്റെ മികവ് തിരിച്ചറിയുന്നതിന് സഹായകമായി. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്ഫടികം, ചോട്ടാ മുംബയ്‌ അങ്ങനെ ഓര്‍മകളിലേയ്ക്ക് മറയാന്‍ കൂട്ടാക്കാത്ത ഒരു പിടി നല്ല കഥാ പാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ സജീവം ആയിരുന്നു.
 
നൂറില്‍ അധികം വേദികളില്‍ അവതരിപ്പിച്ച എസ്‌. എല്‍. പുരത്തിന്റെ ‘കാട്ടു കുതിര’ എന്ന നാടകത്തിലെ ‘കൊച്ചു വാവ’ എന്ന കഥാ പാത്രത്തിലൂടെ ആണ് അദ്ദേഹം ആദ്യമായി ശ്രദ്ധേയന്‍ ആകുന്നത്. എന്നാല്‍ കാട്ടു കുതിര സിനിമ ആക്കിയപ്പോള്‍ ആ റോള്‍ അവതരിപ്പിച്ചത് തിലകന്‍ ആയിരുന്നു. ഈ നഷ്ടം അദ്ദേഹം പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ അദ്ദേഹത്തിന്റെ ശവ സംസ്കാര ചടങ്ങില്‍ സിനിമാ പ്രവര്‍ത്തകരുടെ അസാന്നിധ്യവും മാധ്യമങ്ങളില്‍ വാര്‍ത്തയായി. വളരെ ചുരുക്കം മലയാള സിനിമാ പ്രവര്‍ത്തകര്‍ ഒഴികെ ബാക്കി എല്ലാവരും ഷൂട്ടിങ്ങിന് മുടക്കം വരുത്താതെ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിക്കുകയാണ് ഉണ്ടായത്.
 
150 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മൂന്നു മലയാള സിനിമകളും സംവിധാനം ചെയ്തു. അച്ചാമ്മ കുട്ടിയുടെ അച്ചായാന്‍, മണിയറ ക്കള്ളന്‍, അച്ഛന്റെ കൊച്ചു മോള്‍ക്ക്‌ എന്നിവ. ലവ് ഇന്‍ സിംഗപൂര്‍, പട്ടണത്തില്‍ ഭൂതം എന്നിവയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍.
 
വളരെ കാലമായി കരള്‍ സംബന്ധം ആയ അസുഖ ബാധിച്ചിരുന്ന അദ്ദേഹത്തെ, രക്തം ചര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ലേയ്ക്ക്‌ ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു. ജൂലൈ 2009 ന് രാവിലെ 6.30 നാണ് അദ്ദേഹം ഈ ലോകത്ത് നിന്നും വിട ചൊല്ലിയത്. ഒരു വര്‍ഷമായി അങ്കമാലിയില്‍ സ്ഥിര താമസം ആയിരുന്നു അദ്ദേഹം. ഭാര്യ ശാന്ത, മകള്‍ ആശമ്മ, മകന്‍ ജിബിലി രാജ് എന്നിവര്‍ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ശവ സംസ്കാര ചടങ്ങുകള്‍ അങ്കമാലിയിലെ സെന്റ്‌ സേവിയേര്സ് പള്ളിയില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്നു. ആരാധകര്‍ക്ക് പ്രിയംകരം ആയിരുന്ന ആ കാട്ടു കുതിരയുടെ കുളമ്പടി ശബ്ദം അതോടെ മലയാള സിനിമയില്‍ നിന്നും അകന്നു പോവുകയായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

23 of 24« First...1020...222324

« Previous Page« Previous « മീന വിവാഹിതയായി
Next »Next Page » പ്രശസ്ത നടന്‍ മുരളി അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine