കോട്ടയം പ്രദീപ് അന്തരിച്ചു

February 17th, 2022

actor-kottayam-pradeep-ePathram
കോട്ടയം : പ്രശസ്ത നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നാലു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

കോട്ടയം കുമരനെല്ലൂര്‍ സ്വദേശിയായ പ്രദീപ് പത്താം വയസ്സിൽ എൻ. എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ വേഷമിട്ടു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായി.

‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്തും ഐ. വി. ശശിയുടെ ‘ഈ നാട് ഇന്നലെ വരെ’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തും എത്തി.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച പ്രദീപിനെ തേടി ഹിന്ദി സിനിമയിൽ നിന്നും അവസരം എത്തിയിരുന്നു. ഗൗതം മേനോന്‍റെ വിണ്ണൈ താണ്ടി വരുവായാ യുടെ എല്ലാ ഭാഷ കളിലേയും റീമേക്കുകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. എല്‍. ഐ. സി. ജീവനക്കാരനാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബപ്പി ലാഹിരി അന്തരിച്ചു

February 16th, 2022

bollywood-singer-music-composer-bappi-lahiri-ePathram
ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. രോഗ ബാധിതനായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.

1973 മുതൽ സിനിമാ പിന്നണി ഗാന രംഗത്ത് സജീവമായ ബപ്പി ലാഹിരി, ഡിസ്കോ ഡാന്‍സര്‍ (1982) എന്ന മിഥുന്‍ ചക്രവര്‍ത്തി സിനിമയുടെ സംഗീത സംവിധാനത്തിലൂടെ ബോളിവുഡിലെ മുഖ്യധാരയില്‍ എത്തി.

എണ്‍പതുകളില്‍ ഡിസ്കോ സംഗീതം ജന പ്രിയമാക്കി മാറ്റിയ സംഗീത സംവിധായകന്‍ കൂടിയാണ് ബപ്പി ലാഹിരി. ബംഗാളി, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രേംനസീര്‍ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

February 15th, 2022

evergreen-hero-prem-nazeer-ePathram

പ്രേംനസീര്‍ സുഹൃത് സമിതിയുടെ നാലാമത് പ്രേംനസീര്‍ സ്മാരക ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ചിത്രം : വെള്ളം. മികച്ച സംവിധായകന്‍ ജി. പ്രജേഷ് സെൻ (വെള്ളം). മികച്ച നടന്‍ : ഇന്ദ്രന്‍സ് (ചിത്രം: #ഹോം), മികച്ച നടി : നിമിഷ സജയന്‍ (നായാട്ട്, മാലിക്ക്), സഹ നടന്‍ : അലന്‍സിയര്‍ (ചതുര്‍ മുഖം ), മികച്ച സഹ നടി : മഞ്ജു പിള്ള (#ഹോം).

ഒരില തണലില്‍ മികച്ച പാരിസ്ഥിതിക സിനിമയായി തെരഞ്ഞെടുത്തു. ഇതിലെ പ്രകടനത്തിലൂടെ ശ്രീധരന്‍ കാണി മികച്ച നവാഗത നടനുള്ള പുരസ്കാരം കരസ്ഥമാക്കി.

മികച്ച നവാഗത സംവിധായകന്‍ : ചിദംബരം (ചിത്രം: ജാന്‍. എ. മന്‍), മികച്ച തിരക്കഥാ കൃത്ത് : എസ്. സഞ്ജീവ് (നിഴല്‍), മികച്ച ക്യാമറ : ദീപക് മേനോന്‍ (നിഴല്‍), മികച്ച ഗാന രചയിതാവ് : പ്രഭാവര്‍മ്മ (മരക്കാര്‍, ഉരു), മികച്ച സംഗീതം: റോണി റാഫേല്‍ (മരക്കാര്‍), മികച്ച ഗായകന്‍ : സന്തോഷ് മികച്ച ഗായിക : ശുഭ രഘുനാഥ്, പ്രേംനസീര്‍ ലൈഫ് ടൈം അച്ചീവ്‌ മെന്‍റ് അവാര്‍ഡ് അംബികക്കു സമര്‍പ്പിക്കും.

സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ (ചെയര്‍മാന്‍) സംവിധായകന്‍ ടി. എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്‍ എന്നി വര്‍ കമ്മിറ്റി മെമ്പര്‍മാരുമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 10 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജി. കെ. പിള്ള അന്തരിച്ചു

December 31st, 2021

actor-g-k-pilla-passed-away-ePathram
തിരുവനന്തപുരം : പ്രശസ്ത നടൻ ജി. കെ. പിള്ള (97) അന്തരിച്ചു. ജി. കേശവ പിള്ള എന്നാണ് യഥാർത്ഥ പേര്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ചെറു പ്രായത്തില്‍ തന്നെ നാവിക സേനയില്‍ ചേര്‍ന്നു. നാടക ങ്ങളില്‍ അഭിനയിച്ചിരുന്നു. സ്വന്തം നാട്ടുകാരനും കൂടിയായ പ്രേം നസീറു മായുള്ള സൗഹൃദം ജി. കെ. പിള്ളയെ സിനിമ യില്‍ എത്തിച്ചു. 1954 ല്‍ പുറത്തിറങ്ങിയ സ്‌നേഹ സീമ യാണ് ആദ്യ ചിത്രം.

ഹരിശ്ചന്ദ്ര, ജ്ഞാനസുന്ദരി, സ്‌നാപക യോഹന്നാൻ, മന്ത്രവാദി, കണ്ണൂർ ഡീലക്‌സ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ്, പട്ടാഭിഷേകം, കൂടപ്പിറപ്പ്, അശ്വമേധം, നായരു പിടിച്ച പുലിവാൽ, ലൈറ്റ് ഹൗസ്, ചൂള, ആനക്കളരി, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, തുമ്പോലാർച്ച, പടയോട്ടം തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

ആദ്യകാല വടക്കന്‍പാട്ടു ചിത്രങ്ങളില്‍ എല്ലാം തന്നെ പ്രാധാന്യമുള്ള റോളുകള്‍ ലഭിച്ചിരുന്നു. വില്ലന്‍ വേഷ ങ്ങളായിരുന്നു അദ്ദേഹത്തെ തേടി എത്തിയതില്‍ അധികവും. ശരീരഘടനയും ശബ്ദഗാംഭീര്യവും ഇതിനു തുണയായി.

shan-siyad-gk-pillai-at-anavaranam-ePathram

ജി. കെ. പിള്ള, ഷാന്‍ എ. സമീദ്‌, സിയാദ്‌ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ‘അനാവരണം’ടെലി സിനിമയില്‍

മുന്നൂറില്‍ അധികം മലയാള സിനിമ കളിലും നിരവധി ടെലി വിഷന്‍ സീരിയലു കളിലും അഭിനയിച്ചു.  ടെലി വിഷൻ പരമ്പര കളിലെ വേഷം കുടുംബ സദസ്സുകളിലും ജി. കെ. പിള്ള യെ പ്രിയങ്കരനാക്കി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ ജി. കെ. പിള്ള യുടെ കേണൽ ജഗന്നാഥ വർമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

anavaranam-on-jeevan-tv-ePathram

ഗള്‍ഫിലും കേരള ത്തിലുമായി ചിത്രീകരിച്ച ‘അനാവരണം’ എന്ന ടെലി സിനിമ യിലൂടെ പ്രവാസ ലോകത്തും അദ്ദേഹം പരിചിതനായി.

ദിലീപ് നായകനായ കാര്യസ്ഥന്‍ ആയിരുന്നു അവസാനം ചെയ്ത സിനിമ. പുതിയ തലമുറയിലെ നടീ നടന്മാര്‍ക്കു കൂടെ പ്രവര്‍ത്തി ക്കുവാന്‍ ഇതു സഹായകമായി. 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിഖ്യാത സംവിധായകന്‍ കെ. എസ്​. സേതു മാധവൻ അന്തരിച്ചു

December 24th, 2021

director-k.s-sethumadhavan-epathram

മലയാള സിനിമയിലെ മാസ്റ്റര്‍ ഡയറക്ടര്‍ കെ. എസ്. സേതു മാധവന്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗ ബാധിതനായി ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സുബ്രഹ്മണ്യം – ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായി 1927 ൽ പാലക്കാട് ആയിരുന്നു സേതുമാധവന്‍ ജനിച്ചത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹിത്യ കൃതികള്‍ സിനിമയാക്കിയ കെ. എസ്. സേതു മാധവന്‍ മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രങ്ങള്‍ ഒരുക്കി.

മലയാള സിനിമാ ചരിത്രത്തിലെ നാഴിക ക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ ഈ വിഖ്യാത സംവിധായ കന്റെ സിനിമകളിലൂടെ ആയിരുന്നു കമല്‍ ഹാസ്സന്‍ (കണ്ണും കരളും) സുരേഷ് ഗോപി (ഓടയില്‍ നിന്ന്) എന്നിവര്‍ ബാലനടന്മാരായി അഭിനയ രംഗത്ത് എത്തിയത്.

മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ കെ. എസ്. സേതു മാധവന്റെ മാസ്റ്റര്‍ പീസുകളില്‍ മുന്നില്‍ നില്‍ക്കുന്നു.

സത്യന്‍, പ്രേംനസീര്‍, ശിവജി ഗണേശന്‍, എം. ജി. ആര്‍. തുടങ്ങിയ പ്രമുഖ നടന്മാര്‍ കെ. എസ്. സേതു മാധവന്റെ ചിത്ര ങ്ങളിലൂടെ വൈവിധ്യമാര്‍ന്ന റോളുകളില്‍ വെള്ളിത്തിരയില്‍ എത്തി.

കമല്‍ ഹാസന്‍ ആദ്യമായി നായക വേഷ ത്തില്‍ അഭിനയിച്ചത് കെ. എസ്. ഒരുക്കിയ കന്യാകുമാരി എന്ന സിനിമയിലൂടെ ആയിരുന്നു.

ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, അര നാഴിക നേരം, കരകാണാക്കടൽ, ദാഹം, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, പുനര്‍ജ്ജന്മം, ഓപ്പോൾ, മറുപക്കം, യക്ഷി, ചട്ടക്കാരി, ഓർമ്മകൾ മരിക്കുമോ, നക്ഷത്രങ്ങളേ കാവൽ, വേനല്‍ കിനാവുകള്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

നിരവധി തവണ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍, നന്ദി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ് കൂടാതെ നിരവധി സിനിമാ – സാംസ്കാരിക കൂട്ടായ്മ കളുടേയും പുരസ്കാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 2009-ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരവും കെ. എസ്. സേതുമാധവന് ലഭിച്ചിട്ടുണ്ട്.

– പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 24« First...234...1020...Last »

« Previous Page« Previous « ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
Next »Next Page » ബറോസ് – നിധി കാക്കും ഭൂതം : ചിത്രീകരണം പുനരാരംഭിക്കുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine