കാഞ്ചീവരം മികച്ച ചിത്രം

September 8th, 2009

Priyadarshan-Kancheevaram2007-ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം തിരഞ്ഞെടുക്കപ്പെട്ടു. നെയ്തുകാരുടെ ജീവിതത്തിലെ ദുഃഖങ്ങളുടേയും സ്വപ്നങ്ങളുടേയും കഥ പറഞ്ഞ കാഞ്ചീവരത്തിലെ നെയ്തു തൊഴിലാളിയെ അവതരിപ്പിച്ച പ്രകാശ്‌ രാജാണ്‌ മികച്ച നടന്‍. മികച്ച നടിയായി ഗിരീഷ്‌ കാസറവള്ളി സംവിധാനം ചെയ്ത ഗുലാബി ടക്കീസെന്ന കന്നട ചിത്രത്തിലെ അഭിനയത്തിനു ഉമാശ്രീ അര്‍ഹയായി.
 

naalu-pennungal

നാലു പെണ്ണുങ്ങളില്‍ നിന്നുള്ള ഒരു രംഗം

 
മികച്ച സംവിധായകന്‍ അടൂര്‍ ഗോപാല കൃഷണന്‍ ആണ്‌. ചിത്രം നാലു പെണ്ണുങ്ങള്‍. ഈ ചിത്രത്തിന്റെ എഡിറ്റിങ്ങിനു ബി. അജിത്തിനു അവാര്‍ഡ്‌ ലഭിച്ചു.
 

ore-kadal-meera-jasmine

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരേ കടല്‍

 
മമ്മൂട്ടി നായകനായി അഭിനയിച്ച്‌ ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത ഒരേ കടല്‍ ആണ്‌ മികച്ച പ്രാദേശിക ഭാഷാ ചിത്രം. മലയാളിയായ ഔസേപ്പച്ചന്‍ ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന്റെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. കലാ മൂല്യമുള്ള മികച്ച ജന പ്രിയ ചിത്രമായി ചക്ദേ ഇന്ത്യയും, കുടുംബ ക്ഷേമ ചിത്രമായി താരേ സമീന്‍ പറും തിരഞ്ഞെടുക്കപ്പെട്ടു. തിരക്കഥാ കൃത്ത്‌ ഫിറോസ് ഖാന്‍ – ചിത്രം ഗാന്ധി മൈ ഫാദര്‍. പട്ടണം റഷീദ്‌ ആണ്‌ മികച്ച മേക്കപ്പ് മാന്‍ – ചിത്രം പരദേശി.
 
മറ്റു അവാര്‍ഡുകള്‍ ക്യാമറാ മാന്‍ ശങ്കര്‍ രാമന്‍ ചിത്രം ഫ്രോസണ്‍. ഗാന രചയിതാവ്‌ പ്രസൂണ്‍ ജോഷി – ചിത്രം താരെ സമീന്‍ പര്‍. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗായിക ശ്രേയാ ഗോസ്വാല്‍. കലാ സംവിധയകന്‍ സാബു സിറില്‍ – ചിത്രം ഓം ശാന്തി ഓം. ദര്‍ശന്‍ ജാരിവാള്‍ സഹ നടനായും ഷബാനി ഷാ സഹ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിരൂപണം മലയാളിയായ വി. കെ. ജോസഫിനും, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം എം. എഫ്‌. തോമാസും കരസ്ഥമാക്കി.
 
നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മികച്ച ഹൃസ്വ ചിത്രമായി ജയരാജിന്റെ “വെള്ള പ്പൊക്കത്തില്‍” തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ആണെങ്കിലും ഇത്തവണ എട്ടോളം പുരസ്ക്കാരങ്ങളാണ്‌ മലയാളികള്‍ കരസ്ഥമാക്കിയത്‌.
 
എസ്. കുമാര്‍
 
 


2007 National Film Awards – Best Movie – Priyadarshan’s Kancheevaram


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പദ്മപ്രിയ മൊട്ടയടിക്കുന്നു

July 5th, 2008

ഷബാന അസ്മിയ്ക്കും നന്ദിത ദാസിനും ശേഷം പദ്മപ്രിയയും തല മുണ്ഡനം ചെയ്യുവാന്‍ ഒരുങ്ങുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന കുട്ടി സ്രാങ്ക് എന്ന സിനിമയില്‍ ഒരു ബുദ്ധ സന്യാസിനിയുടെ വേഷം ചെയ്യുവാന്‍ ആണ് പദ്മ പ്രിയ മുടി വടിച്ചു കളയാന്‍ തയ്യാറാവുന്നത്. മമ്മുട്ടിയാണ് സിനിമയിലെ പ്രധാന നടന്‍. ഈ സിനിമയ്ക്ക് വേണ്ടി ഒട്ടേറെ ഒരുക്കങ്ങളാണ് പദ്മ പ്രിയ നടത്തുന്നത്. ബുദ്ധ മതത്തെ പറ്റിയുള്ള പുസ്തകങ്ങള്‍ വായിച്ച് പഠിച്ച് തന്റെ കഥാപാത്രത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള കഠിന ശ്രമത്തിലാണ് പദ്മപ്രിയ.

അനേകം നടിമാരെ ഈ റോളിലേയ്ക്ക് പരിഗണിച്ചിരുന്നു എങ്കിലും തല മുണ്ഡനം ചെയ്യാന്‍ വേറെ ആരും തയ്യാറായില്ലത്രെ.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « ഫ്രെഞ്ച് പരമോന്നത ബഹുമതി യാഷ് ചോപ്രയ്ക്ക്
Next » ഗോപിക വിവാഹിതയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine